സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
സെന്റ് മേരീസ് എച്ച് എസ് എസ് എടൂരിന്റെ 2025-26 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾക്ക് പ്രവേശനോത്സവ പരിപാടികളോടെ തുടക്കം കുറിച്ചു.പുതിയതായി സ്കൂളിൽ എത്തിയ നവഗതരായ വിദ്യാർത്ഥികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടർന്ന് അസംബ്ലിയിൽ പ്രവേശനോത്സവ പരിപാടികൾക്ക് ബഹു. ഹെഡ്‍മിസ്ട്രസ്സ് സിസിലി ടീച്ചർ ഉദ്ഘാടനകർമ്മം നിർവഹിച്ച് സംസാരിച്ചു. തുടർന്ന് വാർഡ് മെമ്പർ ശ്രീ ജോസ് അന്ത്യംകുളം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് വട്ടം തൊട്ടിയിൽ ജിമ്മി എല്ലാ കുട്ടികൾക്കും നല്ലൊരു അധ്യാന വർഷം ആശംസിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രവേശനോത്സവ ഗാനം എല്ലാ കുട്ടികളെയും കേൾപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുരപലഹാരം നൽകി സന്തോഷ ദിനം പങ്കിട്ടു.



പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രാവിലെ സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക സിസിലി ടീച്ചർ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് എക്കോ ക്ലബ് കൺവീനർ ശ്രീ സജി സാർ പരിസ്ഥിതി ദിന സന്ദേശം നൽകി. ഒപ്പം വിദ്യാർത്ഥി പ്രതിനിധി ഇവാനിയുടെ സന്ദേശം, കുട്ടികളുടെ പ്രകൃതി സംരക്ഷണ ഗാനം എന്നിവ ഉണ്ടായിരുന്നു. ബഹു. പ്രധാനാധ്യാപിക സിസിലി ടീച്ചർ വൃക്ഷത്തൈ കുട്ടികൾക്ക് നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. എച്ച് എസ് വിഭാഗത്തിൽ ചിത്രരചന മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു.




