"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (പൊതു ഇടങ്ങളിലെ പഠനോത്സവം ആരംഭിച്ചു.) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പൊതു ഇടങ്ങളിലെ പഠനോത്സവം ആരംഭിച്ചു. == | |||
13/04/2024 | |||
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികളുടെ പഠന മികവുകൾ പൊതു ഇടങ്ങളിൽ അവതരിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നടത്തി. പടത്തടം പി ഗോപാലൻ സ്മാരക വായനശാലയിൽ വച്ച് നടന്ന പരിപാടി ചെറുപുഴ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു . കുട്ടികൾ അവരുടെ പഠന മികവുകൾ അവതരിപ്പിച്ചു . പഠനത്തിൻറെ ഭാഗമായി ആർജ്ജിച്ച കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി മാറി. ഗണിതം ലളിതമാക്കാൻ കുട്ടികൾ കണ്ടെത്തിയ മാതൃകകൾ അവതരിപ്പിച്ചു. കുട്ടികളുടെ രചനകളും വിവിധ അവതരണങ്ങളും നടത്തി. അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളെക്കുറിച്ച് വായനക്കുറിപ്പ് അവതരിപ്പിച്ചു. നിരവധി രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും അധ്യാപകരും കുട്ടികളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്ക് വായനശാല പ്രസിഡണ്ട് വി.വി. ബാലകൃഷ്ണൻ അധ്യക്ഷനായി. പതിനെട്ടാം വാർഡ് പഞ്ചായത്ത് മെമ്പർ ലൈസമ്മ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സി ആർ സി കോഡിനേറ്റർ കെ സി ശരണ്യ പദ്ധതി വിശദീകരണം നടത്തി.പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു. മദർ പി ടി എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. SRG കൺവീനർ പി ലീന സ്വാഗതവും വായനശാല സെക്രട്ടറി നിമിഷ എൻ. ജോൺസ് നന്ദിയും പറഞ്ഞു. അധ്യാപകരായ കെ.എസ് ശ്രീജ, സി.ഡി.ജോയി, സി. കെ. രജീഷ് എന്നിവരും വിദ്യാർത്ഥികളായ ആവണി അനീഷ് , അമേയ രവി എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. | |||
[[പ്രമാണം:13951 Patanolsavam2.jpg|ഇടത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:13951 Patanolsavam1.jpg|ചട്ടരഹിതം]] | |||
== '''ജെ എം യു പി സ്കൂളിന്റെ 74 മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന സത്യവതി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും''' == | |||
02/03/2024 | |||
ചെറുപുഴ സ്കൂളിൽ നിന്ന് 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ സത്യവതി ടീച്ചർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. | |||
സ്കൂളിൻറെ 74 മത് വാർഷികാഘോഷവും വിവിധ പരിപാടികളോട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം പി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർക്ക് കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാംസ്കാരിക പ്രഭാഷകൻ ഡോക്ടർ വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂർ എ ഇ ഒ പി പി രത്നാകരൻ മാസ്റ്റർ ഉപഹാര സമർപ്പണവും അനുമോദനവും നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് രമേഷ് ബാബു,മദർ പിടിഎ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സ്റ്റാഫ് പ്രതിനിധി പീ ലീന,സ്കൂൾ ലീഡർ ശ്രീദേവ് ഗോവിന്ദ്, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ സത്യവതി ടീച്ചർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. | |||
[[പ്രമാണം:13951 249.jpg|ചട്ടരഹിതം|ഇടത്ത്|231x231ബിന്ദു]] | |||
[[പ്രമാണം:13951 250.jpg|വലത്ത്|ചട്ടരഹിതം|236x236ബിന്ദു]][[പ്രമാണം:13951_248.jpg|ചട്ടരഹിതം|234x234ബിന്ദു]] | |||
== സ്മാർട്ട് ഐടി സ്കൂൾ പ്രഖ്യാപനവും മികവ് ഉത്സവവും == | |||
23/02/2024 | |||
ചെറുപുഴ : ചെറുപുഴ ജെ.എം. യുപി സ്കൂളിൽ സ്മാർട്ട് ഐടി സ്കൂൾ പ്രഖ്യാപനം പയ്യന്നൂർ എംഎൽഎ ടി. ഐ.മധുസൂദനൻ നടത്തി. സ്കൂൾ പിടിഎ രക്ഷിതാക്കളുടെ സഹകരണത്തോടെ എല്ലാ ക്ലാസ് റൂമിലും പ്രൊജക്ടർ ഘടിപ്പിച്ചുകൊണ്ട് പഠനം ആകർഷകമാക്കുന്നതിന് വേണ്ടി നടത്തിയ പരിപാടിയാണ് സ്മാർട്ട് ഐടി സ്കൂൾ. പിടിഎ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ എല്ലാ ക്ലാസ് റൂമിലും ഐടി സാങ്കേതികവിദ്യ നടപ്പിലാക്കി . പദ്ധതിയുടെ പ്രഖ്യാപനം എംഎൽഎ നടത്തി. ഈ വർഷത്തെ കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ കോർത്തിണക്കിയുള്ള മികവ് ഉത്സവവും നടത്തി. ത്രിഭാഷാ പദ്ധതി പ്രകാരം കുട്ടികളുടെ രചനകൾ ചേർത്ത് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നടത്തി. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എംഎൽഎ, ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.ഹിന്ദി മാഗസിൻ പ്രകാശനം സ്കൂൾ മാനേജർ കെ. കുഞ്ഞികൃഷ്ണൻ നായർ നിർവ്വഹിച്ചു. ചെറുപുഴ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ. സത്യവതി, പി.ടി.എ. പ്രസിഡണ്ട് ടി.വി. രമേശ് ബാബു, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് , പയ്യന്നൂർ ബി.ആർ.സി. ട്രെയിനർ കെ.സി. ശരണ്യ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. | |||
[[പ്രമാണം:13951 smart IT School 2.jpg|ഇടത്ത്|ചട്ടരഹിതം|227x227ബിന്ദു]] | |||
[[പ്രമാണം:13951 smart IT School 3.jpg|വലത്ത്|ചട്ടരഹിതം|228x228px]] | |||
[[പ്രമാണം:13951 smart IT School 1.jpg|നടുവിൽ|ചട്ടരഹിതം|227x227ബിന്ദു]] | |||
== ദേശീയ വിരവിമുക്ത ദിനം ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി. == | |||
08/02/2024 | |||
[[പ്രമാണം:13951 National Deworming Day.jpg|വലത്ത്|ചട്ടരഹിതം|312x312ബിന്ദു]] | |||
ചെറുപുഴ :ദേശീയ വിര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് നൽകുന്ന വിര ഗുളിക വിതരണം ചെയ്തു. ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ചെറുപുഴ ജെ.എം.യു.പി. സ്കൂൾ കുട്ടികൾക്ക് വിരഗുളിക നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ജെ.എം.യു.പി. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പുളിങ്ങോം പി എച്ച് സി യിലെ എംഎൽഎസ് പി വി.കെ. നിശാന ആശംസ നേർന്നു കൊണ്ട് സംസാരിച്ചു. പുളിങ്ങോം പി എച്ച് സി യിലെ ജെ പി എച്ച് എൻ കെ.എസ്. ജ്യോതിസ് സ്വാഗതവും ഹെൽത്ത് ക്ലബ് കൺവീനർ വി.കെ. സജിനി നന്ദിയും പറഞ്ഞു. | |||
== പരീക്ഷണം നടത്തിക്കൊണ്ട് സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. == | |||
02/01/2024 | |||
ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
[[പ്രമാണം:13951 Science fest.jpg|വലത്ത്|ചട്ടരഹിതം]] | |||
കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ഗവേഷണത്വരത വർദ്ധിപ്പിക്കുന്നതിനും വേണ്ടി നടത്തിയ പരിപാടിയാണിത്. വിദ്യാർത്ഥികളായ ശ്രീദേവ് ഗോവിന്ദ് , അമേയ വിജയൻ എന്നിവർ ചേർന്ന് കുട്ടികൾക്കും അധ്യാപകർക്കും മുന്നിൽ ശാസ്ത്ര പരീക്ഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. നമ്മുടെ ചുറ്റുവട്ടത്ത് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഒരു അഗ്നിപർവ്വത സ്ഫോടനം നടക്കുന്നതിന്റെ മാതൃക അവതരിപ്പിച്ചു കൊണ്ട് കുട്ടികൾ ശ്രദ്ധേയമായി മാറി. കുട്ടികൾ തയ്യാറാക്കിയ വിവിധ മോഡലുകൾ മേളയിൽ പ്രദർശിപ്പിച്ചു. ഹൃദയം, ശ്വാസകോശം മുതലായവയുടെ ചിത്ര പ്രദർശനം, വിത്ത് ശേഖരണം, പ്രൊജക്ട് റിപ്പോർട്ട് മുതലായ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾക്ക് പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ശ്രീദേവ് ഗോവിന്ദ്, അമേയ വിജയൻ എന്നിവർ ചേർന്ന് ശാസ്ത്ര പരീക്ഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സയൻസ് പ്രൊജക്ട് അവതരണം ആവണി അനീഷ് നടത്തി. പി.ടി.എ. പ്രസിഡണ്ട് ടി.വി. രമേശ് ബാബു ആശംസ നേർന്നു സംസാരിച്ചു. പി. നിഷ സ്വാഗതവും ഇ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു. | |||
== രക്തസാക്ഷി ദിനം ആചരിച്ചു.== | |||
30/01/2024 | |||
[[പ്രമാണം:13951 246.jpg|വലത്ത്|ചട്ടരഹിതം]] | |||
ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവത്യാഗത്തിൻ്റെ ഓർമ്മ പുതുക്കി വിവിധ പരിപാടികൾ നടത്തി. സ്കൗട്ട് ആൻറ് ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ കെ സത്യവതി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ സന്ദേശം നൽകി. പി.ലീന, വി.വി. അജയകുമാർ സി.കെ.ഷീന എന്നിവർ നേതൃത്വം നൽകി. ഇ. ജയചന്ദ്രൻ സ്വാഗതവും സ്കൂൾ ലീഡർ ശ്രീദേവ് ഗോവിന്ദ് നന്ദിയും പറഞ്ഞു. | |||
==<big>പയ്യന്നൂർ സബ് ജില്ല - പഞ്ചായത്ത് തല സർഗ്ഗോത്സവം</big>== | |||
20/01/2024[[പ്രമാണം:13951 Sargolsavam.jpg|ലഘുചിത്രം|സർഗോത്സവം 2024]] | |||
ചെറുപുഴ പഞ്ചായത്ത് തല സർഗ്ഗോത്സവം ചെറുപുഴ ജെ. എം യു.പി സ്കൂളിൽ വച്ച് നടന്നു. ജെ.എം.യു.പി സ്കൂൾ ആദിത്യമരുളിയ പരിപാടിയിൽ ചെറുപുഴ പഞ്ചായത്തിലെ പത്തോളം സ്കൂളുകളിൽ നിന്നായി ഏകദേശം 80 കുട്ടികൾ പങ്കെടുത്തു. മുഖ്യാതിഥിയായി എത്തിയത് സന്ധ്യ പെരിങ്ങോം യുവ സാഹിത്യകാരി ആയിരുന്നു. ശിൽപ്പശാലകളിൽ മെൻ്റർ ആയി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ചെറുപുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ ബാലകൃഷ്ണൻ ആണ്. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ അജയകുമാർ വി.വി നന്ദി അറിയിയിച്ചു. | |||
==പഞ്ചായത്ത്തല സർഗ്ഗോസവം : സംഘാടക സമിതി രൂപീകരിച്ചു== | |||
06/01/2023 | |||
പയ്യന്നൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന എൽ പി വിഭാഗം കുട്ടികൾക്കായുള്ള പഞ്ചായത്ത് തല സർഗോത്സവം പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു. എൽ പി സർഗോത്സവം ജനുവരി 20ന് ജെ എം യു പി സ്കൂളിൽ വച്ചാണ് നടക്കുന്നത്. ജെ എം യു പി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ ചെറുപുഴ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്ത് അധികൃതരും പങ്കെടുത്തു. ടിവി രമേഷ് ബാബു അധ്യക്ഷനായി, മാനേജർ ഇൻ ചാർജ് കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി എൻ ഉണ്ണികൃഷ്ണൻ, ഇ ജയചന്ദ്രൻ, ശ്രീനാ രഞ്ജിത്ത്എന്നിവർ സംസാരിച്ചു. | |||
==ക്രിസ്തുമസ് ആഘോഷവും സചിത്ര ഡയറി പ്രകാശനവും സംഘടിപ്പിച്ചു.== | ==ക്രിസ്തുമസ് ആഘോഷവും സചിത്ര ഡയറി പ്രകാശനവും സംഘടിപ്പിച്ചു.== | ||
22/12/2023 | 22/12/2023 | ||
വരി 6: | വരി 56: | ||
==കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് പ്രകാശനം ചെയ്തു== | ==കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് പ്രകാശനം ചെയ്തു== | ||
12/12/2023[[പ്രമാണം:13951 236.jpg|വലത്ത്|ചട്ടരഹിതം|208x208ബിന്ദു]] | 12/12/2023[[പ്രമാണം:13951 236.jpg|വലത്ത്|ചട്ടരഹിതം|208x208ബിന്ദു]] | ||
===ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് പ്രകാശനം ചെയ്തു === | ===ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് പ്രകാശനം ചെയ്തു=== | ||
ചെറുപുഴ: ചെറുപുഴ ജെ എം യു പി സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് സ്കൂളിലെ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ സീനിയർ അധ്യാപിക സത്യവതി ടീച്ചർ ക്ക് നല്കി പ്രകാശനം ചെയ്തു. ചടങ്ങിൽ ശ്രീമതി സ്മിത ടീച്ചർ സ്വാഗതവും, സീമ ടീച്ചർ നന്ദിയും പറഞ്ഞു. | ചെറുപുഴ: ചെറുപുഴ ജെ എം യു പി സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് സ്കൂളിലെ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ സീനിയർ അധ്യാപിക സത്യവതി ടീച്ചർ ക്ക് നല്കി പ്രകാശനം ചെയ്തു. ചടങ്ങിൽ ശ്രീമതി സ്മിത ടീച്ചർ സ്വാഗതവും, സീമ ടീച്ചർ നന്ദിയും പറഞ്ഞു. | ||
==ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ചെറുപുഴ ജെ യുപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.== | ==ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ചെറുപുഴ ജെ യുപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.== | ||
വരി 84: | വരി 134: | ||
രക്തദാന ദിനാചരണത്തോടനുബന്ധിച്ച് രക്തദാനദിന സന്ദേശം രക്തദാനത്തിന്റെ പ്രാധാന്യം എന്നിവ ആകാശവാണിയിലൂടെ ഏഴാം തരം വിദ്യാർഥിനിയായ നിഹാര ഗിരീഷ് അവതരിപ്പിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകമായി. | രക്തദാന ദിനാചരണത്തോടനുബന്ധിച്ച് രക്തദാനദിന സന്ദേശം രക്തദാനത്തിന്റെ പ്രാധാന്യം എന്നിവ ആകാശവാണിയിലൂടെ ഏഴാം തരം വിദ്യാർഥിനിയായ നിഹാര ഗിരീഷ് അവതരിപ്പിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകമായി. | ||
==വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി== | ==വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി == | ||
13/06/2023 | 13/06/2023 | ||
10:46, 24 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പൊതു ഇടങ്ങളിലെ പഠനോത്സവം ആരംഭിച്ചു.
13/04/2024
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികളുടെ പഠന മികവുകൾ പൊതു ഇടങ്ങളിൽ അവതരിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നടത്തി. പടത്തടം പി ഗോപാലൻ സ്മാരക വായനശാലയിൽ വച്ച് നടന്ന പരിപാടി ചെറുപുഴ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു . കുട്ടികൾ അവരുടെ പഠന മികവുകൾ അവതരിപ്പിച്ചു . പഠനത്തിൻറെ ഭാഗമായി ആർജ്ജിച്ച കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി മാറി. ഗണിതം ലളിതമാക്കാൻ കുട്ടികൾ കണ്ടെത്തിയ മാതൃകകൾ അവതരിപ്പിച്ചു. കുട്ടികളുടെ രചനകളും വിവിധ അവതരണങ്ങളും നടത്തി. അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളെക്കുറിച്ച് വായനക്കുറിപ്പ് അവതരിപ്പിച്ചു. നിരവധി രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും അധ്യാപകരും കുട്ടികളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്ക് വായനശാല പ്രസിഡണ്ട് വി.വി. ബാലകൃഷ്ണൻ അധ്യക്ഷനായി. പതിനെട്ടാം വാർഡ് പഞ്ചായത്ത് മെമ്പർ ലൈസമ്മ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സി ആർ സി കോഡിനേറ്റർ കെ സി ശരണ്യ പദ്ധതി വിശദീകരണം നടത്തി.പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു. മദർ പി ടി എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. SRG കൺവീനർ പി ലീന സ്വാഗതവും വായനശാല സെക്രട്ടറി നിമിഷ എൻ. ജോൺസ് നന്ദിയും പറഞ്ഞു. അധ്യാപകരായ കെ.എസ് ശ്രീജ, സി.ഡി.ജോയി, സി. കെ. രജീഷ് എന്നിവരും വിദ്യാർത്ഥികളായ ആവണി അനീഷ് , അമേയ രവി എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
ജെ എം യു പി സ്കൂളിന്റെ 74 മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന സത്യവതി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും
02/03/2024
ചെറുപുഴ സ്കൂളിൽ നിന്ന് 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ സത്യവതി ടീച്ചർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
സ്കൂളിൻറെ 74 മത് വാർഷികാഘോഷവും വിവിധ പരിപാടികളോട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം പി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർക്ക് കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാംസ്കാരിക പ്രഭാഷകൻ ഡോക്ടർ വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂർ എ ഇ ഒ പി പി രത്നാകരൻ മാസ്റ്റർ ഉപഹാര സമർപ്പണവും അനുമോദനവും നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് രമേഷ് ബാബു,മദർ പിടിഎ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സ്റ്റാഫ് പ്രതിനിധി പീ ലീന,സ്കൂൾ ലീഡർ ശ്രീദേവ് ഗോവിന്ദ്, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ സത്യവതി ടീച്ചർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.
സ്മാർട്ട് ഐടി സ്കൂൾ പ്രഖ്യാപനവും മികവ് ഉത്സവവും
23/02/2024
ചെറുപുഴ : ചെറുപുഴ ജെ.എം. യുപി സ്കൂളിൽ സ്മാർട്ട് ഐടി സ്കൂൾ പ്രഖ്യാപനം പയ്യന്നൂർ എംഎൽഎ ടി. ഐ.മധുസൂദനൻ നടത്തി. സ്കൂൾ പിടിഎ രക്ഷിതാക്കളുടെ സഹകരണത്തോടെ എല്ലാ ക്ലാസ് റൂമിലും പ്രൊജക്ടർ ഘടിപ്പിച്ചുകൊണ്ട് പഠനം ആകർഷകമാക്കുന്നതിന് വേണ്ടി നടത്തിയ പരിപാടിയാണ് സ്മാർട്ട് ഐടി സ്കൂൾ. പിടിഎ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ എല്ലാ ക്ലാസ് റൂമിലും ഐടി സാങ്കേതികവിദ്യ നടപ്പിലാക്കി . പദ്ധതിയുടെ പ്രഖ്യാപനം എംഎൽഎ നടത്തി. ഈ വർഷത്തെ കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ കോർത്തിണക്കിയുള്ള മികവ് ഉത്സവവും നടത്തി. ത്രിഭാഷാ പദ്ധതി പ്രകാരം കുട്ടികളുടെ രചനകൾ ചേർത്ത് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നടത്തി. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എംഎൽഎ, ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.ഹിന്ദി മാഗസിൻ പ്രകാശനം സ്കൂൾ മാനേജർ കെ. കുഞ്ഞികൃഷ്ണൻ നായർ നിർവ്വഹിച്ചു. ചെറുപുഴ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ. സത്യവതി, പി.ടി.എ. പ്രസിഡണ്ട് ടി.വി. രമേശ് ബാബു, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് , പയ്യന്നൂർ ബി.ആർ.സി. ട്രെയിനർ കെ.സി. ശരണ്യ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
ദേശീയ വിരവിമുക്ത ദിനം ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി.
08/02/2024
ചെറുപുഴ :ദേശീയ വിര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് നൽകുന്ന വിര ഗുളിക വിതരണം ചെയ്തു. ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ചെറുപുഴ ജെ.എം.യു.പി. സ്കൂൾ കുട്ടികൾക്ക് വിരഗുളിക നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ജെ.എം.യു.പി. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പുളിങ്ങോം പി എച്ച് സി യിലെ എംഎൽഎസ് പി വി.കെ. നിശാന ആശംസ നേർന്നു കൊണ്ട് സംസാരിച്ചു. പുളിങ്ങോം പി എച്ച് സി യിലെ ജെ പി എച്ച് എൻ കെ.എസ്. ജ്യോതിസ് സ്വാഗതവും ഹെൽത്ത് ക്ലബ് കൺവീനർ വി.കെ. സജിനി നന്ദിയും പറഞ്ഞു.
പരീക്ഷണം നടത്തിക്കൊണ്ട് സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
02/01/2024
ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു.
കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ഗവേഷണത്വരത വർദ്ധിപ്പിക്കുന്നതിനും വേണ്ടി നടത്തിയ പരിപാടിയാണിത്. വിദ്യാർത്ഥികളായ ശ്രീദേവ് ഗോവിന്ദ് , അമേയ വിജയൻ എന്നിവർ ചേർന്ന് കുട്ടികൾക്കും അധ്യാപകർക്കും മുന്നിൽ ശാസ്ത്ര പരീക്ഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. നമ്മുടെ ചുറ്റുവട്ടത്ത് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഒരു അഗ്നിപർവ്വത സ്ഫോടനം നടക്കുന്നതിന്റെ മാതൃക അവതരിപ്പിച്ചു കൊണ്ട് കുട്ടികൾ ശ്രദ്ധേയമായി മാറി. കുട്ടികൾ തയ്യാറാക്കിയ വിവിധ മോഡലുകൾ മേളയിൽ പ്രദർശിപ്പിച്ചു. ഹൃദയം, ശ്വാസകോശം മുതലായവയുടെ ചിത്ര പ്രദർശനം, വിത്ത് ശേഖരണം, പ്രൊജക്ട് റിപ്പോർട്ട് മുതലായ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾക്ക് പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ശ്രീദേവ് ഗോവിന്ദ്, അമേയ വിജയൻ എന്നിവർ ചേർന്ന് ശാസ്ത്ര പരീക്ഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സയൻസ് പ്രൊജക്ട് അവതരണം ആവണി അനീഷ് നടത്തി. പി.ടി.എ. പ്രസിഡണ്ട് ടി.വി. രമേശ് ബാബു ആശംസ നേർന്നു സംസാരിച്ചു. പി. നിഷ സ്വാഗതവും ഇ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
രക്തസാക്ഷി ദിനം ആചരിച്ചു.
30/01/2024
ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവത്യാഗത്തിൻ്റെ ഓർമ്മ പുതുക്കി വിവിധ പരിപാടികൾ നടത്തി. സ്കൗട്ട് ആൻറ് ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ കെ സത്യവതി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ സന്ദേശം നൽകി. പി.ലീന, വി.വി. അജയകുമാർ സി.കെ.ഷീന എന്നിവർ നേതൃത്വം നൽകി. ഇ. ജയചന്ദ്രൻ സ്വാഗതവും സ്കൂൾ ലീഡർ ശ്രീദേവ് ഗോവിന്ദ് നന്ദിയും പറഞ്ഞു.
പയ്യന്നൂർ സബ് ജില്ല - പഞ്ചായത്ത് തല സർഗ്ഗോത്സവം
20/01/2024
ചെറുപുഴ പഞ്ചായത്ത് തല സർഗ്ഗോത്സവം ചെറുപുഴ ജെ. എം യു.പി സ്കൂളിൽ വച്ച് നടന്നു. ജെ.എം.യു.പി സ്കൂൾ ആദിത്യമരുളിയ പരിപാടിയിൽ ചെറുപുഴ പഞ്ചായത്തിലെ പത്തോളം സ്കൂളുകളിൽ നിന്നായി ഏകദേശം 80 കുട്ടികൾ പങ്കെടുത്തു. മുഖ്യാതിഥിയായി എത്തിയത് സന്ധ്യ പെരിങ്ങോം യുവ സാഹിത്യകാരി ആയിരുന്നു. ശിൽപ്പശാലകളിൽ മെൻ്റർ ആയി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ചെറുപുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ ബാലകൃഷ്ണൻ ആണ്. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ അജയകുമാർ വി.വി നന്ദി അറിയിയിച്ചു.
പഞ്ചായത്ത്തല സർഗ്ഗോസവം : സംഘാടക സമിതി രൂപീകരിച്ചു
06/01/2023
പയ്യന്നൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന എൽ പി വിഭാഗം കുട്ടികൾക്കായുള്ള പഞ്ചായത്ത് തല സർഗോത്സവം പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു. എൽ പി സർഗോത്സവം ജനുവരി 20ന് ജെ എം യു പി സ്കൂളിൽ വച്ചാണ് നടക്കുന്നത്. ജെ എം യു പി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ ചെറുപുഴ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്ത് അധികൃതരും പങ്കെടുത്തു. ടിവി രമേഷ് ബാബു അധ്യക്ഷനായി, മാനേജർ ഇൻ ചാർജ് കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി എൻ ഉണ്ണികൃഷ്ണൻ, ഇ ജയചന്ദ്രൻ, ശ്രീനാ രഞ്ജിത്ത്എന്നിവർ സംസാരിച്ചു.
ക്രിസ്തുമസ് ആഘോഷവും സചിത്ര ഡയറി പ്രകാശനവും സംഘടിപ്പിച്ചു.
22/12/2023
കുട്ടികളുടെ വിവിധ കലാപരിപാടികളും സാന്താ ക്ലോസ് വേഷത്തിലെത്തിയ കുട്ടികളുടെ ക്രിസ്തുമസ് ആശംസയും കൊണ്ട് പരിപാടി ഗംഭീരമായി. ചെറുപുഴ ലയൺസ്ക്ലബ്ബ്, റോട്ടറി ക്ലബ്ബ് എന്നിവർ മുഴുവൻ കുട്ടികൾക്കുമായി കേക്ക് വിതരണം ചെയ്തു. പരിപാടികൾക്ക് പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു അധ്യക്ഷത വഹിച്ചു. മാനേജർ ഇൻ ചാർജ് കെ കെ വേണുഗോപാൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡണ്ട് റോയി ആന്ത്രോത്ത്,ലയൺസ് ക്ലബ്ബ് സെക്രട്ടറി ജോൺസൺ സി പടിഞ്ഞാത്ത് , സീനിയർ അസിസ്റ്റന്റ് കെ സത്യവതി, മദർ പീടിഎ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞുസ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് പ്രകാശനം ചെയ്തു
12/12/2023
ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് പ്രകാശനം ചെയ്തു
ചെറുപുഴ: ചെറുപുഴ ജെ എം യു പി സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് സ്കൂളിലെ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ സീനിയർ അധ്യാപിക സത്യവതി ടീച്ചർ ക്ക് നല്കി പ്രകാശനം ചെയ്തു. ചടങ്ങിൽ ശ്രീമതി സ്മിത ടീച്ചർ സ്വാഗതവും, സീമ ടീച്ചർ നന്ദിയും പറഞ്ഞു.
ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ചെറുപുഴ ജെ യുപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
11/12/2023
ഭിന്നശേഷിയുള്ളവരെ ചേർത്ത് പിടിക്കേണ്ടത് സമൂഹത്തിന് ഉത്തരവാദിത്തമാണ് സന്ദേശം പങ്കുവെച്ച് ചിത്രരചന മത്സരം ചിത്രങ്ങളുടെ പ്രദർശനം റാലി എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ചിത്രങ്ങളാണ് കുട്ടികൾ തയ്യാറാക്കിയ പ്രദർശിപ്പിച്ചത്. ലോക ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം സമൂഹശ്രദ്ധയിൽ കൊണ്ടുവരിക ഭിന്നശേഷി ദിനാചരണ പ്രവർത്തനങ്ങളിൽ സമൂഹ പങ്കാളിത്തം ഉറപ്പുവരുത്തുക വിദ്യാർത്ഥി സമൂഹത്തിന് ദിനാചരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. വിദ്യാർത്ഥികളും അണിനിരന്ന റാലി നടന്നു റാലി നടന്നു കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു അധ്യാപകരും സ്പെഷ്യൽ എഡ്യൂക്കേഷൻ ആരും രക്ഷിതാക്കളും ഈ പരിപാടിക്ക് നേതൃത്വം നൽകി.
ചെറുപുഴ ജെ എം യു പി സ്കൂളിൽ ഡിസംബർ 1 ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.
01/12/2023
ഡിസംബർ ഒന്ന് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ റെഡ് റിബൺ ധരിച്ച് എത്തി. എയ്ഡ്സ്ദിന പ്രതിജ്ഞ സീനിയർ അസിസ്റ്റന്റ് കെ സത്യവതി ചൊല്ലിക്കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി. കുട്ടികൾക്കായുള്ള എയ്ഡ്സ് ദിന സന്ദേശം വി.കെ. സജിനി നൽകി. റോബിൻ വർഗ്ഗീസ് , കെ.അജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഗൃഹസന്ദർശനത്തിലൂടെ കുട്ടികളെ അറിയാം
25/11/2023
അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ വീടുകളിലേക്ക്
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി സ്കൂളിലെ കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സന്ദർശനം നടത്തി. കുട്ടികളുടെ വീട്ടിലെ സാഹചര്യവും അനുഭവങ്ങളും പഠനത്തെ സ്വാധീനിക്കുന്നു എന്നതിനാൽ കുട്ടികളുടെ വീടും പരിസരവും കണ്ടു മനസ്സിലാക്കുന്നതിനു വേണ്ടിയാണ് അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് ഗൃഹ സന്ദർശനം നടത്തിയത്. കുട്ടികൾക്കുള്ള വിവിധ കഴിവുകൾ മനസ്സിലാക്കുന്നതിനും അവയിൽ കൂടുതൽ പ്രോത്സാഹനം നൽകി വളർത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വിവിധ മേഖലകളിൽ കഴിവുള്ള കുട്ടികൾ വീട്ടിൽ വെച്ച് അവരുടെ കഴിവ് അധ്യാ പകർക്കു മുമ്പിൽ അവതരിപ്പിച്ചു. പാമ്പങ്കല്ല് ഊരിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കാക്കേഞ്ചാൽ,കൊല്ലാട , ബാലവാടി റോഡ് , പടത്തടം വാണിയംകുന്ന് ഭാഗങ്ങളിൽ ഭവന സന്ദർശനം നടത്തി. കൊല്ലാടയിൽ നടന്ന പരിപാടിക്ക് ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ നേതൃത്വം നൽകി.
കുട്ടികളുടെ നവീകരിച്ച പാർക്ക് ഉദ്ഘാടനം ചെയ്തു
03/11/2023
ചെറുപുഴ ജെ എം യു പി സ്കൂളിലെ നവീകരിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം എം വിജിൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെഎം അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി പി രത്നാകരൻ, കെ കുഞ്ഞികൃഷ്ണൻ നായർ , എം ബാലകൃഷ്ണൻ , കെ കെ വേണുഗോപാൽ, രമേശ് ബാബു, സത്യവതി കെ , ശ്രീനാ രഞ്ജിത്ത്, ജയചന്ദ്രൻ ഇ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ ലഹരിയെ ശത്രുവായി കാണണം. രക്ഷിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങളെ വിലയിരുത്തണമെന്നും, വളവില്ലാതെ വിളയാൻ ആകണം വിദ്യാഭ്യാസം എന്നും എംഎൽഎ കുട്ടികളോട് പറഞ്ഞു.
അധ്യാപകരും കുട്ടികളും ചേർന്ന് ഗാനമാലപിച്ചുകൊണ്ട് കേരളപ്പിറവി ദിനം ആചരിച്ചു.
02/11/2023
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ അധ്യാപകരും കുട്ടികളും ചേർന്ന് "കേരനിരകളാകും" എന്ന് തുടങ്ങുന്ന കേരളത്തിന്റെ സാംസ്കാരികത്തനിമ അവതരിപ്പിക്കുന്ന മനോഹര ഗാനം ആലപിച്ചു. തുടർന്ന് മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലി സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ. സത്യവതി പരിപാടികൾ ഉദ്ഘാടനം ചെയ്തു.എൻ.വി പ്രകാശൻ , വി.വി. അജയകുമാർ ,ടി. മായ, എം.വി ഗോകുൽദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കുട്ടികൾ തയാറാക്കിയ പത്രം ‘ വിദ്യാങ്കണം” പ്രകാശനം ചെയ്തു
18/10/2023
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസം 1 മുതൽ 15 വരെയുളള
സ്കൂൾ വാർത്തകൾ ഉൾക്കൊളളിച്ചുകൊണ്ട് 7B ക്ലാസിലെ കുട്ടികൾ തയാറാക്കിയ പത്രം ‘ വിദ്യാങ്കണം”
അസംബ്ലിയിൽ ഹെഡ്മാസ്ററർ ശ്രീ.ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രകാശനം ചെയ്തു
ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ കുട്ടികളെ നോക്കി പുഞ്ചിരിക്കുന്ന ഗാന്ധി ശില്പം സ്ഥാപിച്ചു.
02/10/2023
ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ ഗാന്ധി ശില്പം സ്ഥാപിച്ചു.
പ്രശസ്ത ശില്പി ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പമാണിത്. രാവിലെ വിദ്യാലയങ്കണത്തിൽ സർവ്വമതപ്രാർത്ഥന നടത്തി. രക്ഷിതാക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിന്റെ ബഹുമാന്യനായ മാനേജർ ശ്രീ കെ കുഞ്ഞി കൃഷ്ണൻ നായർ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.എഫ്. അലക്സാണ്ടർ മാസ്റ്റർ സന്നിഹിതനായിരുന്നു. ശില്പം രൂപകൽപ്പന ചെയ്ത ഉണ്ണി കാനായിയെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. സ്വാഗതം : ശ്രീ.പി.എൻ. ഉണ്ണികൃഷ്ണൻ ( പ്രധാനാധ്യാപകൻ) അധ്യക്ഷൻ : ശ്രീ.ടി.വി. രമേശ് ബാബു (പി.ടി.എ. പ്രസിഡണ്ട് ) ഗാന്ധിപ്രതിമ അനാച്ഛാദനം : ശ്രീ.കെ.കുഞ്ഞികൃഷ്ണൻ നായർ ( മാനേജർ , ജെ.എം.യു.പി.സ്കൂൾ ചെറുപുഴ)ഉദ്ഘാടനവും ശില്പി ഉണ്ണി കാനായിയെ ആദരിക്കലും ശ്രീ.കെ.എഫ്. അലക്സാണ്ടർ (പ്രസിഡണ്ട് , ചെറുപുഴ ഗ്രാമ പഞ്ചായത്ത് )
രാഷ്ട്ര ഭാഷയിൽ വായനാകാർഡ് തയ്യാറാക്കി ഹിന്ദി പക്ഷാചരണത്തിൽ പ്രദർശനം നടത്തി കുട്ടികൾ
25/09/2023
ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് യുപി ക്ലാസിലെ കുട്ടികൾ വായനാ കാർഡ് തയ്യാറാക്കി പ്രദർശനം നടത്തി. സ്കൂളിലെ ലൈബ്രറി യിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ച 100 ൽ അധികം ഹിന്ദി പുസ്ത കങ്ങളും സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശനത്തിൽ ഉണ്ടായിരുന്നു. കുട്ടി കൾക്കായി വായനാമത്സരവും നടത്തി.
ഹിന്ദി ഉത്സവിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു.
21/09/2023
ചെറുപുഴ :ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ സുരീലി ഹിന്ദി ഉത്സവിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. സപ്തംബർ 14 മുതൽ 28 വരെയുള്ള ഹിന്ദി പക്ഷാചരണവും 2024 ജനുവരി 10 വരെ നീണ്ടുനിൽക്കുന്ന സുരീലി ഹിന്ദി ഉത്സവിന്റെയും പ്രചരണാർത്ഥം ജെ.എം.യു.പി.സ്കൂൾ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സഘടിപ്പിച്ചത്. വാദ്യോപകരണങ്ങൾ മുഴക്കി, ഹിന്ദിയിൽ മുദ്രാവാക്യം വിളിച്ച് വിവിധ മുഖംമൂടികൾ ധരിച്ചാണ് കുട്ടികൾ വിളംബര ജാഥയിൽ പങ്കെടുത്തത്. പി.ലീന അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെലീസ മനു പ്രസാദ് സ്വാഗതവും സി.കെ ഷീന നന്ദിയും പറഞ്ഞു. വിദ്യാർഥികളായ മുഹമ്മദ് നാഫിൽ, എൻ.എസ്. നക്ഷത്ര , ഇസമരിയ റോബിൻ, കാശിനാഥ് സുനിൽ ,അമീർ അൻസാരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
ഹിന്ദി ദിവസ് ആചരിച്ചു.
14/09/2023
ചെറുപുഴ ജെ എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഹിന്ദി ദിവസ് ആചരിച്ചു. ഹിന്ദി മംചിന്റെ നേതൃത്വത്തിൽ ഹിന്ദി ദിവസത്തെ പ്രാധാന്യം വ്യക്തമാക്കുന്ന ബാഡ്ജ് ധരിച്ചാണ് മുഴുവൻ കുട്ടികളും എത്തിയത്. ഹിന്ദിയുടെ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും കുട്ടികൾ കൈയിലേന്തിയിരുന്നു. ഹിന്ദിയിൽ തയ്യാറാക്കിയ വായന കാർഡ് കുട്ടികൾ പ്രദർശിപ്പിച്ചു.ലീഡർ ശ്രീദേവ് ഗോവിന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.കെ ഷീന സ്വാഗതവും പി ലീന നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ അമേയ രവി ,ആദിയ, വിശാൽദേവ്, സി.കെ വരദ, സൂര്യഗായത്രി, മുഹമ്മദ് ഫയാസ്, അന്ന കാതറിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അധ്യാപക ദിനം: അധ്യാപകനായപഞ്ചായത്ത് പ്രസിഡണ്ടിനെ ആദരിച്ചു.
05/09/2023
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .അധ്യാപകനായ പഞ്ചായത്ത് പ്രസിഡണ്ടിനെ ആദരിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ വച്ച് സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ എല്ലാ അധ്യാപകർക്കും പൂച്ചെണ്ടു നൽകി ആദരിച്ചു ,പിടിഎയുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരെയും ആദരിച്ചു. പരിപാടികൾ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡണ്ടും ജെ. എം യു പി സ്കൂൾ മാനേജരുമായ റിട്ടയേർഡ് അധ്യാപകൻ കുഞ്ഞി കൃഷ്ണൻ നായരെ വീട്ടിലെത്തി കുട്ടികൾ ആദരിച്ചു. അധ്യാപക അവാർഡ് ജേതാവും മുൻ അധ്യാപകനുമായ കെ കെ സുരേഷ് കുമാർ മാസ്റ്ററെ ആദരിച്ചു. മുൻ പ്രധാനാധ്യാപിക കെവി നീന ടീച്ചറുടെ വീട്ടിലെത്തി ആദരവ് നൽകി. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും വേദിയിലേക്ക് സ്വീകരിച്ച് പൂച്ചെണ്ട് നൽകി ആദരിച്ചു. പിടിഎ എല്ലാ അധ്യാപകർക്കും സ്കൂളിലെത്തി ആദരവ് നൽകി. അധ്യാപകരുടെ വകയായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും മധുരം നൽകി.പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷത വഹിച്ചു. കെ.സത്യവതി, ശ്രീന രഞ്ജിത്ത്, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു
ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു .
25/08/2023
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. എല്ലാ ക്ലാസിലും പൂക്കളം,പിടിഎയുടെ നേതൃത്വത്തിൽ മെഗാ പൂക്കളം, വാമനന്മാർ,മാവേലി എന്നിവരുടെ പ്രച്ഛന്നവേഷം, കുട്ടികളുടെ വിവിധ കലാപരിപാടികൾ,അധ്യാപകരുടെ ഓണപ്പാട്ട് തുടർന്ന് ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.ഈ പരിപാടികളിൽ കുട്ടികളും രക്ഷിതാക്കളും വ്യാപാരികളും ചെറുപുഴയിലെ മുഴുവൻ സ്ഥാപനങ്ങളിലെ
അധികൃതരും പങ്കെടുത്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എഫ് അലക്സാണ്ടർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ , സ്കൂൾ മാനേജർ കുഞ്ഞി കൃഷ്ണൻ നായർ തുടങ്ങിയ പ്രമുഖർ
പരിപാടികളിൽ സംബന്ധിച്ചു. പിടിഎ പ്രസിഡണ്ട് വി.വി. രമേശ് ബാബു അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ
പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഇ ജയചന്ദ്രൻ നന്ദി പറഞ്ഞു. കെ.സത്യവതി,ആശംസ അർപ്പിച്ചു.
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
15/08/2023
രാവിലെ പ്രധാനാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തിയതോടുകൂടി പരിപാടികൾ ആരംഭിച്ചു. തുടർന്ന് ടൗണിൽ വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും എൻഡോവ്മെന്റ് വിതരണവും നടത്തി. തുടർന്ന് കുട്ടികൾക്കായി പായസവിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൻഡോവ്മെന്റ് വിതരണം വിദ്യാലയത്തിന്റെ മാനേജർ കെ. കുഞ്ഞി കൃഷ്ണൻ നായർ നടത്തി .മദർ പി ടി പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്,സീനിയർ അസിസ്റ്റൻറ് കെ സത്യവതി, സ്കൂൾ ലീഡർ ശ്രീദേവ് ഗോവിന്ദ് കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
ഞങ്ങളും കൃഷിയിലേക്ക്
27/07/2023
ഞങ്ങളും കൃഷിയിലേക്ക് എന്ന് പദ്ധതിയുടെ ഭാഗമായി കുട്ടികളെ കൃഷിയുടെ ബാലപാഠങ്ങൾ
പഠിപ്പിക്കുന്നതിനായി കൃഷി അറിവ് പങ്കുവെച്ചുകൊണ്ട് ജെഎംപി സ്കൂളിൽ അഞ്ച് ഡി ക്ലാസിലെ
കുട്ടികളെ അധ്യാപകർ കൃഷിയുടെ വിവിധ ഘട്ടങ്ങൾ പറഞ്ഞുകൊടുത്തും കുട്ടികളെ കൊണ്ട്
സ്വയം ചെയ്യിപ്പിച്ചു ബോധവൽക്കരിച്ചുഇതിലൂടെ കുട്ടികൾക്ക് കൃഷിയിൽ താൽപര്യം ജനിപ്പിക്കുവാൻ
സാധിക്കുന്നു.
"എന്റെ വീട് ആദ്യ വിദ്യാലയം" കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു.
26/07/2023
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂൾ നടപ്പിലാക്കുന്ന എന്റെ വീട് ആദ്യ വിദ്യാലയം പരിപാടി ഭൂദാനം കോളനിയിൽ നടന്ന ചടങ്ങിൽ ചെറുപുഴ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വീട് സന്ദർശിക്കുകയും അവരുടെ ജീവിത സാഹചര്യം മനസ്സിലാക്കി വേണ്ട സഹായം നൽകുന്നതിനും പഠനത്തിൽ മുന്നോട്ട് നയിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത ഘട്ടമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളും സന്ദർശിക്കുന്നതിനും വേണ്ട പഠന സാഹചര്യം ഒരുക്കുന്നതിനും സ്കൂൾ പി.ടി.എ യും അധ്യാപകരും മാനേജ്മെൻറും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ .ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനേജർ ഇൻ ചാർജ് കെ.കെ.വേണുഗോപാൽ, പി.ടി.എ.പ്രസിഡണ്ട് രമേശ് ബാബു ടി.വി., മദർ പി.ടി.എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത്, ഭൂദാനം കോളനി മൂപ്പൻ കൃഷ്ണൻ കുന്നിയൂർ, സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ , മുൻ പഞ്ചായത്ത് മെമ്പർ വിജേഷ് പള്ളിക്കര എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ. സത്യവതി സ്വാഗതവും സന്ധ്യ പ്രശോഭ് നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ ദിനം ആചരിച്ചു.
26/06/2023
ചെറുപുഴ : ചെറുപുഴ ജെ.എം. യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു . രാവിലെ നടന്നാൽ ലഹരി വിരുദ്ധ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പോസ്റ്റർ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട് ഇ.വി. രവീന്ദ്രൻ നിർവഹിച്ചു ലഹരി വിരുദ്ധ സന്ദേശം പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ നൽകി.സി.കെ.വരദ ലഹരി വിരുദ്ധ കവിത അവതരിപ്പിച്ചു. ഫാത്തിമത്തു മർവ പ്രഭാഷണം നടത്തി. കെ.സത്യവതി,പി. നിഷ, ഇ.ജയചന്ദ്രൻ ,പി ജീന എന്നിവർ നേതൃത്വം നൽകി.
പഠനോപകരണ നിർമ്മാണ ശില്പശാല
22/06/2023
ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഭാഷാവിഷയത്തിൽ പ്രാധാന്യം നൽകിക്കൊണ്ട് പഠനോപകരണം നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു സചിത്ര പുസ്തകത്തിലേക്ക് ആവശ്യമായ ചിത്രങ്ങൾ നിർമ്മിക്കുന്നതായിരുന്നു ക്ലാസ് . ബി ആർ സി ട്രെയിനർ ജ്യോതി ടീച്ചർ ക്ലാസ് നയിച്ചു ഷീലാമ ടീച്ചർ പദ്ധതി വിശദീകരണം നടത്തി പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സ്മിത ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് സത്യവതി ആശംസാ പ്രസംഗവും നടത്തി സീമ ടീച്ചർ നന്ദി പറഞ്ഞു ഏകദേശം 75 ഓളം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസ് വൈകുന്നേരം 3.30 ഓടുകൂടി അവസാനിച്ചു.
ബോധവൽക്കരണ ക്ലാസും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും നടത്തി.
14/06/2023
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും സ്കൂർ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും നടത്തി. ബോധവൽക്കരണ ക്ലാസ് ചെറുപുഴ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അനീഷ് നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.എ.സജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്ഘാടനവും വാഹന ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസ്സും ചെറുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അനീഷ് നടത്തി. സ്കൂൾ മാനേജ്മെൻറ് പ്രതിനിധി കെ കെ വേണുഗോപാൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സീനിയർ അസിസ്റ്റൻറ് കെ സത്യവതി,ജാഗ്രതാ സമിതി കൺവീനർ എംകെ മാനഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
രക്തദാന ദിനാചരണം
14/06/2023
രക്തദാന ദിനാചരണത്തോടനുബന്ധിച്ച് രക്തദാനദിന സന്ദേശം രക്തദാനത്തിന്റെ പ്രാധാന്യം എന്നിവ ആകാശവാണിയിലൂടെ ഏഴാം തരം വിദ്യാർഥിനിയായ നിഹാര ഗിരീഷ് അവതരിപ്പിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകമായി.
വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി
13/06/2023
വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി നവീകരണത്തിനായി കുട്ടികൾ പുസ്തകം കൈമാറുന്നതിന്റെ ഉദ്ഘാടനം നടത്തി സ്കൂളിലെ പൂർവ്വ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ ദാമോദരൻ മാസ്റ്റർ ലൈബ്രറിക്ക് വേണ്ട പുസ്തകങ്ങൾ സംഭാവന ചെയ്തു ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുഴുവൻ കുട്ടികളും ശേഖരിച്ച പുസ്തകങ്ങൾ പിടിഎ പ്രസിഡണ്ട് കെ എ സജി, മദർ പി ടി എ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വിദ്യാരംഗം ചെയർമാൻ അജയകുമാർ, ജയചന്ദ്രൻ, കെ എ ശ്രീജ, ടിവി സ്മിത, പി ലിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പരിസ്ഥിതി ദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ചെടി തൈകൾ സമ്മാനം നൽകി. സംസ്ഥാന സ്കൂൾ മിനി കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ സെലക്ഷൻ നേടിയ ദേവദത്ത് പലേരി, മാതൃഭൂമി സമ്മാനവിദ്യയുടെ വിജയിയായ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് ഗോവിന്ദ് എന്നിവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
പ്രവേശനോത്സവം ആഘോഷമാക്കി: ജെ എം യു പി സ്കൂൾ
01/06/2023
പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ഗംഭീര വരവേൽപ്പൊരുക്കി ജെ എം യു പി സ്കൂൾ. പ്രവേശനോത്സവം എം ബാലകൃഷ്ണൻഉദ്ഘാടനം ചെയ്തു. കെ എ സജി അധ്യക്ഷത വഹിച്ചു. പഠനോപകരണ കിറ്റിന്റെ വിതരണ ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ദാമോദരൻ നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് കെ സത്യവതി പ്രധാനാദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ, ശ്രീനാ രഞ്ജിത്ത്, ഇ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.