"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ജൂൺ) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
ലോക ലഹരി വിരുദ്ധ ദിനം വിപുലമായ രീതിയിൽ ആചരിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സന്ദേശം നൽകുകയും ചെയ്തു. Plulards, Posters എന്നിവ തയാറാക്കുകയും ലഹരിവിരുദ്ധ റാലി ,Skit എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. | ലോക ലഹരി വിരുദ്ധ ദിനം വിപുലമായ രീതിയിൽ ആചരിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സന്ദേശം നൽകുകയും ചെയ്തു. Plulards, Posters എന്നിവ തയാറാക്കുകയും ലഹരിവിരുദ്ധ റാലി ,Skit എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:Doctors44360.jpeg|ലഘുചിത്രം|'''Doctor's Day''']] | [[പ്രമാണം:Dry day44360.jpeg|ലഘുചിത്രം|ry Day ആചരണം]] | ||
'''<u>Dry Day ആചരണം</u>''' | |||
Dry Day ആചരിക്കേണ്ടതിൻ്റെ പ്രധാന്യത്തെ കുറിച്ച് June മാസത്തിൽ തന്നെ കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയുണ്ടായി. ശ്രീമതി ജോളി ടീച്ചർ dry day ആചരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു.ഗവൺമെൻ്റിൻ്റെ നിർദ്ദേശമനുസരിച്ച് എല്ലാ വെള്ളിയാഴ്ചകളിലും scout & Guide, Cub & Bull Bull, Health Club, Eco Club എന്നിവയുടെ നേതൃത്വത്തിൽ Dry day ആചരിക്കുന്നു. | |||
Dry Day ആചരിക്കേണ്ടതിൻ്റെ പ്രധാന്യത്തെ കുറിച്ച് June മാസത്തിൽ തന്നെ കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയുണ്ടായി. ശ്രീമതി ജോളി ടീച്ചർ dry day ആചരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു.ഗവൺമെൻ്റിൻ്റെ നിർദ്ദേശമനുസരിച്ച് എല്ലാ വെള്ളിയാഴ്ചകളിലും scout & Guide, Cub & Bull Bull, Health Club, Eco Club എന്നിവയുടെ നേതൃത്വത്തിൽ Dry day ആചരിക്കുന്നു.[[പ്രമാണം:Doctors44360.jpeg|ലഘുചിത്രം|'''Doctor's Day''']] | |||
== <u>ജൂലൈ</u> == | == <u>ജൂലൈ</u> == | ||
വരി 81: | വരി 86: | ||
== '''<u>സെപ്തംബർ</u>''' == | == '''<u>സെപ്തംബർ</u>''' == | ||
[[പ്രമാണം:Teach44360.jpeg|ലഘുചിത്രം|'''അധ്യാപകദിനം''']] | [[പ്രമാണം:Teach44360.jpeg|ലഘുചിത്രം|'''അധ്യാപകദിനം''']] | ||
[[പ്രമാണം:Hind44360.jpeg|ലഘുചിത്രം|'''ഹിന്ദി ദിനം''']] | |||
'''<u>അധ്യാപകദിനം</u>''' | '''<u>അധ്യാപകദിനം</u>''' | ||
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ സവിശേഷമായ ഒരു ദിനമാണ് അധ്യാപക ദിനം. അധ്യാപകർക്ക് ആദരം അർപ്പിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ 5 അധ്യാപക ദാനമായി ആചരിക്കുന്നു. മഹാനായ അധ്യാപകനുo ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സോ: സർവേപ്പള്ളി രാധ്യകൃഷ്ണന്റെ ജന്മ ദിനമാണ് സെപ്തംബർ 5 . നമ്മുടെ വിദ്യാലയത്തിൽ ഈ വർഷവും അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം അധ്യാപകരുടെ അസംബ്ലിയോടുകൂടി അധ്യാപക ദിനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ അവരുടെ അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടി അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുട്ടികൾ അധ്യാപകരുടെ വേഷമണിഞ്ഞാണ് എത്തിയത്. തുടർന്ന് കുട്ടികളുടെ കലാപരി പാടികളായിരുന്നു. അധ്യാപകദിന ഗാനം, ആശംസകൾ, പ്രസംഗം, Skit അവതരണം എന്ന വയുണ്ടായിരുന്നു. | അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ സവിശേഷമായ ഒരു ദിനമാണ് അധ്യാപക ദിനം. അധ്യാപകർക്ക് ആദരം അർപ്പിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ 5 അധ്യാപക ദാനമായി ആചരിക്കുന്നു. മഹാനായ അധ്യാപകനുo ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സോ: സർവേപ്പള്ളി രാധ്യകൃഷ്ണന്റെ ജന്മ ദിനമാണ് സെപ്തംബർ 5 . നമ്മുടെ വിദ്യാലയത്തിൽ ഈ വർഷവും അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം അധ്യാപകരുടെ അസംബ്ലിയോടുകൂടി അധ്യാപക ദിനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ അവരുടെ അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടി അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുട്ടികൾ അധ്യാപകരുടെ വേഷമണിഞ്ഞാണ് എത്തിയത്. തുടർന്ന് കുട്ടികളുടെ കലാപരി പാടികളായിരുന്നു. അധ്യാപകദിന ഗാനം, ആശംസകൾ, പ്രസംഗം, Skit അവതരണം എന്ന വയുണ്ടായിരുന്നു. | ||
'''<u>ലോക സാക്ഷരതാദിനം</u>''' | |||
സെപ്റ്റംബർ 8 നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത്. എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും ഉറപ്പിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. നമ്മുടെ സ്കൂളിൽ എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളിലൂടെ ഈ ദിനം ആചരിക്കുന്നു. ഈ വർഷവും കുട്ടികൾക്ക് വായനാ പുസ്തകങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടികളുടെ നിലവാരത്തിനു യോജിച്ച പുസ്തകങ്ങൾ വായനയ്ക്കായി നൽകി. LP, UP തലത്തിൽ വായനാ മത്സരങ്ങൾ നടത്തി. നല്ല വായനയക്ക് സമ്മാനങ്ങളും നൽകി. | |||
[[പ്രമാണം:Saksh44360.jpeg|ലഘുചിത്രം|'''ലോക സാക്ഷരതാദിനം''']] | |||
'''<u>ഹിന്ദി ദിനം</u>''' | |||
ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായിട്ടാണ് September 14 ഹിന്ദിദിനമായി ആചരിക്കുന്നത്. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ ഹിന്ദി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. നല്ല പോസറ്ററിന് സമ്മാനവും നൽകി. ക്ലാസ്സുകളിൽ ഹിന്ദി വായനാ മത്സരങ്ങളും നടത്തുകയുണ്ടായി. | |||
== '''<u>ഒക്ടോബർ</u>''' == | == '''<u>ഒക്ടോബർ</u>''' == | ||
വരി 93: | വരി 107: | ||
'''<u>ലോക തപാൽ ദിനം</u>''' | '''<u>ലോക തപാൽ ദിനം</u>''' | ||
ഒക്ടോബർ 9 ലോക പോസ്റ്റൽ | ഒക്ടോബർ 9 ലോക പോസ്റ്റൽ ദിനം ആചരിച്ചു. | ||
ആശംസ കാർഡുകളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കുള്ള കത്തുകളും അന്നേ ദിവസം കുട്ടികൾ പോസ്റ്റ് ബോക്സുകളിൽ നിക്ഷേപിച്ചു. | ആശംസ കാർഡുകളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കുള്ള കത്തുകളും അന്നേ ദിവസം കുട്ടികൾ പോസ്റ്റ് ബോക്സുകളിൽ നിക്ഷേപിച്ചു. | ||
'''<u> | '''<u>മൃഗക്ഷേമ ദിനം</u>''' | ||
ലോകവന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 4 വന്യ ജീവി ദിനമായി ആചരിച്ചു. കുട്ടികൾ വന്യജീവികളുടെ മാസ്ക്കുകൾ തയ്യാറാക്കുകയും അവരുടെ സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാവുകയും ചെയ്തു. | ലോകവന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 4 വന്യ ജീവി ദിനമായി ആചരിച്ചു. കുട്ടികൾ വന്യജീവികളുടെ മാസ്ക്കുകൾ തയ്യാറാക്കുകയും അവരുടെ സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാവുകയും ചെയ്തു. | ||
വരി 116: | വരി 130: | ||
കേരളത്തിൽ പ്രചാരത്തിലുള്ള നാടൻപാട്ടുകൾ പരിചയപ്പെടുത്തുന്നതിനായി ഒരു ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയ്ക്ക് കാട്ടാക്കടBRCയിലെ ട്രെയിനർ ശ്രീ. സാജൻ സാർ നേതൃത്വം നൽകി. | കേരളത്തിൽ പ്രചാരത്തിലുള്ള നാടൻപാട്ടുകൾ പരിചയപ്പെടുത്തുന്നതിനായി ഒരു ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയ്ക്ക് കാട്ടാക്കടBRCയിലെ ട്രെയിനർ ശ്രീ. സാജൻ സാർ നേതൃത്വം നൽകി. | ||
നവംബർ1 മലയാളദിനമായി ആഘോഷിച്ചു.2023 നവംബർ1മുതൽ 7വരെ ഭരണഭാഷവാരമായി ആഘോഷിച്ചു. മലയാളഭാഷയെക്കുറിച്ചും സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾക്കു പകരം ഉപയോഗിക്കേണ്ട മലയാള പദങ്ങൾ കണ്ടെത്തി.മലയാള ഭാഷ പണ്ഡിതൻ / പണ്ഡിത എന്നിവരെ കണ്ടെത്തി. | |||
'''<u>ശിശുദിനം</u>''' | '''<u>ശിശുദിനം</u>''' |
15:20, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂൺ
പ്രവേശനോത്സവം
ജൂൺ 1 ന് പ്രവേശനോത്സവം നടത്തി. സർവ്വ മത പ്രാർത്ഥനയോടു കൂടി പരിപാടികൾ ആരംഭിച്ചു.പങ്കജ കസ്തൂരി മാനേജിങ് ഡയറക്ടർ പത്മശ്രീ Dr J ഹരീന്ദ്രൻ നായർ ഉദ്ഘാടന കർമം നിർവ്വഹിച്ചു.നവാഗതരായ എല്ലാ കുട്ടികൾക്കും പഞ്ചായത്തിൽ നിന്നും ലഭിച്ച പഠനോപകരണങ്ങൾ വിതരണം ചെയതു.മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം കേൾക്കുന്നതിനുള്ള അവസരം എല്ലാ രക്ഷാകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കി.
മാലിന്യ മുക്ത കേരളം
മാലിന്യ മുക്ത കേരളം എന്ന വിഷയവുമായി ബന്ധപ്പെട് ചിത്രരചനാ മത്സരം നടത്തി.മികച്ച ചിത്രങ്ങൾ Select ചെയ്ത് BRC യിൽ ഏൽപ്പിച്ചു.
ലോക പരിസ്ഥിതി ദിനം.
ലോക പരിസ്ഥിതി ദിനത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിൽ വായിച്ചു. വൃക്ഷതൈ നടൽ, സൗഹൃദ സസ്യം കൈമാറൽ, പോസ്റ്റർ രചന എന്നിവ നടത്തി. കാർഷിക Club, Eco Club എന്നിവയുടെ ഉദ്ഘാടനം HM Sr Mable നിർവ്വഹിച്ചു.
ലോക സമുദ്രദിനം
സമുദ്രദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. കുട്ടികൾ ആൽബം ,പതിപ്പ് ,Models, ചാർട്ട്, അക്വാറിയം എന്നിവ തയാറാക്കി പ്രദർശനം നടത്തി.Video പ്രദർശനം നടത്തി. കുറിപ്പുകൾ തയാറാക്കി കുട്ടികൾ അവതരിപ്പിച്ചു.
വായനാദിനം
വായനാദിനത്തിൽ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ ചൊല്ലി.P N പണിക്കർ അനുസ്മരണം നടത്തി. വായനയുടെ പ്രാധാന്യം വ്യത്യസ്ത വ്യവഹാര രൂപങ്ങളിലൂടെ കുട്ടികൾ അവതരിപ്പിച്ചു.പുസ്തകമരം, പുസ്തകപ്പെട്ടി, പുസ്തക പരിചയം എന്നിവ സംഘടിപ്പിച്ചു.ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം HM Sr Mable നിർവ്വഹിച്ചു.
ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനം വിപുലമായ രീതിയിൽ ആചരിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സന്ദേശം നൽകുകയും ചെയ്തു. Plulards, Posters എന്നിവ തയാറാക്കുകയും ലഹരിവിരുദ്ധ റാലി ,Skit എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.
Dry Day ആചരണം
Dry Day ആചരിക്കേണ്ടതിൻ്റെ പ്രധാന്യത്തെ കുറിച്ച് June മാസത്തിൽ തന്നെ കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയുണ്ടായി. ശ്രീമതി ജോളി ടീച്ചർ dry day ആചരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു.ഗവൺമെൻ്റിൻ്റെ നിർദ്ദേശമനുസരിച്ച് എല്ലാ വെള്ളിയാഴ്ചകളിലും scout & Guide, Cub & Bull Bull, Health Club, Eco Club എന്നിവയുടെ നേതൃത്വത്തിൽ Dry day ആചരിക്കുന്നു.
Dry Day ആചരിക്കേണ്ടതിൻ്റെ പ്രധാന്യത്തെ കുറിച്ച് June മാസത്തിൽ തന്നെ കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയുണ്ടായി. ശ്രീമതി ജോളി ടീച്ചർ dry day ആചരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു.ഗവൺമെൻ്റിൻ്റെ നിർദ്ദേശമനുസരിച്ച് എല്ലാ വെള്ളിയാഴ്ചകളിലും scout & Guide, Cub & Bull Bull, Health Club, Eco Club എന്നിവയുടെ നേതൃത്വത്തിൽ Dry day ആചരിക്കുന്നു.
ജൂലൈ
Doctor's Day
നമ്മുടെ സ്കൂളിൽ ജൂലൈ 1 ഡോക്ടർസ് ഡേ ആയി ആചരിച്ചു. നിരവധി കുട്ടികൾ ഡോക്ടർസ് വേഷം ധരിച്ച് എത്തി. വിവിധ മേഖലകളിലെ ഡോക്ടർമാരെ പരിചയപ്പെടുത്തൽ, സ്കിറ്റ്, ഡോക്ടർമാരെ കുറിച്ചുള്ള ഗാന ആലാപനം ഈ ദിവസത്തെ കുറിച്ചുള്ള സന്ദേശം എന്നിവ ഉണ്ടായിരുന്നു.
ബഷീർ ദിനം
പ്രസിദ്ധ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടന്നു. ബഷീർ കൃതികളുടെ കഥാപാത്ര അവതരണം പുസ്തക പ്രദർശനം ചിത്രരചന ജീവചരിത്രക്കുറിപ്പ് വിവരണം, കൃതികൾ പരിചയപ്പെടുത്തൽ, ദൃശ്യാവതരണം, പ്രസംഗം,ഗാനം എന്നിവയിൽ കുട്ടികൾ വളരെ തന്മയത്വത്തോടെ പങ്കുചേർന്നു.
ക്ലബ്ബുകളുടെ ഉദ്ഘാടനം
സ്കൂൾതലത്തിലുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അന്നേദിവസം നടന്നു. വിദ്യാരംഗം സാഹിത്യവേദി, സോഷ്യൽ സയൻസ് ക്ലബ്ബ്,എക്കോ ക്ലബ്ബ്, ഗണിത ക്ലബ്ബ്,ഹിന്ദി ക്ലബ്ബ്,അറബിക് ക്ലബ്ബ്, റോഡ് സുരക്ഷ,സ്കൗട്ട് &ഗൈഡ്, എയ്റോബിക്സ്, ബുൾബുൾ, തുടങ്ങിയവയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് Rev.Sr. മേബിൾ നിർവഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും വിവിധ ക്ലബ്ബുകളിൽ അംഗങ്ങളായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നു.
കലാം ദിനം
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എ.പി.ജെ. അബ്ദുൽ കലാമിനെ അനുസ്മരിക്കുന്ന ഈ ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ഡെയിൽവ്യൂ പുനലാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാം മ്യൂസിയത്തിൽ കുട്ടികളും അധ്യാപകരും നടത്തിയ സന്ദർശനം വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു.
ചാന്ദ്രദിനം
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ദിനത്തിന്റെ ഓർമ്മപ്പെടുത്തൽ ദിവസം ആണ് ജൂലൈ 21. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ ചിത്രരചന ചന്ദ്രനുമായി ബന്ധപ്പെട്ട വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നിവ ഉണ്ടായിരുന്നു എല്ലാ ക്ലാസുകാരും. പ്രദർശനം ആസ്വദിച്ചു.
ജൂബിലി ഉദ്ഘാടനം
സ്കൂളിന്റെ നൂറാം വാർഷികത്തിന്റെ തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുന്ന 100 വർഷം കൊണ്ട് നമ്മുടെ വിദ്യാലയം കൈവരിച്ച നേട്ടങ്ങളും ഈ നാടിന് കൈവന്ന മാറ്റങ്ങളും മറക്കാൻ കഴിയില്ല. അന്നേദിവസം ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അരുവിക്കര നിയോജകമണ്ഡലം ആദരണീയനായ എം.എൽ.എ ശ്രീ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു.
കാർഗിൽ വിജയ്ദിവസ്
സ്കൂൾ അസംബ്ലിയിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച എല്ലാ സൈനികരെയും അനുസ്മരിച്ചു.തുടർന്ന് കാർഗിൽ യുദ്ധത്തിൽ ജീവത്യാഗം ചെയ്ത പൂർവ്വ വിദ്യാർത്ഥി ലാൻഡ്സ് നായിക് ശ്രീ സൈമണിന്റെ ശവകുടീരത്തിൽ അധ്യാപകരും വിദ്യാർത്ഥികളും എക്സ് സർവീസ് ഫോറം പ്രവർത്തകരോടൊപ്പം പുഷ്പാഞ്ജലി അർപ്പിച്ചു.
ആഗസ്റ്റ്
പാർലമെന്ററി ഇലക്ഷൻ
ഓഗസ്റ്റ് നാലിന് സ്കൂൾ പാർലമെന്ററി ഇലക്ഷൻ നടത്തപ്പെട്ടു. പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട പഠന നേട്ടം കുട്ടികളിൽ ഊട്ടിയുറപ്പിക്കാനായി ഇന്ത്യയുടെ ഇലക്ഷൻ നടപടിക്രമം അതേപടി പിന്തുടർന്നു.
ഹിരോഷിമ ദിനo
ഹിരോഷിമ ദിനമായ ഓഗസ്റ്റ് 6നു ശുദ്ധ വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകളിൽ നിന്ന് മികച്ചത് തിരഞ്ഞെടുത്തു.
സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 15ന് ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനം കൊണ്ടാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ്
Sr. മെബേൽ പതാക ഉയർത്തി.സ്കൗട്ട് ഗൈഡ് അംഗങ്ങൾ പതാകയെ സല്യൂട്ട് ചെയ്തു. മാതാപിതാക്കളും കുട്ടികളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി നടന്നു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കലാപരിപാടികളും കുട്ടികളുടെയും രക്ഷിതാക്കളുടെയും ക്വിസ് മത്സരങ്ങളും നടന്നു.
ഓണം
കേരളീയരുടെ മഹോത്സവമായ ഓണം ഓഗസ്റ്റ് 25ന്
ഓണ വസന്തം - 2023 എന്ന പേരിൽ കൊണ്ടാടി. ഒത്തൊരുമയ്ക്ക് പ്രാധാന്യമേകുന്ന ഉത്സവം മാതാപിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് കെങ്കേമമായി ആഘോഷിച്ചു.
സെപ്തംബർ
അധ്യാപകദിനം
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ സവിശേഷമായ ഒരു ദിനമാണ് അധ്യാപക ദിനം. അധ്യാപകർക്ക് ആദരം അർപ്പിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ 5 അധ്യാപക ദാനമായി ആചരിക്കുന്നു. മഹാനായ അധ്യാപകനുo ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സോ: സർവേപ്പള്ളി രാധ്യകൃഷ്ണന്റെ ജന്മ ദിനമാണ് സെപ്തംബർ 5 . നമ്മുടെ വിദ്യാലയത്തിൽ ഈ വർഷവും അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം അധ്യാപകരുടെ അസംബ്ലിയോടുകൂടി അധ്യാപക ദിനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ അവരുടെ അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടി അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുട്ടികൾ അധ്യാപകരുടെ വേഷമണിഞ്ഞാണ് എത്തിയത്. തുടർന്ന് കുട്ടികളുടെ കലാപരി പാടികളായിരുന്നു. അധ്യാപകദിന ഗാനം, ആശംസകൾ, പ്രസംഗം, Skit അവതരണം എന്ന വയുണ്ടായിരുന്നു.
ലോക സാക്ഷരതാദിനം
സെപ്റ്റംബർ 8 നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത്. എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും ഉറപ്പിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. നമ്മുടെ സ്കൂളിൽ എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളിലൂടെ ഈ ദിനം ആചരിക്കുന്നു. ഈ വർഷവും കുട്ടികൾക്ക് വായനാ പുസ്തകങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടികളുടെ നിലവാരത്തിനു യോജിച്ച പുസ്തകങ്ങൾ വായനയ്ക്കായി നൽകി. LP, UP തലത്തിൽ വായനാ മത്സരങ്ങൾ നടത്തി. നല്ല വായനയക്ക് സമ്മാനങ്ങളും നൽകി.
ഹിന്ദി ദിനം
ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായിട്ടാണ് September 14 ഹിന്ദിദിനമായി ആചരിക്കുന്നത്. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ ഹിന്ദി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. നല്ല പോസറ്ററിന് സമ്മാനവും നൽകി. ക്ലാസ്സുകളിൽ ഹിന്ദി വായനാ മത്സരങ്ങളും നടത്തുകയുണ്ടായി.
ഒക്ടോബർ
ഗാന്ധി സൃമതി
ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് Sr. മെബിൾ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും കുട്ടികൾ പുഷ്പാർച്ചനയും നടത്തി. ഗാന്ധി ചിത്രരചനയും ശുചീകരണ പ്രവർത്തനവും അന്നേ ദിവസം നടത്തുകയുണ്ടായി. ഗാന്ധി അനുസ്മരിച്ചു കൊണ്ടുള്ള വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.
ലോക തപാൽ ദിനം
ഒക്ടോബർ 9 ലോക പോസ്റ്റൽ ദിനം ആചരിച്ചു.
ആശംസ കാർഡുകളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കുള്ള കത്തുകളും അന്നേ ദിവസം കുട്ടികൾ പോസ്റ്റ് ബോക്സുകളിൽ നിക്ഷേപിച്ചു.
മൃഗക്ഷേമ ദിനം
ലോകവന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 4 വന്യ ജീവി ദിനമായി ആചരിച്ചു. കുട്ടികൾ വന്യജീവികളുടെ മാസ്ക്കുകൾ തയ്യാറാക്കുകയും അവരുടെ സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാവുകയും ചെയ്തു.
ജന്മദിനം ആഘോഷo
വിദ്യാർത്ഥികളുടെ ജന്മദിനം ആഘോഷിച്ചു ജന്മദിന സമ്മാനമായി കുട്ടികൾ സ്കൂളിലേക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകി.
ഭക്ഷ്യമേള
നല്ല ഭക്ഷണ ശീലങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും ബോധ്യപ്പെടുത്തി കൊണ്ട് സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. റവറൻസ് സിസ്റ്റർ മേബിൾ ധാരാളം രക്ഷിതാക്കൾ രക്ഷിതാക്കൾ മേളയിൽ പങ്കെടുക്കുകയും ഭക്ഷ്യസാധനങ്ങൾ രുചിക്കുകയും ചെയ്തു.
നവംബർ
കേരളപ്പിറവി
കേരളത്തിന്റെ ജന്മദിനമായ നവംബർ 1 സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ ജില്ലകളുടെ പ്രത്യേകതകൾ അവതരിപ്പിച്ചു.ജില്ലപാട്ട് പാടി. 'കേരളം എന്റെ ഭാവനയിൽ' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.
കേരളത്തിൽ പ്രചാരത്തിലുള്ള നാടൻപാട്ടുകൾ പരിചയപ്പെടുത്തുന്നതിനായി ഒരു ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയ്ക്ക് കാട്ടാക്കടBRCയിലെ ട്രെയിനർ ശ്രീ. സാജൻ സാർ നേതൃത്വം നൽകി.
നവംബർ1 മലയാളദിനമായി ആഘോഷിച്ചു.2023 നവംബർ1മുതൽ 7വരെ ഭരണഭാഷവാരമായി ആഘോഷിച്ചു. മലയാളഭാഷയെക്കുറിച്ചും സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾക്കു പകരം ഉപയോഗിക്കേണ്ട മലയാള പദങ്ങൾ കണ്ടെത്തി.മലയാള ഭാഷ പണ്ഡിതൻ / പണ്ഡിത എന്നിവരെ കണ്ടെത്തി.
ശിശുദിനം
2023 നവംബർ 14 ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വർണശബളമായ റാലിയിൽ ,നെഹ്‌റു വേഷധാരികൾ,ബാന്റ് മേളം,സ്കൗട്ട് ആന്റ് ഗൈഡ്,മറ്റ് വേഷധാരികൾ തുടങ്ങിയവർ അണിനിരന്നു.പൊതുസമ്മേളനത്തിൽ വിദ്യാർത്ഥികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഡിവൈൻ ഓൾഡ് ഏജ്ഹോം
അനാഥരെയും രോഗികളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന സന്ദേശം കുട്ടികൾക്ക് നൽകാൻസഹായകരമായ ഒരു പ്രവർത്തനം എന്നതരത്തിൽ പ്ലാവൂരിൽ പ്രവർത്തിക്കുന്ന ഡിവൈൻ ഓൾഡ് ഏജ്ഹോം നവംബർ 25 ന് സന്ദർശിച്ചു.അവർക്കായി കുട്ടികൾ ശേഖരിച്ച സാധനങ്ങൾ കൈമാറി.
കുട്ടികളുടെ വിവിധ കലാപരിപാടികൾ അന്തേവാസികൾക്ക് മുന്നിൽ അവതരിപ്പിച്ചു.ഈ സന്ദർശനം കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.