"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== മലയാളത്തിൻറെ മണിമുത്തുകൾ ==
2023 - 24 അധ്യയന വർഷത്തെ സ്കൂളിന്റെതായ തനത് പരിപാടിയാണ് "മലയാളത്തിന്റെ മണിമുത്തുകൾ". തെരഞ്ഞെടുത്ത മലയാള സാഹിത്യകാരന്മാരെയും അവരുടെ രചനകളെയും പരിചയപ്പെടുത്തുന്ന ഈ പരിപാടിയുടെ ഉദ്ഘാടനം ബഷീർ അനുസ്മരണ ദിനമായ 5. 7. 2023 ന് മുതിർന്ന അധ്യാപിക ശ്രീമതി. ദീപാരാജ് ഉദ്ഘാടനം ചെയ്തു. ബഷീർ ദിനം ആയതുകൊണ്ട് തന്നെ ആദ്യഘട്ടത്തിൽ മലയാളികളുടെ ഇമ്മിണി ബല്യ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രവർത്തന ഉദ്ഘാടനം നടന്നത്. ഉദ്ഘാടന വേളയിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവൻപഴം എന്ന ചെറുകഥ ദൃശ്യാവിഷ്കരിക്കുകയുണ്ടായി. ഒപ്പം ബേപ്പൂർ സുൽത്താന്റെ നിരവധി കഥാപാത്രങ്ങളും വേദിയിൽ അണിനിരന്നു.
ദ്വൈവാര പ്രോഗ്രാമായി നടത്തുന്ന ഈ പദ്ധതിയിൽ ഓരോ തവണയും ഓരോ ക്ലാസുകാർ ആയിരിക്കും മേൽനോട്ടം വഹിക്കുന്നത് നഴ്സറി മുതൽ നാല് വരെ ക്ലാസ്സുകളിലെ കുട്ടികൾ ഇതിന്റെ ഭാഗമാകും.
ഉദ്ഘാടനത്തെ തുടർന്ന് ഇതുവരെ എം. ടി. , കുഞ്ചൻ നമ്പ്യാർ, ചങ്ങമ്പുഴ, സുഗതകുമാരി, വൈലോപ്പിള്ളി, ലളിതാംബിക അന്തർജനം തുടങ്ങി നിരവധി സാഹിത്യകാരന്മാരെ പ്രസ്തുത പരിപാടിയിലൂടെ പരിചയപ്പെടുത്തിക്കഴിഞ്ഞു.
  തനത് പരിപാടിയുടെ ആദ്യഘട്ടം ഡിസംബർ ഓടുകൂടി പൂർത്തിയാകുമ്പോൾ  രക്ഷിതാക്കളെയും പരിപാടിയുടെ ഭാഗമാക്കാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരം തന്നെ. ഓരോ മാസവും പരിചയപ്പെട്ടു കഴിയുന്ന രണ്ട് സാഹിത്യകാരന്മാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന  ക്വിസ് ഏറെ പ്രയോജനകരമെന്ന് രക്ഷിതാക്കളും കുട്ടികളും ഒരേ സ്വരത്തിൽ  പറയുന്നു. കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും സ്വമനസാലെ ഏറ്റെടുത്ത ഈ പ്രവർത്തനം വിജയകരമായി മുന്നോട്ടുപോകുന്നു .ജനുവരി മുതൽ ഇതിന്റെ രണ്ടാംഘട്ടം ആരംഭിക്കും.
https://youtu.be/f0lQ5JI6_3k

14:45, 15 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

മലയാളത്തിൻറെ മണിമുത്തുകൾ