"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
=== വിശിഷ്ടരുടെ സാന്നിദ്ധ്യം === | === വിശിഷ്ടരുടെ സാന്നിദ്ധ്യം === | ||
<p align="justify">1970 ൽ സ്കൂളിന്റെ അൻപതാം വാർഷിക ആഘോഷങ്ങൾ അന്നത്തെ കേരള ഗവർണർ ശ്രീ വി വി ഗിരി ഉദ്ഘാടനം ചെയ്തു. 1995 ൽ നടന്ന എഴുപത്തിയഞ്ചാമത് വാർഷികാഘോഷങ്ങൾ അന്നത്തെ കേരളാമുഖ്യമന്ത്രി ശ്രീ കെ കരുണാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. 2010 ഫെബ്രുവരി10,11,12 തിയതികളിൽ സ്കൂളിന്റെ നവതിയാഘോഷം ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് ഉദ്ഘാടനം ചെയ്തത്. ശതാബ്ദി ആഘോഷം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിലും. </p> | <p align="justify">1970 ൽ സ്കൂളിന്റെ അൻപതാം വാർഷിക ആഘോഷങ്ങൾ അന്നത്തെ കേരള ഗവർണർ ശ്രീ വി വി ഗിരി ഉദ്ഘാടനം ചെയ്തു. 1995 ൽ നടന്ന എഴുപത്തിയഞ്ചാമത് വാർഷികാഘോഷങ്ങൾ അന്നത്തെ കേരളാമുഖ്യമന്ത്രി ശ്രീ കെ കരുണാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. 2010 ഫെബ്രുവരി10,11,12 തിയതികളിൽ സ്കൂളിന്റെ നവതിയാഘോഷം ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് ഉദ്ഘാടനം ചെയ്തത്. ശതാബ്ദി ആഘോഷം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിലും. </p> | ||
[[പ്രമാണം:44046- | <big> നൂറ്റി മൂന്നാമത് സ്കൂൾവാർഷികം മന്ത്രി വീണാജോർജ്ജ് ഉദ്ഘാടനം നിർവ്വഹിക്കുന്നു</big> | ||
[[പ്രമാണം:44046-aniversary2.jpeg|thump|300px|നടുവിൽ]] | |||
=== സ്കൂൾ ഔന്നത്യത്തിലേയ്ക്ക് === | === സ്കൂൾ ഔന്നത്യത്തിലേയ്ക്ക് === | ||
വരി 19: | വരി 20: | ||
=== സ്കൂളിന് - വ്യവസായി ശ്രീ യൂസഫലിയുടെ സമ്മാനം === | === സ്കൂളിന് - വ്യവസായി ശ്രീ യൂസഫലിയുടെ സമ്മാനം === | ||
<p align=justify>സ്കൂളിന്റെ പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് വ്യവസായി ശ്രീ എം എ യൂസഫലി 50 ലക്ഷം രൂപ സംഭാവന നൽകി. സ്കൂൾ മാനേജർ പാറശ്ശാല രൂപതാധ്യക്ഷൻ തോമസ് മാർ യൗസബിയസ് തിരുമേനി സംഭാവന ഏറ്റുവാങ്ങി. കർദ്ദിനാൾ ബസേലിയസ് ക്ലീമിസ് കത്തോലിക്കാ ബാവ, ലുലു റീജിണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി വിൻസെന്റ്, പ്രഥമാധ്യാപിക ശ്രീമതി എം ആർ ബിന്ദു എന്നിവർ ചടങ്ങിന് നേതൃത്ത്വം നൽകി. സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടാണ് സ്കൂൾ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിട്ടത്.</p> | <p align=justify>സ്കൂളിന്റെ പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് വ്യവസായി ശ്രീ എം എ യൂസഫലി 50 ലക്ഷം രൂപ സംഭാവന നൽകി. സ്കൂൾ മാനേജർ പാറശ്ശാല രൂപതാധ്യക്ഷൻ തോമസ് മാർ യൗസബിയസ് തിരുമേനി സംഭാവന ഏറ്റുവാങ്ങി. കർദ്ദിനാൾ ബസേലിയസ് ക്ലീമിസ് കത്തോലിക്കാ ബാവ, ലുലു റീജിണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി വിൻസെന്റ്, പ്രഥമാധ്യാപിക ശ്രീമതി എം ആർ ബിന്ദു എന്നിവർ ചടങ്ങിന് നേതൃത്ത്വം നൽകി. സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടാണ് സ്കൂൾ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിട്ടത്.</p> | ||
[[പ്രമാണം:44046-mikavuphoto1.jpeg|thumb|300px|നടുവിൽ|'''മികച്ച സ്കൂളിന് സമ്മാനം''']] | |||
=== അവാർഡുകൾ- അംഗീകാരങ്ങൾ === | === അവാർഡുകൾ- അംഗീകാരങ്ങൾ === | ||
വരി 40: | വരി 41: | ||
* '''എസ് ഭാർഗ്ഗവൻ നാടാർ എൻഡോവ്മെന്റ്''' | * '''എസ് ഭാർഗ്ഗവൻ നാടാർ എൻഡോവ്മെന്റ്''' | ||
* '''എൻ ശ്രീധരൻ നായമെമ്മോറിയൽ ക്യാഷ് അവാ൪ഡ്''' | * '''എൻ ശ്രീധരൻ നായമെമ്മോറിയൽ ക്യാഷ് അവാ൪ഡ്''' | ||
=== സ്കൂളിന്റെ അഭിമാനങ്ങൾ === | |||
<p align="justify">'''അജ്ഞാനത്തിന്റെ അന്ധകാരമകറ്റി വിജ്ഞാനത്തിന്റെ പൊൻ പ്രഭ ചൊരിയുന്ന ഈ മഹോന്നതവിദ്യാലയം വെങ്ങാനൂർ നിവാസികളുടെ തന്നെ സ്വകാര്യ അഹങ്കാരമാണ്. പാഠ്യപ്രവർത്തനങ്ങളിൽ അഭിമാനകരമായ ധാരാളം നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഉത്തമവ്യക്തിത്ത്വങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഒരു പ്രൈമറി സ്കൂളിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് ഒരു ഹയർ സെക്കന്ററി സ്കൂളായി വളർന്നിരിക്കുന്നു. കഴിഞ്ഞ കാലത്തിലേയ്ക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനിക്കാനേ വകയുള്ളൂ. ഇക്കഴിഞ്ഞ നൂറുവർഷത്തിനിടെ അഭിമാനകരമായ പലതും നടന്നു. അധ്യാപനത്തിന്റെ മികവിൽ മാതൃകാപുരുഷനായ ശ്രീ പരമേശ്വര൯ സാറിന്റെ ഹെഡ്മാസ്റ്റ൪ പദം ഈ സ്കൂളിൽ നീണ്ട ഒരു കാലയളവ് ഉണ്ടായിരുന്നത് ചിട്ടയായ ഒരു അധ്യാപനശൈലി മെനയുവാ൯ പി൯തലമുറക്കാരെ ഏറെ സഹായിച്ചു. ഈ സ്ക്കൂളിലെ അധ്യാപകനായിരുന്ന ശ്രീ. രാമകൃഷ്ണൻ നായർ സാറിന് ഏററവും നല്ല അധ്യാപകനുള്ള ദേശീയ അവാർഡു ലഭിച്ചു.. ശ്രീ. ആർ എസ് മദുസൂധനൻ സാറിന് ദേശീയ അവാർഡ് ലഭിച്ചു. പ്രഗൽഭരായ അധ്യാപകർ, ഐ പി എസ് ഉദ്യോഗസ്ഥർ, നിയമജ്ഞർ, ശാസ്ത്രജ്ഞർ, സൈനികർ, എന്നിങ്ങനെ ഒട്ടനവധി പ്രതിഭാശാലികൾക്ക് ഈ സ്കൂൾ ജന്മം നൽകി. ജസ്റ്റിസ് എം ആ൪ ഹരിഹര൯നായ൪ ഈ സ്കൂളിന്റെ സൃഷ്ടിയാണ്.യശഃശ്ശരീരനായ ഡോക്ടർ എസ് ജോൺസ് ഈ സ്കൂളിന്റെ സൃഷ്ടിയാണ്. ഭാരത സർക്കാരിന്റെ മറൈൻ ബയോളജി വകുപ്പിന്റെ ഉപദേഷ്ടാവ് പദം അലങ്കരിച്ചിരുന്ന മഹദ് വ്യക്തിയാണദ്ദേഹം. ഹോം ഫോർ ഹാൻഡി കാപ്പ്ഡ് എന്ന പേരിൽ പോളിയോ ഹോം സ്ഥാപിച്ച ശാന്തപ്പൻ ജോൺസിന് അടിസ്ഥാന വിദ്യാഭ്യാസം നൽകിയതും ഞങ്ങളുടെ സ്ക്കൂളാണ്. വളരെക്കാലം നമ്മുടെ എം പി ആയിരുന്ന ശ്രീ പി വിശ്വംഭരനും ഈ സ്കൂളിലാണ് പഠിച്ചിരുന്നത്'''. </p> | |||
== സ്കൂൾതലമികവുകൾ == | == സ്കൂൾതലമികവുകൾ == |
12:00, 29 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
അംഗീകാരങ്ങൾ
വിശിഷ്ടരുടെ സാന്നിദ്ധ്യം
1970 ൽ സ്കൂളിന്റെ അൻപതാം വാർഷിക ആഘോഷങ്ങൾ അന്നത്തെ കേരള ഗവർണർ ശ്രീ വി വി ഗിരി ഉദ്ഘാടനം ചെയ്തു. 1995 ൽ നടന്ന എഴുപത്തിയഞ്ചാമത് വാർഷികാഘോഷങ്ങൾ അന്നത്തെ കേരളാമുഖ്യമന്ത്രി ശ്രീ കെ കരുണാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. 2010 ഫെബ്രുവരി10,11,12 തിയതികളിൽ സ്കൂളിന്റെ നവതിയാഘോഷം ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് ഉദ്ഘാടനം ചെയ്തത്. ശതാബ്ദി ആഘോഷം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിലും.
നൂറ്റി മൂന്നാമത് സ്കൂൾവാർഷികം മന്ത്രി വീണാജോർജ്ജ് ഉദ്ഘാടനം നിർവ്വഹിക്കുന്നു
സ്കൂൾ ഔന്നത്യത്തിലേയ്ക്ക്
ഇന്നീ സ്കൂൾ സേവനത്തിന്റെ രാജ വീഥിയിലൂടെ സഞ്ചരിച്ച് ശതാബ്ദിയുടെ നിറ ദീപ്തിയിലെത്തിച്ചേർന്നിരിക്കുന്നു.പാറശ്ശാല രൂപതാ ബിഷപ്പും സ്കൂൾ മാനേജറുമായ മോസ്റ്റ് റവ. ഡോ. തോമസ് മാർ യൗസേബിയോസ് തിരുമേനിയുടെ ദീർഘ വീക്ഷണവും കർമോത്സുകതയും കൊണ്ട് ഈ സ്കൂൾ ഇന്ന് ഔന്നത്യത്തിന്റെ പാതയിലാണ്. സുവിശേഷ പ്രസംഗകനായ മാർ തോമസിന്റെ പ്രചോദനത്താൽ സീറോ മലബാർ കത്തോലിക്കാ സഭ ജൈത്രയാത്ര തുടങ്ങി. സമൂഹത്തിൽ താഴെത്തട്ടിൽ നിൽക്കുന്നവരെ ഉന്നതിയിലെത്തിക്കുക, ജനങ്ങളെ ആത്മീയമായി സമ്പന്നരാക്കുക, ജനങ്ങളെ വിദ്യാഭ്യാസപരമായി ഉന്നതരാക്കുക എന്നിവയാണ് സഭയുടെ മുഖ്യ ലക്ഷ്യം. ദൈവഹിതം മാനിച്ചുകൊണ്ട് പ്രാർത്ഥനയിലൂടെയും സേവന മനോഭാവത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും സഭ ഈ ലക്ഷ്യം നേടാൻ ശ്രമിക്കുന്നു.
സ്കൂളിന് - വ്യവസായി ശ്രീ യൂസഫലിയുടെ സമ്മാനം
സ്കൂളിന്റെ പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് വ്യവസായി ശ്രീ എം എ യൂസഫലി 50 ലക്ഷം രൂപ സംഭാവന നൽകി. സ്കൂൾ മാനേജർ പാറശ്ശാല രൂപതാധ്യക്ഷൻ തോമസ് മാർ യൗസബിയസ് തിരുമേനി സംഭാവന ഏറ്റുവാങ്ങി. കർദ്ദിനാൾ ബസേലിയസ് ക്ലീമിസ് കത്തോലിക്കാ ബാവ, ലുലു റീജിണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി വിൻസെന്റ്, പ്രഥമാധ്യാപിക ശ്രീമതി എം ആർ ബിന്ദു എന്നിവർ ചടങ്ങിന് നേതൃത്ത്വം നൽകി. സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടാണ് സ്കൂൾ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിട്ടത്.
അവാർഡുകൾ- അംഗീകാരങ്ങൾ
ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി വിവിധ അവാർഡുകൾ നൽകിവരുന്നുണ്ട്
- റിട്ട. ഹെഡ്മാസ്റ്റർ ശ്രീ പരമേശ്വരൻ നായരുടെ പേരിലുള്ള പരമേശ്വരൻ നായർ എൻഡോവ്മെമെന്റ്
- പി ടി എ നൽകുന്ന ക്യാഷ് അവാർഡ്
- ജസ്റ്റിസ് ഹരിഹരൻ നായർ നൽകുന്ന രാമകൃഷ്ണൻ നായർ ക്യാഷ് അവാർഡ്
- പരേതനായ പി.വേലായുധൻ നായരുടെ പേരിലുള്ള വിനീത് മെമ്മോറിയൽ ക്യാഷ് അവാർഡ്
- ശ്രീ ഹസനാർ ഹാജി നൽകുന്ന അവാർഡ്
- ക്യാപ്റൻ കൃഷ്ണൻ കുട്ടി നായർ ക്യാഷ് അവാർഡ്
- ക്യാപ്റ്റൻ ജെറി പ്രേം രാജ് എൻഡോവ്മെന്റ്
- കൃഷ്ണപിള്ള മെമ്മോറിയൽ അവാർഡ്
- ലോയിഡ് ജോർജ് മെമ്മോറിയൽ ക്യാഷ് അവാർഡ്
- എം.കെ തങ്കപ്പൻ നായർ എൻഡോവ്മെന്റ്
- ആറ്റുകാൽ കരുണാകരൻ എൻഡോവ്മെന്റ്
- എസ് ഭാർഗ്ഗവൻ നാടാർ എൻഡോവ്മെന്റ്
- എൻ ശ്രീധരൻ നായമെമ്മോറിയൽ ക്യാഷ് അവാ൪ഡ്
സ്കൂളിന്റെ അഭിമാനങ്ങൾ
അജ്ഞാനത്തിന്റെ അന്ധകാരമകറ്റി വിജ്ഞാനത്തിന്റെ പൊൻ പ്രഭ ചൊരിയുന്ന ഈ മഹോന്നതവിദ്യാലയം വെങ്ങാനൂർ നിവാസികളുടെ തന്നെ സ്വകാര്യ അഹങ്കാരമാണ്. പാഠ്യപ്രവർത്തനങ്ങളിൽ അഭിമാനകരമായ ധാരാളം നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഉത്തമവ്യക്തിത്ത്വങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഒരു പ്രൈമറി സ്കൂളിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് ഒരു ഹയർ സെക്കന്ററി സ്കൂളായി വളർന്നിരിക്കുന്നു. കഴിഞ്ഞ കാലത്തിലേയ്ക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനിക്കാനേ വകയുള്ളൂ. ഇക്കഴിഞ്ഞ നൂറുവർഷത്തിനിടെ അഭിമാനകരമായ പലതും നടന്നു. അധ്യാപനത്തിന്റെ മികവിൽ മാതൃകാപുരുഷനായ ശ്രീ പരമേശ്വര൯ സാറിന്റെ ഹെഡ്മാസ്റ്റ൪ പദം ഈ സ്കൂളിൽ നീണ്ട ഒരു കാലയളവ് ഉണ്ടായിരുന്നത് ചിട്ടയായ ഒരു അധ്യാപനശൈലി മെനയുവാ൯ പി൯തലമുറക്കാരെ ഏറെ സഹായിച്ചു. ഈ സ്ക്കൂളിലെ അധ്യാപകനായിരുന്ന ശ്രീ. രാമകൃഷ്ണൻ നായർ സാറിന് ഏററവും നല്ല അധ്യാപകനുള്ള ദേശീയ അവാർഡു ലഭിച്ചു.. ശ്രീ. ആർ എസ് മദുസൂധനൻ സാറിന് ദേശീയ അവാർഡ് ലഭിച്ചു. പ്രഗൽഭരായ അധ്യാപകർ, ഐ പി എസ് ഉദ്യോഗസ്ഥർ, നിയമജ്ഞർ, ശാസ്ത്രജ്ഞർ, സൈനികർ, എന്നിങ്ങനെ ഒട്ടനവധി പ്രതിഭാശാലികൾക്ക് ഈ സ്കൂൾ ജന്മം നൽകി. ജസ്റ്റിസ് എം ആ൪ ഹരിഹര൯നായ൪ ഈ സ്കൂളിന്റെ സൃഷ്ടിയാണ്.യശഃശ്ശരീരനായ ഡോക്ടർ എസ് ജോൺസ് ഈ സ്കൂളിന്റെ സൃഷ്ടിയാണ്. ഭാരത സർക്കാരിന്റെ മറൈൻ ബയോളജി വകുപ്പിന്റെ ഉപദേഷ്ടാവ് പദം അലങ്കരിച്ചിരുന്ന മഹദ് വ്യക്തിയാണദ്ദേഹം. ഹോം ഫോർ ഹാൻഡി കാപ്പ്ഡ് എന്ന പേരിൽ പോളിയോ ഹോം സ്ഥാപിച്ച ശാന്തപ്പൻ ജോൺസിന് അടിസ്ഥാന വിദ്യാഭ്യാസം നൽകിയതും ഞങ്ങളുടെ സ്ക്കൂളാണ്. വളരെക്കാലം നമ്മുടെ എം പി ആയിരുന്ന ശ്രീ പി വിശ്വംഭരനും ഈ സ്കൂളിലാണ് പഠിച്ചിരുന്നത്.
സ്കൂൾതലമികവുകൾ
2022-23 മികവുകൾ
2021-22 മികവുകൾ
കഴിഞ്ഞു പോയ അധ്യയന വർഷങ്ങളിൽ വിദ്യാലയ പ്രവർത്തനങ്ങളാൽ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ ഞങ്ങളുടെ സ്കൂളിനു കഴിഞ്ഞു
2020-2021, 2021-22 എന്നീ അധ്യയന വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കി.
2021-22 ൽ അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ യുപി വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ 7A ക്ലാസ്സിലെ അക്ഷയ് എ നായർ വിജയിച്ചു. സുരീലി ഹിന്ദി ബി.ആർ സി തലത്തിൽ നടത്തിയ മത്സരത്തിൽ 50 ന് 45 മാർക്ക് വാങ്ങി 9 സി യിലെ അർജ്ജുൻ മൂന്നാം സ്ഥാനത്തിനർഹനായി.
2019-20 മികവുകൾ
2019-20 അധ്യയന വ൪ഷത്തിൽ അജയ്ദേവ് എന്ന വിദ്യാർത്ഥി നാദസ്വര മൽസരത്തിലും, സുബിൻ സെബാസ്റ്റ്യൻ എന്ന വിദ്യാർത്ഥി പ്രവൃത്തി പരിചയമൽസരത്തിലും സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനാർഹരായി. ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയിൽ റവന്യൂ തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ ഈ സ്കൂളിന്റെ അഭിമാനമായ ജലാലുദ്ദീന് കഴിഞ്ഞു.റവന്യൂ തല ഹാൻഡ് ബോൾ മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ നമ്മുടെ സ്കൂളിൽ നിന്നും അഞ്ച് കുട്ടികളുണ്ടെന്നത് അഭിമാനകരമാണ്
20 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കിന് അർഹത നേടി.യു.എസ്.എസ്. സ്കോളർഷിപ്പിന് ഈ സ്കൂളിലെ ആദിത്യ ചന്ദ്രൻ അർഹനായി. പി.ടി. ഭാസ്കര പണിക്കർ ബാലശാസ്ത്ര പരീക്ഷയിൽ അരുൺദാസ് എസ്.ജി., അശ്വിൻ വി.എസ്. എന്നിവർ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ചു.ന്യൂ മാത്സിന് അരവിന്ദ് ജെ., അഭിഷേക് എസ്.ആർ. എന്നീ വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. യു.എസ്.എസ്. സ്കോളർഷിപ്പിന് ഇൗ സ്കൂളിലെ ആദിത്യ ചന്ദ്രൻ അർഹനായി. പി.ടി. ഭാസ്കര പണിക്കർ ബാലശാസ്ത്ര പരീക്ഷയിൽ അരുൺദാസ് എസ്.ജി., അശ്വിൻ വി.എസ്. എന്നിവർ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ചു. അക്ഷയ് എസ്.എസ്. സയൻസ് സെമിനാറിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം കൈവരിച്ചു.ഇൗ സ്കൂളിലെ ജുവൈദ് ആലം എെ.റ്റി. ക്വിസിൽ സമ്മാനാർഹനായി.എൻ.സി.സിയിലെ 42 വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അർഹരായി. കുളമാവിൽ വച്ച് നടന്ന ആൾ ഇന്ത്യാ ട്രക്കിംഗ് എക്സ്പെഡിഷനിൽ സി.എസ്.എം. നന്ദൻ ആർ. പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹനാവുകയും ചെയ്തു.
2018 - 19 മികവുകൾ
2018 - 19 അധ്യയന വർഷത്തിൽ സബ് ജില്ലാ തലത്തിൽ നടന്ന സോഷ്യൻ സയൻസ് ക്വിസ്സിൽ സിദ്ധാർത്ഥ് അശ്വിൻ ദാസ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഐ ടി വിഭാമത്സരത്തിൽ വെബ് പേജ് നിർമ്മാണത്തിൽ 10 എ യിലെ ഇനോഷ് എസ് ക്ലീറ്റസ് ഒന്നാം സ്ഥാനം നേടി. 10 എ യിലെ അശ്വിൻദാസ് സബ് ജില്ലാ മാത്സ് ഫെയറിൽ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിനർഹനായി. സബ്ജില്ലാ സ്പോർട്സ് മത്സരത്തിൽ 97 പോയിന്റോടെ ഓവർ ആൾ സെക്കന്റ് നേടി. സബ്ജില്ലാകലോത്സവത്തിൽ ജലാലുദീ൯, വിഷ്ണു ബി എസ്, മുഹമമദ് ഹാഷിം, എന്നിവ൪ നാടോടിനൃത്തം,ഭരതനാട്യം, കുച്ചിപ്പുടി, മാപ്പിളപ്പാട്ട് എന്നിവ.യ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2017 - 18 മികവുകൾ
2017 - 18 അധ്യയന വർഷത്തിൽ 9 എയിലെ അവിൽ ആനന്ദ് എന്നിവർ എന്നിവർ ചിത്രരചനയ്ക്കും 7 സി യിലെ മുഹമ്മദ് അബ്ദുൾ ബാരി നാടൻപാട്ടിനും 7 എ യിലെ അശ്വിൻ കവിതാരചനയ്ക്കും ജില്ലാതലത്തിൽ സമ്മാനം നേടി. ന്യൂമാറ്റ്സ് പരീക്ഷയിൽ 6എയിലെ അരുൺദാസിന് സംസ്ഥാന തലത്തിൽ സെലക്ഷൻ ലഭിച്ചു. റെവന്യു അത്ലറ്റിക് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവർ ആൾ സെക്കന്റ് നേടി. സബ് ജില്ലാ തലത്തിൽ മാത്സ് ക്വിസ്സിന് 10എയിലെ ഗോകൽ എച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. യു.പി തലത്തിൽ 7എ യിലെ അരുൺ ദാസ് സംസ്ഥാന തലത്തിൽ പങ്കെടുത്തു. കലാമത്സരങ്ങളാൽ 9എയിലെ രവിക്കൻ ഇംഗ്ലീഷ് പ്രസംഗത്തിന്ന് ജില്ലാതലത്തിൽ പങ്കെടുത്തു. അനന്തു ആർ എസ് ഹൈസ്കൂൾ വിഭാഗത്തിൽ നാടോടി നൃത്തത്തിനും ഭരതനാട്യത്തിനും ജില്ലയിൽ അർഹരായി. സബ് ജില്ലാ ഓവർ ആ സെക്കന്റ് നമ്മുടെ സ്കൂളിനായിരുന്നു. .ഇന്ത്യൻ ഇന്റർ നാഷണൽ സയൻസ് ഫെ സ്റ്റിവലിൽ പങ്കെടുക്കാൻ ഹയർ സെക്കന്ററിയിലെ ശബരീനാഥ ശ്രാവൺ അരുൺ എന്നിവർക്കു കഴിഞ്ഞു.