"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}}[[പ്രമാണം:41032 spc 1.jpg|വലത്ത്|ചട്ടരഹിതം|273x273ബിന്ദു]] | |||
== പാസ്സിംഗ് ഔട്ട് പരേഡ് 2023 == | == പാസ്സിംഗ് ഔട്ട് പരേഡ് 2023 == | ||
[[പ്രമാണം:41032 spc passingout 2022.jpg|ഇടത്ത്|ചട്ടരഹിതം|408x408ബിന്ദു]] | [[പ്രമാണം:41032 spc passingout 2022.jpg|ഇടത്ത്|ചട്ടരഹിതം|408x408ബിന്ദു]] |
21:41, 15 ജൂൺ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പാസ്സിംഗ് ഔട്ട് പരേഡ് 2023
കരുനാഗപ്പള്ളിബോയ്സ് & ഗേൾസ് സ്ക്കൂളുകളിലെഎസ് പി സി യൂണിറ്റുകൾ സംയുക്തമായി പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. അഡ്വ: എ. എം ആരിഫ് എം.പി സല്യൂട്ട് സ്വീകരിച്ചു. സ്‍ക്കൂൾ മാനേജർ വി.രാജൻ പിള്ള , പ്രസിഡന്റ് വിപി ജയപ്രകാശ് മേനോൻ , പിറ്റിഎ പ്രസിഡന്റുമാരായ അനിൽ.ആർ. പാലവിള, അഡ്വ:കെ. വിപിൻ, പ്രിൻസിപ്പാൾ വീണാറാണി ഐ, ഹെഡ്മിസ്ട്രസു മാരായ രശ്മി ദേവി പി, കെ.ജി അമ്പിളി, എ. എൻ. ഒ ഉത്തരകുട്ടൻ, എന്നിവർ ഫ്രണ്ട് സല്യൂട്ട് സ്വീകരിച്ചു. കേഡറ്റുകൾക്ക് മികച്ച പരിശീലനം ഉറപ്പാക്കിയ ഡി ഐ മാരായ വി.മോഹൻ, കെ മഹേശൻ, ഷാജി മോൻ, സീന, സി.പി.ഒ മാരായ എസ്.സാബുജാൻ, കരുൺ ആർ എ.സി.പി.ഒ. ബിന്ദു വി, എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പരേഡ് കമാൻഡർ മിസബ് ഷംസ്, അണ്ടർ കമാൻഡർ ശ്രീനാഥ് ജെ, പ്ലാട്ടൂൺ കമാൻഡർമാരായ അനന്തകൃഷ്ണൻ കെ, ഗോവിന്ദ്. സി, അയ്നാ സെബാനെഫ്രിൻ, ജനാവി ആർ.എൻ എന്നിവർ എം പി യിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. എക്സലൻസ് അവാർഡ് ദാന സമ്മേളനത്തിൽ കലാ-കായിക രംഗത്ത് ജില്ലാ സംസ്ഥാന മെഡൽ നേടിയ എസ്.പി.സി കേഡറ്റുകളെ അനുമോദിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ഡോ പി മീന , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ശ്രീലത ടീച്ചർ, മുൻ ഹെഡ്മിസ്ട്രസ് മേരി ടി അലക്സ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. എസ് പി സി കേഡറ്റുകളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നല്ല ജനപങ്കാളിത്തത്തോടെ നടന്ന പാസ്സിംഗ് ഔട്ട് പരേഡ് ഏറെ മികച്ചതും ശ്രദ്ധേയവുമായി. കുടുതൽ ചിത്രങ്ങൾ
ഹിരോഷിമദിനം ആചരിച്ചു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ എസ്പിസി വിദ്യാർഥികൾ ഹിരോഷിമ ദിനാചരണം നടത്തി.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എസ്പിസി കേഡറ്റുകൾ ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് ആരംഭിച്ച റാലി എസ്.ഐ സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി നഗരം ചുറ്റിയ ശേഷം റാലി സകൂളിലെത്തി സമാപിച്ചു. അധ്യാപകരായ എം സുജ, എ ആർ കരുൺ കൃഷ്ണൻ, ഡി ഐ ഷാജി മോൻ, സീമ എന്നിവർ നേതൃത്വം നൽകി.
ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് - കൊല്ലം
കൊല്ലത്തു നടന്ന റിപ്പബ്ലിക് ദിന പരേഡിൽ സ്കൂളിനാകെ അഭിമാനമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ എസ്പിസി യൂണിറ്റിനെ പ്രതിനിധീകരിച്ചു കേഡറ്റ് അയ്നൽ സബ പങ്കെടുത്തു.
അന്താരാഷ്ട്രലഹരി വിരുദ്ധദിനം
ജൂൺ.26
അന്താരാഷ്ട്രലഹരി വിരുദ്ധദിനത്തിൻ്റെ ഭാഗമായി ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച്
എസ്.പി.സി.കേഡറ്റുകൾ..
കരുനാഗപ്പള്ളി ഗേൾസ് എച്ച്. എസിലെ എസ്.പി.സി കേഡറ്റുകൾ ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച് ലഹരിവിരുദ്ധ
പ്രതിഞ്ജയെടുത്തു. പരിപാടിയിൽ ശ്രീ. വി.പി. ജയപ്രകാശ്മേനോൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ജി.അമ്പിളി സ്വാഗതം ആശംസിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർ ശ്രീ.ഉത്തരക്കുട്ടൻ മൺചിരാതുകൾ തെളിച്ചു. തുടർന്ന് കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി. വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷിബി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ അദ്ധ്യാപകരായ ദിലീപ്, എം.സുജ, കരുൺ, വുമൺ സിവിൽ എക്സ്സൈസ് ഓഫീസർ ആസിയ എന്നിവർ ആശംസകൾ അർപ്പിച്ചു.
സമ്മർ ക്യാമ്പ് - മഴവില്ല്
2022 മെയ് 28,29,30 തീയതികളിലായി സ്‍കൂൾ എസ്‍പിസി യൂണിറ്റിന്റെ സമ്മർ ക്യാമ്പ മഴവിൽ എന്ന പേരിൽ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ ശ്രീ കോട്ടയിൽ രാജൂ നിർവ്വഹിച്ചു. കരുനാഗപ്പള്ളി പോലിസ് സർക്കിൾ ഇൻസ്‍പൿടർ ശ്രീ ജി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യാക്ഷ ശ്രീലത ടീച്ചർ, സകൂൾ മാനേജർ വി രാജൻ പിള്ള, സ്‍കൂൾ ഭരണസമിതി പ്രസിഡന്റ് വി പി ജയപിരകാശ് മേനോൻ, ഭരണസമിതി അംഗം ജു മോഹൻ കുമാർ, സ്‍കൂൾ പിടിഎ പ്രസിഡന്റ് വൈ നാസർ, എസ്‍പിസി പിടിഎ പ്രസിഡന്റെ ശ്രീമതി സരിത, ഹെഡ്‍മിസിടിരസ്സ് കെ ജി അംമ്പിളി, സ്‍റ്റാഫ് സെക്രട്ടറി വി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. എസിപിഒ ( െസ്‍പിസി) നന്ദി പറഞ്ഞു. വിവിധ വിഷയങ്ങളിൽ പ്രഗൽഭർ ക്ലാസ്സുകൾ നയിച്ചു.
കുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അെഗവും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. സുധീർ ക്ലാസ്സ് നയിച്ചു. വൈ ഐയാം എ കേഡറ്റ് എന്ന വിഷയത്തിൽ കരുനാഗപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ . ഉത്തരകൂട്ടൻ ലാസ്സ് നയിച്ചു. ഡോ. ഇടയ്ക്കിടം ശാന്തകുമാർ വിജ്‍ഞാന വിസ്‍മയം എന്ന പേരിൽ അറിവുകൾ കോർത്തിണക്കിയ മാജിക് ഷോ നടത്തി. കൊല്ലം സിറ്റി അസി. സബ് ഇൻസ്പെക്ടർ ഡിഎച്ച്‍ഒ ശ്രീ എസ്. അജിത് കുമാർ പോൿസോ ആൿടും സോഷ്യൽ മീഡിയായും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കരുനാഗപ്പള്ളി മോട്ടോർ വാഹനവകുപ്പ് ക്യാമ്പ് അെഗങ്ങൾക്ക് ശുഭയാത്ര എന്ന പേരിൽ റോഡ് നിയമ ബോധവത്കരണം നടത്തി. കവിയും കവിതയും പരിപാടിയിൽ പ്രശസ്‍ത യുവ കവിയും പ്രഭാഷകനുമായ ശ്രീ ഗണപൂജാരി ക്യാമ്പ് അെഗങ്ങളോട് സംവദിച്ചു. കരുനാഗപ്പള്ളി എ.എസ്.ഐ ശ്രീ ഷാജിമോൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി സിമ എന്നിവർ എസ്‍പിസി ടെൻ ഡിക്ലറേഷൻ എന്നതിൽ ക്ലാസ്സുകൾ നയിച്ചു. അതിഥി പരിപാടിയിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുനിത അശോക് കുട്ടികൾക്കൊപ്പം പാട്ടുകളും കഥകളുമായി ചേർന്നു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എന്ന വിഷയത്തിൽ തൊടിയൂർ ആയുർവേദ ആശുപത്രി യിലെ മെഡിക്കൽ ഓഫീസർ ഡോ. പത്മകുമാർ ക്ലാസ്സ് നയിച്ചു. സിപിഒ ശ്രീമതി സുജ എം ക്യാമ്പ് അവലോകനം നടത്തി. ക്യാമ്പ് ക്ലീനിംഗിന് ശേഷം ദേശീയഗാനത്തോടെ ക്യാമ്പ് അവസാനിച്ചു.