"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}{{Lkframe/Pages}}ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2022 - 23.[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/ പ്രവർത്തനങ്ങൾ 2022 - 23|ഇവിടെ ക്ലിക്ക് ചെയ്യുക]]
{{Lkframe/Header}}പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആക്കിയിരിക്കുകയാണല്ലോ. ഈ പദ്ധതിയുടെ ഫലമായി പഠനപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി കുട്ടികളിലെത്തിക്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നു. ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഒരു സംഘം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രത്യേക പരിശീലനം നല്കിവരുന്നു
 
                           
 
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
=== ലിറ്റിൽ കൈറ്റ്സ് 2019-20 ===
[[പ്രമാണം:34046-alp-dp-2019-1.png|thumb|ഡിജിറ്റൽപൂക്കളം,സെസിൽ സാബു 10C]]2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനവർഷ ഉദ്ഘാടനം ജൂൺ 12 ബുധനാഴ്ച്ച, ബഹു:ഹെ‍‍ഡ്മാസറ്റർ ഫാദർ തോമസ് അലക്സാണ്ട‍ർ സി.എം.ഐ,സ്കുൾ അസംബ്ലിയിൽ നിർവഹിച്ചു.തുടർന്ന് ജൂൺ 14ന് വെള്ളിയാഴ്ച്ച 9-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന ശില്പശാല നടത്തുകയുണ്ടായി. ഈ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തത് മാസ്റ്റർ ട്രെയ്നറായ ശ്രീ ഋഷി നടരാജനും ആണ്. അന്നേദിവസം യൂണിറ്റ് ലീഡർമാരായി, മാസ്റ്റർ എബി ഷൈജുവിനെയും, കുമാരി ദേവികയെയും തിരഞ്ഞെടുത്തു. തുടർന്ന് എല്ലാ ബുധനാഴ്ച്ചകളിലും വൈകുന്നേരം നാല് മുതൽ അഞ്ച് മണി വരെയുള്ള ക്ലസ്സുകൾ കൃത്യമായി നടന്നുവരുന്നു. സെപ്തംബർ 2-ാം തീയതി ഓണാഘോഷവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പൂക്കളമത്സരം നടത്തുകയുണ്ടായി. കൂടാതെ സെപ്തംബർ 28ന് സ്കൂൾതല ഏകദിന ക്യാമ്പ് നടത്തി. ഏഴ് കുട്ടികളെ ഉപജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ അദ്ധ്യാപകർക്കും ക്ലാസ് ലീഡേഴ്സിനുമായി ഒരു മണിക്കൂർ സമയത്തെ ഹൈടെക് ബോധവത്കരണ ക്ലാസ് 4-7-2019, വ്യാഴാഴ്ച്ച നടത്തുകയുണ്ടായി. ഒക്ടോബർ മാസം അഞ്ചാം തീയതി ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ ഒരു മണി വരെ അമ്മമാർക്കുവേണ്ടിയുള്ള 'വിശേഷാൽ P.T.A’ നടത്തുകയുണ്ടായി.ശ്രീമതി. മിനി വർഗ്ഗീസ്. കെ, സിസ്റ്റർ സിമി മാത്യു എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുട്ടികളുടെ പഠനത്തിൽ അമ്മമാർക്ക് ഒരു പരിധിവരെ അവരെ സഹായിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുന്നതതിന് ക്ലാസ് ഉപകരിച്ചു. ക്ലാസ് മുറികളഎിലെ വിരസത ഒഴിവാക്കി പഠനം ഉല്ലാസപ്രദമാക്കുന്നതിനായി പത്താം ക്ലാസ് കുട്ടികൾക്ക് ഒക്ടോബർ 13-ാം തീയതി  പഠനപര്യടനയാത്ര നടത്തുകയുണ്ടായി. ഒക്ടോബർ 15,16 തീയതികളിൽ എബി വി എച്ച് എസ് എസ് ആര്യക്കരയിൽ വെച്ച് നടന്ന സബ് ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുകയും ഐടി മേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
 
==== LED നിർമ്മാണം ====
ഊർജ്ജ സംരക്ഷണത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, പരിസ്ഥിതി സൗഹൃദമായ എൽ ഇ ഡി ബൾബുകളുടെ നിർമ്മാണം സ്കൂളിലെ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു. ഭൗതികശാസ്ത്രത്തിൽ പഠിച്ച കാര്യങ്ങൾ പ്രയോഗികമാക്കിയതോടെ കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ സാധിച്ചു.[https://youtu.be/qAsuwfUFSSg വിഡിയോ കാണുക]
 
2019 അവസാനത്തോടെ കോവിഡ് മഹാമാരിമൂലം സ്കൂളുകൾ അടച്ചിടേണ്ടി വന്നതിനാൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഓൺലൈനിൽ മാത്രമാണ് നടന്നിരുന്നത് .
 
=== ലിറ്റിൽ കൈറ്റ്സ് 2020-21 ===
2019 അവസാനത്തോടെ കോവിഡ് മഹാമാരിമൂലം സ്കൂളുകൾ അടച്ചിടേണ്ടി വന്നതിനാൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഓൺലൈനിൽ മാത്രമാണ് നടന്നിരുന്നത് .അതിനായി LK 2019- 2022 എന്ന പേരിൽ ഒരു വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചു. തുടർന്ന് കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്തിരുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുവേണ്ടിയുള്ള എല്ലാ ക്ലാസ്സുകളും യഥാസമയം വാട്സാപ്പിൽ ഷെയർ ചെയ്യുകയും കുട്ടികൾ അവ കണ്ടു എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. കൂടാതെ ഈ കുട്ടികൾക്കായി ഇടയ്ക്ക് ഗൂഗിൾ മീറ്റ് ക്ലാസുകളും നടത്തിയിരുന്നു.
 
=== ലിറ്റിൽ കൈറ്റ്സ് 2021-22 ===
 
==== LK  അഭിരുചി പരീക്ഷ ====
ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിലെ കുട്ടികളുടെ അംഗത്വത്തിനായി കൈറ്റ് നടത്തിയ പ്രത്യേക അഭിരുചി പരീക്ഷ 40കുട്ടികൾ എഴുതി .39 കുട്ടികൾ പ്രസ്തുത പരീക്ഷ വിജയിച്ച് ഈ ബാച്ചിൽ പ്രവേശനം നേടി.
 
2021 നവംബറിൽ സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ച ശേഷം ഡിസംബർ മാസത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക്  അവരുടെ ഓൺലൈൻ ക്ലാസ്സുകളുടെ പ്രായോഗിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഡിസംബർ 21 മുതൽ മോഡ്യൂൾ പ്രകാരം പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങി.പത്താം ക്ലാസിൽ 33 കുട്ടികളും ഒൻപതാം ക്ലാസിൽ 39 കുട്ടികളും അടങ്ങുന്ന യൂണിറ്റിന് ഇപ്പോൾ നേതൃത്വം നൽകുന്നത് ശ്രീമതി മിനി വർഗീസ്, ശ്രീമതി ലിൻസി തോമസ് എന്നിവരാണ്.
 
==== സ്കൂൾവിക്കി പരിശീലനം ====
സ്കൂൾ വിക്കി പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ 11 -01 -2022 ന് ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് അധ്യാപകർക്കായി നടത്തിയ പരിശീലനത്തിൽ ഈ സ്കൂളിൽ നിന്നും എസ് ഐ ടി സി ശ്രീമതി മിനി വർഗീസ് പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ മാരായ ശ്രീ. സജിത്ത് റ്റി, ശ്രീമതി. അജിത എന്നിവരാണ് ക്ലാസ് നയിച്ചത്.
 
==== ലിറ്റിൽ കൈറ്റ്സ്- സ്കൂൾതല ക്യാമ്പ്  അധ്യാപക പരിശീലനം ====
ലിറ്റിൽ കൈറ്റ്സ് 2020- 23 ബാച്ചിന്റെ സ്കൂൾതല ക്യാമ്പിന് മുന്നോടിയായി 17 /01/ 2022,തിങ്കളാഴ്ച ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന അധ്യാപകർക്കുള്ള ഏകദിന പരിശീലനത്തിൽ ഈ സ്കൂളിൽ നിന്നും കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി മിനി വർഗീസ് കെ പങ്കെടുത്തു.
 
==== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ====
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2020 23 ബാച്ചിലെ കുട്ടികളുടെ  സ്കൂൾതല ഏകദിന പരിശീലന ക്യാമ്പ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് 19 -൦1- 2022 ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ചു. കൈറ്റ് ആലപ്പുഴ ജില്ലാ കോർഡിനേറ്റർ ശ്രീ. ഋഷി നടരാജൻ ക്യാമ്പ് ആരംഭിക്കുന്നതിനു മുൻപേ തന്നെ സ്കൂളിൽ എത്തിയിരുന്നു. കൃത്യം 10 മണിക്ക് ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ക്യാമ്പിൽ ശ്രീമതി ലിൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.ഈ സ്കൂളിലെ കായിക അധ്യാപകനായ ഫാദർ സനീഷ് മാവേലിൽ സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കൈറ്റ് ആലപ്പുഴ ജില്ലാ കോർഡിനേറ്റർ ശ്രീ. ഋഷി നടരാജൻ കുട്ടികളെ അഭിസംബോധന ചെയ്തു. ലിറ്റിൽ കൈറ്റ്സ് ന്റെ പ്രാധാന്യം ,കടമകൾ എന്നിവ ഓർമ്മപ്പെടുത്തിയ സാർ ഭാവിയിൽ ഐടി മേഖലകളിൽ മിടുക്കരായി തീർന്ന് വമ്പൻ കമ്പനികളുടെ, CEO മാരും, പ്രോഗ്രാമേഴ്‌സും മറ്റുമായി തീരാൻ കുട്ടികൾക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചു.
 
തുടർന്ന് കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി മിനി വർഗീസ് ടീച്ചർ ആദ്യ സെഷൻ ആരംഭിച്ചു. ഗ്രൂപ്പിങ്,ബോൾ ഹിറ്റ് ഗെയിം എന്നിവയ്ക്കുശേഷം ഗ്രൂപ്പ് അടിസ്ഥാനത്തിൽ തിരിഞ്ഞ കുട്ടികൾ വളരെ ആവേശത്തോടെ ആനിമേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒരു മണിക്ക് ഉച്ചഭക്ഷണത്തിനായി ആയി ക്ലാസ് അവസാനിപ്പിച്ചു.
 
സ്കൂളിൽ തന്നെ ക്രമീകരിച്ച ഉച്ചഭക്ഷണത്തിനുശേഷം കൃത്യം 1 .45 ന് അടുത്ത സെഷൻ പ്രോഗ്രാമിംഗ് ശ്രീമതി ലിൻസി തോമസ് നയിച്ചു. തുടർന്ന് ശ്രീമതി മറിയാമ്മ സ്കറിയ ആപ്പ് ഇൻവെൻറ്റർ പരിചയപ്പെടുത്തി. 3. 45 ന് എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ച് ചേർത്തല ഉപജില്ലയിലെ മാസ്റ്റർ ട്രെയിനർമാരായ ശ്രീമതി അജിത ടീച്ചർ ,ശ്രീ.സജിത്ത് സാർ എന്നിവർ സംഘടിപ്പിച്ച ഗൂഗിൾ മീറ്റിൽ പങ്കുചേർന്നു. പ്രസ്തുത വീഡിയോ കോൺഫറൻസിൽ എംടി ആയ ശ്രീമതി അജിത ടീച്ചർ യുടെ തുടർപ്രവർത്തനങ്ങൾ വിശദീകരിച്ചു. കുട്ടികളുടെ ഡയറി ആക്ടിവിറ്റി ബുക്ക് അസൈൻമെന്റ് പൂർത്തീകരണം എന്നിവ ടീച്ചർ കുട്ടികളെ ഓർമപ്പെടുത്തി. ഏതാനും .സ്കൂളിലെ കുട്ടികൾ ക്യാമ്പ് അനുഭവങ്ങൾ പങ്കുവെച്ച് നന്ദി അറിയിച്ചു. ഈ സ്കൂളിൽ നിന്നും യൂണിറ്റ് ലീഡർ കുമാരി സാന്ദ്ര സാറാ ജോസഫ് ഏവർക്കും നന്ദി രേഖപ്പെടുത്തി.ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ മത്സരങ്ങളിൽ, ഏറ്റവും കൂടുതൽ പോയിന്റ് നേടിയ രണ്ട് ഗ്രൂപ്പുകൾക്ക് ശ്രീമതി ലിൻസി ടീച്ചർ  സമ്മാനങ്ങൾ നൽകി. 4.30 pm ന് ക്യാമ്പ് അവസാനിച്ചു.<gallery widths="200" heights="180">
പ്രമാണം:34046 lk5.jpeg| KITE ആലപ്പുഴ ജില്ലാ കോഡിനേറ്റർ ഋഷി നടരാജൻ ക്യാമ്പ് സന്ദർശിച്ചപ്പോൾ
പ്രമാണം:34046 lk4.jpeg
പ്രമാണം:34046 lk6.jpeg
പ്രമാണം:34046 lk7.jpeg
പ്രമാണം:34046 lk12.jpeg
പ്രമാണം:34046 lk11.jpeg
പ്രമാണം:34046 lk10.jpeg
പ്രമാണം:34046 lk2.png
പ്രമാണം:34046 lk1.png
പ്രമാണം:34046 lk3.png
പ്രമാണം:34046 lk8.jpeg
പ്രമാണം:34046 lk9.jpeg|LK School Camp
</gallery>
 
==== LK Batch 2019-22 ====
Lk 2019-22 ബാച്ചിലെ കുട്ടികൾക്ക് റുട്ടീൻ ക്ലാസുകൾക്ക് പകരമായി മോഡ്യൂൾ പ്രകാരമുള്ള ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് എന്നീ വിഷയങ്ങളിൽ ഡിസംബർ-ജനുവരി മാസങ്ങളിലായി എല്ലാ കുട്ടികൾക്കും പരിശീലനം നൽകി.
 
==== LK Batch 2019-22 വ്യക്തിഗത അസൈൻമെന്റ് ====
2019 - 22 ബാച്ചിലെ എല്ലാ കുട്ടികളും ഗൂഗിൾ ക്ലാസ്സ് റൂം ഉപയോഗിക്കുന്നവിധം, നവമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങൾ നേരിടൽ,ആനിമേഷൻ ആൻഡ് മലയാളം കംപ്യൂട്ടിംഗ്, എന്നിവയിൽ ഒരു വിഷയത്തിൽ സ്കൂളിലെ പത്താം ക്ലാസിലെ മറ്റ് കുട്ടികൾക്ക് 2022ഫെബ്രുവരി 10, 11 തീയതികളിലായി ക്ലാസ് എടുത്തു.<gallery widths="200" heights="196">
പ്രമാണം:34046 C6.jpeg
പ്രമാണം:34046 C7.jpeg
പ്രമാണം:34046 C8.jpeg
പ്രമാണം:34046 C9.jpeg
പ്രമാണം:34046 C10.jpeg
പ്രമാണം:34046 C11.jpeg
പ്രമാണം:34046 C12.jpeg
പ്രമാണം:34046 Cl1.jpeg
പ്രമാണം:34046 Cl2.jpeg
പ്രമാണം:34046 Cl3.jpeg
പ്രമാണം:34046 Cl4.jpeg
പ്രമാണം:34046 Cl5.jpeg
</gallery>
 
==== L K Batch 2019-22 ഗ്രൂപ്പ് അസൈൻമെന്റ്. ====
LK 2019 - 22 ബാച്ചിലെ കുട്ടികളെ ഏഴ് കുട്ടികൾ വീതം അടങ്ങുന്ന 5 ബാച്ചുകൾ ആയി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓൺലൈൻ വെബിനാർ നടത്തുന്നതിനായി ഓരോ വിഷയങ്ങൾ നൽകി. ഒന്നാം ഗ്രൂപ്പിന് കോവിഡ് കാലത്തെ ആരോഗ്യ ശീലങ്ങൾ, രണ്ടാമത്തെ ഗ്രൂപ്പിന് ജീവിതശൈലിരോഗങ്ങൾ, മൂന്ന് , നാല് ഗ്രൂപ്പുകൾക്ക് ഇന്റർനെറ്റിലെ ചതിക്കുഴികൾ, അഞ്ചാം ഗ്രൂപ്പിന് ശരിയായ ആരോഗ്യ ശീലങ്ങൾ എന്നീ വിഷയങ്ങൾ ലഭിച്ചു. ആനന്ദ് സാനുവിന്റെ നേതൃത്വത്തിലുള്ള ഒന്നാം ഗ്രൂപ്പ് 2022 ഫെബ്രുവരി എട്ടാം തീയതി ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ സ്കൂളിലെ എട്ടാം ക്ലാസ് കുട്ടികൾക്ക് ഓൺലൈനായി വെബിനാർ നടത്തി. തുടർന്ന് അക്ഷയ ഷാജിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഗ്രൂപ്പ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വെബിനാർ ആയി നടത്തി. ഫെബ്രുവരി ഒമ്പതാം തീയതി ഉച്ചയ്ക്ക് ഒന്നര മുതൽ ഫാത്തിമ സബീഹയുടെ മൂന്നാംഗ്രൂപ്പും തുടർന്ന് ഹിബ ഫാത്തിമ യുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പും പിന്നീട് മാനവി തിലകിന്റെ നേതൃത്വത്തിലുള്ള അഞ്ചാം ഗ്രൂപ്പും അന്നേദിവസം തന്നെ എട്ട്,ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ വെബിനാർ നടത്തുകയുണ്ടായി. സ്കൂൾ ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഗൂഗിൾ മീറ്റ് ലിങ്ക് ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. ക്ലാസുകൾ ആദ്യാവസാനം റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
 
==== YIP Young Innovators Programme ====
സ്വന്തം ആശയങ്ങൾ അവതരിപ്പിക്കാനും സ്കോളർഷിപ്പുകൾ നേടാനും കെ ഡിസ്ക് ഒരുക്കുന്ന അവസരം ആയ വൈ ഐ പി - young innovators പ്രോഗ്രാമിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു കുട്ടികളും പങ്കെടുക്കുകയും VOC സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ഗ്രൂപ്പ് ഫോം ചെയ്ത് ഐഡിയ ഷിപ്പ് കോഴ്സിൽ പങ്കെടുത്തു. ഐഡിയ സബ്മിറ്റ് ചെയ്യാൻ തയ്യാറെടുക്കുന്നു.<gallery widths="200" heights="180">
പ്രമാണം:34046 yip3.jpg
പ്രമാണം:34046 YIP1.jpg
പ്രമാണം:34046 YIP2.jpg
പ്രമാണം:34046 YIP4.jpg
പ്രമാണം:34046 YIP5.jpg
</gallery>

11:28, 29 നവംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആക്കിയിരിക്കുകയാണല്ലോ. ഈ പദ്ധതിയുടെ ഫലമായി പഠനപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി കുട്ടികളിലെത്തിക്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നു. ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഒരു സംഘം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രത്യേക പരിശീലനം നല്കിവരുന്നു