"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== 2020-21 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ == | == 2020-21 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ == | ||
'''ഓൺലൈൻ ക്ലാസുകൾ, ഗൂഗിൾ മീറ്റ് ക്ലാസുകൾ''' | '''ഓൺലൈൻ ക്ലാസുകൾ, ഗൂഗിൾ മീറ്റ് ക്ലാസുകൾ''' | ||
വരി 57: | വരി 59: | ||

[[File:44014_2020_Digital.jpg|thumb|none|450px]]

[[File:44014_2020_Digital.jpg|thumb|none|450px]]

== 2021-22 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ == | == 2021-22 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ == | ||
''' സുരീലി ഹിന്ദി പഞ്ചായത്ത് തല ഉദ്ഘാടനം'''
| ''' സുരീലി ഹിന്ദി പഞ്ചായത്ത് തല ഉദ്ഘാടനം'''

വരി 172: | വരി 175: | ||

[[File:44014_2022_LK02.jpg|thumb|none|400px]] |
[[File:44014_2022_LK02.jpg|thumb|none|400px]] | ||

[[File:44014_2022_LK03.jpg|thumb|none|400px]] |
[[File:44014_2022_LK03.jpg|thumb|none|400px]] | ||

[[File:LK 44014 2022 1.jpg|thumb|none|400px]] | |||

[[File:LK 44014 2022 2.jpg|thumb|none|400px]] | |||

വരി 195: | വരി 200: | ||

[https://youtu.be/GlwxGcYRTMs വീഡിയോ കാണാം]
| [https://youtu.be/GlwxGcYRTMs വീഡിയോ കാണാം]

''ഹരിത വിദ്യാലയം സീസൺ 3.''   | |||
പൊതു വിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ 3 യിൽ നമ്മുടെ സ്കൂൾ പങ്കെടുത്തു. സ്കൂളിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സമർപ്പിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 110 സ്കൂളുകളിൽ നമ്മുടെ സ്കൂൾ ഉൾപ്പെടുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഹരിത വിദ്യാലയം ടീം സ്കൂൾ സന്ദർശിക്കുകയും ചെയ്തു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടന്ന ഫ്ലോർ ഷൂട്ടിൽ സ്കൂളിൽ നിന്നും എട്ട് വിദ്യാർത്ഥികളും 2 അധ്യാപകരും ഹെഡ്മിസ്ട്രസും, പിടിഎ പ്രസിഡന്റും പങ്കെടുത്തു. നമ്മുടെ പ്രവർത്തനങ്ങൾക്ക് ജൂറി 91 മാർക്ക് നൽകുകയുണ്ടായി.

[https://www.youtube.com/watch?v=DnuU--jRKPY വീഡിയോ കാണാം]

പൊതുവിദ്യാലയ മികവുകൾ കണ്ടെത്തുന്നതിന് കൈറ്റ് സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെയിൽ തെരെഞ്ഞെടുത്ത 20 വിദ്യാലയങ്ങളിൽ ഒന്നായ സെൻറ് ഹെലൻസ് ഹൈസ്‌കൂളും പങ്കെടുത്തു. മികച്ച ഷോ പെർഫോർമറായി തെരഞ്ഞെടുത്ത പത്തു കുട്ടികളിൽ ഒരാളായി സെൻറ് ഹെലൻസിലെ അർഷിത്. എ. ജി. ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. | |||
ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മികച്ച വിദ്യാലയങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ, ഡോ.ആർ.കെ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് അഡ്വൈസർ ഡോ.പിയൂഷ് ആന്റണി, ജൂറി അംഗം പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ, സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു. | |||

[[File:HV_44014_TVM_1.jpg|thumb|none|400px]] | |||

[[File:HV_44014_TVM_2.jpg|thumb|none|400px]] | |||

''സ്കൂൾ വാർഷികാഘോഷം.''   |   ''സ്കൂൾ വാർഷികാഘോഷം.''   | ||
സെൻറ് ഹെലൻ ജിഎച്ച്എസിന്റെ 73 മത് വാർഷികാഘോഷം സംസ്ഥാന ലേബർ കമ്മീഷണർ ഡോ. വാസുകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രഭാത അധ്യക്ഷനായ യോഗത്തിൽ ഡോ. ലിസ്ബ യേശുദാസ് മുഖ്യപ്രഭാഷണവും ഇടവക വികാരി ഫാദർ പ്രതീബ് ജോസഫ് അനുഗ്രഹ പ്രഭാഷണവും നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ആലീസ് വർഗീസ് സമ്മാനദാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിസ്റ്റർ ബേബി സിറിയക് എന്നിവർ പങ്കെടുത്തു.
| സെൻറ് ഹെലൻ ജിഎച്ച്എസിന്റെ 73 മത് വാർഷികാഘോഷം സംസ്ഥാന ലേബർ കമ്മീഷണർ ഡോ. വാസുകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രഭാത അധ്യക്ഷനായ യോഗത്തിൽ ഡോ. ലിസ്ബ യേശുദാസ് മുഖ്യപ്രഭാഷണവും ഇടവക വികാരി ഫാദർ പ്രതീബ് ജോസഫ് അനുഗ്രഹ പ്രഭാഷണവും നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ആലീസ് വർഗീസ് സമ്മാനദാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിസ്റ്റർ ബേബി സിറിയക് എന്നിവർ പങ്കെടുത്തു.

വരി 203: | വരി 218: | ||

[[File:ADC-TVM-44014-2.jpg|thumb|none|400px]] |
[[File:ADC-TVM-44014-2.jpg|thumb|none|400px]] | ||

''നാടിന് ഒരു ലൈബ്രറി.''   | |||
നാടിന് ഒരു ലൈബ്രറി പദ്ധതി പ്രകാരം കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ലൂർദ്ദിപുരം ഇടവകയിലെ ചൈൽഡ് പാർലിമെന്റ് ലൈബ്രറിയിലേക്ക് നൽകുന്നു.

[[File:ADC-TVM-44014-3.jpg|thumb|none|400px]] | |||

''പഠനോത്സവം 2023.''   | |||
2022 23 അക്കാദമി വർഷത്തിലെ കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ പഠനോത്സവം ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ കുമാരി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ. പ്രഭാത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, സുപ്പീരിയർ സിസ്റ്റർ ആലീസ് വർഗീസ്, ചാണി വാർഡ് മെമ്പർ ശ്രീമതി.ജസ്ലറ്റ് പത്തനാവിള മുൻ വാർഡ് മെമ്പർ ശ്രീ. സ്റ്റീഫൻ എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. തുടർന്ന് എൽ പി, യു പി, എച്ച് എസ് വിഭാഗം കുട്ടികൾ അവരവരുടെ മികവ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. വിനോദവും വിജ്ഞാനവും പകരുന്ന പരിപാടികൾ കുട്ടികൾ ആദ്യാവസാനം ആസ്വദിച്ചു. | |||

[[File:PU44014 TVM 1.jpg|thumb|none|400px]] | |||

[[File:PU TVM 44014 2.jpg|thumb|none|400px]] | |||

''ഭാഷോത്സവം ഏകദിന ശില്പശാല.''   | |||
വായനച്ചങ്ങാത്തത്തോടനുബന്ധിച്ച് 02-03-2023 വ്യാഴാഴ്ച ബി ആർ സി തലത്തിൽ നടന്ന ഭാഷോത്സവം ഏകദിന ശില്പശാലയിൽ എൽ പി തലത്തിലെ ഒരു വിദ്യാർത്ഥിക്കും രക്ഷിതാവിനും പങ്കെടുക്കാൻ അവസരം ലഭിച്ചു. നെയ്യാറ്റിൻകരയുടെ പ്രിയങ്കരനായ എം എൽ എ ശ്രീ .കെ ആൻസലൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും പ്രശസ്ത സാഹിത്യകാരന്മാരായ വിനോദ് വൈശാഖി,ഗിരീഷ് പരുത്തിമഠം ,ഹരിചാരുത എന്നിവർ ക്ലാസുകൾ നയിക്കുകയും ചെയ്തു. | |||

[[File:BU_44014_TVM_1.jpg|thumb|none|400px]] | |||

സെൻറ് ഹെലൻസിൽ നിന്ന് പങ്കെടുത്ത നിരഞ്ജന എസ്.എസ്. ഗിരീഷ് പരുത്തിമഠം സാറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ് ചിത്രം. സ്ഥലം :നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലെ സുഗത സ്മൃതി.

''അരുത് ലഹരി.''   | |||
അരുത് ലഹരി ക്യാമ്പയിനിന്റെ ഭാഗമായി ലൂർദ്ദിപുരം സെൻറ് ഹെലൻസ് ഹൈസ്കൂളിലെ കുട്ടികൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈമുദ്ര പതിപ്പിച്ചു കൈയൊപ്പ് ചാർത്തി ലഹരിക്കെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഓരോ ക്ലാസിലെയും കുട്ടികൾ അവരുടെ കൈമുദ്ര ചാർട്ടിൽ പതിപ്പിച്ചു കൈയൊപ്പു ചാർത്തി. ഓരോ ക്ലാസിന്റെയും കുട്ടികളുടെയും കൈമുദ്ര പതിപ്പിച്ച ചാർട്ടുകൾ വിദ്യാലയ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ സ്കൂളിലെ മുഴുവൻ കുട്ടികളും കൈയൊപ്പു ചാർത്തി.പ്രധാന അധ്യാപിക സിസ്റ്റർ എൽസമ്മ തോമസ്, നല്ലപാഠം അധ്യാപക കോ ഓർഡിനേറ്റർമാരായ വി. എൽ. നിഷ, ബീനാദാസ് എന്നിവർ നേതൃത്വം നൽകി. | |||

[[File:44014 TVM AL 01.jpg|thumb|none|400px]] | |||

[[File:44014 TVM AL 02.jpg|thumb|none|400px]] | |||

15:36, 21 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2020-21 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ
ഓൺലൈൻ ക്ലാസുകൾ, ഗൂഗിൾ മീറ്റ് ക്ലാസുകൾ
കോവിഡ് പ്രതിസന്ധി കേരളത്തിൽ രൂക്ഷമായി പടർന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നേറുന്നതിന് കേരള വിദ്യാഭ്യാസ വകുപ്പിന്റെ അഭിമുഖ്യത്തിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു . നമ്മുടെ സ്കൂളും ക്ലാസ് അടിസ്ഥാനത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഓൺലൈൻ ക്ലാസുകളുടെ സമയക്രമവും ലിങ്കുകളും ഷെയർ ചെയ്ത് കുട്ടികളെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്തു. പാഠഭാഗങ്ങളുടെ നോട്ടുകളും മറ്റ് കുറിപ്പുകളും വാട്സാപ്പിലൂടെ അദ്ധ്യാപകർ കുട്ടികൾക്ക് അയച്ചുകൊടുത്തു. ആവശ്യമായ സമയങ്ങളിൽ ഗൂഗിൾ ക്ലാസുകൾ സംഘടിപ്പിച്ച് കുട്ടികളുടെ സംശയങ്ങൾ ദൂരീകരിച്ചു.
ഓൺലൈൻ പഠനസഹായം എസ് പി സി യുടെ നേതൃത്വത്തിൽ
വീടുകളിൽ ടിവിയോ ഇൻറർനെറ്റ് സൗകര്യമോ മൊബൈൽഫോണോ ലഭ്യമല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിന് നമ്മുടെ സ്കൂളിലെ അധ്യാപകരും എസ്പിസി വിദ്യാർത്ഥികളും കുട്ടികളുടെ വീടുകൾ സന്ദർശിച്ച് സ്കൂളിൽ ലഭ്യമായ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ കാണാൻ സഹായിച്ചു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ഈ പ്രോഗ്രാം രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.
ടിവി, മൊബൈൽ ഫോൺ ചലഞ്ച്
ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവരുടെ അവസ്ഥ മനസ്സിലാക്കിയ ശേഷം അധ്യാപകരുടെയും പി.ടി.എയുടെയും സാമ്പത്തികസഹായത്തോടെ 12 ടെലിവിഷനുകൾ വാങ്ങി നൽകാൻ കഴിഞ്ഞു. ഫാ. ഡേവിഡ് രണ്ട് ടെലിവിഷനുകൾ വാങ്ങി നൽകി. അങ്ങനെ ഈ അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ 14 ടെലിവിഷനുകൾ ലഭ്യമാക്കാൻ സ്കൂളിന് കഴിഞ്ഞു.
എസ്എസ്എൽസി, എൽ .എസ് .എസ് പരീക്ഷ വിജയം
2020 21 അക്കാദമിക് വർഷത്തിലും എസ്എസ്എൽസി പരീക്ഷയിൽ നമുക്ക് 100% വിജയം നേടാൻ കഴിഞ്ഞു. നമ്മുടെ സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളിൽ 25 പേർ ഫുൾ എ പ്ലസും 11 പേർ 9 എ പ്ലസും കരസ്ഥമാക്കി. എസ്എസ്എൽസി പരീക്ഷ യോടൊപ്പം നടന്ന എൽഎസ്എസ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ 18 വിദ്യാർത്ഥികൾ വിജയം നേടി. ഈ മിടുക്കരെ 2021 ഫെബ്രുവരി മാസത്തിൽ സ്കൂൾ ആദരിച്ചു.
കുട്ടികളുടെ വീടുകളിലെത്തി ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ഗവൺമെൻറ് ഏർപ്പെടുത്തിയ ഭക്ഷണ കിറ്റുകൾ സ്കൂളിൽ നിന്നും മാനേജ്മെൻറ് ഏർപ്പെടുത്തിയ വാഹനത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ എത്തിച്ചു. കോവിഡ് വ്യാപനം കാരണം ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ ഈ ക്രമീകരണം കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായമായി.
സ്വാതന്ത്ര്യദിനാഘോഷം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 21 അധ്യായന വർഷത്തിൽ ഓൺലൈനായി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്കായി ഉപന്യാസ രചനാ മത്സരം,പ്രസംഗ മത്സരം, ക്വിസ് എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
നേർകാഴ്ച്ച ചിത്രരചന മത്സരം
കോവിഡ് കാല പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നേർകാഴ്ച ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും അനേകം കുട്ടികൾ പങ്കെടുത്തു.
ഓണാഘോഷം
ഓൺലൈനായി ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കാർട്ടൂൺ രചന മത്സരം, കഥാ രചന മത്സരം, അത്തപ്പൂക്കളമത്സരം, ഓണപ്പാട്ട് മത്സരം, പായസ മത്സരം, എന്നിവ സംഘടിപ്പിച്ചു.
ടിവി ചലഞ്ച്
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ കൂട്ടായ്മയുടെ ശ്രമഫലമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് 12 ടെലിവിഷനുകൾ വാങ്ങി നൽകാൻ കഴിഞ്ഞു.
സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം.
കേരള സംസ്ഥാനം സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ പദവിയിലേക്ക് മാറുന്നതിൻ്റെ സ്കൂൾ തല ഉദ്ഘാടനം ചാണി വാർഡ് മെമ്പർ ശ്രീമതി പ്രസന്ന കുമാരി അവർകൾ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജോസ് ലാൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
2021-22 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ
സുരീലി ഹിന്ദി പഞ്ചായത്ത് തല ഉദ്ഘാടനം
വിദ്യാർത്ഥികൾക്കിടയിൽ ഹിന്ദി ഭാഷ പഠനത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന സുരീലി ഹിന്ദി പദ്ധതിയുടെ കാഞ്ഞിരംകുളം പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു. ബഹുമാന്യയായ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. തദവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് ബി ആർ സി കോഡിനേറ്റർ ശ്രീ ബിബിൻ സാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാ അവതരണങ്ങളും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
ക്രിസ്മസ് ആഘോഷം
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം രണ്ടുദിവസങ്ങളിലായി രണ്ടു ബാച്ചുകളിലെ കുട്ടികൾക്കായി നടത്തി. ആദരണീയനായ ലൂർദ്ദിപുരം ഇടവകവികാരി, സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡന്റ് എന്നിവർ കുട്ടികൾക്ക് ആശംസകളർപ്പിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
വനിതാ ദിനാചരണം
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി 07/03/2022 തിങ്കളാഴ്ച ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ആരോഗ്യകരമായും രുചികരമായും തയ്യാറാക്കി നൽകുന്ന ശ്രീമതി അനിത, ശ്രീമതി റീന എന്നിവരെ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു.
2022-23 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2022
കോവിഡ് മഹാമാരിക്ക് ശേഷം ഒരു പുതിയ അധ്യായന വർഷത്തിന് 2022 ജൂൺ ഒന്നിന് തുടക്കം കുറിച്ചു. പുതുമുഖങ്ങൾ ആയ അനേകം കുട്ടികൾ സ്കൂളിൽ എത്തി. സ്കൂൾ അധ്യാപകരും അനധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ സ്വീകരിക്കുകയും പ്രവേശനോത്സവം ഒരു യഥാർത്ഥ ആഘോഷമാക്കി മാറ്റുകയും ചെയ്തു.
പരിസ്ഥിതി ദിനാഘോഷം 2022
ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. കേരള കാർഷിക സർവകലാശാലയിലെ അസോസിയേറ്റ് ഡയറക്ടർ പ്രൊഫസർ ഡോക്ടർ റോയ് സ്റ്റീഫൻ സാർ മുഖ്യ അതിഥിയായിരുന്നു. സ്കൂൾ ക്യാമ്പസിൽ അതിഥികളും കുട്ടികളും മരത്തൈകൾ നടുകയും കുട്ടികൾക്ക് വിവിധ മരത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികൾ പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്തു.
മുറ്റത്തൊരു തുളസി പദ്ധതി
നല്ല പാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ മുറ്റത്തൊരു തുളസി പദ്ധതി ആരംഭിച്ചു. കുട്ടികൾക്ക് തുളസി തൈകൾ വിതരണം ചെയ്തു.സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 50 ഓളം തരത്തിലുള്ള തുളസി തൈകൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ വളപ്പിൽ ഒരു തുളസി വനം തയ്യാറാക്കി.
എസ്എസ്എൽസി വിജയം.
തുടർച്ചയായ ഒമ്പതാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ നമ്മുടെ സ്കൂൾ 100% വിജയം നേടി. ഫുൾ എ പ്ലസ് നേടിയ ആറുപേരും, 9 എ പ്ലസ് നേടിയ രണ്ടു കുട്ടികളും 8 എ പ്ലസ് നേടിയ മൂന്നു കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.
വായന വാരാചരണം.
ഈ വർഷത്തെ വായന വാരാചരണം വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തി. പ്രസിദ്ധ കവിയും എഴുത്തുകാരനുമായ ശ്രീ വിനോദ് വെള്ളായണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ലോക പുകയില വിരുദ്ധ ദിനാചരണം.
ജൂൺ 27ആം തീയതി പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് കോൺസ്റ്റബിൾ ശ്രീ. ലാൽ കൃഷ്ണൻ പൂവാർ കോസ്റ്റ് ഗാർഡ് സി ഐ ശ്രീ. ബിജു സാർ എന്നിവർ കുട്ടികൾക്ക് അവബോധ ക്ലാസുകൾ നൽകി.
നിനവ് -1993
1993 ലെ ഏഴാം ക്ലാസ് ബാച്ചിന്റെ റീയൂണിയൻ സ്കൂളിൽ നടന്നു. അവരുടെ സംഭാവനയായി നാല് സ്പീക്കറുകൾ സ്കൂളിന് നൽകുകയുണ്ടായി.
എസ് പി സി ദിനാചരണം.
എസ്പിസി ദിനാചരണം ഓഗസ്റ്റ് രണ്ടാം തീയതി സ്കൂൾ അസംബ്ലിയിൽ ആചരിച്ചു സി ഐ ശ്രീകുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് എസ്പിസി അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം.
സ്കൂളിലെ എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ പതാക ഉയർത്തൽ നടന്നു. സ്കൂളിൽ കാഞ്ഞിരംകുളം സി.ഐ ശ്രീ. അജി ചന്ദ്രൻ സാർ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു.
കർഷക ദിനാചരണം.
സീഡ് ക്ലബ്ബ്, നല്ലപാഠം ക്ലബ്ബ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടന്നു. കാർഷിക കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി അമ്പിളി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് കുട്ടികൾക്ക് കൃഷി അറിവുകൾ പകർന്നു നൽകുകയും ചെയ്തു.
കായിക ദിനാചരണം.
ഓഗസ്റ്റ് മാസം 19 ആം തീയതി സ്കൂളിൽ കായിക ദിനാചരണം നടന്നു. സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാവ് ശ്രീ എബിൻ റോസ് ദിനാചരണം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ എയ്റോബിക്സ് അവതരണം ശ്രദ്ധേയമായി.
ഓണാഘോഷം.
സെപ്റ്റംബർ മാസം രണ്ടാം തീയതി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. എൽപി, യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കുമായി ഓണസദ്യ ഒരുക്കി.
നുമാത്സ് മത്സരങ്ങൾ.
സെപ്റ്റംബർ മാസം ഇരുപതാം തീയതി നെയ്യാറ്റിൻകര ജെബിഎസ് സ്കൂളിൽ വച്ച് നടന്ന മത്സരങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നും ദിയ ഡെൻസൺ, മൈക്കൽ നെറ്റോ, അശ്വതി എന്നീ കുട്ടികൾ വിജയികളായി.
ശതാബ്ദി ആഘോഷം
എഫ് എം സന്യസ്ത സഭയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാമ്പത്തിക പിന്തുണയോടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സംഗീതയ്ക്ക് ഒരു ഭവനം നിർമ്മിച്ചു നൽകാൻ കഴിഞ്ഞു.
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം.
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ മാസം പതിനൊന്നാം തീയതി കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. മോഹൻകുമാർ സാർ നിർവഹിച്ചു.
പ്രവർത്തിപരിചയമേള.
ഓലത്താണി വിക്ടറി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒക്ടോബർ 13, 14 തീയതികളിൽ നടന്ന ഉപജില്ലാ പ്രവർത്തിപരിചയമേളയിൽ നമ്മുടെ സ്കൂളിൽ സജീവമായി പങ്കെടുക്കുകയും ഓവറാൾ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
പാചകപ്പുരയുടെ ഉദ്ഘാടനം.
കോവളം എംഎൽഎ അഡ്വക്കേറ്റ് വിൻസൻറ് അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം ഒക്ടോബർ മാസം 19 ന് ബഹുമാനപ്പെട്ട എംഎൽഎ നിർവഹിച്ചു.
കേരളപ്പിറവി ദിനാചരണം.
നവംബർ ഒന്നിന് കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് കേരളത്തെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ട് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ പുതിയതുറ ജംഗ്ഷനിൽ മനുഷ്യച്ചങ്ങല തീർത്തു. തുടർന്ന് സ്കൂൾ അസംബ്ലിയിൽ കാഞ്ഞിരംകുളം എസ് ഐ ശ്രീ സജീർ അവർകൾ കുട്ടികൾക്കായി അവബോധം ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ തോമസ് കുട്ടികൾക്കും അധ്യാപകർക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വീഡിയോ കാണാം
ഹരിത വിദ്യാലയം സീസൺ 3.
പൊതു വിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ 3 യിൽ നമ്മുടെ സ്കൂൾ പങ്കെടുത്തു. സ്കൂളിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സമർപ്പിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 110 സ്കൂളുകളിൽ നമ്മുടെ സ്കൂൾ ഉൾപ്പെടുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഹരിത വിദ്യാലയം ടീം സ്കൂൾ സന്ദർശിക്കുകയും ചെയ്തു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടന്ന ഫ്ലോർ ഷൂട്ടിൽ സ്കൂളിൽ നിന്നും എട്ട് വിദ്യാർത്ഥികളും 2 അധ്യാപകരും ഹെഡ്മിസ്ട്രസും, പിടിഎ പ്രസിഡന്റും പങ്കെടുത്തു. നമ്മുടെ പ്രവർത്തനങ്ങൾക്ക് ജൂറി 91 മാർക്ക് നൽകുകയുണ്ടായി.
വീഡിയോ കാണാം
പൊതുവിദ്യാലയ മികവുകൾ കണ്ടെത്തുന്നതിന് കൈറ്റ് സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെയിൽ തെരെഞ്ഞെടുത്ത 20 വിദ്യാലയങ്ങളിൽ ഒന്നായ സെൻറ് ഹെലൻസ് ഹൈസ്‌കൂളും പങ്കെടുത്തു. മികച്ച ഷോ പെർഫോർമറായി തെരഞ്ഞെടുത്ത പത്തു കുട്ടികളിൽ ഒരാളായി സെൻറ് ഹെലൻസിലെ അർഷിത്. എ. ജി. ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മികച്ച വിദ്യാലയങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ, ഡോ.ആർ.കെ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് അഡ്വൈസർ ഡോ.പിയൂഷ് ആന്റണി, ജൂറി അംഗം പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ, സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.
സ്കൂൾ വാർഷികാഘോഷം.
സെൻറ് ഹെലൻ ജിഎച്ച്എസിന്റെ 73 മത് വാർഷികാഘോഷം സംസ്ഥാന ലേബർ കമ്മീഷണർ ഡോ. വാസുകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രഭാത അധ്യക്ഷനായ യോഗത്തിൽ ഡോ. ലിസ്ബ യേശുദാസ് മുഖ്യപ്രഭാഷണവും ഇടവക വികാരി ഫാദർ പ്രതീബ് ജോസഫ് അനുഗ്രഹ പ്രഭാഷണവും നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ആലീസ് വർഗീസ് സമ്മാനദാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിസ്റ്റർ ബേബി സിറിയക് എന്നിവർ പങ്കെടുത്തു.
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ഹരിതവിദ്യാലയം സീസൺ 3 യിൽ പങ്കെടുത്ത കുട്ടികളെ സ്കൂൾ വാർഷികയോഗത്തിൽ അനുമോദിക്കുകയും പുരസ്‌കാരം നൽകുകയും ചെയ്തു.
നാടിന് ഒരു ലൈബ്രറി.
നാടിന് ഒരു ലൈബ്രറി പദ്ധതി പ്രകാരം കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ലൂർദ്ദിപുരം ഇടവകയിലെ ചൈൽഡ് പാർലിമെന്റ് ലൈബ്രറിയിലേക്ക് നൽകുന്നു.
പഠനോത്സവം 2023. 2022 23 അക്കാദമി വർഷത്തിലെ കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ പഠനോത്സവം ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ കുമാരി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ. പ്രഭാത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, സുപ്പീരിയർ സിസ്റ്റർ ആലീസ് വർഗീസ്, ചാണി വാർഡ് മെമ്പർ ശ്രീമതി.ജസ്ലറ്റ് പത്തനാവിള മുൻ വാർഡ് മെമ്പർ ശ്രീ. സ്റ്റീഫൻ എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. തുടർന്ന് എൽ പി, യു പി, എച്ച് എസ് വിഭാഗം കുട്ടികൾ അവരവരുടെ മികവ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. വിനോദവും വിജ്ഞാനവും പകരുന്ന പരിപാടികൾ കുട്ടികൾ ആദ്യാവസാനം ആസ്വദിച്ചു.
ഭാഷോത്സവം ഏകദിന ശില്പശാല.
വായനച്ചങ്ങാത്തത്തോടനുബന്ധിച്ച് 02-03-2023 വ്യാഴാഴ്ച ബി ആർ സി തലത്തിൽ നടന്ന ഭാഷോത്സവം ഏകദിന ശില്പശാലയിൽ എൽ പി തലത്തിലെ ഒരു വിദ്യാർത്ഥിക്കും രക്ഷിതാവിനും പങ്കെടുക്കാൻ അവസരം ലഭിച്ചു. നെയ്യാറ്റിൻകരയുടെ പ്രിയങ്കരനായ എം എൽ എ ശ്രീ .കെ ആൻസലൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും പ്രശസ്ത സാഹിത്യകാരന്മാരായ വിനോദ് വൈശാഖി,ഗിരീഷ് പരുത്തിമഠം ,ഹരിചാരുത എന്നിവർ ക്ലാസുകൾ നയിക്കുകയും ചെയ്തു.
സെൻറ് ഹെലൻസിൽ നിന്ന് പങ്കെടുത്ത നിരഞ്ജന എസ്.എസ്. ഗിരീഷ് പരുത്തിമഠം സാറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ് ചിത്രം. സ്ഥലം :നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലെ സുഗത സ്മൃതി.
അരുത് ലഹരി.
അരുത് ലഹരി ക്യാമ്പയിനിന്റെ ഭാഗമായി ലൂർദ്ദിപുരം സെൻറ് ഹെലൻസ് ഹൈസ്കൂളിലെ കുട്ടികൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈമുദ്ര പതിപ്പിച്ചു കൈയൊപ്പ് ചാർത്തി ലഹരിക്കെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഓരോ ക്ലാസിലെയും കുട്ടികൾ അവരുടെ കൈമുദ്ര ചാർട്ടിൽ പതിപ്പിച്ചു കൈയൊപ്പു ചാർത്തി. ഓരോ ക്ലാസിന്റെയും കുട്ടികളുടെയും കൈമുദ്ര പതിപ്പിച്ച ചാർട്ടുകൾ വിദ്യാലയ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ സ്കൂളിലെ മുഴുവൻ കുട്ടികളും കൈയൊപ്പു ചാർത്തി.പ്രധാന അധ്യാപിക സിസ്റ്റർ എൽസമ്മ തോമസ്, നല്ലപാഠം അധ്യാപക കോ ഓർഡിനേറ്റർമാരായ വി. എൽ. നിഷ, ബീനാദാസ് എന്നിവർ നേതൃത്വം നൽകി.