"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അടൽ ടിങ്കറിംഗ്‌ ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 54: വരി 54:


ഫോട്ടോ :എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസ്‌. അടൽ ടിങ്കറിംഗ്‌ ലാബ്‌ പ്രദർശനത്തിൽ നിന്ന്
ഫോട്ടോ :എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസ്‌. അടൽ ടിങ്കറിംഗ്‌ ലാബ്‌ പ്രദർശനത്തിൽ നിന്ന്
=== റോബോട്ടിക് എക്സിബിഷനിൽ ===
[[പ്രമാണം:21096 roboticexhibition.png|ലഘുചിത്രം|300x300ബിന്ദു|റോബോട്ടിക് എക്സിബിഷൻ സമ്മാനം ഏറ്റു വാങ്ങുന്നു]]
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള (SSK ) യുടെ കീഴിൽ ആലത്തൂർ ബി ആർ സി സംഘടിപ്പിച്ച     
റോബോട്ടിക് എക്സിബിഷനിൽ (RAISET) ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടിയ ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര അടൽ ടിങ്കറിംങ് ലാബ് ടീം

06:32, 24 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

. അടൽ ടിങ്കറിംഗ്‌ ലാബ്‌ ഉൽഘാടനം

എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ പുതുതായി സജ്ജീകരിച്ച അടൽ ടിങ്കറിംഗ്‌ ലാബ്‌ പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബിനു മോൾ ഉൽഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുള്ളത്ത്‌ ലത അധ്യക്ഷത വഹിച്ചു.ശാസ്ത്ര, സാങ്കേതിക, ഗണിത രംഗങ്ങളിലുള്ള കഴിവുകൾ വർദ്ധിപ്പിച്ച്‌ വിദ്യാർഥികളെ ശാസ്ത്രജ്ഞരായി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്കൂളിൽ അടൽ ടിങ്കറിംഗ്‌ ലാബ്‌ സജ്ജീകരിച്ചത്‌.

ജില്ലാ പഞ്ചായത്ത്‌ അംഗം മെഹർബാൻ ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മണികണ്ഠൻ വടശ്ശേരി, ഗ്രാമ അംഗങ്ങളായ പി.രൻഞിത്ത്‌, നെയ്സി ബെന്നി, പി.ടി.എ. പ്രസിഡന്റ്‌ ഒ. ഫിറോസ്‌, എസ്‌.എം.സി. ചെയർമാൻ സി.നാരായണൻ കുട്ടി, എം.പി.ടി.എ. പ്രസിഡന്റ്‌ ഷറീന, പി.അഹമ്മദ്‌ സുബൈർ, പ്രിൻസിപ്പാൾ എസ്‌. പ്രതീഭ, വയനാട്‌ ആറ്റൂർ ജി.എച്ച്‌.എസ്‌.എസ്‌. പ്രിൻസിപ്പാൾ എൻ.അബ്ദുന്നാസർ, പ്രധാനാധ്യാപിക ടി.കെ. കുൽസു, സീനിയർ അസിസ്റ്റന്റ്‌ ശിവദാസൻ, സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ, സമദ്‌ എന്നിവർ പ്രസംഗിച്ചു.

ഭാവിയിൽ തൊഴിൽ രംഗത്തും ദൈനംദിന കാര്യങ്ങളിലും ആത്മവിശ്വാസം വളർത്താൻ അടൽ ടിങ്കറിംഗ്‌ ലാബ്‌ കുട്ടികളെ സഹായിക്കും.

ഫോട്ടോ: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ

പുതുതായി സജ്ജീകരിച്ച അടൽ ടിങ്കറിംഗ്‌ ലാബ്‌ പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബിനു മോൾ ഉൽഘാടനം ചെയ്യുന്നു.

അടൽ ടിങ്കറിംഗ്‌ ലാബ്‌ പ്രദർശനം

Date : 18-2-23

അടൽ ടിങ്കറിംഗ്‌ ലാബ്‌ പ്രദർശനം

എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസ്‌. അടൽ ടിങ്കറിംഗ്‌ ലാബ്‌ പ്രദർശനം ശ്രദ്ധേയമായി

എടത്തനാട്ടുകര:എക്കോ എന്ന് പേരുള്ള റോബോട്ടിനു കൈ കൊടുത്തും അതിനോട്‌ കുശലം

പറഞ്ഞും എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ അടൽ ടിങ്കറിംഗ്‌ ലാബ്‌ പ്രദർശനം.

വിദ്യാർഥികളുടെ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്‌  സ്കൂളിൽ അടൽ ടിങ്കറിംഗ്‌

ലാബിൽ  വിദ്യാർഥികൾ സജ്ജീകരിച്ച റോബോട്ടുകളുടെ പ്രദർശനം സംഘടിപ്പിച്ചത്‌.

റോബോട്ടുകൾ, കുട്ടികൾ നിർമ്മിച്ച സ്മാർട്ട്‌ ഗാർബേജ്‌ സിസ്റ്റം, സ്മാർട്ട്‌ അലാറം, ഗ്യാസ്‌

ലീക്കേജ്‌ സെൻസർ, റഡാർ സിസ്റ്റം മാതൃക തുടങ്ങിയ പതിനഞ്ചോളം നൂതന ആശയങ്ങൾ

പ്രദർശനം കാണാനെത്തിയവരുടെ മനം നിറച്ചു.ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ

പത്ര വർത്ത

സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ പി.സാബിറ, ജില്ലാ പഞ്ചായത്ത്‌ അംഗം മെഹർബാൻ ടീച്ചർ,

സമീപത്തെ ഒമ്പത്‌ സ്കൂളുകളിലെ നൂറുകണക്കിനു വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ

പൊതുജനങ്ങൾ, സ്കൂളിലെ വിദ്യാർഥികൾ തുടങ്ങിയവർ പ്രദർശനം കാണാനെത്തി.

സ്കൂളിൽ എസ്‌.എസ്‌.കെ.യുടെ സാമ്പത്തിക സഹായത്തോടെ സജ്ജീകരിച്ച ദിനവസ്ഥ നിരീക്ഷണ

കേന്ദ്രത്തിന്റെ പ്രവർത്തനവും വിദ്യാർഥികൾ വിശദീകരിച്ചു കൊടുത്തു. പ്രദർശനം സ്കൂൾ

എസ്‌.എം.സി. ചെയർമാൻ സിദ്ദീഖ്‌ പാലത്തിങ്ങൽ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ എസ്‌. പ്രതീഭ

അധ്യക്ഷത വഹിച്ചു.പി.ടി.എ. എക്സിക്യൂട്ടീവ്‌ അംഗം പ്രജീഷ്‌ പൂളക്കൽ,സ്കൂൾ പ്രധാനാധ്യാപകൻ

പി.റഹ്‌മത്ത്‌, സ്റ്റാഫ്‌ സെക്രട്ടറിമാരായ ബി.ബി.ഹരിദാസ്‌, വി.പി.അബൂബക്കർ, പി.ബി.മുർഷിദ്‌,

കെ.ശ്രിഖിൽ, എ.അബ്ദുൽ സമദ്‌, അധ്യാപകരായ കെ.ജി.സുനീഷ്‌, എസ്‌.ഉണ്ണികൃഷ്ണൻ നായർ

, കെ.ടി.സിദ്ദീഖ്‌, എന്നിവർ സംബന്ധിച്ചു.വിദ്യാർഥികളായ കെ. ഫൈഹ ഫിറോസ്‌, പി.റിഷ ഷെരീഫ്‌

, ടി.ഹന, വി. ബിലാൽ, കെ.അഫ്രിൻ, ആബിദ്‌ റഹ്‌ മാൻ, സി.പി.സനിൻ ഫുആദ്‌ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ :എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസ്‌. അടൽ ടിങ്കറിംഗ്‌ ലാബ്‌ പ്രദർശനത്തിൽ നിന്ന്

റോബോട്ടിക് എക്സിബിഷനിൽ

റോബോട്ടിക് എക്സിബിഷൻ സമ്മാനം ഏറ്റു വാങ്ങുന്നു

പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള (SSK ) യുടെ കീഴിൽ ആലത്തൂർ ബി ആർ സി സംഘടിപ്പിച്ച

റോബോട്ടിക് എക്സിബിഷനിൽ (RAISET) ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടിയ ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര അടൽ ടിങ്കറിംങ് ലാബ് ടീം