"സി എച്ച് എം എച്ച് എസ് എളയാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
= <small>ഭൗതികസൗകര്യങ്ങൾ</small> = | == <small>ഭൗതികസൗകര്യങ്ങൾ</small> == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== ലൈബ്രറി == | == <small>ലൈബ്രറി</small> == | ||
അറിവ് പകർന്നുനൽകുന്നതിൽ പുസ്തകങ്ങൾക്കുള്ള പങ്ക് അദ്വിതീയമാണല്ലോ. വിജ്ഞാനദാഹികളായ കുട്ടികൾക്ക് ഉചിതമായ പുസ്തകങ്ങൾ നൽകുന്നതിനും കുട്ടികളുടെ വായനശീലം വർധിപ്പിക്കുന്നതിനുമുതകുന്ന ഒരു നല്ല ലൈബ്രറി സംവിധാനമാണ് നമുക്കുള്ളത്. ലൈബ്രറി വിപുലീകരണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോൾതന്നെ, നിലവിലുള്ള പുസ്തകങ്ങൾ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ വിതരണം ചെയ്യുന്ന തിന്റെ ഭാഗമായി പി.ടി.എ (2014-15) യുടെ ശ്രമഫലമായി അക്ഷരച്ചെപ്പ് എന്ന പേരിൽ ക്ലാസ് തല ലൈബ്രറി പദ്ധതി നിലവിൽ വന്നു. | അറിവ് പകർന്നുനൽകുന്നതിൽ പുസ്തകങ്ങൾക്കുള്ള പങ്ക് അദ്വിതീയമാണല്ലോ. വിജ്ഞാനദാഹികളായ കുട്ടികൾക്ക് ഉചിതമായ പുസ്തകങ്ങൾ നൽകുന്നതിനും കുട്ടികളുടെ വായനശീലം വർധിപ്പിക്കുന്നതിനുമുതകുന്ന ഒരു നല്ല ലൈബ്രറി സംവിധാനമാണ് നമുക്കുള്ളത്. ലൈബ്രറി വിപുലീകരണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോൾതന്നെ, നിലവിലുള്ള പുസ്തകങ്ങൾ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ വിതരണം ചെയ്യുന്ന തിന്റെ ഭാഗമായി പി.ടി.എ (2014-15) യുടെ ശ്രമഫലമായി അക്ഷരച്ചെപ്പ് എന്ന പേരിൽ ക്ലാസ് തല ലൈബ്രറി പദ്ധതി നിലവിൽ വന്നു. | ||
23:20, 8 ഡിസംബർ 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ലൈബ്രറി
അറിവ് പകർന്നുനൽകുന്നതിൽ പുസ്തകങ്ങൾക്കുള്ള പങ്ക് അദ്വിതീയമാണല്ലോ. വിജ്ഞാനദാഹികളായ കുട്ടികൾക്ക് ഉചിതമായ പുസ്തകങ്ങൾ നൽകുന്നതിനും കുട്ടികളുടെ വായനശീലം വർധിപ്പിക്കുന്നതിനുമുതകുന്ന ഒരു നല്ല ലൈബ്രറി സംവിധാനമാണ് നമുക്കുള്ളത്. ലൈബ്രറി വിപുലീകരണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോൾതന്നെ, നിലവിലുള്ള പുസ്തകങ്ങൾ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ വിതരണം ചെയ്യുന്ന തിന്റെ ഭാഗമായി പി.ടി.എ (2014-15) യുടെ ശ്രമഫലമായി അക്ഷരച്ചെപ്പ് എന്ന പേരിൽ ക്ലാസ് തല ലൈബ്രറി പദ്ധതി നിലവിൽ വന്നു.
അക്ഷരച്ചെപ്പ്
വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് ഉയർത്തുക എന്ന കർത്തവ്യ നിർവ്വഹണത്തിന്റെ ഭാഗമായി വായനയുടെ വസന്തം വിരിയിക്കാൻ നമ്മുടെ സ്കൂളിൽ പി.ടി.എ യുടെ സഹായത്തോടെ തുടക്കമിട്ട 8 ക്ലാസ്സ് റൂമു കളിലേക്ക് അക്ഷരച്ചെപ്പ് എന്ന പേരിലുള്ള വിപുലമായ ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. കുട്ടികൾക്ക് ആവശ്യമായ ശാസ്ത്ര സാഹിത്യ വൈജ്ഞാനിക മേഖലകളിലെ പുത്തൻ പുസ്തകങ്ങൾ കൊണ്ട് ക്ലാസ്സ് റൂം ലൈബ്രറി സമ്പന്നമാവുകയാണ്.
ലബോറട്ടറി
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠനം സുഗമമാക്കാൻ പര്യാപ്ത മായ ഒരു ലാബോറട്ടറിയും നമുക്കുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് പഠനം ഒരിക്കലും മറക്കാത്ത അനുഭവമായിത്തീരുന്നു.
വർക്ക് എക്സ്പിരിയൻസ് യുണിറ്
സ്കൂൾ പഠനം കഴിയുന്നതോടെ പെൺകുട്ടികൾക്ക് വി പരിശീലനം ലഭിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു തയ്യൽ പരിശീലനം നമുക്കുണ്ട് ഇതിനായി ഇതിനായി തയ്യൽ മെഷീനുകളും എംബ്രോയിഡറി മെഷീനുകളും നമുക്ക് സ്വന്തമായുണ്ട്. കൂടാതെ തൊഴിലധിനീത വിദ്യാഭ്യ മെന്നോണം ഒരു മെഴുകുതിരി നിർമ്മാണ യൂനിറ്റും സോപ്പു നിർമ്മാണ ത യുണിറ്റും നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ വർഷം മുതൽ നിർമ്മാണ പരിശീലനവും നാം നൽകുന്നു.
ഐടി ലാബ്
വിവര സാങ്കേതിക വിദ്യയിലൂടെ പഠനം മെച്ചപ്പെടുന്നുതിരുന്നതിനുതകുന്ന സ്മാർട്ട് ക്ലാസ് റൂം നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്ഥലം എംഎൽഎ ആയിരുന്ന കെ. സുധാകരൻ, എ.പി അബ്ദുള്ളക്കുട്ടി എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇത് നിർമ്മിച്ചത്. വിവരസാങ്കേതിക വിദ്യ വിനിമയത്തിന് പത്തോളം ലാപ്ടോപ്പുകൾ സ്കൂളിനായി ഉണ്ട്. ഇപ്പോൾ ഇത് 40ൽ അധികം ലാപ്‌ടോപ്പ് ആക്കി പുതുക്കി
സ്കൂൾ കോ-ഓപ്പറേറ്റീവ് സ്റ്റോർ
വിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ പുസ്തകങ്ങളും മറ്റ് പഠാ പകരണങ്ങളും ലഭ്യമാക്കുന്നതിന് ഒരു കോ-ഓപ്പറേറ്റീവ് സ്റ്റോർ സ്കൂളിൽപ്രവർത്തിക്കുന്നു.
സൗജന്യ ഉച്ചഭക്ഷണ പദ്ധതി
ദാരിദ്ര്യം പലപ്പോഴും പഠനത്തെ ബാധിക്കാറുണ്ട്. ഉച്ചഭക്ഷണം കഴി ക്കാൻ നിർവ്വാഹമില്ലാത്ത, നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ഉച്ചഭക്ഷണം നൽകുന്ന ഒരു കാരുണ്യ പ്രവർത്തനത്തിന് നാം രൂപം നൽകിയിട്ടുണ്ട്. സ്കൂൾ പി.ടി.എ. ആയിരുന്നു ഇതിന് ആദ്യഘട്ടത്തിൽ സാമ്പ ത്തിക സഹായം നൽകിയത് 2008 മുതൽ സർക്കാർ തന്നെ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നുണ്ട്.
സ്കൂൾ ബസ്സ്
കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി 11 സ്കൂൾ ബസ്സു കൾ നമുക്കുണ്ട്. ഗതാഗതസൗകര്യം കുറഞ്ഞ ഗ്രാമ പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് ഏറെ ആശ്വാസകരമാണിത്.
ഹൈടെക് ക്ലാസ് റും
സർക്കാർ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും Laptop, Projector എന്നീ സൗകര്യങ്ങളോടുകൂടി ഹൈടെക് കാമുകളാക്കിയിട്ടുണ്ട്.
സ്മാർട്ട് അലേർട്ട്
ആധുനിക ലോകത്ത് വേഗത്തിലും കൃത്യതയിലുമുള്ള വിവര കൈമാറ മാർഗങ്ങൾ അനിവാര്യമാണ്. ഇതിന്റെ ഭാഗമായി സ്കൂളിൽ നടക്കുന്ന പരിപാ ടികൾ, കുട്ടികളുടെ പഠനനിലവാരം, ഡിജിറ്റൽ മാസികകൾ എന്നിവ കർത്താക്കൾക്ക് യഥാസമയം എത്തിക്കുന്നതിനായി SMS, EMAIL അധി ഷ്ഠിത പരിപാടി ആരംഭിച്ചിരിക്കുന്നു. ഇതിനായി സ്മാർട്ട് അലേർട്ട് എന്ന സോഫ്റ്റ്വേർ നമ്മുടെ സ്കൂളിൽ കഴിഞ്ഞ വർഷം മുതൽ നിലവിൽ വന്നു.
വിവിധ ക്ലബ്ബുകൾ
വിദ്യാർത്ഥികളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം എന്ന തത്വം അർത്ഥമാക്കുമാറ്, കുട്ടികളിലെ വിവിധ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി വിവിധ ക്ലബ്ബുകൾ (16 എണ്ണം) നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. പാഠ്യേതരരംഗത്ത് നാം നേടിയെടുത്ത മികച്ച വിജയ ങ്ങൾക്ക് പിന്നിലെ പരിശീലന കേന്ദ്രങ്ങളാണ് ഈ ക്ലബ്ബുകൾ. യുവജനോത്സവ വേദികളിലും വിദ്യാരംഗം, അറബി, ഉറുദു-സംസ്കൃത സാഹിത്യോത്സവങ്ങ ളിലും ശാസ്ത്ര ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളക ളിലുമെല്ലാം ഇന്ന് നമ്മുടെ സ്കൂൾ നിറഞ്ഞ സാന്നിധ്യമായിത്തീർന്നത് ഈ വിവിധ ക്ലബുകളുടെ പ്രവർത്തനഫലമായിട്ടാണ്.
കൈയെഴുത്ത് മാസിക
വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചികൾ കണ്ടറിഞ്ഞ് വികസിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള കൈയെഴുത്ത് മാസികയ്ക്ക് എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ രൂപം നൽകാറുണ്ട്. പൂർണ്ണമായും വിദ്യാർത്ഥികളുടെ ശ്രമഫലമായുണ്ടാകുന്ന ഈ മാസികയ്ക്ക് വിവിധ മത്സരങ്ങളിൽ ലഭിച്ച സമ്മാനങ്ങൾ, കുട്ടികളുടെ സർഗ്ഗ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാകു ന്നു. സ്കൂൾ ശാസ്ത്ര ക്ലബ്ബ് തയ്യാറാക്കിയ കൈയെഴുത്ത് മാസിക സംസ്ഥാന ശാസ്ത്ര മേളയിൽ കണ്ണൂർ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
സ്റ്റുഡന്റ്സ് വെൽഫയർ ഫണ്ട് (SWF)
സ്തുത്യർഹമായൊരു പ്രവർത്തനമാണിത്. നിർധനരായ കുട്ടികൾക്ക് യൂണിഫോം, പാഠപുസ്തകങ്ങൾ, ചികിത്സാ ചെലവുകൾ തുടങ്ങിയ ആവ ശ്യങ്ങൾക്കായി പ്രത്യേക ഫണ്ട് സ്വരൂപിച്ച് അർഹരായവർക്ക് സഹായ ചെയ്തുവരുന്നു.
സ്കോളർഷിപ്പ് ഗൈഡൻസ് ആന്റ് കൗൺസിലിങ് സെൽ
ദേശീയതലത്തിലും, സംസ്ഥാനതലത്തിലും സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രഖ്യാപിക്കപ്പെടുന്ന വിവിധതരം സ്കോളര്ഷിപ്പുകളെ കുറിചുള്ള വിവരങ്ങൾ നൽകാനും, അവ നേടിയെടുക്കുന്നതിനും വേണ്ട. നമ്മുടെ കുട്ടികളെ സജ്ജരാക്കുന്നതിനാണ് ഈ സെൽ പ്രവർത്തിക്കുന്നത് സ്കൂളിൽ വെച്ച് നടത്തുന്ന പ്രത്യേക പരിപരിശീലനത്തിലൂടെ നിരവധി വിദ്യാർത്ഥികൾ വിവിധങ്ങളായ സ്കോളർഷിപ്പുകൾ നേടിയെടുത്തിട്ടുണ്ട്. ഭാവിയിൽ അവർ അഭീമുഖീകരിക്കേണ്ടിവരുന്ന നിരവധി മത്സരപരീക്ഷകൾ എളുപ്പമാക്കിത്തീർക്കുന്നതിനുതകുന്ന പ്രവർത്തനങ്ങളും ഈ സെൽ നടത്തി വരുന്നു.
റോഡ് സേഫ്റ്റി ക്ലബ്ബ്
സ്കൂൾവിട്ടാലുള്ള തിരക്ക് നിയന്ത്രിക്കാനും വിദ്യാർഥികൾ റോഡ് സേഫ്റ്റി നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും സ്കൂളിൽ ഒരു റോഡ് സേഫ്റ്റി ക്ലബ് രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച ബോധവൽക്കരിക്കുന്നതിനാണ് ഈ ക്ലബ്ബ്