"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:21083 athijeevanam2.jpg|ലഘുചിത്രം]] | [[പ്രമാണം:21083 athijeevanam2.jpg|ലഘുചിത്രം]] | ||
== '''ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്''' == | == '''ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്''' == |
11:59, 31 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്
ശബരി ഹയർസെക്കൻഡറി സ്കൂൾ, കൊവിഡ് -19
പാൻഡെമിക് സാഹചര്യത്തിൽ വലിയൊരു കൈ നീട്ടുകയും
സാമൂഹിക സേവനത്തിൽ എസ്എച്ച്എസ് പള്ളിക്കുറുപ്പ് എന്നും
മുൻപന്തിയിലാണെന്ന് തെളിയിച്ചു.
1. ടെലി മെഡിസിൻ സപ്പോർട്ട് സ്കീം
പൊതുജനങ്ങൾക്കായി മെഡിക്കൽ സയൻസിന്റെ എല്ലാ
ശാഖകളിൽ നിന്നുമുള്ള ഡോക്ടർമാരുടെ ഒരു ടീമിന്റെ
ടെലിഫോണിക് സേവനം ഞങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .
2. സൗജന്യ ഓൺലൈൻ കൗൺസിലിംഗ്
പാൻഡെമിക് സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകൾ
മറികടക്കാൻ ഞങ്ങളുടെ സ്കൂൾ ഒരു സൗജന്യ ഓൺലൈൻ
കൗൺസിലിംഗ് പ്രോഗ്രാം ക്രമീകരിച്ചു. കൺസൾട്ടന്റ്
സൈക്കോളജിസ്റ്റ് മറ്റ് കൗൺസിലർമാരും ടീച്ചർസ് പാനലും
ഒന്നിച്ചു ഉണ്ടായിരുന്നു.
3. പാഥേയം
പൊതുജനങ്ങളുടെ നിർണായക സമയങ്ങളിൽ അവർക്കു വേണ്ടി
സഹായവും വാഗ്ദാനവുമായി ഞങ്ങൾ എപ്പോഴും ഒപ്പമുണ്ടെന്ന്
ശബരി എച്ച്എസ് പള്ളിക്കുറുപ്പ് ഒരിക്കൽ കൂടി തെളിയിച്ചു.
പാഥേയം എന്ന പേരിൽ ഞങ്ങൾ ഒരു പ്രോഗ്രാം സ്ഥാപിച്ചു
അതിലൂടെ ഞങ്ങളുടെ പഞ്ചായത്തിലെ 2500 പേർക്ക് ഉച്ചഭക്ഷണ
കിറ്റ് കൊടുക്കുവാൻ സാധിച്ചു. ഞങ്ങളുടെ പഞ്ചായത്ത്
കാരാകുറുശ്ശി മറ്റു അടുത്തുള്ള പഞ്ചായത്തുകൾ തച്ചമ്പാറ,
കാഞ്ഞിരപ്പുഴ, കരിമ്പ, മണ്ണാർക്കാട് മുൻസിപ്പാലിറ്റി
എന്നിവിടങ്ങളിലും ഭക്ഷണ കിറ്റ് കൊടുക്കുവാൻ സാധിച്ചു.
4. കോവിഡ് -19 ഹെൽപ്പ് ഡെസ്ക്
ഈ പദ്ധതിക്ക് കീഴിൽ ഞങ്ങൾ ആവശ്യക്കാർക്ക് ഹോമിയോ
മരുന്നുകളും വിറ്റാമിൻ സപ്ലിമെന്റുകളും വിതരണം ചെയ്തു,
ഞങ്ങളുടെ സ്കൂളിലെ നിർദ്ധനരായ കുട്ടികൾക്ക് ഭക്ഷണ കിറ്റ്
വിതരണം ചെയ്യാൻ ഞങ്ങളുടെ ജീവനക്കാർ ഒരുമിച്ച് നിന്നു.
ഗൃഹസന്ദർശനം'
ഈ വർഷത്തെ കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി ആരംഭിച്ചു.വളരെ മോശമായ സാഹചര്യങ്ങളിലുള്ള മൂന്ന് വിദ്യാർത്ഥികളുടെ വീട് പി ടി എയുടെ കൂടെ സഹായത്തോടെ പുതുക്കി പണിയുന്നതിനും, വീടുകളിലേക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനും തീരുമാനിച്ചു.
ബോധവൽക്കരണ ക്ലാസ്സ്
ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ലൈംഗിക ചൂഷണങ്ങൾക്കെതിരായി ഒരു ബോധവൽക്കരണ ക്ലാസ്സും,സിനിമാ പ്രദർശനവും നടത്തി(22-7-17 ശനി).പാലക്കാട് വനിതാ സെൽ കൗൺസിലിംഗ് വിഭാഗത്തിലെ ശ്രീമതി സുമ ഇതിന് നേതൃത്വം നൽകി.തുടർന്നുള്ള ആഴ്ചകളിൽ ഇതേ വിഷയത്തിൽ യു പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ശ്രീമതി സുമയും എൽ പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡോ. അസ്മാബിയും ക്ലാസ്സുകളെടുത്തു.
2015-2016പ്രവർത്തനങ്ങൾ
സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി .കുട്ടികളുടെ യാത്രസൗകര്യത്തിനായി 6 സ്കൂൾ ബസുകളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട്.കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങൾസജീവമായി നടത്തി പോരുന്നു.സ്കൗട്ട്,ഗൈഡ്സ് പ്രവർത്തനതിനായി 8 അധ്യാപകർ നിരന്തരം പരിശീലനം നൽകി പോരുന്നു.കഴിഞ്ഞ വർഷം 35 കുട്ടികൾ രാജ്യപുരസ്കാരവും 4 കുട്ടികൾ രാഷ്ട്രപതി പുരസ്കാരവുംനേടി.സബ്ജില്ല,ജില്ല,സംസ്ഥാന തല കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും ,സ്പോർട്സിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുയും ചെയ്തു .ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി ആഘോഷിച്ചു വരുന്നു..ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.2015 ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി സ്കൂൾ ആരംഭിച്ചു.പുതിയ കുട്ടികളെ പൂച്ചെണ്ടോടെ സ്വീകരിക്കുകയും എല്ലാ കുട്ടികൾകൾക്കും ലഡു വിതരണവും നടത്തി.പ്ലസ് വൺ ക്ലാസുകൾ ജൂലൈ 8 നു ആരംഭിച്ചു.സയൻസ്,കോമേഴ്സ് എന്നിങ്ങനെ 2 ബാച്ചുകൾ പ്ലസ് 2 വിലും നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു.ഒന്നാം ക്ലാസ്സു മുതൽ +2 തലം വരെ ഏകദേശം 3200 കുട്ടികളും 115 അദ്ധ്യാപകരും 8 അനദ്ധ്യാപകരും 15 ഓളം ബസ് ജീവനക്കാരും 4 പാചകത്തൊഴിലാളികളും 2 നഴ്സിംഗ് അസ്സിസ്റ്റന്റുമാരും ഒത്തൊരുമയോടെ പ്രവർത്തിച്ചുവരുന്നു.510 കുട്ടികൾ 10 ലും 96 കുട്ടികൾ +2 വിലും പരീക്ഷയെഴുതുന്നു .വിജയശതമാനംഉയർത്താനുള്ള എല്ലാ ഒരുക്കവും നടക്കുന്നുണ്ട് ഉച്ചഭക്ഷണ വിതരണവും ഭംഗിയായി നടന്നു വരുന്നു. കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ നൽകി അവരെ വായനയുടെ ലോകത്തേക്ക് ഉയർത്തികൊണ്ടുവരുന്നു.മലയാളം ദിന പത്രം എല്ലാ ക്ലാസ്സുകളിലും നൽകി വരുന്നു.
2016-17 വർഷത്തെ പ്രവർത്തനങ്ങൾ
2016 -17 വർഷത്തെ പി ടി എ ജനറൽ ബോഡി യോഗത്തിൽ വച് ശ്രീ എം ശിവദാസ് പ്രസിഡന്റും ശ്രീ എം അലി വൈസ് പ്രസിഡന്റും ശ്രീമതി ബീന എം പി ടി എ പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ,രാം ശങ്കർ മുഹമ്മദലി,നസ്രുദീൻ രാമൻ അബ്ദുൽ ഹക്കിം മുഹമ്മദ് കാസിം മനോജ് കുമാർ ഉമ്മർ അലി കൊൽകാട്ടിൽ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ മറ്റു അധ്യാപക പ്രതിനിധികളും അംഗങ്ങളായ കമ്മിറ്റി രൂപികരിച്ചു. സ്കൂളിന്റെ എല്ലാ വിധ പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു പി ടി എ ഭരണ സമിതിയാണ് നമ്മുടേത് ആരംഭ കാലം മുതൽ തന്നെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു തലം വരെ മൂവായിരത്തോളം കുട്ടികളുണ്ട് അൺ എയ്ഡഡ് വിഭാഗത്തിൽ എൽ കെ ജി, യു കെ ജി പ്രവർത്തിക്കുന്നു 115 അധ്യാപകരും 8 അനധ്യാപകരും 15 ഓളം ബസ് ജീവനക്കാരും 4 നൂൺ ഫീഡിങ് ജീവനക്കാരും ഇവിടെ ജോലി ചെയുന്നു 2017 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 468 കുട്ടികളിൽ 457 പേര് വിജയിച്ചു .വിജയശതമാനം 97 .6 %.20 കുട്ടികൾക്ക് ഫുൾ എ+ഉം ,18 കുട്ടികൾക്ക് 9 എ+ ഉം ലഭിച്ചു അവരെ പ്രത്ത്യേകം അഭിനന്ദിക്കുന്നു . സെ പരീക്ഷയിലൂടെ എല്ലാ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി .എച് എസ് എസ് വിഭാഗത്തിൽ 40 % സയൻസ് വിഭാഗത്തിലും 76 % കോമേഴ്സ് വിഭാഗത്തിലും വിജയം കൈവരിച്ചു മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ പി ശശിധരൻ സാറുടെ നേതൃത്വവും പി ടി എ ഭരണ സമ്മിതിയുടെ നിർലോഭമായ സഹകരണകുവും നമ്മുടെ ഈ വിജയത്തിന് സഹായിച്ചു .ഈ വർഷവും ഉയർന്ന പഠന നിലവാരവും വിജയശതമാനവു നേടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു . കുട്ടികളുടെ യാത്ര സൗകര്യം മുൻനിർത്തി 6 സ്കൂൾ ബസുകൾ സർവീസ് നടത്തുന്നുണ്ട് .ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നു .ആവശ്യമുള്ള എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു .സ്കൂൾ സഞ്ചയിക പദ്ധതി നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ജൂൺ മുപ്പതിന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും, എൽ എസ് എസ് ,എൻ ടി എസ് എന്നിവ നേടിയവർക്കും ക്യാഷ് അവാർഡും , റിസ്റ്റ് വാച്ചും നൽകി.കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു . സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര ,ഗണിതശാസ്ത്രം ,സാമൂഹ്യശാത്രം ,പ്രവർത്തിപരിചയ,ഐ.ടി. മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു .അറബിക്,ഉറുദു , സംസ്കൃത മേളകളിൽ സബ്ജില്ലയിൽ ഓവറോൾ ഫസ്ററ് നാം നിലനിർത്തി സംസ്കൃതത്തിൽ ഓവറോൾ 2 ണ്ടും നേടി .റാഷിദ ഷെറിൻ അറബിഗാനത്തിനു സെക്കന്റ് എ ഗ്രേഡും ,ഗൗരിപ്രിയ പ്രകൃതിദത്തനാരുകൊണ്ടുള്ള ഉൽപ്പന്നത്തിന് എ ഗ്രേഡും നേടി .കേരളനടനത്തിന് മീനാക്ഷി പ്രദീപ് എ ഗ്രേഡ്ഉം നേടി .സബ്ജില്ലാ സമൂഹശാത്രമേളയിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനവും ,എച് എസ്വിഭാഗം രണ്ടാം സ്ഥാനവും കാരസ്ഥാമാക്കി .
2017-18 വർഷത്തെ പ്രവർത്തനങ്ങൾ
പി ടി എ ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്രീ .എൻ. എം. അലി പ്രസിഡന്റും,ശ്രീ .മനോജ്കുമാർ വൈസ് പ്രസിഡന്റ് ശ്രീമതി ശോഭ എം പി ടി എ പ്രെസിഡന്റുമായി ,പിന്നീട് മെമ്പർമാരും അദ്ധ്യാപക പ്രധിനിധികളും വാർഡ് മെമ്പറും ഉൾപ്പെടുന്ന കമ്മിറ്റീ രൂപികരിച്ചു.ശക്തവും സജീവവുമായ പി ടി എ സ്കൂളിന്റെ പുരോഗമനത്തിനായുള്ള പ്രവർത്തനങ്ങളിൽ പൂർണ പിൻതുണ നൽകുന്നു .ക്ലാസ് പി ടി എ കൾ യഥാസമയം കൂടുകയും പഠന പഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു .എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ .എൽ കെ ജി മുതൽ +2 തലം വരെ 2900 ത്തോളം കുട്ടികൾ പഠിക്കുന്നു.115 ഓളം അദ്ധ്യാപകരും 10 അനദ്ധ്യാപകരും 15 ബസ്ജീവനക്കാരും 1 നഴ്സിംഗ് സ്റ്റാഫും 2 വാച്ച്മാനും ഇവിടെ ജോലി ചെയുന്നു.2018 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 461 പേർ വിജയിച്ചു 27 പേർക്ക് ഫുൾ എ+,11 പേർക്ക് 9 എ+ ആകെ 99 %വിജയശതമാനവും ലഭിച്ചു ഹയർസെക്കണ്ടറി വിഭാഗത്തിൽ 50 %സയൻസിലും 83%കോമേഴ്സിലും ലഭിച്ചു മികച്ച വിജയം നേടിയ കുട്ടികളെ പ്രത്യകം അനുമോദിച്ചു.ഈ വർഷവും ഉയർന്ന പഠനനിലവാരവും വിജയശതമാനവും നേടുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.കുട്ടികളുടെ യാത്ര സൗകര്യം മുൻനിർത്തി 8 ബസുകൾ സർവീസ് നടത്തുന്നുണ്ട്.1500 ഓളം കുട്ടികൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട് ആവശ്യമുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി വരുന്നു .കൂടാതെ ആഴ്ചയിൽ 2 ദിവസം 8 ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് പാൽ ,മുട്ട ,പഴം എന്നിവയും വിതരണം ചെയുന്നു.കുട്ടികളുടെ പഠനത്തോടൊപ്പം വിവിധ ക്ലബ് പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നുണ്ട്.സബ്ജില്ലാ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര,ഗണിത ,സാമൂഹ്യശാസ്ത്ര മേളകളിലും പ്രവൃത്തിപരിചയ, ഐ ടി മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയംകൈവരിക്കുകയും ചെയ്തു .സംസ്ഥാന റെസ്ലിങ് മത്സരത്തിൽ മുഹമ്മദ് സുഹൈൽ 3-rd പൊസിഷൻ നേടി,സബ്ജൂനിയർ ബോയ്സ് ഷട്ടിൽ ടൂർണമെന്റിൽസായൂജ് ടി.ർ ,അറബിക്കഗാനത്തിൽ -റാഷിദ ഷെറിൻ എ ഗ്രേഡ്,ആയിഷ ഹസ്രിയക് ഉറുദു കവിത രചനയിലും പദപ്പയറ്റിൽ ഫാത്തിമ ഫർസാനക് എ ഗ്രേഡും,സ്റ്റഫഡ്ടോയ്സ് -ശ്രേയ ദേവരാജ് A ഗ്രേഡ് എന്നിവ എടുത്തു പറയത്തക്ക നേട്ടങ്ങളാണ് ,മലയാളമനോരമ ക്വിസ് മത്സരത്തിൽ ഫൈനൽ ലെവൽ വരെ എത്താൻ സാധിച്ചു.4 കുട്ടികൾക്ക് എം ഇ എ കോളേജ് എൻജി ടെക്നോബെഡ് നു 2018 ൽ സെലക്ഷൻ കിട്ടി.3 കുട്ടികൾക്ക് എൽ എസ് എസ് ,6 കുട്ടികൾക്ക് യു എസ് എസ് എന്നിവ ലഭിച്ചു.ശ്രേയ ദേവരാജ് ഗിഫ്റ്റ് സ്റ്റുഡൻറ് ആയി തിരഞ്ഞെടുത്തു.സംസ്കൃത സ്കോളർഷിപ്പിന് 15 കുട്ടികൾ അർഹരായി .മാത്സ് ടാലെന്റ് എക്സാമിൽ സ്റ്റേറ്റ് തലത്തിൽ എച് എസ്ൽ അനഘ.എം. യു പി യിൽ രേഷ്മ.എം .യു പി യിൽ മാനസ് .കെ ഐ എന്നിവർ നേട്ടം കൈവരിച്ചു.അല്ലാമാ ഇക്ബാൽ ഫുട്ബോൾ ടൂർണമെന്റിൽ ഉറുദു ക്ലാസ് 1 St നേടി.ബയോ ഡൈവേഴ്സിറ്റി ക്വിസ് മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ അഖിൽ കൃഷ്ണ ,അനഘ എന്നിവർക്കു 1 st ലഭിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ്സിനു 8 അദ്ധ്യാപകർ നിരന്തര പരിശീലനം നൽകി വരുന്നു സ്കൗട്ടിൽ 16 ,ഗൈഡ്സിൽ 41 കുട്ടികളും രാജ്യപുരസ്കാർ നേടി .ഹയർ സെക്കൻഡറി ഈ വര്ഷം ആദ്യമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു .കൂടാതെ സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ പ്രൊപോസൽ സമർപ്പിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ ക്വിസ്,പഠനയാത്ര ദിനാചരണം എക്സിബിഷൻ ഭക്ഷ്യമേള ഇവ സങ്കടിപ്പിക്കപ്പെട്ടു പതിവുപോലെ 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കൈയെഴുത്തു മാസികയും പ്രസിദ്ധീകരിച്ചു.വിജയശതമാനം കൂട്ടുന്നതിനു വേണ്ടി വിജയശ്രീയുടെ ആഭിമുഖ്യത്തിൽ ക്യാമ്പുകളും യോഗ ക്ലാസ്സുകളും സ്പെഷ്യൽ കോച്ചിങ് ക്ലാസുകളും മോട്ടിവേഷൻ ക്ലാസ്സുകളും പഠനവീടുകൾ സഹവാസ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കപെട്ടു .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഒരു കമ്മിറ്റീ രൂപികരിച്ചു പ്രവർത്തിച്ചു.സ്നേഹ വീട് എന്നപേരിൽ മുഹമ്മദ് ഫായിസ് പ്രനൂബ് എന്നിവരുടെ വീടുകൾ പുതുക്കി പണിതു ,വിജി എന്ന കുട്ടിയുടെ വീടുപണി മാനേജ്മെന്റ് സഹായത്തോടെ ആരംഭിച്ചു .ഇത്തരം പ്രവര്തങ്ങൾക്കു മാനേജ്മെന്റ് നൽകുന്ന സഹായങ്ങൾ പ്രത്യേകം എടുത്തുപറയേണ്ട ഒന്നാണ്.മാനേജ്മെന്റ് നമ്മുടെ സ്കൂളിൽ നടത്തിവരുന്ന വിവിധ പരിശീലന പദ്ധതികളുടെ ഉദ്ഘടനം JAN 6 നു നടത്തി.സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും പി എസ് സി പോലുള്ള മത്സര പരീക്ഷകൾക്കുള്ള കോച്ചിങ്ങുകളും സൈനീക സ്കൂൾ പരിശീലനങ്ങളും നടത്തപ്പെടുന്നു.നവപ്രഭ ശ്രദ്ധ മലയാള തിളക്കംഎന്നിവയും ,എഴുത്തും വായനയും അറിയാതെ ഒരുകുട്ടിയും ഉയർന്ന ക്ലാസ്സുകളിലേക്കു പോകരുതെന്ന ലക്ഷ്യത്തോടെ 1 -9 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി പരിഹാര ബോധനം നടത്തുന്ന പതിവും നമ്മുടെ വിദ്യാലയത്തിനുണ്ട്.നമ്മുടെ വിദ്യാലയത്തിലെ സാൻ ജോ ബിനോയ് പാലക്കാട് ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ദ്രി ആയി തിരഞ്ഞെടുത്തു .സ്കൂളിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കുള്ള പശ്ചാത്തല സൗകര്യങ്ങൾ മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്."സഫലം-2018 "എന്ന പേരിൽ സർവതല സ്പർശിയായ 18 പദ്ധതികളുടെ ഉദഘാടനം 2018 FEB 24 നു പ്രമുഖ ചലച്ചിത്ര താരം പദ്മശ്രീ ജയറാം നിർവഹിച്ചു.
SABHALAM2018
സ്കൂൾ വാർഷികവും വിരമിക്കൽ ചടങ്ങുകളും സമുചിതമായി നടത്തി.ചിത്ര കല അധ്യാപികയായ ശ്രീമതി അന്നമ്മ അബ്രഹാമിന്റെ യാത്ര അയപ്പിന്റെ ഭാഗമായി ഒരു ചിത്ര പ്രദർശനവും സംഘടിപ്പിച്ചു.ഈ വർഷം ജൂൺ 1 നു നമ്മുടെ എച് .എം .ശ്രീമതി ഹരിപ്രഭയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.യോഗത്തിൽ വച്ച് 1ST Std കുട്ടികൾക്ക് മാനേജ്മെന്റ് മധുരപലഹാരം,എഡ്യൂക്കേഷൻ കിറ്റ്, സൗജന്യ യൂണിഫോം എന്നിവ നൽകി .ഈ വർഷം മുതൽ എൽ കെ ജി-+2 വരെ ക്ലാസ്സുകളിലെ മിടുക്കരായ കുട്ടികൾക്ക് ചർമം സ്കോളർഷിപ് ഏർപ്പെടുത്തി.+1 ൽ മാനേജ്മന്റ് സീറ്റിൽ മാർക്ക് അടിസ്ഥാനത്തിൽ സൗജന്യ പ്രവേശനം നൽകി .എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ+നേടി ഇവിടെ +1 ചേരുന്ന വിദ്യാർതിക്കു മാസംതോറും ചർമം സ്കോളർഷിപ്പ് ഏർപെടുത്തിയിട്ടുണ്ട്.ലോക പരിസ്ഥിതി ദിനം ,ചാന്ദ്രദിനം ,വായനാദിനം ,എന്നിവ സമുചിതമായി നടത്താറുണ്ട്.വായനാദിനത്തോടനുബഡിച്ചു മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി.എസ് എസ് എൽ സിക്ക് ഉയര്നമാർക് നേടിയ കുട്ടികൾക്ക് പി ടി എഏർപ്പെടുത്തിയ ക്യാഷ് അവാർഡുകളും വിവിധ എൻഡോവ്മെന്റ്കളും വിതരണം ചെയ്തു .കുട്ടികളുടെ ആരോഗ്യ പരിപാലനാർത്ഥം സ്കൂൾ കാന്റീനും ഡിസ്പെൻസറിയും തുടങ്ങി.ഈ വര്ഷം എസ് എസ് എൽ സി ക്കു 445 കുട്ടികളും +2 വിനു 110 കുട്ടികളും ഉണ്ട്,വിജയശതമാനം ഉയർത്താൻ വേണ്ട പ്രവർത്തങ്ങൾ തുടങ്ങി കഴിഞ്ഞു.
2018-19 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോൽസവം വിദ്യാലയം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സ്കൗട്ട് &ഗൈഡ്സിന്റെ കൂടി പങ്കാളിത്തത്തോടെ ആണ് നടത്തിയത്.കാരാകുർശ്ശി പഞ്ചായത്ത് തല പ്രവേശനോൽസവം ഈ വിദ്യാലയത്തിൽ വച്ച് നടന്നു.പുതിയതായി പ്രവേശനം നേടിയവരെ വൃക്ഷത്തൈ,നോട്ടു പുസ്തകം ,പേന, ഡയറി എന്നിവ നൽകിയാണ് സ്വീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർമാർ, പി ടി എ, ,മാനേജ്മെന്റ് ,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം യോഗത്തെ ധന്യമാക്കി. എൽ എസ് എസ് നേടിയവർക്ക് ക്യാഷ് അവാർഡും മുഴുവൻ വിദ്യാർത്ഥികൾക്കും മധുരപലഹാരവും വിതരണം ചെയ്തു. പ്രവേശനോത്സവം -ശബരി എച് എസ് എസ് പള്ളിക്കുറുപ് -പള്ളിക്കുറുപ്പ് ശബരി എച് എസ് എസ് ന്റെ 2018 -2019 അധ്യയനവര്ഷത്തെ പ്രവേശനോത്സവം - എൽ പി വിഭാഗത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു .പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ എൽ പി ഗ്രൗണ്ടിൽ എൽ കെ ജി , യു കെ ജി 1-St ക്ലാസ് നവാഗതരായ കുരുന്നുകളും,എൽ പി വിഭാഗം കുട്ടികളും അദ്ധ്യാപകരും, രക്ഷിതാക്കളും, പി ടി എ അംഗങ്ങളും അണിനിരന്നു .അക്ഷരത്തൊപ്പികൾ അണിഞ്ഞ കുരുന്നുകൾ ഉത്സാഹത്തോടെ ഗ്രൗണ്ടിൽ എത്തിയത് എല്ലാവര്ക്കും കൗതുകമായി .ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ .മഠത്തിൽ ജയകൃഷ്ണൻ അദ്യക്ഷനായി .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ .പി. വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ.N .അലി ,എം പി ടി എപ്രസിഡന്റ് ശ്രീമതി ശോഭ ,അഡ്മിനിസ്ട്രേറ്റർ ശ്രീ ബാലചന്ദ്രൻ സർ ,എഹെഡ്മിസ്ട്രെസ്സ് ശ്രീമതി ഹരിപ്രഭ എന്നിവർ വേദിയെ ധന്യമാക്കി . എൽ കെ ജി, യു കെ ജിഎന്നീ ക്ലാസ്സുകളിലെ എല്ലാകുട്ടികൾക്കും മാനേജ്മെന്റ് വക സൗജന്യ യൂണിഫോമും എഡ്യൂക്കേഷൻ കിറ്റും എൽ എസ് എസ് വിജയികൾക്കുള്ള ക്യാഷ് അവാർഡും പ്രസ്തുത ചടങ്ങിൽ നൽകി .ശീതീകരിച്ച എൽ കെ ജി, യു കെ ജിക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകളും ,ചിത്രകലാപൂരിതമായ ചുമരുകളും ,ഹരിതാഭമായ പുൽത്തകിടിയും,സുഗന്ധപൂരിതമായ പൂച്ചെടികളും പുതുമയാർന്നൊരു വിദ്യാലയാന്തരീക്ഷം കുരുന്നുകൾക്ക് പകർന്നു എന്നതിൽ സംശയമില്ല .പുത്തൻ പ്രതീക്ഷകളും ശുഭാപ്തി വിശ്വാസത്തോടും കൂടി ഒന്നാം അധ്യയന ദിനത്തിന് തിരശീലവീണു . കോങ്ങാട് നിയോജക മണ്ഡലത്തിലെ ബെസ്റ്റ്സ്കൂൾസിനുള്ള അവാർഡ് ഇന്ന് ശബരി ഹയർ സെക്കണ്ടറി സ്കൂളിനുവേണ്ടി ഏറ്റുവാങ്ങി ......
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ക്ലബ് ,വനം വകുപ്പിന്റെ കൂടി സഹകരണത്തോടെ കാഞ്ഞിരപ്പുഴ മലഞ്ചെരുവിലും,സോഷ്യൽ സയൻസ് ക്ലബ് ടിപ്പുസുൽത്താൻ റോഡിന്റെ വശങ്ങളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
വിജയശ്രീ പദ്ധതി
വിജയശ്രീ പദ്ധതിയുടെ ഉൽഘാടനം പാലക്കാട് ജില്ലാ വിജയശ്രീയുടെ ചുമതലയുള്ള ഗോവിന്ദരാജ് സാർ നിർവ്വഹിച്ചു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.സജീവമായ ചർച്ചകൾ നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതേ സമയം പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ്സും നടന്നു. ശ്രീ സജു രാജ് ഇതിന്നേതൃത്വംനൽകി.2018-19പ്രവർത്തനങ്ങൾവിജയശ്രീപദ്ധ്തിയുടെ ഉത്ഘാടനം :പള്ളിക്കുറുപ്പ് ശബരി എച് എസ് എസ് ലെ വിജയശ്രീ പദ്ധതിയുടെ ഉത്ഘാടനം ലളിതമായ ചടങ്ങുകളോടെ രക്ഷിതാക്കളുടെ പൂര്ണ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ പൂക്കോട്കാവ് പഞ്ചായത്തുപ്രസിഡന്റ് ശ്രീ ജയദേവൻ ഉത്ഘാടനം ചെയ്തു.എസ് എസ് എൽ സി ക്കു ഈ വര്ഷം നൂറു ശതമാനം വിജയലക്ഷ്യത്തോടെ ആണ് ഈ പദ്ധ്തിനടപ്പിലാകുന്നതെന്നു ബഹുമാനയായ ഹെഡ് മിസ്ട്രസ് സ്വാഗത പ്രസംഗത്തിൽ ഊന്നി പറഞ്ഞു .ഏതെല്ലാം രീതികളിലൂടെയേ ആണ് ഈ പദ്ധ്തി കുട്ടികൾക്കുതകുന്നതീന്നും വിശദമായ പ്രവർത്തന രീതിയും ശ്രീമതി .പ്രീതിടീച്ചർ വ്യക്തമാക്കി .പി ടി വൈസ് എ,പ്രസിഡണ്ട് ശ്രീ മനോജ് അധ്യക്ഷത വഹിച്ചു .രക്ഷിതാക്കൾക്കുള്ള നിർദേശങ്ങളും വിശദമായ ക്ലാസും നൽകിയാണ് ശ്രീ ജയദേവൻ ഉത്ഘാടനം നടത്തിയത് .പത്താം ക്ലാസ്സിലെ ഓരോ കുട്ടിയുടെയും രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധികേണ്ടതും പ്രവൃത്തിക്കേണ്ടതും ആയ കാര്യങ്ങൾ ശ്രീമതി ബീനടീച്ചർ വിശദീകരിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി രമടീച്ചർ ആശംസനേർന്നു.വിജയശ്രീ കോർഡിനേറ്റര്മാരായ ശ്രീ മാത്യൂ,ശ്രീ അലി,ശ്രീമതി പ്രീതി എന്നിവർ പരിപാടിയുടെ ആസൂത്രണമികവ് തെളിയിച്ചു .വളരെ ആകാംഷയോടെ വിദ്യാലയത്തിലെത്തിയ രക്ഷിതാക്കൾ വളരെയേറെ പ്രതീക്ഷയോടും ഉത്തരവാദിത്വത്തോടുംകൂടി വീടുകളിലേക്ക് മടങ്ങി.അതിനുമുൻപ് എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ ക്ലാസ് സബ്ജക്ട് ടീച്ചേഴ്സിനെയും കാണാൻ മറന്നില്ല.തങ്ങളുടെ മുന്നിലെത്തുന്ന കുട്ടികൾക്ക് പരമാവധി പഠനസൗകര്യങ്ങൾ എന്ന് കർത്തവ്യബോധത്തോടെ ഓരോ അദ്ധ്യാപകരും തങ്ങളുടെ പ്രവർത്തന മേഖലയിലേക് നടന്നു നീങ്ങി.വിജയശ്രീ യുടെ ഓരോ ചുവടുവയ്പ്പും നാമയുടേത് വിദ്യാലയത്തിന് അഭിമാനവും നേട്ടവും ഉണ്ടാകട്ടെ .....
വിജയശ്രീ ടീമിന്റെ കൂട്ടമായ പ്രവർത്തനവും വ്യക്തമായ പ്ലാനിങ്
ഓടുകൂടി ഓൺലൈൻ പരീക്ഷ നടത്തി മാർക്കുകളുടെ
അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു അവർക്ക് വേണ്ടി
മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി വിജയശ്രീയുടെ
ടൈംടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ നടത്തി.
ഡിസംബർ രണ്ടാം ആഴ്ച മുതൽ ആണ് ഓഫ്ലൈൻ ക്ലാസുകൾ
തുടങ്ങിയത് ഞങ്ങളുടെ കയ്യിൽ പരിമിതമായ സമയം ആണ്
ഉണ്ടായിരുന്നത്. വ്യക്തമായ പ്ലാനിങ് ഓടും കൂട്ടമായ
പ്രവർത്തനഫലമായി 20 റൂമുകളിൽ ആയി തിരിച്ചു ഓഫ്ലൈൻ
ക്ലാസ്സുകൾ ആരംഭിച്ചു. ഒരേ വിഷയത്തിന് നിശ്ചിത പിരീഡുകൾ
നൽകിയാണ് എല്ലാ വിഷയങ്ങളും 20 ക്ലാസ് റൂമിലേക്ക്
കൃത്യമായി എത്തിക്കുവാൻ സാധിച്ചത്. കുട്ടികൾക്ക് വേണ്ട
മാനസിക പിന്തുണയും നൽകി കൊണ്ട് മുന്നോട്ടു പോയി.
ജനുവരി അവസാന പ്രീ മോഡൽ പരീക്ഷ നടത്തുകയും അതിൽ
നിന്ന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധകൊടുക്കുവാൻ ടൈംടേബിൾ ക്രമീകരിച്ചു. പ്രത്യേക കോച്ചിംഗ്
ക്ലാസുകൾ നടത്തി. ഈ പ്രവർത്തനം കുട്ടികളിൽ
ആത്മവിശ്വാസം വർധിപ്പിച്ചു. 100% എന്ന ലക്ഷ്യവുമായി
വിജയശ്രീ ടീം ഓൺലൈൻ, ഓഫ് ലൈൻ ആയും പാഠഭാഗങ്ങൾ
കൃത്യമായി കുട്ടികളിൽ എത്തിചു നൽകുവാൻ സാധിച്ചു.
പരിമിതമായ സമയം കൊണ്ട് കൊറോണ മാനദണ്ഡങ്ങൾ
പാലിച്ച് പഠനക്യാമ്പുകൾ നടത്തുകയും പരിമിതമായ തോതിൽ
നൈറ്റ് ക്ലാസ്സ് നടത്തി കുട്ടികളിൽ ആത്മവിശ്വാസവും ഒപ്പംതന്നെ
പഠനനിലവാരം കൂട്ടുകയും ചെയ്തു.
പള്ളിക്കുറുപ്പ് സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി 100% റിസൾട്ട്
എന്ന പൊൻതൂവൽ കൈവരിക്കുവാൻ നമ്മുടെ സ്കൂളിന് സാധിച്ചു.
ഈ വിജയത്തിൽ 85 എ-പ്ലസ് , 45 9-എ പ്ലസ് നേടി ചരിത്ര
വിജയം കൈവരിക്കുവാൻ വിജയശ്രീ ടീമിനൊപ്പം പ്രവർത്തിച്ചും
ശബരി ചാരിറ്റബിൾ മാനേജ്മെന്റ് , അഡ്മിനിസ്ട്രേറ്റർ,
പ്രിൻസിപ്പൽ, പിടിഎ, അധ്യാപക-അനധ്യാപക
സുഹൃത്തുക്കൾ, എല്ലാവരുടെയും അകംനിറഞ്ഞ സഹകരണം
ലഭിച്ചു.
പി ടി എ,വാർഷിക പൊതുയോഗം' നടത്തി.പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂൾ വാർഷിക പൊതുയോഗം 27.07 .18 വെള്ളിയാഴ്ച 2 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പ്രിൻസിപ്പൽ ശ്രീ.ബിജു സാറിന്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ പി ടി എ, പ്രസിഡന്റ് N .അലി അദ്ധ്യക്ഷത വഹിച്ചു.കാരക്കുറുശി വാർഡ് മെമ്പർ ശ്രീ.മഠത്തിൽ ജയകൃഷ്ണൻ ഉദഘാടനം നിർവഹിച്ചു.പ്രസ്തുത യോഗത്തിൽ ചെയര്മാന് സ്കോളർഷിപ് ,എസ് എസ് എൽ സി സമ്പൂർണ എ+,9 A +,നേടിയവർ,എൽ എസ് എസ്യു എസ് എസ് വിജയികൾ ,സംസ്ഥാന തല സമ്മാനാർഹർ ,+1 ,+2 ടോപ് സ്കോറർസ് എന്നിവർക്കുള്ള മാനേജ്മെന്റിന്റെ ക്യാഷ് അവാർഡ് വിതരണം ചെയ്തു മാനേജ്മന്റ് ആവശ്യമുള്ള കുട്ടികൾക്ക് ബാഗും കുടയും വിതരണം ചെയ്തു..ബി പി ഓ ശ്രീ .മോഹമ്മദാലി ,പി ടി എ, വൈസ് പ്രസിഡന്റ് മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് രക്ഷിതാക്കൾക്കു ചർച്ചയ്ക്കുള്ള അവസരം നൽകി നിലവിലുള്ള പി ടി എ,പിരിച്ചുവിട്ടു പുതിയ പി ടി എ, ഭാരവാഹികളുടെ നാമനിർദേശം നടത്തി.പി ടി എ,മെംബേർസ് ആവാൻ വാശിയോടെ പലരും രംഗത്തു വന്നു.പി ടി എ, പ്രസിഡന്റ് തെരഞ്ഞെടുപ്പും വാശിയോടു കൂടി നടന്നു.ശ്രീ.ഹക്കിം PTA പ്രസിഡന്റ് ആയും,ശ്രീ.ഉമ്മർ വൈസ് പ്രെസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു
ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്
വിജയശ്രീയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ളാസ്സ് നടത്തി .ബി ആർ സി യിലെ ആർ പി ആയ മുഹമ്മദാലി ക്ലാസ്സ് നയിക്കുകയും I E D C ആർ ടി മാരായ ഷറഫുദ്ദീൻ,സംഗീത,ദിവ്യ എന്നിവർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ്
ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ ആൺകുട്ടികൾക്ക് മണ്ണാർക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ഷിജു എബ്രഹാം ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.(29-7-17ശനി)ട്രാഫിക്ക് ക്ലബ്ബാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.പള്ളിക്കുറുപ്പ് J H I ശ്രീമതി സുമതി കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.
ഹോണസ്റ്റി ഷോപ്പ്
നാലാം ക്ലാസ്സ് വിദ്യർത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദർശിപ്പിച്ച സാധനങ്ങൾ എടുത്ത വിദ്യാർത്ഥികൾ ,വില ഷോപ്പിൽ തന്നെ നിർമ്മിച്ച പണപ്പെട്ടിയിൽ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവർക്ക് ലഭിച്ചു.