"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 75: | വരി 75: | ||
[[പ്രമാണം:48550poster5.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:48550poster5.jpeg|നടുവിൽ|ലഘുചിത്രം]] | ||
== '''സ്കൂൾ പച്ചക്കറി തോട്ടം ശ്രദ്ധേയമായി''' == | |||
[[പ്രമാണം:48550pachakkari.jpeg|നടുവിൽ|ലഘുചിത്രം]] | |||
== '''വായനാ ദിനം''' == | == '''വായനാ ദിനം''' == |
11:07, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
നമ്മുടെ ടീച്ചറമ്മ തുണയായപ്പോൾ
സ്കൂളുകൾ പലപ്പോഴും വിദ്യയുടെ ഉറവിടങ്ങൾ മാത്രമല്ല കനിവിൻറെ നനവാർന്ന കാനൽ തടങ്ങൾ കൂടിയാണ്.സിന്ധു ടീച്ചറുടെ ജീവിതം അതാണ് പറയുന്നത്.സ്‌കൂളിലെത്തുന്ന ഏറ്റവും പ്രയാസമനുഭവിക്കുന്നവരുടെ ടീച്ചറമ്മയായി സിന്ധുടീച്ചർ മാറി. ഈ വർഷം 7G -ൽ പഠിക്കുന്ന ദിയ രണ്ടു വർഷം മുൻപാണ് നമ്മുടെ സ്കൂളിൽ എത്തിയത് .ദിയയുടെ സങ്കടംമനസിലാക്കിയ ടീച്ചർ ദിയക്കും അമ്മയ്ക്കും തുണ യാകുന്നു.അമ്മയും മകളും തനിച്ച് താമസിക്കുന്ന വീടിന് വാതിൽ വച്ചു ബലപ്പെടുത്തി വീട് സിമെൻറ് തേച്ച് പെയിന്റ് അടിച്ചു വൃത്തിയാക്കി പമ്പ് വെച്ച് കുടിവെള്ള സംവിധാനം ഒരുക്കി .ഗ്യാസ് കണക്ഷൻ ശരിയാക്കി നൽകി.ദിയക്ക് പഠിക്കാനുള്ള മേശയും കസേരയും ലഭ്യമാക്കി .അങ്ങനെ സിന്ധു ടീച്ചർ വെറും ടീച്ചറല്ല ടീച്ചറമ്മയായി മാറി.
അദ്ധ്യാപകന്റെ ശ്രദ്ധേയമായ ഡോക്യൂമെന്ററി
ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിലെ അദ്ധ്യാപകനും ചിത്രകാരനുമായ ശ്രീ.പി.ടി. സന്തോഷ് കുമാർ സംവിധാനം ചെയ്ത ഡോക്യുമെന്ററി "എടക്കൽ ദി റോക്ക് മാജിക്ക് "ശ്രദ്ധേയമാകുന്നു.വയനാട് അമ്പലവയലിനടുത്ത് സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹയിലെ പ്രാക്തന ഗുഹ ചിത്രങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററിയിൽ പറയുന്നത്.ചരിത്രകാരന്മാരായ ഡോ .എം.ജി.എസ് നാരായണൻ ,എം,ആർ.രാഘവവാര്യർ ,രാജൻ ഗുരുക്കൾ ഐരാവതം മഹാദേവൻ തുടങ്ങിയവരുടെ കാഴ്ചപ്പാടുകൾ ഈ ഡോകളുമെന്ററിയിൽ പറയുന്നുണ്ട്കോഴിക്കോട് സർവലാശാല ചരിത്ര വിഭാഗം,മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ,മാവേലിക്കര ഫൈൻ ആർട്സ് ,തൃശൂർ ഫ ആർട്സ് കോളേജ് എന്നിവിടങ്ങളിൽ ഈ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു..ഡോക്യൂമെന്ററി പൂർണ്ണമായികാണാൻ ഈ ലിങ്കിൽ പോവുക https://youtu.be/lJP566jEDIo
ഐരാവതം മഹാദേവൻ,ഐ.എ.എസ്
ഡോ .എം.ജി.എസ് നാരായണൻ
ഡോ .എം.ആർ.രാഘവ വാരിയർ
സ്കൂളിലെ കുട്ടികളുടെ പുസ്തകങ്ങൾ
നമ്മുടെ വിദ്യാലയത്തിൽ പ്രസിദ്ധീകരിച്ച മാഗസിനുകൾ, പുസ്തകങ്ങൾ .
കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ വിദ്യാലയത്തിൽ നിന്നും ധാരാളം മാഗസിനുകൾ ഇറക്കിയിട്ടുണ്ട് .കനവ്,ഓളവും തീരവും തുടി,മധുരിക്കും ഓർമകളെ തുടങ്ങി ഒട്ടേറെ മാഗസിനുകൾ നമ്മൾ പ്രസിദ്ധീകരിച്ചു.ഇതിനെല്ലാമുപരി കുട്ടികളുടെ കഥാപുസ്തകം ,കവിതാപുസ്തകം,നോവൽ,എന്നിവ പുറത്തിറക്കി.കൂടാതെ വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് ചുമർ പത്രങ്ങളും ഇറക്കാറുണ്ട്.
-
ശ്രുതി.കെ.കെ
-
അനുരാഗ്.ജെ.പി
-
സെറീനബാനു
-
നിദ ബഷീർ
-
സ്കൂൾ മാഗസിൻ
-
സ്കൂൾ മാഗസിൻ
-
സ്കൂൾ മാഗസിൻ
-
സ്കൂൾ മാഗസിൻ
വീട്ടുമുറ്റത്തെ ഒറ്റമന്ദാരങ്ങൾ
സ്കൂളിലെ ഭിന്നശേഷി കുട്ടികളെ കേന്ദ്രീകരിച്ച് എടുത്ത ഡോക്യൂമെന്ററിക്ക് അഗീകാരം .സ്കൂളിലെ അധ്യാപകനായ ശ്രീ സന്തോഷ് കുമാർ.ടി.പി തയ്യാറാക്കിയ ഡോക്യൂമെന്ററി സ്കൂളുകളിൽ പ്രദർശിപ്പിച്ചു വരുന്നു .ഭിന്നശേഷികുട്ടികളുടെ പേരെന്റിങ്ങിനെ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ഇതിലൂടെ പങ്കുവെക്കുന്നു.പ്രസിദ്ധ തിരക്കഥാകൃത്ത് ശ്രീ ആര്യാടൻ ഷൌക്കത്ത് ആണ് ഡോക്യൂമെന്ററി പ്രകാശനം ചെയ്തത് .ലോക ഭിന്നശേഷി ദിനത്തിൽ നിലമ്പൂർ നഗര സഭയുടെ അഗീകാരം ഈ ഡോക്യൂമെന്ററിക്ക് ലഭിച്ചു .ഡോക്യൂമെന്ററി കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.https://youtu.be/_BDwooE8vTs
വിക്ടേഴ്സ് ചാനലിൽ നമ്മുടെ വിദ്യാർത്ഥി
ചെറുകോട് കെ എം എം എ യു പി സ്കൂളിലെ അറാംക്ലാസ് വിദ്യാർത്ഥി റാനിയ ബാനു വിക്ടേഴ്സ് ചാനലിൽ ഇംഗ്ലീഷ് പാഠ ഭാഗത്തിലെ മിറർ എന്ന ഭാഗം സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചു . പഠനം ഓൺലൈൻ ആയ സാഹചര്യത്തിൽ കുട്ടികളുടെ ആക്ടിവിറ്റികൾ ക്ലാസ്സ് വാട്സ് ആപ് ഗ്രൂപ്പുകളിൽ അവതരിപ്പിക്കാറുണ്ട് .ഇതിൽനിന്ന് ഇംഗ്ലീഷ് അധ്യാപകനായ പ്രസാദ് മാഷ് റാനിയബാനുവിൻ്റെ സ്കിറ്റ് വിക്റ്റേഴ്സ് ചാനലിന് അയച്ചു കൊടുക്കുകയായിരുന്നു.നമ്മുടെ വിദ്യാർത്ഥിയുടെ അഭിമാനകരമായ ഈ നേട്ടത്തിൽ നമുക്ക് അഭിമാനിക്കാം.മറ്റു കുട്ടികൾക്കുകൂടി ഇത് മാതൃകയാകട്ടെ .
സ്കൂളിന്റെ അഭിമാനമായി അധ്യാപികമാർ
സ്കൂളുകളിൽ ഓൺലൈൻ പഠനകാലത്ത് നടപ്പിലാക്കിയ നൂതന അധ്യാപന മാതൃകകൾ എന്ന വിഷയത്തിൽ മലപ്പുറം ഡയറ്റ് നടത്തിയ സെമിനാറിൽ സ്കൂളിൽ നിന്നും അധ്യാപികമാർ ആയ കെ വി സിന്ധു, അയിനു റഹ്മത്ത് എന്നീ അധ്യാപികമാർ പങ്കെടുത്തു .സ്കൂളിൻ്റെ അഭിമാനമായി മാറിയ ഇവരെ ജീവനക്കാരും , പി ടീ എ യും അഭിനന്ദിച്ചു .
പ്രതിഭാ സംഗമം
നാട്ടിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു . കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായി .നാട്ടിലെ പ്രതിഭകളെ അടുത്തറിയാനും അവരോട് സംവദിക്കാനും ലഭിച്ച അവസരം കുട്ടികൾ നല്ലരീതിയിൽ ഉപയോഗിച്ചു .കുട്ടികളുടെ സംശയങ്ങൾ കലാകാരന്മാർ തീർത്തുകൊടുത്തൂ
-
എം.വേലായുധൻ
-
മോഹൻദാസ്
-
നിലമ്പൂർ ഷാജി
-
താമി
-
സുന്ദർ രാജൻ
-
നിലമ്പൂർ ആയിഷ
-
ജലീൽ വണ്ടൂർ
പ്രവൃത്തി പരിചയ മേള സ്കൂളിൽ നടത്തി
2021-22അധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേള സ്കൂളിൽ നടത്തി .ഹൗസ് തലത്തിൽ വിവിധ ഇനങ്ങളിലായി നടത്തിയ മത്സരത്തിൽ ഒട്ടനവധി കുട്ടികൾ പങ്കെടുത്തു .വർക് എക്സ്പീരിയൻസ് ടീച്ചർ പി ടീ ഫൈസുന്നീസ പരിപാടികൾ നിയന്ത്രിച്ചു .വിജയികൾക്ക് സമ്മാന വിതരണം നടത്തി
കയ്യെഴുത്ത് മാസിക
സ്കൂൾ കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു.
ശ്രദ്ധേയ മായവിജയവുമായി ചെറുകോട് സ്കൂൾ
എൽ എസ് എസ് - യു എസ് എസ് പരീക്ഷയിൽ 2020-21 അധ്യയന വർഷത്തെ റിസൽട്ട് വന്നപ്പോൾ ഒൻപത് കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു .കൂടാതെ നാല് കുട്ടികൾക്ക് യു എസ് എസ് സും ലഭിക്കുകയുണ്ടായി . കോവിഡ് കാലത്തെ പ്രതിസന്ധികളിലും ഉന്നത വിജയം നേടിയ കുട്ടികളെ സ്കൂൾ അനുമോദിച്ചു
പുരാവസ്തു പ്രദർശനം സ്കൂളിൽ നടന്നു
സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പുരാവസ്തു പ്രദർശനം നടന്നു .ക്ലാസ്സ് തല മത്സരമാണ് നടന്നത് .കുട്ടികൾ പ്രദർശനത്തിൽ നല്ലരീതിയിൽ പങ്കെടുത്തു
സ്കൂൾ പച്ചക്കറി തോട്ടം ശ്രദ്ധേയമായി
വായനാ ദിനം
വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി.