"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/മാത്യുഭൂമി സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സീഡ് ക്ലബ്ബ് ==
== മാത്യുഭൂമി സീഡ് ക്ലബ്  ==
[[പ്രമാണം:SEED.jpg|ഇടത്ത്‌|ലഘുചിത്രം|374x374ബിന്ദു]]
[[പ്രമാണം:SEED2.jpg|ലഘുചിത്രം|299x299ബിന്ദു]]
സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മാത്യുഭൂമി സീഡ് ക്ലബ് വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. നാളിത് വരെയുള്ള പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബ് അംഗങ്ങൾ ഒത്തൊരുമിച്ച് ചെയ്തുപോരുന്നു.  കൊവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ സ്കൂൾ അധ്യയനം വലിയൊരു ചോദ്യചിഹ്നം ആയിരുന്നു. ഓൺലൈൻ ക്ലാസ്സുകളിൽ നിന്നും ഓഫ് ലൈൻ മോഡിലേക്ക് ക്ലാസുകൾ മാറിയപ്പോൾ സീഡ് പ്രവർത്തനങ്ങളും ഓഫ്‌ ലൈൻ ആയി മാറി. സീഡ് ക്ലബംഗങ്ങൾ സ്കൂൾ പച്ചക്കറി തോട്ടം വളരെ കൃത്യതയോടെ പരിപാലിച്ചു പോകുന്നു. പയർ, കോവൽ മുതലായവ വിളവെടുപ്പ് നടത്തുകയും സ്കൂൾ ഉച്ചഭക്ഷണത്തിന് ഇവ ഉപയോഗിച്ചു വരികയും ചെയ്യുന്നു.സ്കൂൾ പരിസരത്തായി വിവിധ ഇനം വാഴകൾ സംരക്ഷിച്ചു പോരുന്നു. സീഡ് ക്ലബ് അംഗങ്ങൾ ഇവയുടെ സംരക്ഷണം ഏറ്റെടുക്കുകയും കൃത്യമായി പരിപാലിക്കുകയും ചെയ്തു പോരുന്നു. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചാണ് സ്കൂളിലെ വിവിധ പരിപാടികൾ നടത്തിവരുന്നത്. സ്കൂൾ പ്രവേശനോത്സവം, ശിശുദിനാഘോഷം, എയ്ഡ്സ് ദിന റാലി തുടങ്ങിയവ പ്രകൃതിയോട് ചേർന്ന് നിന്ന് കൊണ്ട് പ്ലാസ്റ്റിക്ക് ഇതര വസ്തുക്കൾ ഉപയോഗിച്ചു മാത്രമാണ് നടപ്പിലാക്കിയത്.

15:13, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

മാത്യുഭൂമി സീഡ് ക്ലബ്

വിവിധ അനുസ്മരണങ്ങൾ ഉൾപ്പെടെ സ്കൂളിൽ നടത്തിയ എല്ലാ പരിപാടികളും ഗ്രീൻ പ്രോട്ടോക്കോളും കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചാണ് നടത്തിയത്.പ്ലാസ്റ്റിക്കുകളെ തരംതിരിച്ച് വിവിധ ബാഗുകളിലാക്കി സംസ്കരിച്ചു. ഓരോ ക്ലാസ്സുകളിലും ഒരു വിദ്യാർത്ഥിയെ  ചുമതലപ്പെടുത്തി. സ്കൂൾ ക്യാംപസിൽ വേസ്റ്റുകൾ പലഭാഗങ്ങളിലായി വലിച്ചെറിയുന്നത് ഒഴിവാക്കാനായി സ്കൂൾ പരിസരത്തായി വിവിധ ബോക്സുകൾ സ്ഥാപിച്ചു.ജലസംരക്ഷണത്തിന്റെ ആവശ്യകതയെ മുൻനിർത്തി കൊണ്ട് സ്കൂളിലും സ്കൂൾ പരിസരങ്ങളിലും ജലം  പാഴാക്കുന്നത് തടയുന്നതിനു വേണ്ടി സീഡ് മെമ്പേഴ്സിന്റെ നേത്യത്വത്തിൽ ഊർജിതമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സീഡ് പോലീസ് വിംഗ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. മധുര വനം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ അത്തിയും, ഓമക്കയും, തായ് വാൻ ചാമ്പയും  സ്കൂൾ പരിസരത്തായി സംരക്ഷിച്ചു പോരുന്നു. കോവിഡ് മഹാമാരി കാലത്ത്  മാസ്ക് നിർമ്മിച്ച സീഡ് മെമ്പേഴ്സും കോവിഡ് കാലത്ത് മാസ്ക്കുകൾ നിർമ്മിച്ച് സീഡ് മെമ്പേഴ്സ് സ്കൂളിലും മറ്റുമായി വിതരണം ചെയ്തു. കുട്ടികൾ സ്വയം നിർമ്മിച്ച മാസ്കുക്കൾക്ക് ജനപ്രീതി വളരെയേറെ ആയിരുന്നു.സീഡ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലും ,വീടുകളിലും, പരിസരങ്ങളിലും ചിത്രശലഭങ്ങളുടെ ആവാസവ്യവസ്ഥ  സംരക്ഷിച്ചു വരുന്നു.സ്കൂൾ പരിസരത്തായി പക്ഷികൾക്കും പറവകൾക്കും മറ്റു ജീവജാലങ്ങൾക്കും ആയി കുടിക്കാൻ ശുദ്ധജലം  നൽകി സീഡ് മെമ്പേഴ്സ്. ഏറെ നാളുകൾക്ക് ശേഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും സീഡ് ക്ലബ്ബ് അംഗങ്ങളുടെയും രക്ഷാകർത്ത സംഘടനകളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കി.

ആഴ്ച്ചയിലൊരിക്കൽ സ്കൂളും പരിസരവും വ്യത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.ഓരോ വരാന്തയിലും പേപ്പർ ബോക്സുകൾ സ്ഥാപിക്കുകയും കൃത്യമായ രീതിയിൽ അവ കളക്റ്റ് ചെയ്യുകയും ചെയ്തു പോരുന്നു. വീടും പരിസരവും ശുചിയാക്കുക ഒരു ചലഞ്ച് ആയിട്ട് സീഡ് ക്ലബ് അംഗങ്ങൾക്ക് കൊടുത്തിരുന്നു. അവർ ഓരോരുത്തരും അത് വളരെ ഭംഗിയായി ചെയ്തു പോരുന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഫലദ്യക്ഷ തൈകൾ വിദ്യാർത്ഥികൾക്ക് നാട്ടുപിടിപ്പിക്കുകയും അവയുടെ സംരക്ഷണം ഉറപ്പുവരുകയും ചെയ്തുപോരുന്നു. പേര ,മാവ്, റംബൂട്ടാൻ ,അത്തി, ഞാവൽ, സീതപ്പഴം, പ്ലാവ്, സപ്പോർട്ട, ശീമ ചാമ്പ തുടങ്ങിയവ അന്നേദിവസം വീടുകളിൽ കുട്ടികൾ നടുകയും പ്രകൃതി സംരക്ഷണത്തിന് വലിയൊരു സന്ദേശം സമൂഹത്തിന് നൽകുകയും ചെയ്തു .സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ഇവിടെ നിന്നും തന്നെ കണ്ടെത്തുകയും കേടുപാടുകൾ ഉള്ള പച്ചക്കറികൾ ജൈവ വള നിർമ്മാണത്തിനായി ഉപയോഗിക്കുകയും ചെയ്തു വരുന്നു.ഊർജ്ജസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടികളിൽ സൈക്കിൾ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ബോധവൽക്കരണം നടത്തി. എയ്ഡ്സ് ദിനത്തിനോടനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലിയിൽ ഒട്ടേറെ കുട്ടികളാണ് പങ്കെടുത്തത്. ബഹുഭൂരിഭാഗം കുട്ടികളും സ്കൂളിൽ വരുന്നതിന് സൈക്കിളിനെയാണ് ആശ്രയിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ സീഡ് ക്ലബ് മെമ്പേഴ്സ് പേപ്പർ ക്രാഫ്റ്റ് വർക്കുകൾ ചെയ്യുകയുണ്ടായി. ബോട്ടിൽ ആർട്ടായിരുന്നു ഏവർക്കും പ്രിയങ്കരം. കോവിഡിന്റെ അതിതീവ്ര വ്യാപനത്തിൽ കഴിയുമ്പോഴും സാഹചര്യങ്ങൾ ഏറെ പ്രതികൂലമായിരുന്നിട്ടും കുട്ടികൾ ഇത്തരത്തിലുള്ള പാഠ്യേതര  പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പോന്നു. കുട്ടികൾ തങ്ങളുടെ വീടുകളിൽ മാലിന്യ സംസ്കരണം പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ചെയ്തുപോരുന്നു. പ്ലാസ്റ്റിക്കുകൾ തരംതിരിച്ച് സംസ്കരിക്കുന്നതിനും, ജൈവ വേസ്റ്റുകൾ യഥാക്രമം കൃഷിക്ക് വളമായി ഉപയോഗിക്കുന്നതിനുവേണ്ടി ശ്രദ്ധേയമായ ക്രമീകരണങ്ങൾ ചെയ്തു പോരുന്നു.സ്കൂൾ ക്യാംപസിൽ കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്ഷ്യമേള നടത്തി. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് ആയിരുന്നു ഭക്ഷ്യമേള നടത്തിയത്. നാടൻ ഭക്ഷ്യവിഭവങ്ങൾ ആണ് കുട്ടികൾ എല്ലാവരും പ്രദർശനത്തിനായി എത്തിച്ചത്. സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങൾ മാതൃഭൂമിയിലൂടെ ജനങ്ങളിലേക്ക് എത്തുന്നുണ്ട്. 2020 - 21 ൽ ഈ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന് പ്രത്യേക പരാമർശം ലഭിക്കുകയുണ്ടായി. തുടർച്ചയായ രണ്ടാം തവണയാണ് ഇത്തരത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിന് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പ്രത്യേക പരാമർശം ലഭിക്കുന്നത്. അധ്യാപക ദിനം വളരെ ഭംഗിയായി സ്കൂളിൽ നടത്തപ്പെട്ടു. കോവിഡ് ഭീതിയിൽ ആയിരുന്നിട്ടും സീഡ് ക്ലബ് മെമ്പേഴ്സ് എല്ലാവരും തന്നെ അധ്യാപകർക്കായി അധ്യാപകർക്കായി ആശംസ കാർഡുകൾ സമ്മാനിക്കുകയും തങ്ങളുടെ പ്രിയ അധ്യാപകരെ പ്രത്യേകം വിളിച്ച് ഫോണിലൂടെ ആശംസ അറിയിക്കുകയും ചെയ്തു