"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൂൾ പത്രം - ഉറവ് ==
== സ്കൂൾ പത്രം - ഉറവ് ==
കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെ തയ്യാറാക്കിയ ഉറവ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ പത്രത്തിന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്തത് നമ്മുടെ കേന്ദ്ര മന്ത്രിയായ ബഹുമാനപ്പെട്ട, ശ്രീ. റിച്ചാർഡ് ഹേ ആണ് എന്നത് ഫാത്തിമ മാതയ്ക്ക് ഏറെ സന്തോഷം പകരുന്നു. കുട്ടികളുടെ മികവുകൾ സമൂഹത്തിന് മുമ്പിൽ പങ്കുവയ്ക്കുന്നതിനായി ഓരോ ടേമിലും സ്കൂൾ പത്രം തയ്യാറാക്കുകയും കുട്ടികൾ വഴി എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്യുന്നു. ഈ അദ്ധ്യയന വർഷത്തിലെ ഉറവ് എന്ന സ്കൂൾ പത്രത്തിന്റെ പണിപ്പുരയിലാണ് അദ്ധ്യാപകരും കുട്ടികളും

=== സ്കൂൾ പത്രം - നിറവ് ===
=== സ്കൂൾ പത്രം - നിറവ് ===
വരി 44: വരി 45:
=== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-2019 ജില്ലാതലം – ഒന്നാം സ്ഥാനം ===
=== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-2019 ജില്ലാതലം – ഒന്നാം സ്ഥാനം ===
2018-19 ലെ ജില്ലാത്തലത്തിൽ ഒന്നാം സ്ഥാനം നേടികൊണ്ട് സി.ഷിജിയുടെ  നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫാത്തിമ മാത സ്കൂളിന്റെ അഭിമാനമായി മാറി.
2018-19 ലെ ജില്ലാത്തലത്തിൽ ഒന്നാം സ്ഥാനം നേടികൊണ്ട് സി.ഷിജിയുടെ  നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫാത്തിമ മാത സ്കൂളിന്റെ അഭിമാനമായി മാറി.
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]]

09:36, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾ പത്രം - ഉറവ്

കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെ തയ്യാറാക്കിയ ഉറവ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ പത്രത്തിന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്തത് നമ്മുടെ കേന്ദ്ര മന്ത്രിയായ ബഹുമാനപ്പെട്ട, ശ്രീ. റിച്ചാർഡ് ഹേ ആണ് എന്നത് ഫാത്തിമ മാതയ്ക്ക് ഏറെ സന്തോഷം പകരുന്നു. കുട്ടികളുടെ മികവുകൾ സമൂഹത്തിന് മുമ്പിൽ പങ്കുവയ്ക്കുന്നതിനായി ഓരോ ടേമിലും സ്കൂൾ പത്രം തയ്യാറാക്കുകയും കുട്ടികൾ വഴി എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്യുന്നു. ഈ അദ്ധ്യയന വർഷത്തിലെ ഉറവ് എന്ന സ്കൂൾ പത്രത്തിന്റെ പണിപ്പുരയിലാണ് അദ്ധ്യാപകരും കുട്ടികളും

സ്കൂൾ പത്രം - നിറവ്

കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെ തയ്യാറാക്കിയ നിറവ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ പത്രത്തിന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്തതു.

നിറവ് - മികവിന്റെ നേർച്ചിത്രം    

2022 ജനുവരി പതിപ്പ്  

ചരിത്ര വിജയം

ചരിത്രം ആവർത്തിച്ചുകൊണ്ട് 2020-21 അദ്ധ്യയന വർഷത്തിൽ 100% മികച്ച വിജയവുമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്ത്.112 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചതിലൂടെ ഏറ്റവും കൂടുതൽ A+ നേടിയ സ്കൂൾ എന്ന ബഹുമതിയും ഫാത്തിമ മാത സ്കൂൾ സ്വന്തമാക്കി.

ഇൻസ്പെയർ അവാർഡ് 2020‐2022

ശാസ്ത്ര താൽപ്പര്യം കുട്ടികളിൽ വളർത്തുന്നതിനും ശാസ്ത്ര മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന inspire  award     പദ്ധതിയുടെ ഭാഗമായി  കുട്ടികളുടെ ആശയങ്ങൾ  അവതരിപ്പിച്ചതിൽ നിന്നും    ആറാം ക്ലാസ്സിലെ ക്രിസ്റ്റിൻ നീൽ തിരഞ്ഞെടുക്കപ്പെടുകയും  10000/- രൂപയുടെ ക്യാഷ് അവാർഡിന് അർഹനാകുകയും  ചെയ്തു. കുമാരി എൽസ മരിയ 2020-2021 വർഷത്തെ ഇൻസ്പെയർ അവാർഡിന് അർഹയായി. കർഷകരെ സഹായിക്കുന്ന കൾട്ടിവേഷൻ മെഷീൻ ആണ് നിർമിച്ചത്.

സ്വാതന്ത്ര്യസമരസേനാ നായകനൊപ്പം  കൊച്ചു മിടുക്കി

സ്വന്തം ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനിയെ നേരിട്ട്  കണ്ടതിന്റെ തികഞ്ഞ    സന്തോഷത്തിലാണ്  കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനി ആർദ്ര ബിജു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്ഗവൺമെന്റ് നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരം - അമൃത മഹോത്സവം എന്ന പേരിൽ നടത്തപ്പെടുകയുണ്ടായി. ഇടുക്കി ജില്ലയിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത അറിയപ്പെടാതെപോയ ഒരു മഹത് വ്യക്തിയെ കണ്ടെത്തുകയും അദ്ദേഹവുമായി അഭിമുഖം നടത്തി വേണ്ടത്ര വിവരങ്ങൾ ശേഖരിച്ച് പ്രാദേശിക ചരിത്ര രചന നിഘണ്ടു നിർമാണത്തിൽ ജില്ലയിൽഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ആർദ്ര ബിജു എന്ന കൊച്ചുമിടുക്കി യാണ്.   തൊടുപുഴയിൽ താമസിക്കുന്ന ശ്രീ ആഗസ്തി മത്തായി (88 വയസ്സ് ) എന്ന സ്വാതന്ത്ര്യ സമര നായകന്റെ ജീവിതകഥ അറിയുകയും ദേശീയ സ്നേഹം കണ്ണുകളിലൂടെ വിവരിക്കുന്ന  അദ്ദേഹത്തോടൊപ്പം സെൽഫി എടുക്കുകയും ചെയ്തതിന്റെ  സന്തോഷം ടീച്ചർമാരുമായും കൂട്ടുകാരുമായും പങ്കുവച്ചു.  തോക്കുപാറ യിൽ ബിജു-    ദമ്പതികളുടെ മകളാണ് ആർദ്ര. ഒരു സഹോദരിയുമുണ്ട്.

കൊച്ചുചരിത്രകാരികൾ

ചരിത്രരചന മത്സരങ്ങളിൽ സമ്മാനാർഹരായി സ്കൂളിൻറെ അഭിമാനമായി മാറി രണ്ടു കൊച്ചുമിടുക്കികൾ. സമഗ്ര ശിക്ഷ കേരളത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പ്രാദേശിക ചരിത്രരചന മത്സരത്തിൽ ഇടമലക്കുടിയുടെ ചരിത്രം 'ഗോത്ര സംസ്കാരത്തിൻറെ പുണ്യഭൂമി' എന്ന പേരിൽ എഴുതി കുമാരി.എയ്ഞ്ചൽ ബാബു സ്കൂൾ, ഉപജില്ല, ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരത്ത് വെച്ചു നടത്തപ്പെട്ട അനുമോദന ചടങ്ങിൽ എയ്ഞ്ചൽ ബാബു പങ്കെടുക്കുകയും ഇടുക്കി ജില്ലയുടെയും ഫാത്തിമ മാതാ കുടുംബത്തിന്റെയും അഭിമാനമായിത്തീരുകയും ചെയ്തു.

ശാസ്ത്രരംഗത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പ്രാദേശിക ചരിത്ര രചന മത്സരത്തിൽ അടിമാലിയുടെ ചരിത്രം "കണ്ണകിയും അടിമാലി യും പിന്നെ ഞാനും" എന്ന തലക്കെട്ടിൽ എഴുതി ബിയോണ ബിനു സ്കൂൾ , ഉപജില്ലാ തലങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഈ ചരിത്രസൃഷ്ടി സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

കുട്ടിശാസ്ത്രജ്ഞൻ

അടിമാലി ഗവൺമെന്റ് സ്കൂളിൽ വച്ച്  ഉപജില്ല ശാസ്ത്ര ക്വിസ് മത്സരം നടന്നു. കൂമ്പൻപാറ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ആർവിൻ ജോർജ് വിൽസൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ശാസ്ത്രീയ മനോഭാവം വളർത്തുന്നതിനും, ശാസ്ത്രത്തോടുള്ള അഭിരുചി നിലനിർത്തുന്നതിനും ഈ ക്വിസ്മത്സരം സഹായകമായി എന്ന് ആർവിൻ പറയുകയുണ്ടായി. ഏതൊരു പ്രശ്നത്തെയും വിശകലനം ചെയ്ത് അപഗ്രഥിച്ച് നിഗമനത്തിലെത്താൻ തന്നെ സഹായിക്കുന്നത്  ശാസ്ത്രത്തോടുള്ള സൗഹൃദ പരമായ സമീപനമാണ് എന്ന് ഈ കുട്ടിശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു.

ശാസ്ത്രരംഗം 2021-22

ശാസ്ത്ര രംഗം 2O21-22   ഭാഗമായി  നടന്ന   സബ് ജില്ലാ തല മൽസരങ്ങളിൽ   കോവിഡാനന്തര ജീവിതത്തിൽ  ഒരു  വ്യക്തി നേരിടുന്ന  ശാരീരികവും  മാനസികവുമായ വെല്ലുവിളികൾ ഒരു പഠനം  എന്ന വിഷയത്തെ  ആസ്പദമാക്കി നടത്തിയ പ്രോജക്ട് അവതരണത്തിൽ  ക്രിസ്റ്റിൽ നീൽ  (6 D) രണ്ടാം സ്ഥാനവും വെള്ളത്തിനടിയിൽ കത്തുന്ന മെഴുകുതിരി എന്ന ശാസ്ത്ര പരീക്ഷണം അവതരിപ്പിച്ച  നവോമി പ്രവീൺ  (7c) മൂന്നാം സ്ഥാനവും എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് എഴുതി        

നിരജ്ഞന ദിപു  (6 D) ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

ഗണിതത്തിൽ  മികവുമായി ....

ശാസ്ത്രോത്സവം ഗണിതാശയാവതരണത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി കുമാരി അയനാ മോൾ വി.എസ്.

അത്തപ്പൂക്കള വിജയിയായി കൊച്ചുമങ്ക

          ക്രിസ്തുവിന്റെ ചൈതന്യം ഉൾക്കൊണ്ട് ജീവിതത്തിൽ  പകർത്താൻ കുട്ടികളെ സഹായിക്കുന്ന കെ.സി.എസ്.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അത്തപ്പൂക്കളമത്സരത്തിൽ ആൽവിന ജോർജ്  രൂപതാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഐ. റ്റി മേഖലയിൽ മികവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെത്തി

കോവിഡ് കാല പരിമിതികൾക്കിടയിലും ഫാത്തിമ മാതാ ഗെൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ക്ലാസുകൾ മുടക്കമില്ലാതെ നടക്കുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, അമ്പിളി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. നിലവിൽ രണ്ടു ബാച്ച്കളായി 76 ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാണ്

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-2019 ജില്ലാതലം – ഒന്നാം സ്ഥാനം

2018-19 ലെ ജില്ലാത്തലത്തിൽ ഒന്നാം സ്ഥാനം നേടികൊണ്ട് സി.ഷിജിയുടെ  നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫാത്തിമ മാത സ്കൂളിന്റെ അഭിമാനമായി മാറി.

തിരികെ...പ്രധാന താളിലേയ്ക്ക്...