"ജി.യു.പി.എസ് പുള്ളിയിൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കരുളായി ==
== ചരിത്രം ==
നിലമ്പൂർ മഞ്ചേരി കോവിലകങ്ങളുടെ പട്ടന്മാർ എന്ന പാലക്കാട്ട് സ്വദേശികളായ വെങ്കിട്ട സുബ്രഹ്മണ്യ അയ്യർ എന്ന എന്നവരുടെ കുടുംബക്കാരുടെയും മലനാട്ടു ജന്മിമാരുടെയും ഉടമസ്ഥതയിലായിരുന്നു ഈ പ്രദേശം. പട്ടന്മാർ എന്നാണ് ഇവിടെ ഇവർ അറിയപ്പെട്ടിരുന്നത്. കിഴക്കൻ ഏറനാട്ടിൽ മൊത്തത്തിൽ നെൽകൃഷി മാത്രമായിരുന്നു ഏക കൃഷി സമ്പ്രദായം. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം പോലും ഇവിടെ ഉണ്ടായിരുന്നില്ല. ഭൂരിഭാഗം ഭൂമിയും തരിശായി കിടന്നു. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഇവിടത്തെ പൊതു സമൂഹം വളരെ അടിത്തട്ടിൽ ആയിരുന്നു. കൃഷിഭൂമി ഭൂരിഭാഗവും കൃഷി ചെയ്യാതെ അനേകം ഏക്കർ ഭൂമി വെറുതെ കിടക്കുന്ന അവസരത്തിലാണ് തിരുവിതാംകൂറിൽ നിന്നും ഇവിടേക്ക്  കുടിയേറ്റം ഉണ്ടായത്. കരിമ്പുഴ യുടെ ഇരുകരകളിലും ചെറുപുഴയുടെ കരയിലും ഉള്ള ഫലഭൂയിഷ്ഠമായ എക്കൽ മണ്ണിൽ വൈവിധ്യപൂർണമായ കാർഷികവിളകൾ വിളയിച്ചു. ആദ്യ കുടിയേറ്റത്തിന് സാക്ഷ്യംവഹിച്ചത് ഇന്നത്തെ പുല്ലഞ്ചേരി പ്രദേശമാണ്. രണ്ടായിരത്തി പത്ത് ഏക്കർ സ്ഥലം 47 കുടുംബങ്ങൾ വീട് വെച്ച് കൃഷിയിറക്കി. 'ബഥേൽ പള്ളി'എന്ന ഗ്രാമം പടുത്തുയർത്തി. ഇതാണ് കിഴക്കേറനാട്ടിലെ    പ്രഥമ കുടിയേറ്റ ശ്രമം. പിന്നീട് ഈ കുടിയേറ്റം മറ്റ് പ്രദേശങ്ങളിലും വ്യാപിച്ചു . കര ഭൂമിയിൽ കപ്പ കൃഷി നടത്തി വൻ വിളവു ഉണ്ടാക്കി ലാഭം ഉണ്ടാക്കി. ഇതിൽ ഭൂരിഭാഗം തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു. ക്രൈസ്തവ സമുദായക്കാരും അല്പാല്പം ഉണ്ടായിരുന്നു. കൃഷി ചെയ്തു ജീവിക്കുക മാത്രമല്ല എങ്ങനെ ലാഭം ഉണ്ടാക്കാം എന്നും പുതിയ കാർഷിക സമ്പ്രദായവും കഠിനാധ്വാനവും പാരമ്പര്യ ജലസേചന സമ്പ്രദായത്തിൽ നിന്നും ഡീസൽ പമ്പുകൾ ഉപയോഗിച്ചുള്ള ജലസേചനവും കൃഷിയും തദ്ദേശീയരെ ഇവർ പഠിപ്പിച്ചു. തുടർന്ന് മിക്ക കാടുമൂടിയ പ്രദേശങ്ങളും വയലും വ്യാപകമായ കൃഷിയിടമായി മാറ്റി.

== കൃഷി ==
== പ്രധാന സ്ഥലങ്ങൾ ==
== നെടുങ്കയം ==
== നെടുങ്കയം ==
[[പ്രമാണം:48482nedumkayam.jpg|ലഘുചിത്രം|281x281ബിന്ദു]]
[[പ്രമാണം:48482nedumkayam3.jpg|ലഘുചിത്രം|276x276ബിന്ദു]]
വിശാലമായ തേക്കുമരങ്ങളാൽ സമ്പുഷ്ടമായിരുന്നു നെടുങ്കയം. ഈ തേക്കുമരങ്ങളാണ് ഇവിടേക്ക് ബ്രിട്ടീഷ് അധിനിവേശത്തിനു വഴിതെളിച്ചത്. തേക്ക് മരങ്ങൾ മുറിച്ച് കടത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. വലിയ തേക്ക് മരങ്ങൾ വഹിക്കുവാൻ ആനകളെ ഉപയോഗിക്കുവാൻ തീരുമാനിക്കുകയും ആനകളെ പിടിക്കുന്നതിനായി  വാരിക്കുഴികൾ തയ്യാറാക്കുകയും ചെയ്തു. വാരിക്കുഴിയിലെ ആനകളെ പരിശീലിപ്പിക്കുന്നതിനായി ആദിവാസികളെ ഉപയോഗിച്ചു. അങ്ങനെയാണ്  ഈ പ്രദേശത്തേക്ക് ആദിവാസി കുടിയേറ്റം ഉണ്ടാകുന്നത്. ആന പരിശീലന കേന്ദ്രവും ആദിവാസികൾക്കുള്ള താമസസൗകര്യങ്ങളും ലഭിക്കുകയുണ്ടായി. ബ്രിട്ടീഷ് പ്രഭു ഡോസൻ സായിപ്പാണ്  ഈ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തത്.  കുത്തിയൊലിക്കുന്ന ചെറുപുഴയും കരിമ്പുഴയും ഈ മരം മുറിച്ചു കടത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുകയും തത്ഫലമായി ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ പാലങ്ങൾ നിർമ്മിക്കുകയും ചെയ്തു. അവ ഇന്നും വളരെ കരുത്തോടെ നിലനിൽക്കുന്നു.   വനനിബിഡമായ, മഴക്കാടുകൾ തിങ്ങിനിറഞ്ഞ നെടുങ്കയത്തിലെ പ്രധാന ആകർഷണമാണ് കരിമ്പുഴയുടെ ഉത്ഭവ സ്ഥാനം. നെടുങ്കയത്തിന് ആ പേര് ലഭിക്കാനുള്ള കാരണവും കരിമ്പുഴയാണ്. നെടുംകയം എന്നാൽ  ആഴമേറിയ കയം എന്നാണർത്ഥം. ആരെയും ആകർഷിക്കുന്ന കരിമ്പുഴ യുടെ പല ഭാഗങ്ങളിലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത  ആഴമേറിയ കയങ്ങളാണ്. ഈ വശ്യഭംഗിയാണ്  ഡോസൻ സായിപ്പിനെയും അതിന്റെ കയത്തിലേക്ക് ആകർഷിച്ചത്. കരിമ്പുഴ യുടെ അഗാധമായ കയത്തിൽ പെട്ട് ജീവൻ വെടിഞ്ഞ ഡോസൻ സായിപ്പിന്റെ ശവകുടീരം ഇവിടെ സ്ഥിതി ചെയ്യുന്നു.

== ചോലനായ്ക്കർ ==
== ചോലനായ്ക്കർ ==
നിലമ്പൂർ സൗത്ത് ഡിവിഷനിൽ കരുളായി റേഞ്ചിൽ പെട്ട ന്യൂ അമരമ്പലം റിസർവിലെ ഗോത്രവർഗ്ഗക്കാർ ആണ് ചോലനായ്ക്കർ. ഈ ഡിവിഷനിലും റേഞ്ചിലും അധിവസിച്ചുപോരുന്ന ഇവർക്ക് മറ്റ് ആദിവാസി സമൂഹങ്ങളുമായി യാതൊരുവിധ ബന്ധമോ സാംസ്കാരിക ഇടപെടലുകളോ ഇല്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇന്നും ഇവർ എത്തി ചേർന്നിട്ടില്ല. നരവംശശാസ്ത്രജ്ഞർ  ഇവരെ ഏഷ്യയിലെ ഏറ്റവും പ്രാകൃതരായ രണ്ടാമത്തെ സമൂഹംമായാണ് കണക്കാക്കുന്നത്. ആൻഡമാൻ ദ്വീപുകളിലെ ജെറുവാസ് യേറ്റംഗീസ് വിഭാഗത്തിൽപ്പെട്ട ഗോത്രവർഗ്ഗ സമൂഹം മാത്രമാണ് മാത്രമാണ് ഇവരേക്കാൾ പ്രാകൃതരായ സമൂഹം.
നിലമ്പൂർ സൗത്ത് ഡിവിഷനിൽ കരുളായി റേഞ്ചിൽ പെട്ട ന്യൂ അമരമ്പലം റിസർവിലെ ഗോത്രവർഗ്ഗക്കാർ ആണ് ചോലനായ്ക്കർ. ഈ ഡിവിഷനിലും റേഞ്ചിലും അധിവസിച്ചുപോരുന്ന ഇവർക്ക് മറ്റ് ആദിവാസി സമൂഹങ്ങളുമായി യാതൊരുവിധ ബന്ധമോ സാംസ്കാരിക ഇടപെടലുകളോ ഇല്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇന്നും ഇവർ എത്തി ചേർന്നിട്ടില്ല. നരവംശശാസ്ത്രജ്ഞർ  ഇവരെ ഏഷ്യയിലെ ഏറ്റവും പ്രാകൃതരായ രണ്ടാമത്തെ സമൂഹമായാണ് കണക്കാക്കുന്നത്. ആൻഡമാൻ ദ്വീപുകളിലെ ജെരാവാസ് വിഭാഗത്തിൽപ്പെട്ട ഗോത്രവർഗ്ഗ സമൂഹം മാത്രമാണ് ഇവരേക്കാൾ പ്രാകൃതരായ സമൂഹം.

ചോലനായ്ക്കരിൽ ഭൂരിഭാഗം പേരും ഇപ്പോഴും സ്വാഭാവികമായ വലിയ പാറകൾക്കിടയിൽ ഉള്ള ഗുഹകളിൽ അഥവാ അളകളിൽ  ആണ് താമസിക്കുന്നത്. അതുകൊണ്ട് ഇവരെ ഗുഹാ സംസ്കാരത്തിന്റെ ഉടമകൾ ആയിട്ടാണ് കണക്കാക്കുന്നത്. ഇത്തരം ആളുകൾ ഭൂരിഭാഗവും ജലലഭ്യത യുള്ള പുഴകളുടെ ഓരങ്ങളിൽ ആണ് താമസിക്കുന്നത്. പുറംലോകം തീരെ അറിയപ്പെടാതിരുന്ന ഈ ഗോത്ര സമൂഹത്തെക്കുറിച്ച് ശ്രീ മാത്യു കദളിക്കാട് മനോരമ ദിനപത്രത്തിൽ ഇരുട്ടിന്റെ തുരുത്തിൽ എന്ന ശീർഷകത്തിൽ ഒരു ലേഖന പരമ്പര ഏതാനും ദിവസങ്ങളിൽ പ്രസിദ്ധം ചെയ്യുകയുണ്ടായി.  അന്നുമുതൽക്കാണ് പൊതുസമൂഹത്തിന് ശ്രദ്ധ ഇവരിലേക്ക് പതിയുന്നത്. പിന്നീട് ഇവരുടെ ഇടയിലേക്ക് ഒറ്റപ്പെട്ട കടന്നുകയറ്റം നടക്കുകയും ഒരളവോളം അവരുടെ സാംസ്കാരിക തനിമയ്ക്ക് നേരിയ കോട്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കീർത്ത ആർട്സ് തയ്യാറാക്കിയ ഇവരുടെ ലിസ്റ്റിൽ കാട്ടുനായ്ക്കർ ഉൾപ്പെട്ട സങ്കര സമൂഹം ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ അളകളിൽ നിന്നും കുടിയിറക്കി ആധുനിക വീടുകൾ നിർമ്മിച്ചു ഗിരിവർഗ്ഗ കോളനികൾ താമസിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം നാളിതുവരെ വിഫലമായി ഇരിക്കുകയാണ്. 1980കളിൽ മാഞ്ചേരി കോളനിയിൽ ഐ.ടി.ഡി.പി പണിത 23 വീടുകൾ ആൾ താമസമില്ലാതെ കാട്ടാനകൾ നശിപ്പിക്കുകയായിരുന്നു. 2007 വീണ്ടും കരുളായി ഗ്രാമപഞ്ചായത്ത് മുഖാന്തിരം ട്രൈബൽ കോളനിയിൽ പുതുതായി കോൺക്രീറ്റ് വീടുകൾ പണിതത് മൂന്നു കെട്ടിടം ഒഴികെ എല്ലാം ആൾതാമസമില്ലാത്ത ചിതലരിച്ച നശിച്ചു ഇരിക്കയാണ്. സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണങ്ങിച്ചേരാൻ ഇപ്പോഴും ഇവർ തയ്യാറായിട്ടില്ല.

== പ്രധാന കളികൾ ==
== '''കിളിത്തട്ടു കളി''' ==
പണ്ട് നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന  ഒരു കളിയാണ് കിളിത്തട്ടു കളി. ശാരീരിക ക്ഷമത കൂട്ടുവാൻ ഈ കളി പ്രയോജന പ്രദമാണ്.
കുറഞ്ഞത് അഞ്ച് പേരുള്ള ഒരു ടീമിന് കളിക്കാവുന്ന ഒരു കളിയാണ് കിളിത്തട്ട് കളി
എട്ടടി വീതമുള്ള സമചതുരങ്ങളായി തിരിച്ച് കോളങ്ങളിലാണ് കളി നടത്തേണ്ടത്. കളിസ്ഥലത്ത് എട്ടടി വീതിയുള്ള സമചതുരങ്ങൾ ആയി തിരിച്ച്  അവയ്ക്കിടയിലൂടെ 10 ഇഞ്ച് വീതമുള്ള ബോർഡർ ഉണ്ടായിരിക്കും.ആദ്യം കളം കാക്കുന്ന ടീമിന്റെ പ്രധാനി കിളി എന്നറിയപ്പെടും. ബാക്കി നാല് പേരും കാവൽക്കാർ എന്നറിയപ്പെടും.കിളിയും കാവൽക്കാരും കോട്ടിന്റെ അവസാനഭാഗത്ത് എത്താതെ തടയുക എന്നതാണ് കിളിയുടെയും ടീമിനെയും ലക്ഷ്യം. കിളിയേയും കൂട്ടരെയും മറികടന്ന് കോട്ടിനും മറുഭാഗത്ത് എത്തുന്നവർ  ചപ്പ എന്നറിയപ്പെടും. മറുഭാഗത്തുനിന്ന് തിരിച്ച്  തുടങ്ങിയ സ്ഥലത്തേക്ക് എത്തുന്നവർ ഉപ്പ് എന്നും അറിയപ്പെടും. ഈ ഭാഗത്തുനിന്ന് വിഭാഗത്തേക്ക് പോകുന്ന ചപ്പയും വിഭാഗത്തുനിന്ന് ഏ ഭാഗത്തേക്ക് വരുന്ന ഉപ്പും അശ്രദ്ധകൊണ്ട് ഒരു കളത്തിൽ എത്തുകയാണെങ്കിൽ ആ കളി അവിടെ അവസാനിക്കുകയും കിളിക്കും കൂട്ടർക്കും ഒരു പോയിന്റ് ലഭിക്കുകയും ചെയ്യും.പിന്നീട് എതിർകക്ഷികൾ കളം നോക്കുന്നവർ ആയിരിക്കും. കിളി ആരെയെങ്കിലും കൈകൊണ്ട് കാലുകൊണ്ടോ തൊട്ടാൽ എതിർകക്ഷികൾ കിളി അടിക്കുകയും ആ കളി അവസാനിക്കുകയും  ടീമിന് ഒരു പോയിന്റ് ലഭിക്കുകയും ചെയ്യും ഒരു പോയിന്റ് ലഭിക്കുകയും ചെയ്യും. കാവൽക്കാർ ആരെയെങ്കിലും തൊട്ടാൽ അവർ ഈ കളിയിൽ നിന്ന് ഔട്ട് ആവുകയും ആ ടീമിന് ഒരു പോയിന്റ് ലഭിക്കുകയും ചെയ്യും
കാളപൂട്ട് മത്സരം
ചട്ടിയേറ്

19:41, 4 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

ചരിത്രം

നിലമ്പൂർ മഞ്ചേരി കോവിലകങ്ങളുടെ പട്ടന്മാർ എന്ന പാലക്കാട്ട് സ്വദേശികളായ വെങ്കിട്ട സുബ്രഹ്മണ്യ അയ്യർ എന്ന എന്നവരുടെ കുടുംബക്കാരുടെയും മലനാട്ടു ജന്മിമാരുടെയും ഉടമസ്ഥതയിലായിരുന്നു ഈ പ്രദേശം. പട്ടന്മാർ എന്നാണ് ഇവിടെ ഇവർ അറിയപ്പെട്ടിരുന്നത്. കിഴക്കൻ ഏറനാട്ടിൽ മൊത്തത്തിൽ നെൽകൃഷി മാത്രമായിരുന്നു ഏക കൃഷി സമ്പ്രദായം. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം പോലും ഇവിടെ ഉണ്ടായിരുന്നില്ല. ഭൂരിഭാഗം ഭൂമിയും തരിശായി കിടന്നു. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഇവിടത്തെ പൊതു സമൂഹം വളരെ അടിത്തട്ടിൽ ആയിരുന്നു. കൃഷിഭൂമി ഭൂരിഭാഗവും കൃഷി ചെയ്യാതെ അനേകം ഏക്കർ ഭൂമി വെറുതെ കിടക്കുന്ന അവസരത്തിലാണ് തിരുവിതാംകൂറിൽ നിന്നും ഇവിടേക്ക് കുടിയേറ്റം ഉണ്ടായത്. കരിമ്പുഴ യുടെ ഇരുകരകളിലും ചെറുപുഴയുടെ കരയിലും ഉള്ള ഫലഭൂയിഷ്ഠമായ എക്കൽ മണ്ണിൽ വൈവിധ്യപൂർണമായ കാർഷികവിളകൾ വിളയിച്ചു. ആദ്യ കുടിയേറ്റത്തിന് സാക്ഷ്യംവഹിച്ചത് ഇന്നത്തെ പുല്ലഞ്ചേരി പ്രദേശമാണ്. രണ്ടായിരത്തി പത്ത് ഏക്കർ സ്ഥലം 47 കുടുംബങ്ങൾ വീട് വെച്ച് കൃഷിയിറക്കി. 'ബഥേൽ പള്ളി'എന്ന ഗ്രാമം പടുത്തുയർത്തി. ഇതാണ് കിഴക്കേറനാട്ടിലെ പ്രഥമ കുടിയേറ്റ ശ്രമം. പിന്നീട് ഈ കുടിയേറ്റം മറ്റ് പ്രദേശങ്ങളിലും വ്യാപിച്ചു . കര ഭൂമിയിൽ കപ്പ കൃഷി നടത്തി വൻ വിളവു ഉണ്ടാക്കി ലാഭം ഉണ്ടാക്കി. ഇതിൽ ഭൂരിഭാഗം തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു. ക്രൈസ്തവ സമുദായക്കാരും അല്പാല്പം ഉണ്ടായിരുന്നു. കൃഷി ചെയ്തു ജീവിക്കുക മാത്രമല്ല എങ്ങനെ ലാഭം ഉണ്ടാക്കാം എന്നും പുതിയ കാർഷിക സമ്പ്രദായവും കഠിനാധ്വാനവും പാരമ്പര്യ ജലസേചന സമ്പ്രദായത്തിൽ നിന്നും ഡീസൽ പമ്പുകൾ ഉപയോഗിച്ചുള്ള ജലസേചനവും കൃഷിയും തദ്ദേശീയരെ ഇവർ പഠിപ്പിച്ചു. തുടർന്ന് മിക്ക കാടുമൂടിയ പ്രദേശങ്ങളും വയലും വ്യാപകമായ കൃഷിയിടമായി മാറ്റി.

കൃഷി

പ്രധാന സ്ഥലങ്ങൾ

നെടുങ്കയം

വിശാലമായ തേക്കുമരങ്ങളാൽ സമ്പുഷ്ടമായിരുന്നു നെടുങ്കയം. ഈ തേക്കുമരങ്ങളാണ് ഇവിടേക്ക് ബ്രിട്ടീഷ് അധിനിവേശത്തിനു വഴിതെളിച്ചത്. തേക്ക് മരങ്ങൾ മുറിച്ച് കടത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. വലിയ തേക്ക് മരങ്ങൾ വഹിക്കുവാൻ ആനകളെ ഉപയോഗിക്കുവാൻ തീരുമാനിക്കുകയും ആനകളെ പിടിക്കുന്നതിനായി  വാരിക്കുഴികൾ തയ്യാറാക്കുകയും ചെയ്തു. വാരിക്കുഴിയിലെ ആനകളെ പരിശീലിപ്പിക്കുന്നതിനായി ആദിവാസികളെ ഉപയോഗിച്ചു. അങ്ങനെയാണ്  ഈ പ്രദേശത്തേക്ക് ആദിവാസി കുടിയേറ്റം ഉണ്ടാകുന്നത്. ആന പരിശീലന കേന്ദ്രവും ആദിവാസികൾക്കുള്ള താമസസൗകര്യങ്ങളും ലഭിക്കുകയുണ്ടായി. ബ്രിട്ടീഷ് പ്രഭു ഡോസൻ സായിപ്പാണ്  ഈ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തത്. കുത്തിയൊലിക്കുന്ന ചെറുപുഴയും കരിമ്പുഴയും ഈ മരം മുറിച്ചു കടത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുകയും തത്ഫലമായി ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ പാലങ്ങൾ നിർമ്മിക്കുകയും ചെയ്തു. അവ ഇന്നും വളരെ കരുത്തോടെ നിലനിൽക്കുന്നു.   വനനിബിഡമായ, മഴക്കാടുകൾ തിങ്ങിനിറഞ്ഞ നെടുങ്കയത്തിലെ പ്രധാന ആകർഷണമാണ് കരിമ്പുഴയുടെ ഉത്ഭവ സ്ഥാനം. നെടുങ്കയത്തിന് ആ പേര് ലഭിക്കാനുള്ള കാരണവും കരിമ്പുഴയാണ്. നെടുംകയം എന്നാൽ ആഴമേറിയ കയം എന്നാണർത്ഥം. ആരെയും ആകർഷിക്കുന്ന കരിമ്പുഴ യുടെ പല ഭാഗങ്ങളിലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത ആഴമേറിയ കയങ്ങളാണ്. ഈ വശ്യഭംഗിയാണ് ഡോസൻ സായിപ്പിനെയും അതിന്റെ കയത്തിലേക്ക് ആകർഷിച്ചത്. കരിമ്പുഴ യുടെ അഗാധമായ കയത്തിൽ പെട്ട് ജീവൻ വെടിഞ്ഞ ഡോസൻ സായിപ്പിന്റെ ശവകുടീരം ഇവിടെ സ്ഥിതി ചെയ്യുന്നു.

ചോലനായ്ക്കർ

നിലമ്പൂർ സൗത്ത് ഡിവിഷനിൽ കരുളായി റേഞ്ചിൽ പെട്ട ന്യൂ അമരമ്പലം റിസർവിലെ ഗോത്രവർഗ്ഗക്കാർ ആണ് ചോലനായ്ക്കർ. ഈ ഡിവിഷനിലും റേഞ്ചിലും അധിവസിച്ചുപോരുന്ന ഇവർക്ക് മറ്റ് ആദിവാസി സമൂഹങ്ങളുമായി യാതൊരുവിധ ബന്ധമോ സാംസ്കാരിക ഇടപെടലുകളോ ഇല്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇന്നും ഇവർ എത്തി ചേർന്നിട്ടില്ല. നരവംശശാസ്ത്രജ്ഞർ ഇവരെ ഏഷ്യയിലെ ഏറ്റവും പ്രാകൃതരായ രണ്ടാമത്തെ സമൂഹമായാണ് കണക്കാക്കുന്നത്. ആൻഡമാൻ ദ്വീപുകളിലെ ജെരാവാസ് വിഭാഗത്തിൽപ്പെട്ട ഗോത്രവർഗ്ഗ സമൂഹം മാത്രമാണ് ഇവരേക്കാൾ പ്രാകൃതരായ സമൂഹം.

ചോലനായ്ക്കരിൽ ഭൂരിഭാഗം പേരും ഇപ്പോഴും സ്വാഭാവികമായ വലിയ പാറകൾക്കിടയിൽ ഉള്ള ഗുഹകളിൽ അഥവാ അളകളിൽ ആണ് താമസിക്കുന്നത്. അതുകൊണ്ട് ഇവരെ ഗുഹാ സംസ്കാരത്തിന്റെ ഉടമകൾ ആയിട്ടാണ് കണക്കാക്കുന്നത്. ഇത്തരം ആളുകൾ ഭൂരിഭാഗവും ജലലഭ്യത യുള്ള പുഴകളുടെ ഓരങ്ങളിൽ ആണ് താമസിക്കുന്നത്. പുറംലോകം തീരെ അറിയപ്പെടാതിരുന്ന ഈ ഗോത്ര സമൂഹത്തെക്കുറിച്ച് ശ്രീ മാത്യു കദളിക്കാട് മനോരമ ദിനപത്രത്തിൽ ഇരുട്ടിന്റെ തുരുത്തിൽ എന്ന ശീർഷകത്തിൽ ഒരു ലേഖന പരമ്പര ഏതാനും ദിവസങ്ങളിൽ പ്രസിദ്ധം ചെയ്യുകയുണ്ടായി. അന്നുമുതൽക്കാണ് പൊതുസമൂഹത്തിന് ശ്രദ്ധ ഇവരിലേക്ക് പതിയുന്നത്. പിന്നീട് ഇവരുടെ ഇടയിലേക്ക് ഒറ്റപ്പെട്ട കടന്നുകയറ്റം നടക്കുകയും ഒരളവോളം അവരുടെ സാംസ്കാരിക തനിമയ്ക്ക് നേരിയ കോട്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കീർത്ത ആർട്സ് തയ്യാറാക്കിയ ഇവരുടെ ലിസ്റ്റിൽ കാട്ടുനായ്ക്കർ ഉൾപ്പെട്ട സങ്കര സമൂഹം ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ അളകളിൽ നിന്നും കുടിയിറക്കി ആധുനിക വീടുകൾ നിർമ്മിച്ചു ഗിരിവർഗ്ഗ കോളനികൾ താമസിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം നാളിതുവരെ വിഫലമായി ഇരിക്കുകയാണ്. 1980കളിൽ മാഞ്ചേരി കോളനിയിൽ ഐ.ടി.ഡി.പി പണിത 23 വീടുകൾ ആൾ താമസമില്ലാതെ കാട്ടാനകൾ നശിപ്പിക്കുകയായിരുന്നു. 2007 വീണ്ടും കരുളായി ഗ്രാമപഞ്ചായത്ത് മുഖാന്തിരം ട്രൈബൽ കോളനിയിൽ പുതുതായി കോൺക്രീറ്റ് വീടുകൾ പണിതത് മൂന്നു കെട്ടിടം ഒഴികെ എല്ലാം ആൾതാമസമില്ലാത്ത ചിതലരിച്ച നശിച്ചു ഇരിക്കയാണ്. സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണങ്ങിച്ചേരാൻ ഇപ്പോഴും ഇവർ തയ്യാറായിട്ടില്ല.

പ്രധാന കളികൾ

കിളിത്തട്ടു കളി