"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29010 (സംവാദം | സംഭാവനകൾ)
Smitha harilal (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
== '''സ്കൂൾ അന്ന്''' ==
== '''സ്കൂൾ അന്ന്''' ==
ഇംഗ്ളീഷ് സ്ക്കൂളുകളിൽ കുട്ടികളുടെ ഉപയോഗത്തിന് ഡസ്ക്ക് ഉണ്ടായിരുന്നു. മലയാളം സ്കൂളുകളിൽ നിലത്താണ് കുട്ടികൾ പുസ്തകം വച്ചിരുന്നത്.വസ്ത്രധാരണരീതിയും ഇന്നത്തെതിനെക്കാൾ വളരെ വ്യത്യസ്തമായിരുന്നു. പ്രൈമറി ക്ളാസ്സുകളിൽ കുട്ടികൾ ഒരു ചെറിയ മുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. പെൺകുട്ടികളുടെ വേഷവും അതു തന്നെയായിരുന്നു. നനയാതിരിക്കാൻ ഓലക്കുടയാണ്ഉപയോഗിച്ചിരുന്നത്. തീരെ ദരിദ്രരായവർ പനയോല ഉപയോഗിച്ചിരുന്നു. സ്കൂളിൽഉച്ചഭക്ഷണപരിപാടി ഇല്ലായിരുന്നു. സ്കൂളിൽ കുട്ടികൾ ഉച്ചഭക്ഷണം കൊണ്ടുവന്നിരുന്നത് വാഴയിലയിലോ,പാളയിലോ ആയിരുന്നു. ചുരുക്കം കുട്ടികൾക്കെ ചോററുപാത്രം ഉണ്ടായിരുന്നുള്ളൂ. അധ്യാപകർക്കൊ,വിദ്യാർത്ഥികൾക്കൊ ചെരുപ്പില്ലായിരുന്നു. സ്കൂളിലെ പ്രധാന ഉത്സവം മഹാരാജാവിന്റെ പിറന്നാൾ ആയിരുന്നു.അന്ന് കുട്ടികൾ റോഡിലൂടെ മഹാരാജാവിന്റെ ചിത്രവും വഹിച്ച് ഘോഷയാത്ര നടത്തിയിരുന്നു. അതിനുശേഷം കുട്ടികൾക്ക് പലഹാരങ്ങൾ നല്കിയിരുന്നു. ജാതിയുടെയും മതങ്ങളുടേയും തീണ്ടൽ,തൊടീലുകളുടെയും ശക്തി വർധിച്ച രീതീയിൽ ആയിരുന്നു. താഴ്ന്ന ജാതിക്കാരായ കുട്ടികളെ അധ്യാപകർ സ്പർശിക്കുക പോലും ചെയ്തിരുന്നില്ല.ഉയർന്ന ജാതിക്കാരായ കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ കുളിക്കാതെ വീട്ടിൽക്കയറാൻ അനുവദിച്ചിരുന്നില്ല. മററുജാതിക്കാരുമായുളള സമ്പർക്കം മൂലം അവർക്കും 'അശുദ്ധി' വരും എന്നായിരുന്നു വിശ്വാസം. അദ്ധ്യാപനരംഗത്ത് സ്ത്രീകൾ വളരെ കുറവായിരുന്നു. സാമാന്യവിദ്യാഭ്യാസംഎന്നാൽ നാലാം ക്ളാസ്സ് വരെയുളള പഠനം എന്നായിരുന്നു അർത്ഥമാക്കിയിരുന്നത്. സാധാരണ ഉപയോഗത്തിനുളള ഭാഷയും കണക്കുകളും മാത്രമാണ് പഠിപ്പിച്ചിരുന്നത്. ഒരു കാലഘട്ടത്തിൽ (1950-കളിൽ) കുട്ടികൾക്ക് ഉച്ചയൂണു നല്കുവാനായി ഒരു സംവിധാനം നിലനിന്നിരുന്നു. ഓരോ കുട്ടിയും ഒരു തീപ്പെട്ടിയിൽ കൊളളുന്ന അരി കൊണ്ടു വരണം. ആ അരിയെല്ലാം ഉച്ചഭക്ഷണത്തിന് പാകം ചെയ്തു നല്കിയിരുന്നു. അന്ന് അറക്കുളം,മുട്ടം,തുടങ്ങിയ പ്രദേശങ്ങളിൽ ഹൈസ്കൂൾ ഇല്ലാതിരുന്നതിനാൽ ദൂരെ നിന്നുളള കുട്ടികൾ പോലും കാൽനടയായി വന്ന് പഠനംനടത്തിയിരുന്നു.

== അഞ്ചൽപ്പെട്ടി ==
[[പ്രമാണം:27164284 1173990982744893 5420831897986554358 o.jpg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]
കേരളത്തിലെ പരമ്പരാഗതമായ തപാൽ സർവീസ് '''അഞ്ചലാപ്പീസ്''' എന്നാണറിയപ്പെട്ടിരുന്നത്.കത്തിടപാടുകൾക്കായി ഇന്നത്തെ തപാൽപ്പെട്ടികളുടെ സ്ഥാനത്ത്, തിരുവിതാംകൂറിൽ രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന പെട്ടിയാണ് '''അഞ്ചൽപ്പെട്ടി'''. അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കിൽ  തീർത്ത അഞ്ചൽപ്പെട്ടിയാണു    സാധാരണയായി ഉപയോഗിച്ചിരുന്നത്.    ഇതിനുമുകളിലായി തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ട്. ആധുനിക തപാലാപ്പീസുകളുടെ വരവോടെ അഞ്ചൽപ്പെട്ടികൾ ഉപയോഗിക്കാതായി.1812 -ൽ കൊട്ടാരംകോപ്പും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങളും കൊണ്ടു പോകാനുദ്ദേശിച്ചാരംഭിച്ച അഞ്ചൽ വകുപ്പിന്റെ പ്രാദേശിക സംഭരണികളായിരുന്നു ഈ അഞ്ചൽപ്പെട്ടികൾ ‍.
തപാൽ ഉരുപ്പടികൾ മേൽവിലാസക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ആളിനെ '''അഞ്ചലോട്ടക്കാരൻ , അഞ്ചൽപ്പിള്ള, അഞ്ചൽശിപായി''' എന്നീ പേരുകളിലാണു വിളിച്ചിരുന്നത്.പെട്ടിയിൽ നിക്ഷേപിക്കുന്ന കത്തുകൾ അഞ്ചൽ ആപ്പീസുകളിലെത്തിച്ചു തരംതിരിച്ചതിനു ശേഷം അഞ്ചലോട്ടക്കാരൻ വഴിയാണ് വിലാസക്കാർക്ക് എത്തിച്ചിരുന്നത്. രാജമുദ്രയുള്ള മണികെട്ടിയ അധികാര ദണ്ഡുമായി തപാൽ സാമഗ്രികൾ കാൽനടയായി കൊണ്ടുപോകുന്ന പതിവായിരുന്നു അക്കാലത്തു നിലവിലിരുന്നത്.അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നതു വലിയ കുറ്റമായാണ് കണക്കാക്കിയിരുന്നതു്. കേരളത്തിൽ അഞ്ചൽപ്പെട്ടികൾ പലയിടങ്ങളിലും സ്ഥാപിച്ചിരുന്നതു കൊണ്ട് അതുതന്നെ സ്ഥലനാമങ്ങളും ആയിട്ടുണ്ട്.
തപാലാഫീസുകൾ പുതിയ രീതിയിലായപ്പോൾ ഉപയോഗശൂന്യമായ ഈ അഞ്ചൽപ്പെട്ടി  സ്ക്കൂൾ അധികൃതരും പി ടി എ യും ചേർന്ന് ഒരു പൈതൃക സമ്പത്തായി കാത്തു സൂക്ഷിച്ചു പോരുന്നു.
{| class="wikitable"
|+
!'''[[29010|...തിരികെ പോകാം...]]'''
|}
"https://schoolwiki.in/ജി.എച്ച്._എസ്._എസ്_കുടയത്തൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്