"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:


== 2021-22 ==
== 2021-22 ==
[[പ്രമാണം:19068 scout 5.jpeg|ലഘുചിത്രം]]
[[പ്രമാണം:19068 scout 5.jpeg|ലഘുചിത്രം|സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലി]]


=== സൈക്കിൾ റാലി ===
=== സൈക്കിൾ റാലി ===
സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലിയിൽ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ 14 കിലോമീറ്റർ സൈക്കിൾ സവാരിയിൽ  പങ്കെടുത്തു. നമ്മുടെ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രമേശൻ സാറിൻ്റെ സാന്നിദ്ധ്യത്തിൽ സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ.പി അവർകൾ റാലി   ഫ്ലാഗ് ഓഫ് ചെയ്തു. പരപ്പനങ്ങാടി ലോക്കൽ അസോസിയേഷന് കീഴിലുള്ള വിവിധ സ്ക്കൂളുകളിൽ നിന്നുള്ള സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു.മാധവാനന്ദ സ്ക്കൂളിലായിരുന്നു സമാപനം.
സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലിയിൽ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ 14 കിലോമീറ്റർ സൈക്കിൾ സവാരിയിൽ  പങ്കെടുത്തു. നമ്മുടെ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രമേശൻ സാറിൻ്റെ സാന്നിദ്ധ്യത്തിൽ സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ.പി അവർകൾ റാലി   ഫ്ലാഗ് ഓഫ് ചെയ്തു. പരപ്പനങ്ങാടി ലോക്കൽ അസോസിയേഷന് കീഴിലുള്ള വിവിധ സ്ക്കൂളുകളിൽ നിന്നുള്ള സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു.മാധവാനന്ദ സ്ക്കൂളിലായിരുന്നു സമാപനം.
[[പ്രമാണം:19068 scout 1.jpg|ലഘുചിത്രം]]
[[പ്രമാണം:19068 scout 1.jpg|ലഘുചിത്രം|സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം ഉദ്യമത്തിൽ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ]]


=== മാലിന്യ മുക്ത പ്രഖ്യാപനം ===
=== മാലിന്യ മുക്ത പ്രഖ്യാപനം ===
വരി 57: വരി 57:
=== വീടുകളിൽ പറവകൾക്കായി കുടിവെള്ളം ===
=== വീടുകളിൽ പറവകൾക്കായി കുടിവെള്ളം ===
സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ വീടുകളിൽ പറവകൾക്കായി കുടിവെള്ള പാത്രങ്ങൾ സ്ഥാപിച്ചു.<gallery mode="packed-hover" heights="200">
സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ വീടുകളിൽ പറവകൾക്കായി കുടിവെള്ള പാത്രങ്ങൾ സ്ഥാപിച്ചു.<gallery mode="packed-hover" heights="200">
പ്രമാണം:19068 scout 6.jpeg
പ്രമാണം:19068 scout 6.jpeg|ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ട് പരിസരം സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ ശുചിയാക്കി.
പ്രമാണം:19068 scout 7.jpeg
പ്രമാണം:19068 scout 7.jpeg|ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ട് പരിസരം സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ ശുചിയാക്കി.
പ്രമാണം:19068 scout 8.jpeg
പ്രമാണം:19068 scout 8.jpeg|പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി സ്കൗട്ട് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തി.പദ്ധതി ആദരണീയനായ  രമേശൻ സാർ നിർവ്വഹിച്ചു.
പ്രമാണം:19068 scout 9.jpeg
പ്രമാണം:19068 scout 9.jpeg|സ്കൗട്ട് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ പച്ചക്കറിത്തോട്ടം ആരംഭിച്ചു.
പ്രമാണം:19068 scout 10.jpeg
പ്രമാണം:19068 scout 10.jpeg|സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ വീടുകളിൽ പറവകൾക്കായി കുടിവെള്ള പാത്രങ്ങൾ സ്ഥാപിച്ചു.
പ്രമാണം:19068 scout 3.jpg
പ്രമാണം:19068 scout 3.jpg|സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ വീടുകളിൽ പറവകൾക്കായി കുടിവെള്ള പാത്രങ്ങൾ സ്ഥാപിച്ചു.
പ്രമാണം:19068 scout 2.jpg
പ്രമാണം:19068 scout 2.jpg|സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു
</gallery>
</gallery>
{| class="wikitable"
{| class="wikitable"

21:44, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സീ.ബീ.എച്ച്.എസ് സ്ക്കൂളിലെ ആദ്യ സ്കൗട്ട് & ഗൈഡ്സ് 2019 ൽ രൂപീകൃതമായി. തുടക്കത്തിൽ സ്കൗട്ട് പ്രസ്ഥാനത്തിൽ 11 ആൺകുട്ടികളും, ഗൈഡ്സ് കമ്പനിയിൽ 26 പെൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. സ്കൗട്ട് മാസ്റ്റർ ആയി സജിത്ത് .ടി ചുമതലയേറ്റു.ഗൈഡ്സ് ക്യാപ്റ്റൻമാരായി ശ്രുതി സുരേന്ദ്രൻ എ.പി, റീമ കെ.പി എന്നിവർ ചുമതലയേറ്റു.

  2022 ഫെബ്രുവരിയിൽ നടന്ന രാജ്യ പുരസ്ക്കാർ പരീക്ഷയിൽ ഇവർ 37 പേരും വിജയിച്ചു.കേരള ഗവർണറുടെ ഒപ്പോടുകൂടിയ രാജ്യ പുരസ്ക്കാർ സർട്ടിഫിക്കറ്റിന് ഇവർ അർഹരായി.

2020ൽ സ്കൗട്ട് പ്രസ്ഥാനത്തിലേക്ക് 9 ആൺകുട്ടികളും, ഗൈഡ്സ് കമ്പനിയിലേക്ക് 19 പെൺകുട്ടികളും അംഗങ്ങളായി. 2022 മാർച്ചിൽ നടന്ന ത്രിദീയ സോപാൻ പരീക്ഷയിൽ ഇവർ 28 പേർ വിജയിച്ചു. ലോക പരിചിന്തന ദിനമായ ഫെബ്രുവരി 22 ന് വായു മലിനീകരണത്തിനെതിരെ വേറിട്ടൊരു പരിപാടി യായി 14 കിലോമീറ്റർ ഇവർ അധ്യാപകരുടെ സഹായത്തോടെ  സൈക്കിൾ സവാരി നടത്തി .ഇത് നാടിനും, തൊട്ടടുത്ത വിദ്യാലയങ്ങളിലും വേറിട്ടൊരു സന്ദേശം നൽകി. കൊറോണയെന്ന മഹാമാരി കാലത്തും സേവന തൽപരരായി ഇവർ പ്രവർത്തിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതിയായ "മാലിന്യ മുക്തപ്രഖ്യാപന യജ്ഞത്തിൽ ''ഇവർ പഞ്ചായത്തിനൊപ്പം മുഖ്യ പങ്ക് വഹിച്ചു.

2021 ൽ സ്കൗട്ട് പ്രസ്ഥാനത്തിലേക്ക് 8 ആൺകുട്ടികളും, 16 പെൺകുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇപ്പോൾ 28 ആൺകുട്ടികളും, 61 പെൺകുട്ടികളും ഈ പ്രസ്ഥാനത്തിൽ സജീവരായി ഉണ്ട്.സ്ക്കൂളും, പരിസരവും വൃത്തിയാക്കുന്നതിലും, ഇവർ എന്നും മുൻപന്തിയിലുണ്ട്.സ്ക്കൂളിലെ ഏതൊരു പരിപാടിയിലും ഇവർ മുന്നിലുണ്ടാവും, സ്ക്കൂളിൻ്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ സദാ സമയം ഇവർക്കൊപ്പം നിയുക്ത അധ്യാപകനും, അധ്യാപികമാരും ഉണ്ട്.

സ്ക്കൂളിലെ സന്നദ്ധ സംഘടനാ പ്രവർത്തനത്തിൽ സ്കൗട്ട് & ഗൈഡ്സ് വഹിക്കുന്ന പങ്ക് പ്രശംസാവഹമാണ്.

സ്കൗട്ടിങ്ങിലെ വ്യത്യസ്ത ബാഡ്ജുകൾ

പ്രവേശ്

സ്കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ് ബാഡ്ജിനെ കാണുന്നത്. പ്രവേശം ലഭിക്കുന്നതുവരെയുള്ള സമയം അയാൾ ‘റിക്രൂട്ട്’ എന്നറിയപ്പെടുന്നു. അഞ്ചു വയസ്സിനുശേഷമാണ് പ്രവേശ് ബാഡ്ജ് നൽകുന്നത്.

പ്രഥമ സോപാൻ

പ്രവേശ് ലഭിച്ച് ആറുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. ട്രൂപ്പിൽതന്നെ വിവിധ ടെസ്റ്റുകൾ നടത്തിയാണ് ഇത് നൽകുന്നത്.

ദ്വിതീയ സോപാൻ

പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാൻ സിലബസനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ ടെസ്റ്റ് നടത്തുക.

തൃതീയ സോപാൻ

ദ്വിതീയ സോപാൻ നേടി ഒമ്പതു മാസം തൃതീയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ ബാഡ്ജ് നൽകുക. ജില്ലാ അസോസിയേഷനാണ് ഈ ടെസ്റ്റ് നടത്തുക.

രാജ്യപുരസ്കാർ

തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം.

പ്രൈംമിനിസ്റ്റർ ഷീൽഡ്

പ്രധാനമന്ത്രി ഒപ്പിട്ടു നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റും പ്രൈംമിനിസ്റ്റർ ഷീൽഡും ആണ്  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതി.

രാഷ്ട്രപതി അവാർഡ്

സ്കൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും

2021-22

സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലി

സൈക്കിൾ റാലി

സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലിയിൽ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ 14 കിലോമീറ്റർ സൈക്കിൾ സവാരിയിൽ  പങ്കെടുത്തു. നമ്മുടെ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രമേശൻ സാറിൻ്റെ സാന്നിദ്ധ്യത്തിൽ സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ.പി അവർകൾ റാലി   ഫ്ലാഗ് ഓഫ് ചെയ്തു. പരപ്പനങ്ങാടി ലോക്കൽ അസോസിയേഷന് കീഴിലുള്ള വിവിധ സ്ക്കൂളുകളിൽ നിന്നുള്ള സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു.മാധവാനന്ദ സ്ക്കൂളിലായിരുന്നു സമാപനം.

സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം ഉദ്യമത്തിൽ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ

മാലിന്യ മുക്ത പ്രഖ്യാപനം

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതിയായ സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം 2022ജനുവരി 26 ന് നടത്തി.സമ്പൂർണ്ണ മാലിന്യ മുക്ത യജ്ഞം 2021 ഡിസംബർ 23 മുതൽ 29 വരെ നടപ്പിലാക്കി. ഈ ഉദ്യമത്തിൽ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കാളികളായി.

പരിസരശുചീകരണം

ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ട് പരിസരം സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ ശുചിയാക്കി.

പറവകൾക്കൊരു തണ്ണീർ കുടം

പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി സ്കൗട്ട് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തി.പദ്ധതി ആദരണീയനായ  രമേശൻ സാർ നിർവ്വഹിച്ചു.

പച്ചക്കറിത്തോട്ടം

സ്കൗട്ട് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ പച്ചക്കറിത്തോട്ടം ആരംഭിച്ചു.

വീടുകളിൽ പച്ചക്കറി കൃഷി

സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

വീടുകളിൽ പറവകൾക്കായി കുടിവെള്ളം

സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ വീടുകളിൽ പറവകൾക്കായി കുടിവെള്ള പാത്രങ്ങൾ സ്ഥാപിച്ചു.

തിരൂരങ്ങാടി O. H. S. S ൽ വെച്ച് നടന്ന രാജ്യ പുരസ്ക്കാർ പരീക്ഷയിൽ പങ്കെടുത്ത് ചരിത്ര വിജയം കൈവരിച്ച സ്കൗട്ട് വിദ്യാർത്ഥികൾ
രാജ്യപുരസ്ക്കാർ പരീക്ഷയിൽ ചരിത്ര വിജയം കരസ്ഥമാക്കിയ ഗൈഡ്സ് വിദ്യാർത്ഥികൾ.
2022 ലെ സ്കൗട്ട് & ഗൈഡ്സ് ത്രിദീയ സോപാൻ പരീക്ഷയിൽ വിജയിച്ച ഒൻപതാം തരം വിദ്യാർത്ഥികൾ

2020-21

2019-20

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച സ്കൗട്ട് ഗൈഡ് വിദ്യാർത്ഥി കൾ വീടുകളിൽ വൃക്ഷ തൈകൾ നേടുകയും ഫോട്ടോ ഗ്രൂപ്പിൽ പങ്കു വെക്കുകയും ചെയ്തു . കേരള സർക്കാർ പുറപ്പെടുവിച്ച ഹരിത നിയമങ്ങൾ എന്ന വിഷയത്തെ ആസ്പദ മാക്കി തിരൂരങ്ങാടിയിൽ വെച്ച് അധ്യാപകർക്ക് ഒരു ക്ലാസ്സ്‌ ലഭിക്കുകയുണ്ടായി ഹരിത കേരളത്തെ മലിന മാക്കുന്ന വർക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളായിരുന്നു വിഷയം. ജല സംരക്ഷണം മാലിന്യ സംസ്കരണം കൃഷി വ്യാപനം എന്നീ മൂന്ന് ആശയങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകി വീടുകളിൽ ഇത് പ്രവർത്തികമാക്കാൻ പ്രതിജ്ഞ എടുക്കുകയും ചെയ്തു

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ബോധവത്കരണ പരിപാടികൾ ഓൺലൈൻ ആയി നടത്തി.

അദ്ധ്യാപക ദിനം

സെപ്റ്റംബർ 5അദ്ധ്യാപക ദിനത്തോടനുബന്ധിച്ചു കുട്ടികളുടെ ആദ്യ അധ്യാപകരായ അവരുടെ രക്ഷിതാക്കളെ വീടുകളിൽ വെച്ച് കുട്ടികൾ ആദരിച്ചു. വീടുകളിൽ അവരെ സഹായിച്ചു കൊണ്ടാണ് ആദരിക്കൽ ചെയ്തത്

ഗാന്ധി ജയന്തി

ഒക്ടോബർ 2 ഗാന്ധി ജയന്തി യോടനുബന്ധിച് വീടും പരിസരവും വൃത്തി യാക്കികൊണ്ട് ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിച്ചു.

2018-19