"ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''കുട്ടിക്കൂട്ടം റിപ്പോർട്ടർമാരായി.അണിയിച്ചൊരുക്കിയത് 16 പത്രങ്ങൾ.''' | '''കുട്ടിക്കൂട്ടം റിപ്പോർട്ടർമാരായി.അണിയിച്ചൊരുക്കിയത് 16 പത്രങ്ങൾ.''' | ||
[[പ്രമാണം:48553-22-3-9.png|ലഘുചിത്രം|200x200ബിന്ദു]] | |||
കുട്ടികളിൽ പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങളെത്തിക്കുന്നതിനായി കാളികാവ് ബസാർ ജി.യു.പി.സ്കൂളിൽ നടപ്പിലാക്കുന്ന പത്രനിർമ്മാണ പദ്ധതി മികച്ച മാതൃകയായി.മൂന്നാം ക്ലാസു മുതൽ ഏഴാം ക്ലാസു വരെയുള്ള കുട്ടികളിൽ നിന്ന് തിരഞ്ഞെടുത്ത എഡിറ്റർ, സബ് എഡിറ്റർമാർ, റിപ്പോർട്ടർമാർ എന്നിവരടങ്ങിയ പത്രാധിപസമിതിയാണ് വിദ്യാലയ വാർത്തകളെ അടിസ്ഥാനമാക്കി പത്രങ്ങൾ തയ്യാറാക്കുന്നത്. പത്രങ്ങളുടെ പ്രകാശനവും പത്രാധിപ സമിതി അംഗങ്ങൾക്കുള്ള ക്ലാസും കോഴിക്കോട്ടെ പ്രമുഖ പത്രപ്രവർത്തകനും ചിത്രകാരനുമായ മുഖ്താർ ഉദരംപൊയിൽ നിർവ്വഹിച്ചു. | കുട്ടികളിൽ പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങളെത്തിക്കുന്നതിനായി കാളികാവ് ബസാർ ജി.യു.പി.സ്കൂളിൽ നടപ്പിലാക്കുന്ന പത്രനിർമ്മാണ പദ്ധതി മികച്ച മാതൃകയായി.മൂന്നാം ക്ലാസു മുതൽ ഏഴാം ക്ലാസു വരെയുള്ള കുട്ടികളിൽ നിന്ന് തിരഞ്ഞെടുത്ത എഡിറ്റർ, സബ് എഡിറ്റർമാർ, റിപ്പോർട്ടർമാർ എന്നിവരടങ്ങിയ പത്രാധിപസമിതിയാണ് വിദ്യാലയ വാർത്തകളെ അടിസ്ഥാനമാക്കി പത്രങ്ങൾ തയ്യാറാക്കുന്നത്. പത്രങ്ങളുടെ പ്രകാശനവും പത്രാധിപ സമിതി അംഗങ്ങൾക്കുള്ള ക്ലാസും കോഴിക്കോട്ടെ പ്രമുഖ പത്രപ്രവർത്തകനും ചിത്രകാരനുമായ മുഖ്താർ ഉദരംപൊയിൽ നിർവ്വഹിച്ചു. | ||
വരി 29: | വരി 29: | ||
'''പിറന്നാൾ ചെടി/പിറന്നാൾ പുസ്തകം''' | '''പിറന്നാൾ ചെടി/പിറന്നാൾ പുസ്തകം''' | ||
[[പ്രമാണം:48553-22-3-10.png|ലഘുചിത്രം|'''പിറന്നാൾ ചെടി''']] | |||
തങ്ങളുടെ പിറന്നാൾ ദിനത്തിലെ സന്തോഷം പങ്കിടുന്നതിന് വിദ്യാലയ മുറ്റത്തെ മനോഹരമാക്കാൻ ചെടികൾ സമ്മാനിക്കുകയോ, വിദ്യാലയ ലെെബ്രറികൾക്ക് പുസ്തകം സമ്മാനിക്കുകയോ ചെയ്യാം മികച്ച പ്രതികരണമാണ് രക്ഷിതാക്കളിൽ നിന്നും വിദ്യാർഥികൾ നിന്നും ലഭിക്കുന്നത് | തങ്ങളുടെ പിറന്നാൾ ദിനത്തിലെ സന്തോഷം പങ്കിടുന്നതിന് വിദ്യാലയ മുറ്റത്തെ മനോഹരമാക്കാൻ ചെടികൾ സമ്മാനിക്കുകയോ, വിദ്യാലയ ലെെബ്രറികൾക്ക് പുസ്തകം സമ്മാനിക്കുകയോ ചെയ്യാം മികച്ച പ്രതികരണമാണ് രക്ഷിതാക്കളിൽ നിന്നും വിദ്യാർഥികൾ നിന്നും ലഭിക്കുന്നത് | ||
'''അധ്യാപക ദിനം''' | '''അധ്യാപക ദിനം''' | ||
[[പ്രമാണം:48553-22-3-11.png|ഇടത്ത്|ലഘുചിത്രം|'''പിറന്നാൾ ചെടി''']] | |||
അധ്യാപക ദിനത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ വിദ്യാലയത്തിൽ നടപ്പാക്കാറുണ്ട്. ടാലന്റ് ലാബിൽ അധ്യാപനം വിഷയമായെടുത്ത കുട്ടികളുെട നേതൃത്വത്തിൽ കുട്ടിക്കൂട്ടം അധ്യാപകരായി ക്ലാസ്സുകൾ എടുത്തു. മികച്ച രീതിയിലുള്ള പഠനോപകരണങ്ങൾ അടക്കം ഒരുക്കി വിശദമായ ക്ലാസ്സുകൾ തന്നെയാണ് കുട്ടിക്കൂട്ടം ഏറ്റെടുത്തത്. | അധ്യാപക ദിനത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ വിദ്യാലയത്തിൽ നടപ്പാക്കാറുണ്ട്. ടാലന്റ് ലാബിൽ അധ്യാപനം വിഷയമായെടുത്ത കുട്ടികളുെട നേതൃത്വത്തിൽ കുട്ടിക്കൂട്ടം അധ്യാപകരായി ക്ലാസ്സുകൾ എടുത്തു. മികച്ച രീതിയിലുള്ള പഠനോപകരണങ്ങൾ അടക്കം ഒരുക്കി വിശദമായ ക്ലാസ്സുകൾ തന്നെയാണ് കുട്ടിക്കൂട്ടം ഏറ്റെടുത്തത്. | ||
വരി 75: | വരി 75: | ||
'''അതിജീവനം''' | '''അതിജീവനം''' | ||
[[പ്രമാണം:48553-22-3-12.png|ലഘുചിത്രം|286x286ബിന്ദു|അതിജീവനം]] | |||
പ്രളയം ദുരിതം വിതച്ചപ്പോൾ അതിജീവനത്തിന്റ സന്ദേശമേകി വിദ്യാർഥികളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചു. ഓണാഘോഷത്തിൽ മാവേലി വേഷം ധരിച്ചെത്തിയ രക്ഷിതാവാണ് ഓരോ ക്ലാസ്സിലെയും കുട്ടികൾ സമാഹരിച്ച തുക ഏറ്റുവാങ്ങിയതെന്ത് കുട്ടികൾക്കും ഏറെ ആവേശകരമായി. 30,000 രൂപയാണ് കുട്ടിക്കൂട്ടത്തിന്റെ സ്നേഹസമ്മാനമായി ലഭിച്ചത്. | പ്രളയം ദുരിതം വിതച്ചപ്പോൾ അതിജീവനത്തിന്റ സന്ദേശമേകി വിദ്യാർഥികളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചു. ഓണാഘോഷത്തിൽ മാവേലി വേഷം ധരിച്ചെത്തിയ രക്ഷിതാവാണ് ഓരോ ക്ലാസ്സിലെയും കുട്ടികൾ സമാഹരിച്ച തുക ഏറ്റുവാങ്ങിയതെന്ത് കുട്ടികൾക്കും ഏറെ ആവേശകരമായി. 30,000 രൂപയാണ് കുട്ടിക്കൂട്ടത്തിന്റെ സ്നേഹസമ്മാനമായി ലഭിച്ചത്. | ||
17:01, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
കുട്ടിക്കൂട്ടം റിപ്പോർട്ടർമാരായി.അണിയിച്ചൊരുക്കിയത് 16 പത്രങ്ങൾ.
![](/images/thumb/a/ac/48553-22-3-9.png/200px-48553-22-3-9.png)
കുട്ടികളിൽ പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങളെത്തിക്കുന്നതിനായി കാളികാവ് ബസാർ ജി.യു.പി.സ്കൂളിൽ നടപ്പിലാക്കുന്ന പത്രനിർമ്മാണ പദ്ധതി മികച്ച മാതൃകയായി.മൂന്നാം ക്ലാസു മുതൽ ഏഴാം ക്ലാസു വരെയുള്ള കുട്ടികളിൽ നിന്ന് തിരഞ്ഞെടുത്ത എഡിറ്റർ, സബ് എഡിറ്റർമാർ, റിപ്പോർട്ടർമാർ എന്നിവരടങ്ങിയ പത്രാധിപസമിതിയാണ് വിദ്യാലയ വാർത്തകളെ അടിസ്ഥാനമാക്കി പത്രങ്ങൾ തയ്യാറാക്കുന്നത്. പത്രങ്ങളുടെ പ്രകാശനവും പത്രാധിപ സമിതി അംഗങ്ങൾക്കുള്ള ക്ലാസും കോഴിക്കോട്ടെ പ്രമുഖ പത്രപ്രവർത്തകനും ചിത്രകാരനുമായ മുഖ്താർ ഉദരംപൊയിൽ നിർവ്വഹിച്ചു.
പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.
പ്രവേശനോത്സവം കാളികാവ് ബസാർ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നൽകിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.കനത്ത മഴയിലും തങ്ങളുടെ കുഞ്ഞുങ്ങളുമായി നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാലയത്തിലെ ആദ്യ ദിനം മികവുറ്റതാക്കി. റെക്കോർഡ് അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 128 കുട്ടികളും, LKG യിൽ 152കുട്ടികളുമടക്കം 350ൽ പരം
![](/images/6/60/Gupskkv20188108.jpg)
കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത്, 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് 35ൽ പരം വിദ്യാർഥികൾ പ്രവേശനം നേടിയത്.കഴിഞ്ഞ വർഷത്തെ 1054 കുട്ടികളിൽ നിന്ന് 1175 കുട്ടികളിലേക്കുള്ള വർദ്ധനവാണ് വിദ്യാലയം കൈവരിച്ചത്.പ്രവേശനോത്സവ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു നിർവ്വഹിച്ചു.ഹൈടെക്ക് ക്ലാസ് മുറികളുടെ സിച്ച് ഓൺ കർമ്മവും ചടങ്ങിൽ നിർവ്വഹിച്ചു.വിദ്യാലയത്തിനായി ഹൈടെക്ക് ക്ലാസ് റൂം സംഭവാന നൽകിയ ഡോ ലത്തീഫ് പടിയത്ത്,ഡോ ജസീന ലത്തീഫ്, കാളികാവ് സർവ്വീസ് സഹകരണ ബാങ്ക് എന്നിവർക്കുള്ള കൃതജ്ഞത പത്രം കൈമാറി.10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളൊരുക്കിയ വിദ്യാലയത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നൽകിയ ഉപഹാരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സണ്ണി ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാറിന്
![](/images/4/42/Gupskkv20188109.jpg)
കൈമാറി. പി.ടി.എ. പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ഷൗക്കത്തലി.വി, സമീദ്.പി, ഫൈസൽ ചോലക്കൽ, ഡോ.ജസീന ലത്തീഫ്, സർവ്വീസ് ബാങ്ക് പ്രസിഡൻറ് യൂസഫ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിദ്യാലയത്തിന്റെ ഈ അക്കാദമിക വർഷത്തിന്റെ ആദ്യ ദിനം അങ്ങനെ അവിസ്മരണീയമായി.
അധ്യാപക ശാക്തീകരണ പരിപാടി
കോവിഡ് മൂന്നാം തരംഗത്തിൽ വിദ്യാലയത്തിൽ കുട്ടികൾ എത്തിചേരാതിരുന്നപ്പോൾ അധ്യാപകർ വിദ്യാലയത്തിൽ എത്തുന്ന സമയം ഓൺലെെൻ ക്ലാസ്സുകൾക്ക് പ്രയോജനപ്പെടുത്തിയതിനുശേഷം അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എസ്. ആർ. ജി തീരുമാനിച്ചു. വിദ്യാലയത്തിലെ അധ്യാപകനും പരിശീലകനുമായ ശ്രീ അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രസംഗം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ മേഖലയിലും, ക്ലാസ്സുകൾ പ്രയോജനകരമായി വിനിമയം സഹായിക്കാൻ കഴിയുന്ന തരത്തിൽ എെ.ടി പരിശീലനം, പഠനോപകരണ നിർമാണ ശില്പശാല, എന്നിവ മറ്റു ആർ പി മാരുടേയും സഹായത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.
ഓൺലെെൻ ഫാമലി ക്വിസ്സ്റി
പബ്ലിക് ദിനത്തിൽ ദേശീയോദ്ഗ്രഥന ക്വിസ്സ് സംഘടിപ്പിച്ചു. ഓൺലെെനായി രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകമായി നടത്തി. തെരഞ്ഞെടുക്കപ്പെട്ട പത്ത് വീതം കുട്ടികളേയും, രക്ഷിതാക്കളേയും ഉൾപ്പെടുത്തി ഓഫ് ലെെനായി മത്സരം സംഘടിപ്പിച്ചു മികച്ച പങ്കാളിത്തമായിരുന്നു രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും ലഭിച്ചത്.
അക്ഷരമുറ്റത്ത് ഓട്ടൻതുള്ളൽ അവതരണം
![](/images/thumb/b/b3/48553-2022-3-8.png/300px-48553-2022-3-8.png)
നാലാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ കേരളീയ കലകൾ പരിചയപ്പെടുത്തുന്ന ഭാഗം വായനാനുഭവവും, വീഡിയോ എന്നിവയിലൂടെയാണ് സാധാരണ പരിചയപ്പെടുത്തുക.എന്നാൽ ഓട്ടൻതുള്ളൽ നേരനുഭവമൊരുക്കി കുട്ടികൾക്ക് പുതുമ സമ്മാനിക്കുകയാണ് കാളികാവ് ബസാർ സ്കൂൾ. ഓട്ടൻ തുള്ളൽ കലാരൂപത്തിൻ്റെ ദൃശ്യാവിഷ്ക്കാരമാണ് കുട്ടികൾക്കായി ഒരുക്കിയത്. തുള്ളലിലെ വ്യത്യസ്ത വേഷങ്ങൾ, മുഖത്തെഴുത്ത് രീതി, വസ്ത്രധാരണം, പാട്ടുകളിലെ വ്യത്യസ്തത തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് വിശദമാക്കി നൽകി. തുള്ളൽ കലാകാരന്മാരായ കലാമണ്ഡലം അനീഷ്, മണികണ്ഠൻ കുമരംപുത്തൂർ തുടങ്ങിയ കലാകാരന്മാരാണ് തുള്ളൽ അവതരണവുമായി എത്തിയത്. പ്രധാനധ്യാപകൻ ബാബു ഫ്രാൻസിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു അധ്യാപകരായ ഹരികൃഷ്ണൻ, സബ്ന, രജീഷ് നടുവത്ത്, ഷരീഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കുട്ടിക്കർഷകർ വിളയിച്ചത് നൂറുമേനി.
കുട്ടികളിൽ ജൈവ കൃഷിയുടെ പാഠം പകർന്നു നൽകുന്നതിനും, കാർഷിക രീതി പരിചയപ്പെടുത്തുന്നതിനുമായി കാളികാവ് ബസാർ ഗവ: യു പി സ്ക്കൂളിൽ ഹരിതം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടന്നു.അദ്യാപകരുടെയും പി.ടിഎ യുടെയും നേതൃത്വത്തിലാണ് നിലമൊരുക്കലും തെെനടുന്നതുമായ പ്രവർത്തി പൂർത്തീകരിച്ചത്. വിദ്യാലയും തുറന്ന് കുട്ടികൾ വന്നു തുടങ്ങിയതോടെ പരിപാലന ചുമതല വിദ്യാർത്ഥികൾ ഏറ്റെടുത്തു. പയർ, വെണ്ടക്ക, തക്കാളി, പപ്പായ എന്നീ പച്ചക്കറികളാണ് വിളവെടുത്തത്. വഴുതനങ്ങ, മുളക് എന്നിവ വരും ആഴ്ച്ചകളിൽ വിളവെടുക്കാനാകും. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിനേഷ് കുമാർ, ഹരികൃഷ്ണൻ പി.ടി.എ, എസ്.എം.സി ഭാരവാഹികളായ സി.പി.റൗഫ്, തെറ്റത്ത് ബാലൻ, പി. അയൂബ്, നജീബ് ബാബു വിദ്യാർഥികളായ ജിൻഷാദ്, ജിയന്ന മേരി ജയേഷ്, തുടങ്ങിയവർ നേതൃത്വം നൽകി.
വിദ്യാലയം പ്രതിഭകളിലേയ്ക്ക്.
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ അവ മികച്ച രീതിയിൽ ഏറ്റെടുക്കുവാൻ വിദ്യാലയത്തിനായി. പോയകാലത്തെ കാളികാവിന്റെ കലാകാരൻ കെ കുഞ്ഞാലസൻ, ചിത്രകാരൻ രവി, നാടക കലാകാരൻ ചന്ദ്രൻ, എഴുത്തുകാരനും ചിത്രകാരനുമായ മുഖാതാർ ഉദരംപൊയിൽ, എഴുത്തുകാരൻ അവർകളെയായിരുന്നു. ശിഹാബ് പറാട്ടി എന്നിവരെയാണ് വിദ്യാലയം ആദരിച്ചത്. കുഞ്ഞാലസനുമായി വിദ്യാലയം നടത്തിയ ആദരവ് വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് അദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത് ഏറെ ആഹലാദകരമായി.
പിറന്നാൾ ചെടി/പിറന്നാൾ പുസ്തകം
![](/images/thumb/2/26/48553-22-3-10.png/300px-48553-22-3-10.png)
തങ്ങളുടെ പിറന്നാൾ ദിനത്തിലെ സന്തോഷം പങ്കിടുന്നതിന് വിദ്യാലയ മുറ്റത്തെ മനോഹരമാക്കാൻ ചെടികൾ സമ്മാനിക്കുകയോ, വിദ്യാലയ ലെെബ്രറികൾക്ക് പുസ്തകം സമ്മാനിക്കുകയോ ചെയ്യാം മികച്ച പ്രതികരണമാണ് രക്ഷിതാക്കളിൽ നിന്നും വിദ്യാർഥികൾ നിന്നും ലഭിക്കുന്നത്
അധ്യാപക ദിനം
![](/images/thumb/e/eb/48553-22-3-11.png/300px-48553-22-3-11.png)
അധ്യാപക ദിനത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ വിദ്യാലയത്തിൽ നടപ്പാക്കാറുണ്ട്. ടാലന്റ് ലാബിൽ അധ്യാപനം വിഷയമായെടുത്ത കുട്ടികളുെട നേതൃത്വത്തിൽ കുട്ടിക്കൂട്ടം അധ്യാപകരായി ക്ലാസ്സുകൾ എടുത്തു. മികച്ച രീതിയിലുള്ള പഠനോപകരണങ്ങൾ അടക്കം ഒരുക്കി വിശദമായ ക്ലാസ്സുകൾ തന്നെയാണ് കുട്ടിക്കൂട്ടം ഏറ്റെടുത്തത്.
പഠനോത്സവം ജില്ലാതല ഉദ്ഘാടനം
പഠനോത്സവത്തിന്റെ മലപ്പുറംജില്ലാതല ഉദ്ഘാടനം വിദ്യാലയത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടന്നു. ഭാഷ, ഗണിതം, സാമൂഹ്യ ശാസ്ത്രം,ശാസ്ത്രം, ടാലൻറ് ലാബ്, അധ്യാപകരുടെ ടാലന്റ് ലാബ് തുടങ്ങിയ കോർണറുകളും ,വിദ്യാലയ മികവുകൾ, സ്കൂൾ ചാനൽ, ഹ്രസ്വചിത്ര പ്രദർശനങ്ങൾ തുടങ്ങിയവ അരങ്ങേറി. തത്സമയ പഠന പ്രവത്തനങ്ങളും, ക്ലാസ് റൂം അനുഭവങ്ങളും. രക്ഷിതാക്കളുമായി പങ്കുവെച്ചു.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തമാണ് പഠനോത്സവത്തിലുണ്ടായത്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ സുധാകരൻ, ടി.പി അഷ്റഫലി, എ.പി ജമീല, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹാരിസ് ,ജില്ലാ പ്രോജക്ട് ഓഫീസർ നാസർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റേർ എം മണി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഉണ്ണികൃഷ്ണൻ, ബി.പി.ഒ ഷൈജി ടി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി കൃഷ്ണൻ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ എൻ.ബി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
മാലിന്യം കത്തിക്കരുത് - വലിച്ചെറിയരുത്.
വിദ്യാലയ ശുചിത്വ പദ്ധതിയുടെ ഭാഗമായി കാളികാവ് ഗവ: യു പി സ്കൂളിലെ ക്ലാസ്സ് മുറികളിലെ വേസ്റ്റ് ബിനിൽ ശേഖരിച്ച പ്ലാസ്റ്റിക്ക് , കടലാസ് എന്നീ വസ്തുക്കളും , സ്ക്കൂൾ പാചകപുരയിലെ പാൽക വറുകൾ, മറ്റു പ്ലാസ്റ്റിക്ക് കവറുകളും പാചകപുരയിൽ നിന്നും സ്ക്കൂൾ ശുചിത്വ സേനാംഗങ്ങൾ ഏറ്റുവാങ്ങി കാളികാവിലെ പാഴ് വസ്തു വ്യാപാരി എരുത്ത് ഹംസക്ക് കൈമാറുകയും പ്രതിഫല തുകക്ക് പാൽകവറുകൾ സൂക്ഷിക്കാൻ ബക്കറ്റ് വാങ്ങുകയും ചെയ്തു. സ്കൂൾ ശുചിത്വ സേനാംഗങ്ങൾക്കൊപ്പം അദ്ധ്യാപകരായ ഷരീഫ്, ജിനേഷ് കുമാർ , SMC വൈ: ചെയർമാൻ തെറ്റത്ത് ബാലൻ എന്നിവർ നേതൃത്യം നൽകി.
കുട്ടിക്കർഷകർ വിളയിച്ചത് നൂറുമേനി
കുട്ടികളിൽ ജൈവ കൃഷിയുടെ പാഠം പകർന്നു നൽകുന്നതിനും, കാർഷിക രീതി പരിചയപ്പെടുത്തുന്നതിനുമായി കാളികാവ് ബസാർ ഗവ: യു പി സ്ക്കൂളിൽ ഹരിതം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടന്നു. വിദ്യാർത്ഥികൾ കൃഷി ചെയത് ഉണ്ടാക്കിയ പയർ, വെണ്ടക്ക, തക്കാളി, പപ്പായ എന്നീ പച്ചക്കറികളാണ് വിളവെടുത്തത്. വഴുതനങ്ങ, മുളക് എന്നിവ അടുത്ത ആഴ്ച വിളവെടുക്കാനാകും. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിനേഷ് കുമാർ, ഹരികൃഷ്ണൻ പി.ടി.എ, എസ്.എം.സി ഭാരവാഹികളായ സി.പി.റൗഫ്, തെറ്റത്ത് ബാലൻ, പി. അയൂബ്, നജീബ് ബാബു വിദ്യാർഥികളായ ജിൻഷാദ്, ജിയന്ന മേരി ജയേഷ്, തുടങ്ങിയവർ നേതൃത്വം നൽകി.
വിദ്യാലയത്തിനുള്ള പുതുവർഷ സമ്മാനവുമായി കാപ റിയാദ്
കാളികാവ് ഗവ: ബസാർ യൂ.പി സ്ക്കൂളിലെ സ്മാർട്ട് കമ്പ്യൂട്ടർ ലാബിലേക്ക് ഇൻവർട്ടർ , ബാറ്ററി എന്നിവ കൈമാറി. ജീവകാരുണ്യ, സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായ കാളികാവിലെ പ്രവാസി കൂട്ടായ്മ കാപ റിയാദ് ആണ് ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്. ഭാരവാഹികളായ ഏമാടൻ ജാഫർ , പട്ടിക്കാടൻ ഹമീദലി, കുട്ടശേരി ശിഹാബ് എന്നിവർ ചേർന്ന് പി.ടി.എ ഭാരവാഹികൾക്ക് കൈമാറി. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ്, പി.ടി.എ പ്രസിഡൻ്റ് കെ.റഹ്മത്തുള്ള, എസ്.എം.സി ചെയർമാൻ പി മഹ്സൂം, സി.പി റൗഫ്, തെറ്റത്ത് ബാലൻ സി ഷൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു.
യുദ്ധവിരുദ്ധ സന്ദേശം പകർന്ന് കാളികാവ് ബസാർ സ്കൂളിലെ വിദ്യാർഥികൾ.
യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശമുയർത്തി കാളികാവ് ബസാർ ഗവ.യു.പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്നേഹദീപം തെളിയിച്ചു. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ മുനീർ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ സലീമ, അഫിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നീണ്ട പതിനെട്ടുമാസത്തെ ഇടവേളക്കുശേഷം
കളി ചിരിയും പാട്ടുമായി വിദ്യാലയപടി കടന്ന് കുട്ടിക്കൂട്ടം ആഗതമായി.... കരുതലോടെ മുന്നേറി നഷ്ടപ്പെട്ട വിദ്യാലയനുഭവങ്ങൾ നമുക്ക് തിരികെ പിടിക്കാം... വാർഡ് മെമ്പർ രമാരാജൻ പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു....
കാളികാവ് പഞ്ചായത്ത്തല പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.
കാളികാവ് പഞ്ചായത്ത് തല പ്രവേശനോത്സവം കാളികാവ് ബസാർ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നൽകിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.കനത്ത മഴയിലും തങ്ങളുടെ
![](/images/thumb/5/55/Gupskkv201881012_03.jpg/300px-Gupskkv201881012_03.jpg)
കുഞ്ഞുങ്ങളുമായി നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാലയത്തിലെ ആദ്യ ദിനം മികവുറ്റതാക്കി. റെക്കോർഡ് അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 128 കുട്ടികളും, LKG യിൽ 152 കുട്ടികളുമടക്കം 350ൽ പരം കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത്, 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് 35ൽ പരം വിദ്യാർഥികൾ പ്രവേശനം നേടിയത്.കഴിഞ്ഞ വർഷത്തെ 1054 കുട്ടികളിൽ നിന്ന് 1175 കുട്ടികളിലേക്കുള്ള വർദ്ധനവാണ് വിദ്യാലയം കൈവരിച്ചത്.പ്രവേശനോത്സവ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു നിർവ്വഹിച്ചു.ഹൈടെക്ക് ക്ലാസ് മുറികളുടെ സിച്ച് ഓൺ കർമ്മവും ചടങ്ങിൽ നിർവ്വഹിച്ചു.വിദ്യാലയത്തിനായി ഹൈടെക്ക് ക്ലാസ് റൂം സംഭവാന നൽകിയ ഡോ ലത്തീഫ് പടിയത്ത്,ഡോ ജസീന ലത്തീഫ്, കാളികാവ് സർവ്വീസ്
![](/images/6/60/Gupskkv20188108.jpg)
സഹകരണ ബാങ്ക് എന്നിവർക്കുള്ള കൃതജ്ഞത പത്രം കൈമാറി.10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളൊരുക്കിയ വിദ്യാലയത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നൽകിയ ഉപഹാരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സണ്ണി ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാറിന് കൈമാറി. പി.ടി.എ. പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ഷൗക്കത്തലി.വി, സമീദ്.പി, ഫൈസൽ ചോലക്കൽ, ഡോ.ജസീന ലത്തീഫ്, സർവ്വീസ് ബാങ്ക് പ്രസിഡൻറ് യൂസഫ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിദ്യാലയത്തിന്റെ ഈ അക്കാദമിക വർഷത്തിന്റെ ആദ്യ ദിനം അങ്ങനെ അവിസ്മരണീയമായി. സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും ഹലോ ഇംഗ്ലീഷ് പദ്ധതി പ്രഖ്യാപനവും
![](/images/thumb/5/54/Gupskkv201881012_02.jpg/300px-Gupskkv201881012_02.jpg)
കാളികാവ്: കാളികാവ് മാതൃക ഗവ യു പി സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രഖ്യാപനവും വണ്ടൂർ നിയോജക മണ്ഡലം എം.എൽ.എ എ.പി അനിൽകുമാർ നിർവ്വഹിച്ചു. 2005-06 വർഷത്തിലെ ഏഴാം ക്ലാസിലെ പൂർവ്വ വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിനായി ഹൈടെക്ക് ക്ലാസ് മുറി സംഭാവന നൽകിയത്.പൊതു വിദ്യാഭ്യാസ വകുപ്പ് ഇംഗ്ലീഷ് പഠനം മികവുറ്റതാക്കുന്നതിനായി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങിൽ നിർവ്വഹിച്ചു.ഹലോ ഇംഗ്ലീഷ് പദ്ധതിയെകുറിച്ച് രക്ഷിതാക്കൾക്കുള്ള ക്ലാസിന് ബിനോയ് മാസ്റ്റർ നേതൃത്വം നൽകി. ഹലോ ഇംഗ്ലീഷ് അനുഭവങ്ങൾ വിദ്യാർഥി പ്രതിനിധി നജ്ല വി .പി പങ്കുവെച്ചു. എൽ.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ബി ആർ സി ട്രൈയ്നർ അനീസ്, പൂർവ്വ വിദ്യാർഥി പ്രതിനിധി അഷ് ഹദ് മമ്പാടൻ, പി.അയ്യൂബ്, റംല, തുടങ്ങിയവർ ആശംസകളറിയിച്ചു.ചടങ്ങിൽ ഹെഡ് മാസ്റ്റർ എൻ ബി സുരേഷ് കുമാർ സ്വാഗതവും പി.ടി എ അംഗം സമീദ് പി നന്ദിയും പറഞ്ഞു..
അതിജീവനം
![](/images/thumb/2/21/48553-22-3-12.png/200px-48553-22-3-12.png)
പ്രളയം ദുരിതം വിതച്ചപ്പോൾ അതിജീവനത്തിന്റ സന്ദേശമേകി വിദ്യാർഥികളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചു. ഓണാഘോഷത്തിൽ മാവേലി വേഷം ധരിച്ചെത്തിയ രക്ഷിതാവാണ് ഓരോ ക്ലാസ്സിലെയും കുട്ടികൾ സമാഹരിച്ച തുക ഏറ്റുവാങ്ങിയതെന്ത് കുട്ടികൾക്കും ഏറെ ആവേശകരമായി. 30,000 രൂപയാണ് കുട്ടിക്കൂട്ടത്തിന്റെ സ്നേഹസമ്മാനമായി ലഭിച്ചത്.
പഞ്ചായത്ത് കലാമേള
കാളികാവ് പഞ്ചായത്ത് തല കലാമേളയിൽ മികച്ച നേട്ടമാണ് വിദ്യാലയത്തിന് കെെവരിക്കാനായത്. പങ്കെടുത്ത അധിക ഇനങ്ങളിലും ഉപജില്ലാതലത്തിലേക്ക് യോഗ്യത നേടാനായി.
ഹരിതോത്സവത്തിന് തുടക്കം
പൊതുവിദ്യാഭ്യാസ വകുപ്പും, വനം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹരിതോത്സവം പദ്ധതിയിലെ ഉദ്ഘാടന പരിപാടിയായി പരിസ്ഥിതി ദിനാചരണം വിദ്യാലയ മുറ്റത്ത് തേൻവരിക്ക പ്ലാവിൻ തൈ നട്ട് ഹെഡ്മാസ്റ്റർ എൻ ബി സുരേഷ്കുമാർ നിർവ്വഹിക്കുന്നു. അവധിക്കഴിഞ്ഞെത്തുന്ന വിദ്യാർഥികൾക്ക് നൽകാനായി തൈകളും വനം വകുപ്പ് വിദ്യാലയത്തിലെത്തിച്ചിട്ടുണ്ട്..
വീരജവാന്റെ ജ്വലിക്കുന്ന ഓർമകളിൽ മാതൃവിദ്യാലയത്തിന്റെ പ്രണാമം..
കാളികാവ്: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വീരജവാൻ അബ്ദുൽ നാസറിന്റെ ഓർമകൾ പങ്കുവെച്ച് കാളികാവ് ബസാർ സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി ആയിരുന്ന അബ്ദുൽ നാസർ 1998 ലെ കാർഗിൽ വിജയദിനത്തിന്റെ തലേ ദിവസമാണ് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്. വിദ്യാലയസോഷ്യൽ സയൻസ് ക്ലബ്ബിന്റെ
നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.വീര ജവാന്റെ മാതാവ് ഫാത്തിമ സുഹ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഒ.കെ ഭാസ്കരൻ മാസ്റ്റർ, ഹാഫിസ് പി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കുമാർ സ്വാഗതവും, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ മുനീർ
![](/images/4/42/Gupskkv20188109.jpg)
കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടന്നു.
തെരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ പകർന്ന് കളികാവ് ബസാർ സ്കൂൾ
കാളികാവ്.ജനാധിപത്യ രീതികൾ മനസിലാക്കാൻ സഹായമാകുന്ന തരത്തിൽ വിദ്യാലയ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി കാളികാവ് ബസാർ യു.പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, വോട്ട് ക്യാംപയനിങ്ങ്, മീറ്റ് ദ കാൻഡിഡേറ്റ്, വോട്ടെടുപ്പ് രീതികൾ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിച്ചതും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, മീഡിയ പ്രതിനിധികൾ, പോളിംങ്ങ് ഏജൻറുമാർ തുടങ്ങി എല്ലാ മേഖലകളിലും സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികൾ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിൽ 153 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 7.A ക്ലാസിലെ റഷ ഫെബിൻ വിജയിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ മുനീർ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ജനറൽ പി.ടി.എ യോഗം
വിദ്യാലയത്തിന്റെ 2018- 19 വർഷത്തെ ജനറൽ പി.ടി.എ യോഗം ചേർന്നു.യോഗം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജീബ് ബാബു ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹാരിസ് സംസാരിച്ചു.യോഗത്തിൽ 2017-18 അധ്യയന വർഷത്തെ റിപ്പോർട്ട് ,വരവു ചിലവു കണക്ക് അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.
പി.ടി.എ പ്രസിഡന്റ്: മഹ്സൂം പുലത്ത്
വൈസ് പ്രസിഡണ്ട്
മുഹമ്മദാലി എറമ്പത്ത്
എസ്.എം.സി ചെയർമാൻ
![](/images/thumb/f/fb/Gupskkv201881012_01.jpg/300px-Gupskkv201881012_01.jpg)
പി.അയ്യൂബ് എസ്.എം.സി വൈസ് ചെയർമാൻ ഹാരിസ് സോനു, എം.ടി.എ പ്രസിഡന്റ് സുഹ്റ പി വൈസ് പ്രസിഡൻറ് റംല വി.
5 July · കരാട്ടേപരിശീലനം ടാലന്റ് ലാബിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷമായി നടന്നു വരുന്ന കരാട്ടേപരിശീലനത്തിന്റെ ഈ വർഷത്തെ ആദ്യ ക്ലാസ്സ് ഇന്നായിരുന്നു. കാളികാവ് ബുഷി ഡോ മാർഷൽ അക്കാദമിയാണ് സൗജന്യമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്. സെമ്പായി ബിനു ജോസഫ്, ഫഹദ്, അഖിൽ എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത് ...
യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർന്ന്ഹിരോഷിമാ ദിനാചരണം.
കാളികാവ്: ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാളികാവ് ബസാർ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധഗീതങ്ങൾ രചിക്കൽ , പോസ്റ്റർ
![](/images/thumb/2/22/Gupskkv201813.jpg/300px-Gupskkv201813.jpg)
നിർമാണം, യുദ്ധ വിരുദ്ധറാലി തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സഡാക്കോ കൊക്കിന്റെ മാതൃകയും കുട്ടികൾ നിർമിച്ചു.ക്ലാസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാർ പി.ടി.എ പ്രസിഡൻറ് മഹ്സും പി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ മുനീർ.കെ, അനിൽ ഒ.കെ, മുനീറ, റോഷ്ന സ്കൂൾ ലീഡർ റഷഫെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.