"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Photogallery.jpg|ലഘുചിത്രം|wild life photography & painting exhibition]] | |||
'''ആനിമൽ ക്ലബ്ബ് പ്രവർത്തനം 2021-22''' | '''ആനിമൽ ക്ലബ്ബ് പ്രവർത്തനം 2021-22''' | ||
12:21, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ആനിമൽ ക്ലബ്ബ് പ്രവർത്തനം 2021-22
പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങരയിൽ 2015 മുതൽ ആനിമൽ ക്ലബ്ബ് പ്രവർത്തനം നടത്തുന്നു ഈ വർഷം ഓഗസ്റ്റ് പതിനേഴാം തീയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സി. ലിസ് മിൻ ആനിമൽ ക്ലബ്ബ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു Coordinator മാരായി അധ്യാപകരായ റിനി ടീച്ചർ, സിജി ടീച്ചർ സി.സ്മിത, ജെസ്സു ടീച്ചർ എന്നിവരെ ചുമതലപ്പെടുത്തി ആനിമൽ ക്ലബ്ബിൽ അമ്പതോളം കുട്ടികൾ ചേർന്നു.ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളെ കുറിച്ചും വീട്ടിലുള്ള പക്ഷികളെക്കുറിച്ചും എഴുതുവാനും ഇവയുടെ ഫോട്ടോ എടുക്കുന്നതിനും കലാവിരുതുകൾ പ്രദർശിപ്പിക്കാനുമായി ഓൺലൈനായി തന്നെ അവസരങ്ങൾ നൽകി.കോ വിഡ് കാലത്തെ വിരസത മാറ്റാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു .ഇതിലെ അംഗങ്ങൾക്കായി ബഹുമാനപ്പെട്ട ജെസ്സു ടീച്ചർ ആശയങ്ങൾ പങ്കുവെച്ചു. പ്രകൃതിയിൽ കണ്ടെത്തിയ അപൂർവങ്ങളായ ചിത്രശലഭങ്ങൾ പക്ഷികൾ ഇവയെ നിരീക്ഷിക്കുന്നതിന് അവസരം ലഭിച്ചു നല്ല ചിത്രങ്ങൾക്കും രചനകൾക്കും സമ്മാനങ്ങൾ നൽകി .പരിസ്ഥിതിയെ കുറിച്ച് ഒരു ക്വിസ് മത്സരം കുട്ടികൾക്ക് വേണ്ടി നടത്തുകയുണ്ടായി.കുട്ടികൾക്ക് നൽകിയ നിർദേശമനുസരിച്ച് അവരുടെ വീടുകളിലെ പച്ചക്കറി തോട്ടങ്ങളും പൂന്തോട്ടങ്ങളും വീഡിയോയിലൂടെ സ്കൂളിൽ പ്രദർശനം നടത്തി.മികച്ചക്ക് സ്കൂൾ തുറന്നപ്പോൾ സമ്മാനങ്ങൾ നൽകുകയും ചെയ്തു.ഈ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്താനും പരിസ്ഥിതി സ്നേഹം വളർത്താനും ക്ലബിന് സാധിച്ചു.ക്ലബിന്റെ നേതൃത്ത്വത്തിൽ വന്യജീവി -വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിൻെറ ആവശ്യകത വ്യക്തമാക്കി.മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് ക്ലബ് അംഗങ്ങൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു.
വന പ്രദേശത്തോട് ചേർന്നുകിടക്കുന്ന വിദ്യാലയം ആയതിനാൽ ഇവിടെ കുരങ്ങ് മയിൽ മറ്റു പലതരം പക്ഷികൾ ഇവ സാധാരണ വരിക പതിവാണ് വിദ്യാലയ പ്രവർത്തനങ്ങൾക്ക് ശല്യം ആകാത്ത രീതിയിൽ ഇവയെ അകറ്റിനിർത്താനും ബുദ്ധിപുർവ്വം പേടികൂടാതെ പ്രകൃതിയെ പരിപാലിക്കുന്നതിനും അനിമൽ ക്ലബ്ബ് അംഗങ്ങൾക്ക് സാധിക്കുന്നു പിടിഎയുടെ സഹായവും ഇവർക്ക് ഇതിനായി ഉണ്ട്