"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
== ഇ.എൻ.ഓവർബറി ( Overburry's Folly ) == | == ഇ.എൻ.ഓവർബറി ( Overburry's Folly ) == | ||
കടലിനോട് ചേർന്ന് നിൽക്കുന്ന സാമാന്യം വിശാലമായ ഭൂമിയിൽ , ചരിത്രവുമായി അഭേദ്യബന്ധമുള്ള കെട്ടിട സമൂഹത്തെ നമ്മുടെ പൈതൃകത്തിന്റെ നടുമുറിയായി കണക്കാക്കാം . മൈതാനത്തിൽ നിന്നും കടലിൽ നിന്നും ഏതാണ്ട് കുത്തനെകെട്ടിപ്പൊക്കിയ “ ഓവർബറീസ് ഫോളി ' . ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായ ഓവർബറി . പിന്നീട് നീതിനിർവ്വഹണരംഗത്ത് ശ്രദ്ധേയനായ വ്യക്തിയായി മാറുകയുണ്ടായി . 1879 ലാണ് അദ്ദേഹം ജഡ്ജിയായി നിയമിതനായത് . അസ്തമയ സൂര്യന്റെ ഭംഗിയാസ്വദിക്കാൻ തലശ്ശേരി കോട്ടയ്ക്ക് പിന്നിലെ അപൂർവ്വ സുന്ദരമായ സ്ഥലത്ത് അദ്ദേഹം ഒരു വിശ്രമകേന്ദ്രം പണിയാൻ തീരുമാനിച്ചു . എന്നാൽ ഈ കേന്ദ്രത്തിന്റെ പണി നടന്നുകൊണ്ടിരിക്കെ കോഴിക്കോട്ടേക്കു സ്ഥലം മാറ്റം ലഭിച്ച അദ്ദേഹം പണി പാതിവഴിയിലുപേക്ഷിച്ച് അങ്ങോട്ടേക്കു പോവുകയും ചെയ്തു . പണി പൂർത്തിയാകാതെ വിശ്രമകേന്ദ്രം അങ്ങനെ നിലകൊണ്ടതിനെ കാലം ഓവർബറിയുടെ വിഡ്ഢിത്തം ' ( Overbury's Folly ) എന്നു വിളി ച്ചു . ഫോളി എന്ന വാക്കിന് ചെലവിനെക്കുറിച്ച് ചിന്തിക്കാതെ പ്രവർത്തനം തുടങ്ങി നിർത്തിവെയ്ക്കേണ്ടി വന്ന പദ്ധതി , വിഡ്ഢിത്തം എന്നൊക്കെയാ ണർത്ഥം . എന്തായാലും പിന്നീട് ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി അതിനെ നവീകരിച്ചു . 2011 നവംബർ 14 ന് ഓവർബറീസിന്റെ നവീനരൂപം ഉദ്ഘാടനം ചെയ്തു . ഒരു കടൽത്തീരവിശ്രമകേന്ദ്രം പണിയാനാരംഭിച്ചു കൊണ്ട് തലശ്ശേരിയിൽ പ്രശസ്തനായിത്തീർന്ന ഓവർബറി എന്ന സായ്പ് ഈ വിശമകേന്ദ്രത്തിലൂടെ ഇന്നും ജനമനസ്സുകളിൽ ഓർമ്മിക്കപ്പെടുന്നു . തലശ്ശേരിയിലെ ഒരു ചരിത്രസ്മാരകമായ ഓവർബറീസ് വിശ്രമകേന്ദ്രം സന്ദർശനകേന്ദ്രമായി ഇന്നും നിലനിൽക്കുന്നു. | കടലിനോട് ചേർന്ന് നിൽക്കുന്ന സാമാന്യം വിശാലമായ ഭൂമിയിൽ , ചരിത്രവുമായി അഭേദ്യബന്ധമുള്ള കെട്ടിട സമൂഹത്തെ നമ്മുടെ പൈതൃകത്തിന്റെ നടുമുറിയായി കണക്കാക്കാം . മൈതാനത്തിൽ നിന്നും കടലിൽ നിന്നും ഏതാണ്ട് കുത്തനെകെട്ടിപ്പൊക്കിയ “ ഓവർബറീസ് ഫോളി ' . ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായ ഓവർബറി . പിന്നീട് നീതിനിർവ്വഹണരംഗത്ത് ശ്രദ്ധേയനായ വ്യക്തിയായി മാറുകയുണ്ടായി . 1879 ലാണ് അദ്ദേഹം ജഡ്ജിയായി നിയമിതനായത് . അസ്തമയ സൂര്യന്റെ ഭംഗിയാസ്വദിക്കാൻ തലശ്ശേരി കോട്ടയ്ക്ക് പിന്നിലെ അപൂർവ്വ സുന്ദരമായ സ്ഥലത്ത് അദ്ദേഹം ഒരു വിശ്രമകേന്ദ്രം പണിയാൻ തീരുമാനിച്ചു . എന്നാൽ ഈ കേന്ദ്രത്തിന്റെ പണി നടന്നുകൊണ്ടിരിക്കെ കോഴിക്കോട്ടേക്കു സ്ഥലം മാറ്റം ലഭിച്ച അദ്ദേഹം പണി പാതിവഴിയിലുപേക്ഷിച്ച് അങ്ങോട്ടേക്കു പോവുകയും ചെയ്തു . പണി പൂർത്തിയാകാതെ വിശ്രമകേന്ദ്രം അങ്ങനെ നിലകൊണ്ടതിനെ കാലം ഓവർബറിയുടെ വിഡ്ഢിത്തം ' ( Overbury's Folly ) എന്നു വിളി ച്ചു . ഫോളി എന്ന വാക്കിന് ചെലവിനെക്കുറിച്ച് ചിന്തിക്കാതെ പ്രവർത്തനം തുടങ്ങി നിർത്തിവെയ്ക്കേണ്ടി വന്ന പദ്ധതി , വിഡ്ഢിത്തം എന്നൊക്കെയാ ണർത്ഥം . എന്തായാലും പിന്നീട് ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി അതിനെ നവീകരിച്ചു . 2011 നവംബർ 14 ന് ഓവർബറീസിന്റെ നവീനരൂപം ഉദ്ഘാടനം ചെയ്തു . ഒരു കടൽത്തീരവിശ്രമകേന്ദ്രം പണിയാനാരംഭിച്ചു കൊണ്ട് തലശ്ശേരിയിൽ പ്രശസ്തനായിത്തീർന്ന ഓവർബറി എന്ന സായ്പ് ഈ വിശമകേന്ദ്രത്തിലൂടെ ഇന്നും ജനമനസ്സുകളിൽ ഓർമ്മിക്കപ്പെടുന്നു . തലശ്ശേരിയിലെ ഒരു ചരിത്രസ്മാരകമായ ഓവർബറീസ് വിശ്രമകേന്ദ്രം സന്ദർശനകേന്ദ്രമായി ഇന്നും നിലനിൽക്കുന്നു. | ||
== ആസാദ് ലൈബ്രറി ( തലശ്ശേരി താലൂക്ക് ലൈബ്രറി) == | == ആസാദ് ലൈബ്രറി ( തലശ്ശേരി താലൂക്ക് ലൈബ്രറി) == | ||
വരി 43: | വരി 41: | ||
== ബ്രണ്ണൻ സ്കൂളും കോളേജും == | == ബ്രണ്ണൻ സ്കൂളും കോളേജും == | ||
തലശ്ശേരിയുടെ വിദ്യാഭ്യാസ ഉന്നതിയിൽ നിർണ്ണായക പങ്കുവഹിച്ചത് 150 ഓളം വർഷങ്ങൾ പഴക്കമുള്ള കേരളത്തിലെ നാലു കലാലയങ്ങളിലൊന്നായ ബ്രണ്ണൻ കോളേജാണ് . ഈ കോളേജിന്റെ ചരിത്രം പരിശോധിക്കുമ്പോൾ തലശ്ശേരിക്ക് മറക്കാൻ കഴിയാത്ത നാമധേയമാണ് എഡ്വേഡ് ബ്രണ്ണന്റേത് . പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഒരു വിദേ ശിയ കപ്പൽ കോളിൽപ്പെട്ടു തകർന്നു തലശ്ശേരി കര ടിഞ്ഞപ്പോൾ അതിലെ എഡ്വേഡ് ബ്രണ്ണൻ എന്ന നാവികനെ തലശ്ശേരിക്കാർ രക്ഷിച്ചിരുന്നു . ബ്രിട്ടീഷു കാരനായ അദ്ദേഹത്തിന് തലശ്ശേരി ഇഷ്ടപ്പെടുകയും ഇവിടെ സ്ഥിരതാമസമാക്കി ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിൽ ഉദ്യോഗസ്ഥനാവുകയും ചെയ്തു . നേതൃത്വ ബ്രണ്ണന്റെ വിൽപത്രത്തിലെ വ്യവസ്ഥപ്രകാരം അദ്ദേഹത്തിന്റെ ജീവിത സമ്പാദ്യമായി നീക്കിവെച്ചവ ഉപയോഗിച്ച് 1862 ൽ മദിരാശി പൊതുവിദ്യാഭ്യാസ വകു പിൻ കീഴിൽ ബാസൽ ജർമ്മൻ മിഷന്റെ ത്തിൽ ആരംഭിച്ചതാണ് ബ്രണ്ണൻ സ്കൂൾ . 1868 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1872 ൽ ഗവൺമെന്റ് ഏറ്റെടുത്ത ഈ വിദ്യാലയം 1890 ബ്രണ്ണൻ കോളേജായി ഉയർത്തി . ഫെലോ ഓഫ് ആർട്സ് കോഴ്സ് | തലശ്ശേരിയുടെ വിദ്യാഭ്യാസ ഉന്നതിയിൽ നിർണ്ണായക പങ്കുവഹിച്ചത് 150 ഓളം വർഷങ്ങൾ പഴക്കമുള്ള കേരളത്തിലെ നാലു കലാലയങ്ങളിലൊന്നായ ബ്രണ്ണൻ കോളേജാണ് . ഈ കോളേജിന്റെ ചരിത്രം പരിശോധിക്കുമ്പോൾ തലശ്ശേരിക്ക് മറക്കാൻ കഴിയാത്ത നാമധേയമാണ് എഡ്വേഡ് ബ്രണ്ണന്റേത് . പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഒരു വിദേ ശിയ കപ്പൽ കോളിൽപ്പെട്ടു തകർന്നു തലശ്ശേരി കര ടിഞ്ഞപ്പോൾ അതിലെ എഡ്വേഡ് ബ്രണ്ണൻ എന്ന നാവികനെ തലശ്ശേരിക്കാർ രക്ഷിച്ചിരുന്നു . ബ്രിട്ടീഷു കാരനായ അദ്ദേഹത്തിന് തലശ്ശേരി ഇഷ്ടപ്പെടുകയും ഇവിടെ സ്ഥിരതാമസമാക്കി ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിൽ ഉദ്യോഗസ്ഥനാവുകയും ചെയ്തു . നേതൃത്വ ബ്രണ്ണന്റെ വിൽപത്രത്തിലെ വ്യവസ്ഥപ്രകാരം അദ്ദേഹത്തിന്റെ ജീവിത സമ്പാദ്യമായി നീക്കിവെച്ചവ ഉപയോഗിച്ച് 1862 ൽ മദിരാശി പൊതുവിദ്യാഭ്യാസ വകു പിൻ കീഴിൽ ബാസൽ ജർമ്മൻ മിഷന്റെ ത്തിൽ ആരംഭിച്ചതാണ് ബ്രണ്ണൻ സ്കൂൾ . 1868 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1872 ൽ ഗവൺമെന്റ് ഏറ്റെടുത്ത ഈ വിദ്യാലയം 1890 ബ്രണ്ണൻ കോളേജായി ഉയർത്തി . ഫെലോ ഓഫ് ആർട്സ് കോഴ്സ് അനുവദിച്ചുകൊണ്ട് മദിരാശി സർവ്വകലാശാലയുടെ കീഴിൽ സെക്കന്റ് ഗ്രേഡ് കോളേജ് ആയി . മംഗലാപുരത്തിനുംകോഴിക്കോടിനും ഇടയിൽ ആദ്യത്തെ കോളേജ് . 1949 ൽ ഹൈസ്കൂളിനെ കോളേജിൽനിന്ന് വേർപെടുത്തി . 1958 ൽ കോളേജ് ധർമ്മടത്തേക്ക് മാറ്റുകയും ചെയ്തു . 1999 ൽ ബ്രണ്ണൻ ഹൈസ്കൂൾ ഹയർ സെക്കണ്ടറിയാക്കി ഉയർത്തി . തലശ്ശേരിയുടെ വിദ്യാഭ്യാസ മേഖലയിൽ മികവുകളോടെ ബ്രണ്ണൻ സ്കൂൾ അതിന്റെ പ്രയാണം ഇന്നും തുടരുന്നു . ബ്രണ്ണൻ കോളേജിന്റെ പ്രസക്തിയാകട്ടെ ഉന്നത വിദ്യാഭ്യാസ വേദി എന്നനിലയ്ക്ക് മാത്രമായിരു ന്നില്ല . ബൗദ്ധിക പ്രവർത്തനങ്ങളും കലാ - സാംസ്കാ രിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുവാനും അതിനു വേണ്ട മാനസികാന്തരീക്ഷം സൃഷ്ടിക്കുവാനും കോളേജിനു കഴിഞ്ഞു . സാഹിത്യ കലാ വി ജ്ഞാനമേഖലകളിലെ പുകഴ്പെറ്റ വ്യക്തികൾ ബ്രണ്ണൻ കോളേജിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുത്ത് തലശ്ശേരിയുടെ ബൗദ്ധിക - സാംസ്കാരിക പാരമ്പര്യം പരിപോഷിപ്പിക്കാൻ സഹായിച്ചു . കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തിൽ പ്രഭവിതറിയ നിരവധി പ്രഗത്ഭരായ അധ്യാപകരാലും വിദ്യാർത്ഥികളാലും പുകൾപെറ്റ ബ്രണ്ണൻ കോളേജ് യു . ജി . സി . നൽകുന്ന 1 മികവിന്റെ അംഗീകാരത്തോടെ തലശ്ശേരിയുടെ മണ്ണിൽ തലയെടുപ്പോടെ നിൽക്കുന്നു . |
12:19, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
തലശ്ശേരി ചരിത്ര കുറിപ്പുകളിലൂടെ
"പ്രകൃതിദത്തമായ കരിമ്പാറകൾ വലയം തീർത്ത് സംരക്ഷി സമുദ്രതീരം .. അവിടേക്കി റങ്ങി ഓടിവരുന്ന ഒരു കൂട്ടം ഹരിതാഭ മായ കൊച്ചു കുന്നുകൾ , അവയോട് ചേർന്നു സ്ഥിതി ചെയ്യുന്ന നയനമ മനോഹരമായ നഗരം" .- വില്യം ലോഗന്റെ തലശ്ശേരികുറിപ്പ്ക്കുറിപ്പ്. തലശ്ശേരിയുടെ പ്രാചീനനാമം 'ശേതാരണ്യപുരി ' ആണെന്ന് കാണുന്നു ( Manual of Administration of Madras Presidency vol.Il 1885 ).രേഖകളിൽ കാണുന്നു.പഴയ രേഖകളിൽ ' തലച്ചേരി ' ' തലക്കച്ചേരി ' " തളിശ്ശേരി എന്നിങ്ങനെനാമധേയങ്ങൾ , അനേകം ചേരികളുടെ തലസ്ഥാനമായതി നാൽ തലശ്ശേരി , കച്ചേരികളുടെ ആസ്ഥാനമാകയാൽ തലക്കച്ചേരി , പാ ചീനതളികളിലൊന്നായതിനാൽ തളിശ്ശേരി എന്നിങ്ങനെ പേരിനെക്കുറി ച്ചുള്ള അഭിപ്രായ ഭിന്നതകൾ.
മുന്നോറോളം വർഷങ്ങൾ നീണ്ടുനിന്ന ബ്രിട്ടീഷ് ആധിപത്യമായിരുന്നു തലശ്ശേരിക്ക് പെരുമ നൽകിയത് . ചെന്നൈയിലുള്ള ആർകൈവ് സിൽ സൂക്ഷിച്ചിരിക്കുന്ന 20 വോള്യങ്ങളുള്ള ടെലിച്ചറി കൺസൾട്ടേഷൻസ് ' എന്ന സുപ്രധാന രേഖകൾ ബ്രിട്ടീഷ് കാലത്തെ കേരള ചരിത്ര ത്തിന്റെ താളുകളാണ് . തലശ്ശേരിയെ ആധുനിക ചരിത്രത്തിലെ അനി വാര്യഘടകമാക്കുന്നതും ഈ രേഖകളാണ് . ബ്രിട്ടീഷ് കാലത്തിന് മുൻപുള്ള തലശ്ശേരിയിലെ ജനങ്ങളെക്കുറിച്ചും അവരുടെ സംസ്കാരത്തെ ക്കുറിച്ചും യുക്തമായ ചില ഊഹങ്ങളല്ലാതെ മതിയായ രേഖകളില്ല . തലശ്ശേരിയുടെ ഇന്നത്തെ ഭൂമിശാസ്ത്ര പരിധികൾ ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഫലമായുണ്ടായതാണ് . ഇന്ന് വ്യാപക കേന്ദ്രമായി അറിയപ്പെടുന്ന തെക്കൻ ഭൂവിഭാഗം തുലോം ജനവാസം കുറഞ്ഞ പ്രദേശ ആയിരുന്നു . ശ്രീരാമക്ഷേത്രസ്ഥാനമായതിനാൽ തിരുവങ്ങാടിനായിരുന്നു പ്രാധാന്യം . തലശ്ശേരിയുടെ പ്രാന്തപ്രദേശങ്ങളായ ധർമ്മടവും കോട്ടയവു മൊക്കെ അന്ന് തലശ്ശേരിയുടെ ചരിത്രപ്രധാനപ്രദേശങ്ങളായിരുന്നു . തെക്ക് ഭാഗത്താണ് കടൽ . ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവോടെ ഈ തെക്കൻ കടലോര പ്രദേശം വ്യാപാര കേന്ദ്രമായ പട്ടണമായി വികസിച്ച പ്പോൾ തലശ്ശേരി ഇംഗ്ലീഷുകാർക്ക് ടെലിച്ചറിയായി രൂപാന്തരപ്പെടുകയായിരുന്നു . അതിന് മുമ്പ് പടിഞ്ഞാറു ഭാഗത്തുള്ള പാലിശ്ശേരിയായിരുന്നു തലശ്ശേരി , പുതിയ തലശ്ശേരി പട്ടണം രൂപപ്പെട്ടപ്പോൾ അത് പഴയ തലശ്ശേരിയായി . പഴയ തലശ്ശേരി ലോപിച്ചാണ് പാലിശ്ശേരിയായത് . തിരുവങ്ങാടും പാലിശ്ശേരിയും ഒഴിച്ചുള്ള തെക്ക് ഭാഗത്തെ കടലോരത്തോടനുബന്ധിച്ചുള്ള പാലിശ്ശേരി മുതൽ കുറിച്ചിയിൽ വരെയുള്ള പ്രദേശം കുറുങ്ങോട്ട് നായന്മാരുടെ ഉടമസ്ഥ തയിലുള്ളതായിരുന്നു . കോലത്തിരിയുടെ സഹായത്തോടെ തലശ്ശേരിയിൽ കോട്ട കെട്ടാൻ ആരംഭിച്ച ഈസ്റ്റിന്ത്യാ കമ്പനി,കുറുങ്ങോട്ട് നായന്മാരിൽ നിന്ന് വിലക്കുവാങ്ങിയും ശക്തി ഉപയോഗിച്ചും സ്വന്തമാക്കിയതായിരുന്നു,തലശ്ശേരി . ഇതിന് വടക്ക് ഭാഗത്ത് പരന്നുകിടന്നിരുന്ന പ്രദേശം മുസ്ലീങ്ങളായ കുന്നത്ത് തറവാട്ടുകാരുടേതുമാ യിരുന്നു .
മിതമായ തണുപ്പുള്ള കരക്കാറ്റും സുഖദമായ കടൽക്കാറ്റും തലശ്ശേരിയുടെ കാലവസ്ഥയെ യൂറോപ്യൻമാർക്ക് പ്രിയങ്കരമാക്കി . വന്നവരെ സ്വീകരിക്കാനുള്ള ഹൃദയവിശാലത കാണിച്ച തലശ്ശേരി സംസ്കാരം , ആതിഥ്യമര്യാദയു ടെയും ക്രിക്കറ്റിന്റെയും ബേക്കറിയുടെയും ബിരിയാണിയുടെയുമൊക്കെ സംഗമമായിത്തീർന്നു .
കടൽപ്പാലം
തലശ്ശേരിയുടെ വാണിജ്യ പ്രതാപത്തിന്റെ ചരിത്ര ശേഷിപ്പുകളിൽ ഒന്നാണ് കടൽപ്പാലം വ്യാപാരത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയാണ് തലശ്ശേരി തുറമുഖത്ത് 1910 - ൽ ഇത് നിർമ്മിച്ചത് . യൂറോപ്യൻ ശക്തികൾ തമ്മിൽ നിരവധി കടൽയുദ്ധങ്ങൾ നടന്നത് മലഞ്ചരക്കുകളുടെ വിപണി പിടിച്ചടക്കാനായിരുന്നു . വിദേശക്കപ്പലുകൾ തലശ്ശേരിതുറമുഖത്ത് എത്തി , ചരക്കുകൾ കയറ്റിപ്പോകാൻ തുടങ്ങിയ തോടെ തലശ്ശേരി പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായി മാറി . എന്നാൽ വലിയ കപ്പലുകൾക്ക് പ്രവേശിക്കുവാൻ ആവശ്യമായ ആഴം കടലിനില്ലാത്തതിനാൽ കപ്പലുകൾക്ക് പുറം കടലിൽ നങ്കൂരമിട്ട് നിൽക്കേണ്ടി വന്നു . ചരക്കുകളുടെ കയറ്റിറക്കുമതികൾ സുഗമമായി നടത്തിയത് തോണികളുടെയും ഉരുക്കളുടെയും സഹായത്തോടെയാണ് . ഈ സാഹചര്യ ത്തിലാണ് കടൽപ്പാലം നിർമ്മിച്ചത് . സമീപകാലം വരെ പാലത്തിന്മേൽ ക്രയ്നു കളും ബോട്ടുകൾ പിടിച്ചുകെട്ടാൻ ഉപയോഗിച്ച് കാപ്സ്റ്റനുകളും ഉണ്ടായിരുന്നു . ചുരുക്കിപ്പറ ഞ്ഞാൽ കടൽപ്പാലത്തിന്മേൽ കൂടിയാണ് തലശ്ശേരി പ്രമുഖ വാണിജ്യ കേന്ദ്രമായി വളർന്നത് .
ലൈറ്റ് ഹൗസ്
ഇന്ത്യയിലെ ഏറ്റവും പഴയ ലൈറ്റ് ഹൗസുകളിൽ ഒന്ന് തലശ്ശേരിയിലായിരുന്നു . സമുദ്രസഞ്ചാരികൾക്ക് വഴികാട്ടിയായി സ്ഥാപിച്ച ആദ്യകാല ലൈറ്റ് ഹൗസ് എണ്ണവിളക്ക് ഉപയോഗിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത് . പിന്നീട് ബ്രിട്ടീഷുകാ താണ് 1910ൽ കോട്ടയുടെ മുകളിൽ ഇന്നു കാണുന്ന ലൈറ്റ് പണിതത് . തിരുവിതാംകൂറിൽ അഞ്ചുതെങ്ങും മലബാറിൽ തലശ്ശേരിയുമായിരുന്നു കേരളതീരത്തെ ഈസ്റ്റിന്ത്യാകമ്പനിയുടെ ആദ്യത്തെ കേന്ദ്രങ്ങൾ . പിൽക്കാലത്ത് തലശ്ശേരി മലബാർ പ്രദേശത്തെ ബ്രിട്ടീഷ് ആസ്ഥാനമായി മാറി . വിദേശക്കപ്പലുകൾ തലശ്ശേരി സന്ദർശിക്കുവാനും ചരക്കുകൾ കയറ്റിപ്പോകാനും ആരംഭിച്ചു . മൈസൂരിന്റെ പതനവും പഴശ്ശി സാമ്രാജ്യത്തിന്റെ തകർച്ചയും കമ്പനിയുടെ മേൽക്കോയ്മ വർദ്ധിപ്പിക്കു കയും മലബാറിന്റെ പൂർണ്ണ നിയന്ത്രണം കമ്പനിയുടെ കൈക ളിൽ വന്നുചേരുകയും ചെയ്തു . തലശ്ശേരിയുടെ പ്രതാപം വർദ്ധിക്കുവാൻ ഇതൊരു പ്രധാനകാരണമായി . തലശ്ശേരി ഒരു തുറമുഖമായി ഉയർത്തപ്പെടുകയും ചെയ്തു . ആധുനിക കാലത്ത് ഒരു തുറമുഖമെന്ന പ്രതാപം തലശ്ശേരിക്ക് നഷ്ടപ്പട്ടെങ്കിലും കോട്ടയുടെ മുകളിൽ തലയുയർത്തിനിൽക്കുന്ന നിലകൊള്ളുന്ന ലൈറ്റ് ഹൗസ് ഗതകാല പ്രൗഢിയുടെ സ്മാരകമായി ഇന്നും നിലകൊള്ളുന്നു.
പാണ്ടികശാലകൾ
മലഞ്ചരക്കുകളുടെ കയറ്റുമതിയിൽ മഹത്തായ പാരമ്പര്യമുണ്ടായിരുന്ന തലശ്ശേരി ക്ക് , അതിന്റെ ധന്യമായ നാളുകളിൽ വിദേശീ യരും കേയിമാരും പണിത കൂറ്റൻ പാണ്ടികശാ ലകൾ അക്കാലങ്ങളിലെ കച്ചവട പുരോഗതി യുടെ സ്മാരകങ്ങളാണ് . സുഗന്ധദ്രവ്യങ്ങൾ ശേഖരിച്ച് യൂറോപ്പിലേക്കയക്കാനാണ് പോർ ച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും തലശ്ശേരിയി ലെത്തിയത് . മലഞ്ചരക്കുകളുടെ വിപണി പിടി ച്ചടക്കാൻ യൂറോപ്യൻ ശക്തികൾ തമ്മിൽ മത്സരിച്ചു . കോട്ടയം താലൂക്കിന്റെ മലയോര പ്രദേശ ങ്ങളിൽ നിന്നും സമീപത്തുള്ള വയനാട് , കുടക് മലകളിൽ നിന്നും കാപ്പി , കുരുമുളക് , ഏലം , ചന്ദനം തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ശേഖരിച്ച് പാണ്ടികശാലകളിൽ സൂക്ഷിച്ച് യൂറോപ്പിലേക്ക് കയറ്റിയയച്ചു . ടെലിച്ചരി ബ്ലാക്ക് പെപ്പറും ടെലിച്ചറി കറുപ്പത്തോലും അതിൽ നിന്നുണ്ടാക്കുന്ന എണ്ണയും ലോക കമ്പോളത്തിൽ ഇന്നും മുന്നിൽ തന്നെയാണ് . വ്യാപാരം ലക്ഷ്യമിട്ടെത്തിയ പാശ്ചാത്യരിൽ ആദ്യം പാണ്ടിശാലകൾ തുടങ്ങിയത്. പോർച്ചുഗീസുകാരാണ് . പുന്നോലിൽ ഫ്രഞ്ചുകാർ തുടങ്ങിയ പാണ്ടികശാല അവരോട് മത്സരിച്ച് ബ്രിട്ടീഷുകാർ ഏറ്റെടുത്തു . ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ പടിഞ്ഞാറൻ തീരത്തെ പ്രധാന വാണിജ്യ കേന്ദ്രമായി തലശ്ശേരി മാറിയ തോടെയാണ് തലശ്ശേരിയുടെ വാണിജ്യചരിത്രം തുടങ്ങുന്നത് തലശ്ശേരി ഗവൺമെന്റ് ആശുപത്രിക്ക് സമീപമുള്ള കടപ്പുറത്തായിരുന്നു ബ്രിട്ടീഷുകാർ പണിത പാണ്ടികശാല. 'ഉപ്പു പാണ്ടികശാല ' എന്ന പേരിലായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത് . ഇതുകൂടാതെ തലശ്ശേരിയിലെ കേയിവംശം കെട്ടിപടുത്ത പാണ്ടികശാലകളിൽ പലതും ബ്രിട്ടീഷുകാരുടേതായി തീരുകയും ചെയ്തു . തലശ്ശേരിയുടെ വാണിജ്യപ്രതാ പത്തിന്റെ അവശേഷിപ്പുകളാണ് സമുദ്രം പകുതി വിഴുങ്ങിയ കടൽപ്പാലവും സമീപ മുള്ള പഴയ പാണ്ടികശാലകളുടെ നിരയും .
ജവഹർഘട്ട്
സെന്റ് ജോസഫ്സ് സ്കൂളിന്റെയും തലശ്ശേരി കോട്ടയുടെയും പടിഞ്ഞാറ് ഭാഗത്തുള്ള വിശാലമായ കടപ്പുറം , ജവഹർഘട്ട് . ജന്മഭൂമിയുടെ മോചനത്തിനു വേണ്ടി നടന്ന ഐതിഹാസികമായ സമരത്തിന് സാക്ഷ്യം വഹിച്ച ഇടം . ബ്രിട്ടീഷ് ഗവൺമെന്റിന്റെ വ്യാപകമായ മർദ്ദനത്തിൽ പ്രതിഷേധിക്കുവാനും കിരാതഭരണം അവസാനിപ്പിക്കാനും വേണ്ടി 1940 ൽ കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് പാർട്ടിയിലെ ഇടതുപക്ഷവിഭാഗം സമരത്തിന് നേതൃത്വം നൽകി.അതിൻപ്രകാരം സെന്റ് ജോസഫ്സ് സ്കൂളിന്റെ പടിഞ്ഞാറു വശത്തുള്ള വിശാലമായ കടപ്പുറത്ത് പൊതുയോഗം ചേരാൻ തീരുമാനിച്ചു . സമരം മുൻകൂട്ടി കണ്ട ബ്രിട്ടീഷ് ഭരണാധികാരികൾ ജാഥയ്ക്കും പൊതുയോഗത്തിനും നിരോധനം ഏർപ്പെടുത്തുകയുണ്ടായി . കെ.ദാമോദരൻ , പി.കെ.മാധവൻ , പി.കെ.കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നിരോധനം ലംഘിച്ചുകൊണ്ട് പ്രതിഷേധിച്ചു . യോഗം തടയാനെത്തിയ ബ്രിട്ടീഷ് പോലീസും സമരസേനാനികളും ഏറ്റുമുട്ടു കയും അത് വെടിവെയ്പ്പിൽ കലാശിക്കുകയും ചെയ്തു . കർഷകസംഘം വർത്തകനും അദ്ധ്യാപകനുമായ അബുമാസ്റ്ററും ബീഡിത്തൊഴിലാളിയായ ചാത്തുക്കുട്ടിയും വെടിയേറ്റ് മരണം വരിക്കുകയും നിരവധി പ്രമുഖരെ ജയിലിലട യ്ക്കുകയും ചെയ്തു . ഇത്തരത്തിൽ തലശ്ശേരിയുടെ സ്വാതന്ത്ര്യസമരഘട്ട ത്തിന്റെ ശക്തിയേറ്റു വാങ്ങിയ ജവഹർഘട്ട് , ഇന്ന് ആരാരുമറിയപ്പെടാതെ ഘട്ടം ഘട്ടമായി നശിച്ചുകൊണ്ടിരിക്കുകയാണ് . തലശ്ശേരിയിലെ ദേശീയ പ്രസ്ഥാനത്തെ പുളകം കൊള്ളിച്ച ഈ ഇടം ഒരു സ്മാരകമായി നിലനിർത്തേണ്ടത് ആവശ്യമാണ് .
ഇ.എൻ.ഓവർബറി ( Overburry's Folly )
കടലിനോട് ചേർന്ന് നിൽക്കുന്ന സാമാന്യം വിശാലമായ ഭൂമിയിൽ , ചരിത്രവുമായി അഭേദ്യബന്ധമുള്ള കെട്ടിട സമൂഹത്തെ നമ്മുടെ പൈതൃകത്തിന്റെ നടുമുറിയായി കണക്കാക്കാം . മൈതാനത്തിൽ നിന്നും കടലിൽ നിന്നും ഏതാണ്ട് കുത്തനെകെട്ടിപ്പൊക്കിയ “ ഓവർബറീസ് ഫോളി ' . ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായ ഓവർബറി . പിന്നീട് നീതിനിർവ്വഹണരംഗത്ത് ശ്രദ്ധേയനായ വ്യക്തിയായി മാറുകയുണ്ടായി . 1879 ലാണ് അദ്ദേഹം ജഡ്ജിയായി നിയമിതനായത് . അസ്തമയ സൂര്യന്റെ ഭംഗിയാസ്വദിക്കാൻ തലശ്ശേരി കോട്ടയ്ക്ക് പിന്നിലെ അപൂർവ്വ സുന്ദരമായ സ്ഥലത്ത് അദ്ദേഹം ഒരു വിശ്രമകേന്ദ്രം പണിയാൻ തീരുമാനിച്ചു . എന്നാൽ ഈ കേന്ദ്രത്തിന്റെ പണി നടന്നുകൊണ്ടിരിക്കെ കോഴിക്കോട്ടേക്കു സ്ഥലം മാറ്റം ലഭിച്ച അദ്ദേഹം പണി പാതിവഴിയിലുപേക്ഷിച്ച് അങ്ങോട്ടേക്കു പോവുകയും ചെയ്തു . പണി പൂർത്തിയാകാതെ വിശ്രമകേന്ദ്രം അങ്ങനെ നിലകൊണ്ടതിനെ കാലം ഓവർബറിയുടെ വിഡ്ഢിത്തം ' ( Overbury's Folly ) എന്നു വിളി ച്ചു . ഫോളി എന്ന വാക്കിന് ചെലവിനെക്കുറിച്ച് ചിന്തിക്കാതെ പ്രവർത്തനം തുടങ്ങി നിർത്തിവെയ്ക്കേണ്ടി വന്ന പദ്ധതി , വിഡ്ഢിത്തം എന്നൊക്കെയാ ണർത്ഥം . എന്തായാലും പിന്നീട് ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി അതിനെ നവീകരിച്ചു . 2011 നവംബർ 14 ന് ഓവർബറീസിന്റെ നവീനരൂപം ഉദ്ഘാടനം ചെയ്തു . ഒരു കടൽത്തീരവിശ്രമകേന്ദ്രം പണിയാനാരംഭിച്ചു കൊണ്ട് തലശ്ശേരിയിൽ പ്രശസ്തനായിത്തീർന്ന ഓവർബറി എന്ന സായ്പ് ഈ വിശമകേന്ദ്രത്തിലൂടെ ഇന്നും ജനമനസ്സുകളിൽ ഓർമ്മിക്കപ്പെടുന്നു . തലശ്ശേരിയിലെ ഒരു ചരിത്രസ്മാരകമായ ഓവർബറീസ് വിശ്രമകേന്ദ്രം സന്ദർശനകേന്ദ്രമായി ഇന്നും നിലനിൽക്കുന്നു.
ആസാദ് ലൈബ്രറി ( തലശ്ശേരി താലൂക്ക് ലൈബ്രറി)
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരേയൊരു കേന്ദ്രമാണ് നമ്മുടെ പൊതുഗ്രന്ഥാലയങ്ങൾ . തലശ്ശേരി കോട്ടയ്ക്കരികിൽ സ്ഥിതിചെയ്യുന്ന ആസാദ് ലൈബറിയെന്ന് ഇന്നത്തെ തലശ്ശേരി താലൂക്ക് ലൈബ്രറി ബ്രിട്ടീഷ് ഭരണകൂടം സ്ഥാപിച്ചതാണ് . ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയയുടെ നാമദേയത്തിൽ വിക്ടോറിയ മെമ്മോറിയൽ ലൈബ്രറിയായും, സ്വാതന്ത്ര്യലബ്ധിക്കുശേഷം ദേശീയനേതാവായി നാമധേയ രുന്ന മൗലാന അബ്ദുൾകലാം ആസാദിന്റെ പേരിൽ ആസാദ് മെമ്മോറിയൽ ലൈബ്രറിയായും ഇത് മാറി . അബ്ദുൾകലാം ആസാദിന്റെ അപൂർവ്വം ചില സ്മാരകങ്ങളിലൊന്നാണ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്നതും ഉത്തരമലബാറിലെ ആദ്യത്തേതെന്നും വിശേഷിപ്പിക്കാവുന്ന ഈ ലൈബ്രറി . 1901 ഒക്ടോബർ 31 ന് തലശ്ശേരി മുനിസിപ്പാലിറ്റി എഞ്ചിനീയറായിരുന്ന ബ്രിട്ടീഷുകാരൻ ആൻസൺ ഈ വൈജ്ഞാനിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി . 1902 ൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു . തുടക്കത്തിൽ 200 - ൽ പരം ഇംഗ്ലീഷ് പുസ്തകങ്ങൾ മാത്രമാണുണ്ടായിരുന്ന ത് . 2002 - ൽ ലൈബ്രറിയുടെ ശതാബ്ദിയാഘോഷം നടന്നു . പഴയകെട്ടിടം മാറ്റി പുതിയ കെട്ടിടം പണിതു .2007 ൽ ആസാദ് ലൈബ്രറിയെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് ലൈബ്രറിയാക്കി മാറ്റി . 20000 ധികം പുസ്തകങ്ങളും 1300 - ലധികം മെമ്പർമാ മുമുള്ള ലൈബ്രറി സമൂഹത്തിലെ എല്ലാ മേഖലയിലു മുള്ള വായനക്കാർക്ക് വിജ്ഞാനത്തിന്റെ പാതയിലേ ക്കുള്ള വഴികാട്ടിയായി നിലകൊള്ളുന്നു . കലാസാം സ്കാരിക വിദ്യാഭ്യാസ വികസനരംഗങ്ങളിലെല്ലാം കാര്യമായി ഇടപെടുന്ന ഒരു സജീവകേന്ദ്രമായി നമ്മുടെ ഗ്രന്ഥശാലകൾ വളർന്നിരിക്കുന്നു . വാർത്താവിനിമയംഗത്ത് വന്ന അത്ഭുതാവഹമായ മാറ്റം നമ്മുടെ ലൈബ്രറികളിലെ പ്രവർത്തനത്തെയും വളരെയേറെ മാറ്റിമറിക്കുന്നു . കമ്പ്യൂട്ടറും ഇന്റർനെറ്റും , മറ്റും ഉപയോ ഗപ്പെടുത്തി വിരൽത്തുമ്പിൽ വിജ്ഞാനം ' എന്ന ചൊല്ല് യാഥാർത്ഥ്യമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമുള്ളത് . വായനനൽകുന്ന സൗഭാഗ്യം സ്വായത്തമാ ക്കാൻ പുതുതലമുറയെ ഗ്രന്ഥശാലകളിലേക്ക് ആകർഷിക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ ഗ്രന്ഥശാലകൾക്കു കഴിയണം . പുസ്തകങ്ങളുടെ അത്ഭുതലോകത്തിലേക്ക് അറി വിന്റെ വിഹായസ്സിലേക്ക് പറന്നുയരാൻ പുതുതലമു റയ്ക്ക് കഴിയുന്ന വേദിയാകട്ടെ നമ്മുടെ ഓരോ ഗ്രന്ഥ ശാലകളും.
ഓടത്തിൽ പള്ളി
തലശ്ശേരിയിലെ പ്രസിദ്ധമായ ഓടത്തിൽ പള്ളി നിർമ്മിച്ചത് കേയിവംശ ത്തിന്റെ സ്ഥാപകനായ ആലുപ്പിക്കാക്കയുടെ സഹോദരപുത്രനായ മൂസക്കാക്ക യാണ് . തോട്ടം എന്നർത്ഥമുള്ള ORTA എന്ന ഡച്ച് പദത്തിൽ നിന്നാണ് ഓടത്തിൽ പള്ളി എന്ന പേരുണ്ടായതെന്നും പള്ളി നിർമ്മാണത്തിൽ ആവശ്യമായ സാധനങ്ങൾ മുഴുവൻ തിരുവിതാംകൂറിൽ നിന്നും ഓടങ്ങളിൽ തലശ്ശേരിയിൽ എത്തിച്ചതാണ് ഓടത്തിൽ പള്ളിയെന്ന് നാമകരണത്തിന് പിന്നിലെന്നും വിശ്വസി ക്കപ്പെടുന്നു . വ്യാപാരത്തിൽ പ്രഗത്ഭനായ മൂസക്കാക്കയ്ക്ക് തിരുവിതാംകൂർ മഹാരാജാവ് നൽകിയ തേക്കുമരത്തടികൾ ഉപയോഗിച്ച് തിരുവങ്ങാട് ശ്രീരാമ സ്വാമിക്ഷേത്രത്തിന്റെ മാതൃകയിലാണ് പള്ളി പണിതിട്ടുള്ളത് . മലബാറിലെ പേരുകേട്ട ഈ പള്ളിയുടെ മേൽപ്പുര ചെമ്പുതകിടുകൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത് . സ്വർണത്താഴികക്കുടങ്ങൾ ഈ പള്ളിയുടെ ഒരു സവിശേഷതയാണ് . എല്ലാ രാജാക്കന്മാരെയും പ്രജകളെയും ക്ഷണിച്ചുവരുത്തി വലിയ ആർഭാടത്തോടെ യാണ് സ്വർണ്ണത്താഴികക്കുടങ്ങൾ പള്ളിമിനാരത്തിൽ സ്ഥാപിച്ചത് . അന്നവിടെ എത്തിച്ചേർന്ന ജനങ്ങൾക്ക് പഞ്ചസാര വെള്ളം കൊടുത്തുതുടങ്ങിയപ്പോഴുണ്ടായ നിയന്ത്രണാതീതമായ സാഹചര്യത്തിന് പരിഹാരമായി ബസ്സ്റ്റാന്റിലെ കിണറ്റിൽ ചാക്കുകണക്കിന് പഞ്ചസാര കലർത്തി വെള്ളം കോരി കുടിക്കാൻ സൗകര്യമൊരുക്കിയത് . എല്ലാ മുസ്ലിംങ്ങൾക്കും നമസ്കാരസൗക ര്യമുള്ള ഓടത്തിൽ പള്ളി പഴയ പ്രതാപ് ഐശ്വര്യങ്ങളോടെ ഇന്നുംനിലകൊള്ളുന്നു.
തലശ്ശേരി നഗരസഭ
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന തലശ്ശേരി നഗരസഭയെ മലബാറിലെ ആദ്യത്തെ നഗരസഭയെന്നു വിശേഷിപ്പിക്കാം . ഏകദേശം രണ്ടുനൂറ്റാണ്ടുകൾക്ക് മുമ്പ് പലവിധത്തിലും വികസനത്തിന് അവസരം ലഭിച്ച ഒരു ചെറു പട്ടണമായിരുന്നു തലശ്ശേരിയും അതിന്റെ പ്രാന്തപ്രദേശങ്ങളും . നഗരത്തിന്റെ വടക്ക് ധർമ്മടം പഞ്ചായത്ത് , കിഴക്ക് എരഞ്ഞോളി , കോടിയേരി പഞ്ചായത്തുകളും തെക്ക് ന്യൂമാഹി പഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലുമാണ് അതിരുകൾ . 1865 ലെ പത്താം ആക്ട് അനുസരിച്ച് 1866 നവംബർ 1 -ാം തിയ്യതി തലശ്ശേരി നഗരസഭ നിലവിൽ വന്നു . മുൻസിപ്പാലിറ്റി രൂപീകരിക്കപ്പെട്ട സമയത്ത് മുനിസിപ്പൽ കമ്മീഷൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . മലബാർ കലക്ടറായിരുന്ന ജി.എ. ബല്ലാർഡായിരുന്നു മുനിസിപ്പൽ കമ്മീഷന്റെ ഒന്നാമത്തെ പ്രസിഡണ്ട് . 1885 ൽ മുനിസിപ്പൽ കൗൺസിലായി മാറിയപ്പോൾ യൂറോപ്യൻ അഭിഭാഷകനായിരുന്ന എ.എഫ് . ലമറൽ കൗൺസിലിന്റെ ഒന്നാമത്തെ ചെയർമാനായി . നഗരത്തിന്റെ അതിരുകൾ ആദ്യമായി വിപുലപ്പെടുത്തിയത് 1880 ലാണ് . വടക്ക് കൊടുവള്ളി പാലം മുതൽ തെക്ക് മൈലാൻ പ്രദേശത്തെ ചെറിയ കുന്നുവരെയും പടിഞ്ഞാറ് കടലോരം മുതൽ കിഴക്ക് എരഞ്ഞോളി പുഴവരെയുമുള്ള സ്ഥലമായിരുന്നു അന്നത്തെ നഗര സഭാ പ്രദേശം . തെക്ക് വടക്ക് 5 കിലോമീറ്ററും കിഴക്ക് പടിഞ്ഞാറ് 2.5 കിലോമീറ്ററും ഉണ്ടായി രുന്ന നഗസരഭയുടെ വിസ്തീർണ്ണം 7.05 ചതുരശ്രകിലോമീറ്ററായിരുന്നു . 1961 ൽ തലായ പ്രദേശം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുത്തുകയുണ്ടായി . മണ്ണയാട് കുന്നോത്ത് കാവുംഭാഗം വയലളം ദേശങ്ങൾ 1961 ൽ നഗരസഭയോട് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടതോടുകൂടി വിസ്തീർണ്ണം 15.35 ചതുരശ്ര കിലോമീറ്ററായി വർദ്ധിച്ചു . കോടിയേരി പഞ്ചായത്തിനെ 90 കളിൽ തലശ്ശേരി നഗരസഭയോട് ചേർത്തെങ്കിലും പിന്നീട് വേർപെടുത്തുകയും അടുത്തകാലത്ത് വീണ്ടും കൂട്ടിച്ചേർക്കു കയും ചെയ്തു . സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുനിന്നും നോക്കിയാൽ സമുദ്രത്തിൽ കാണുന്ന പാറക്കൂട്ടങ്ങൾ ഒരു കാലത്ത് തലശ്ശേരിയിലെ മത്സ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലമായിരു ന്നു . കടൽത്തിരമാലകൾ തലശ്ശേരി പട്ടണത്തെ തഴുകുക മാത്രമല്ല ആക്രമിക്കുകയും ചെയ്തു അതിന്റെ നിരവധി ഹെക്ടർ സ്ഥലം വിഴുങ്ങിക്കളഞ്ഞിട്ടുമുണ്ട് . പോയകാലപ്രതാപ ങ്ങളിൽ നിന്നും ആധുനിക കാലവികസനങ്ങളിലേക്ക് കുതിക്കുന്ന തലശ്ശേരി നഗരസഭക്ക് 150 വയസ്സ് പൂർത്തിയായിരിക്കുന്നു .
ഹോളിറോസറി ചർച്ച്
പതിനാറാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിൽ കടൽത്തീരത്ത് ഇന്ന് കോട്ടയുള്ള സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ഹോളി റോസറി ചർച്ച് ( ജപമാലാരാജ്ഞിയുടെ പള്ളി ആണ് തലശ്ശേരിയിലെ ഏറ്റവും പഴയ ക്രിസ്റ്റ്യൻ ദേവാലയം . 400 ലേറെ വർഷം പഴക്കമുള്ള ഈ ദേവാലയത്തിന് ഉത്തരമലബാറിലെ ആദ്യകാല ദേവാലയങ്ങളിൽ പ്രമുഖമായ സ്ഥാന മാണ് ഉള്ളത് . Queen of the Holy Rosary യുടെ സ്മരണാർത്ഥം ഡൊമിനിഗോ റോഡിക്സ് എന്ന ഒരു പോർച്ചുഗീസ് കച്ചവടക്കാരനാണ് പള്ളി പണിതത് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു . 1609 വരെ ഈ പള്ളി ഗോവ അതിരൂപതയുടെ മേൽനോട്ടത്തിലായിരുന്നു . ആദ്യം പണിത പള്ളി കടലാക്രമണത്തിൽ നശിക്കപ്പെട്ടതിനെതുടർന്ന് മാങ്കല്ല് എന്ന് വിളിക്കുന്ന പാറക്കെട്ടു നിറഞ്ഞ ഭാഗത്ത് പുതുതായി വീണ്ടും പണികഴിപ്പിച്ചു . 18 -ാം നൂറ്റാണ്ടിന്റെ ആരം ഭത്തിൽ ഈ പള്ളിയും കടലാക്രമണത്തിൽ നശിച്ചു . ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി തല ശ്ശേരിയിൽ 1708 ൽ കോട്ട സ്ഥാപിച്ചപ്പോൾ ഈശോ സഭക്കാർ ഈ പള്ളി പുതുക്കി പണിതു . 18 -ാം നൂറ്റാണ്ടിന്റെ അവസാനത്തിലും കടലാക്രമണത്തിൽ പള്ളിക്ക് ക്ഷതം സംഭവിക്കുക യുണ്ടായി . ആദ്യം ഗോവ അതിരൂപതയുടെ കീഴിലുണ്ടായിരുന്ന ഈ പള്ളി 1609 ൽ കൊടു ങ്ങല്ലൂരിന്റെ കീഴിലും തുടർന്ന് മംഗലാപുരം , കോഴിക്കോട് , കണ്ണൂർ രൂപതകൾക്കും കൈമാറി .
തിരുവങ്ങാട് ക്ഷേത്രം
ഉത്തര കേരളത്തിൽ സ്വർണ്ണത്താഴികക്കുടമുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം . കേരളത്തിലെ പ്രസിദ്ധമായ നാലു ശ്രീരാമ സ്വാമി ക്ഷേത്രങ്ങളിലൊന്നാണിത് . ക്ഷേത്രത്തിന്റെ ആവിർഭാവത്തെക്കുറിച്ചുള്ള പുരാവൃത്തം കൗതുകകരമാണ് . ഒരു കാലത്ത് നിബിഢവനമായിരുന്ന തിരുവങ്ങാട് ( തിരുവെൺകാട് ശ്വേതവനം ) തപസ്സുചെയ്തിരുന്ന ശ്വേതൻ എന്ന മഹർഷി പ്രതിഷ്ഠിച്ചതാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം എന്നാണ് വിശ്വാസം . ചതുർഭുജരൂപിയായ വിഷ്ണുരൂപത്തിലാണ് പ്രതിഷ്ഠ . ശ്വേതൻ തപസ്സുചെയ്ത ആരണ്യമെന്ന നിലയിൽ ശ്വേതാരണ്യപുരം ' എന്ന സംസ്കൃതനാമത്തിൽ നിന്നാണ് തിരുവെൺകാട് അഥവാ തിരുവങ്ങാട് എന്ന പേരുണ്ടായ തെന്ന് കരുതപ്പെടുന്നു . രണ്ടേക്കറിലധികം വിസ്തൃതിയുള്ള ക്ഷേത്രച്ചിറ ഈ ക്ഷേത്രത്തിന്റെ സവിശേഷതയിൽ ഒന്നാണ് . തലശ്ശേരിയുടെ ആധുനിക ചരിത്രത്തിലും ക്ഷേത്രത്തിന് ഒരു പ്രധാന സ്ഥാനമുണ്ട് ഈസ്റ്റിന്ത്യാകമ്പനി ഭരണാധികാരികളും നാടുവാഴികളും തമ്മിലുള്ള ചർച്ചകൾക്ക് ക്ഷേത്രപ രിസരം വേദിയാകാറുണ്ടായിരുന്നു . 1766 - ൽ ഹൈദർ അലി ചിറയ്ക്കൽ കൊട്ടാരം പിടിച്ചെടു ത്തപ്പോൾ രാജകുടുംബാംഗങ്ങൾ തിരുവങ്ങാട് ക്ഷേത്രത്തിൽ അഭയം പ്രാപിച്ചതായി രേഖക ളുണ്ട് . തലശ്ശേരി സബ്കലക്ടർ തോമസ് ഹാർവി ബേബർ 1818 ൽ ക്ഷേത്രമതിൽ പുനർ നിർമ്മി ച്ചു . ശ്രീ കോവിലിന്റെ ചുമരുകളിലെ സുധാ ശിൽപങ്ങളും നമസ്കാരമണ്ഡപത്തിന്റെ മേൽത ട്ടിലെ ദാരുശിൽപ്പങ്ങളും അതിമനോഹരങ്ങളാണ് . രാമായണ കഥകളും മറ്റു പുരാണ കഥകളു മാണ് ഇവിടെ കൊത്തിവെച്ചിട്ടുള്ളത് . ചുറ്റമ്പലത്തിന്റെ ചുവരുകളിൽ പ്രശസ്ത ചിത്രകാരൻ സി.വി. ബാലൻ നായരുടെ നേതൃത്വത്തിൽ രചിച്ച ചുമർ ചിത്രങ്ങൾ കാണാം . തലശ്ശേരിയുടെ പൂർവ്വ വർത്തമാനകാലങ്ങളിൽ പ്രഭ വിതറിക്കൊണ്ട് ക്ഷേത്രം നിലകൊള്ളുന്നു .
ബി.ഇ.എം.പി. സ്കൂൾ
മലബാർ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂളായ ബി.ഇ.എം.പി 1857 ൽ തല ശ്ശേരിയിൽ ആരംഭിച്ചു . ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്ന വൈദേശിക ഏജൻസി യാണ് വിദ്യാലയം ആരംഭിച്ചത് . ആദ്യം ഗുണ്ടർട്ടിന്റെ ഫ്രീ സ്കൂൾ ക്രമത്തിൽ ബാസൽ ജർമ്മൻ മിഷൻ ( ബി.ജി.എം ) സ്കൂളായി . എന്നാൽ ബ്രിട്ടീഷ് സർക്കാറിന്റെ അപ്രീതി ഒഴിവാക്കാൻ ജർമ്മൻ ഉപേക്ഷിച്ച് ബാസൽ ഇവാഞ്ചിക്കൽ മിഷൻ സ്കൂളായി . മലബാ റിന്റെ ഇതരഭാഗങ്ങളിലും ബി.ഇ.എം. സ്കൂൾ സ്ഥാപിക്കപ്പെട്ടെങ്കിലും 1857 മാർച്ച് 1 ന് തലശ്ശേരിയിൽ ഉടലെടുത്ത വിദ്യാലയമാണ് കൂടുതൽ പ്രശസ്തമായത് . 1858 ൽ ബി.ഇ. എം . , ബി.ഇ.എം പി സ്കൂളായി . ഈ പേരുമാറ്റത്തിന് പിന്നിൽ ഒരു പാർസി വ്യാപാരി കെട്ടിട നിർമ്മാണത്തിനായി നൽകിയ സംഭാവനയാണ് . മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നാട്ടുകാരിൽ നിന്നും കിട്ടിയ വലിയ അംഗീകാരമായിരുന്നു ആ സംഭാവന . ആ പാർസി മഹാനുഭാവനോടുള്ള ആദരസൂചകമായാണ് വിദ്യാലയ ത്തിന്റെ പേരിൽ പി ' ചേർത്തത് .
ബ്രണ്ണൻ സ്കൂളും കോളേജും
തലശ്ശേരിയുടെ വിദ്യാഭ്യാസ ഉന്നതിയിൽ നിർണ്ണായക പങ്കുവഹിച്ചത് 150 ഓളം വർഷങ്ങൾ പഴക്കമുള്ള കേരളത്തിലെ നാലു കലാലയങ്ങളിലൊന്നായ ബ്രണ്ണൻ കോളേജാണ് . ഈ കോളേജിന്റെ ചരിത്രം പരിശോധിക്കുമ്പോൾ തലശ്ശേരിക്ക് മറക്കാൻ കഴിയാത്ത നാമധേയമാണ് എഡ്വേഡ് ബ്രണ്ണന്റേത് . പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഒരു വിദേ ശിയ കപ്പൽ കോളിൽപ്പെട്ടു തകർന്നു തലശ്ശേരി കര ടിഞ്ഞപ്പോൾ അതിലെ എഡ്വേഡ് ബ്രണ്ണൻ എന്ന നാവികനെ തലശ്ശേരിക്കാർ രക്ഷിച്ചിരുന്നു . ബ്രിട്ടീഷു കാരനായ അദ്ദേഹത്തിന് തലശ്ശേരി ഇഷ്ടപ്പെടുകയും ഇവിടെ സ്ഥിരതാമസമാക്കി ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിൽ ഉദ്യോഗസ്ഥനാവുകയും ചെയ്തു . നേതൃത്വ ബ്രണ്ണന്റെ വിൽപത്രത്തിലെ വ്യവസ്ഥപ്രകാരം അദ്ദേഹത്തിന്റെ ജീവിത സമ്പാദ്യമായി നീക്കിവെച്ചവ ഉപയോഗിച്ച് 1862 ൽ മദിരാശി പൊതുവിദ്യാഭ്യാസ വകു പിൻ കീഴിൽ ബാസൽ ജർമ്മൻ മിഷന്റെ ത്തിൽ ആരംഭിച്ചതാണ് ബ്രണ്ണൻ സ്കൂൾ . 1868 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1872 ൽ ഗവൺമെന്റ് ഏറ്റെടുത്ത ഈ വിദ്യാലയം 1890 ബ്രണ്ണൻ കോളേജായി ഉയർത്തി . ഫെലോ ഓഫ് ആർട്സ് കോഴ്സ് അനുവദിച്ചുകൊണ്ട് മദിരാശി സർവ്വകലാശാലയുടെ കീഴിൽ സെക്കന്റ് ഗ്രേഡ് കോളേജ് ആയി . മംഗലാപുരത്തിനുംകോഴിക്കോടിനും ഇടയിൽ ആദ്യത്തെ കോളേജ് . 1949 ൽ ഹൈസ്കൂളിനെ കോളേജിൽനിന്ന് വേർപെടുത്തി . 1958 ൽ കോളേജ് ധർമ്മടത്തേക്ക് മാറ്റുകയും ചെയ്തു . 1999 ൽ ബ്രണ്ണൻ ഹൈസ്കൂൾ ഹയർ സെക്കണ്ടറിയാക്കി ഉയർത്തി . തലശ്ശേരിയുടെ വിദ്യാഭ്യാസ മേഖലയിൽ മികവുകളോടെ ബ്രണ്ണൻ സ്കൂൾ അതിന്റെ പ്രയാണം ഇന്നും തുടരുന്നു . ബ്രണ്ണൻ കോളേജിന്റെ പ്രസക്തിയാകട്ടെ ഉന്നത വിദ്യാഭ്യാസ വേദി എന്നനിലയ്ക്ക് മാത്രമായിരു ന്നില്ല . ബൗദ്ധിക പ്രവർത്തനങ്ങളും കലാ - സാംസ്കാ രിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുവാനും അതിനു വേണ്ട മാനസികാന്തരീക്ഷം സൃഷ്ടിക്കുവാനും കോളേജിനു കഴിഞ്ഞു . സാഹിത്യ കലാ വി ജ്ഞാനമേഖലകളിലെ പുകഴ്പെറ്റ വ്യക്തികൾ ബ്രണ്ണൻ കോളേജിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുത്ത് തലശ്ശേരിയുടെ ബൗദ്ധിക - സാംസ്കാരിക പാരമ്പര്യം പരിപോഷിപ്പിക്കാൻ സഹായിച്ചു . കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തിൽ പ്രഭവിതറിയ നിരവധി പ്രഗത്ഭരായ അധ്യാപകരാലും വിദ്യാർത്ഥികളാലും പുകൾപെറ്റ ബ്രണ്ണൻ കോളേജ് യു . ജി . സി . നൽകുന്ന 1 മികവിന്റെ അംഗീകാരത്തോടെ തലശ്ശേരിയുടെ മണ്ണിൽ തലയെടുപ്പോടെ നിൽക്കുന്നു .