"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

22:56, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കുട്ടികൾ വീണ്ടും സ്കൂളിലേക്കെത്തുന്ന ആഘോഷത്തിമർപ്പിൽ...

2020 മാർച്ച് 10 നു വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത്.കോവിഡ് മഹാമാരി കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ഇത്. അടുത്ത അധ്യയന വർഷം 2020 ജൂൺ 1 നു സ്കൂൾ തുറക്കാൻ കഴിയുമെന്ന സർക്കാരിന്റെയും പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പ്രതീക്ഷകളെല്ലാം തെറ്റി .ഒരു അധ്യയന വർഷം മുഴുവൻ ഓൺലൈനായി തന്നെ കുട്ടികൾ പഠിച്ചു ,രണ്ടാമത്തെയൊരു അധ്യയന വർഷം കൂടി ഓൺലൈനിൽ തുടങ്ങി 5  മാസങ്ങൾക്ക് ശേഷമാണു കേരളത്തിലെ സ്കൂളുകൾ തുറക്കുന്നത് .. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആഹ്ലാദത്തിമർപ്പിലാണ് ..

ഒന്നര വർഷത്തിന് ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികൾക്ക് സാനിറ്റൈസർ നൽകുന്ന അധ്യാപിക