"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:

സെപ്റ്റംബർ 15-നു നടത്തിയ പോഷൻ അസംമ്പിളി കുട്ടികൾക്ക് നൂൺ മീലിന്റെ പ്രാധന്യത്തെ കുറിച്ച് മനസിലാക്കാൻ സഹായമായി. ഡോക്ടർ ഷക്കീർ ഇബ്രാഹിം പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ഇതോടു അനുബന്ധിച്ചു നൽകിയ യൂട്യൂബ് ലിങ്കും ഏറെ ശ്രദ്ധേയമായി. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/_DNZ3dAR8J8

അന്താരാഷ്ട്ര സയൻസ് ദിനത്തോടനുബന്ധിച്ചു '''EPISTHAMEE''' എന്ന പേരിൽ വിദ്യാര്ഥികളയുടെ പരിപാടികളും മറ്റും ഉൾക്കൊള്ളിച്ച ഒരു യൂട്യൂബ് ലിങ്ക് യതയ്യാറാക്കി പ്രസിദ്ധീകരിച്ചു. വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/_32IKR2nzYY

== '''Rustic Blooms ENGLISH CLUB''' ==
== '''Rustic Blooms ENGLISH CLUB''' ==
വരി 22: വരി 24:

ഈ കുട്ടികളുടെ online groupആന്ന് Rustic Blooms. une 5പരിസ്ഥിതി ദിനത്തോടന ബന്ധിച്ച് ക്ലബ് അംഗങ്ങളെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി വൃക്ഷത്തൈ നടൽ, ഇംഗ്ലീഷ് natare മാഗസിൻ എന്നിവ തയ്യാറാക്കി. വായനാദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ ന്യൂസ് പേപ്പർ കൊളാഷ് വളരെ മികച്ചതായിരുന്നു. Readerട ' Club ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാനും എഴുതാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി Reader 'ട club ഒരു തനത് പ്രവർത്തനമായി നടത്തുന്നു. Reader's Clubലെ കുട്ടികൾ ചെറിയ ക്ലാസിലെ കുട്ടികൾക്കായി Reading cardട നിർമ്മിച്ചു.കൂടാതെ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തി. ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി Card നിർമ്മാണ മത്സരം നടത്തി ഇംഗ്ലീഷിൽ സന്ദേശമെഴുതി.. ഇംഗ്ലീഷ് ക്ലബിൻ്റെ വ്യത്യസ്തമായ രണ്ടു പ്രവർത്തനങ്ങളാണ് വർഷാവസാനത്തിലുള്ള English Day Celebration നും Multi colour ഇംഗ്ലീഷ് പത്രമായ 'Petals ' ഉം.എല്ലാ വർഷവും മാർച്ച് ആദ്യവാരത്തിൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വിപുലമായ English Day Celebration നടത്തുന്നു. ഈ വർഷവും മാർച്ച് ആദ്യവാരത്തിൽ Online ആയി നടത്തുന്നതിനായി കുട്ടികളും അധ്യാപകരും തയ്യാറായിക്കൊണ്ടിരിക്കുന്നു. `Petals' 7th Edition പുറത്തിറക്കാനുള്ള സജ്ജീകരണങ്ങളും പുരോഗമിക്കുന്നു. ഇംഗ്ലീഷ് വെർച്വൽ അസംബ്ലിയുടെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/IctJUTdkDns

ഇംഗ്ലീഷ് ദിനാചരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച യുട്യൂബ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/keJQz-TwBVE

== '''Mathesis  -  The Mathematic club''' ==
== '''Mathesis  -  The Mathematic club''' ==
വരി 48: വരി 52:

            കോവിഡിന്റെ സാഹചര്യത്തിൽ കൂട്ടിലടക്കപ്പെട്ടതുപോലെ കഴിയേണ്ടിവന്ന  കുട്ടികളുടെ സർഗാത്മകതയെ  പ്രോത്സാഹിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ സ്കൂൾ തല വാട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടികൾക്ക് തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്.

[[പ്രമാണം:47332 Devamithra m.jpg|ലഘുചിത്രം|241x241ബിന്ദു|ദേവമിത്ര എം]]
2021-22 അധ്യയനവർത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കാവ്യാലാപനത്തിൽ സംസ്ഥാനതലമൽസരത്തിലേക്ക് ഈ വിദ്യാലയത്തിലെ ദേവമിത്ര എം തെരഞ്ഞെടുക്കപ്പെട്ടു

=='''സാമൂഹൃശാസ്ത്ര ക്ളബ്'''==
=='''സാമൂഹൃശാസ്ത്ര ക്ളബ്'''==

11:53, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സലിം അലി സയൻസ് ക്ളബ്

2021-22 അധ്യയനവർഷത്തെ ശാസ്ത്ര ക്ലബ്‌ പ്രവർത്തനം

കോവിഡ് പ്രതിസന്ധി തീർത്ത ഈ ലോകത്തിൽ ശാസ്ത്ര പഠനം ഒരു വെല്ലുവിളി ആകാതെ കുട്ടിക്ക് ശാസ്ത്രത്തെ അനുഭവിച്ചറിയൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഒരുക്കാൻ കഴിഞ്ഞു

  എല്ലാ കുട്ടികൾക്കും ഹോം ലാബ് സജീകരിക്കുന്നതിനു ആവശ്യമായ കിറ്റുകൾ നൽകി കുട്ടികൾ അവർ ചെയ്ത പരീക്ഷണങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ഗ്രൂപ്പിൽ അവതരിപ്പിക്കുന്നുണ്ട്.

  ജൂൺ 5  'പരിസ്ഥിതി ദിനം '- "ഹരിതാരവം "എന്ന പേരിൽ നടത്തപ്പെട്ടു. ഒരു വർഷം നീണ്ടുനിൽക്കുന്ന  പ്രവർത്തനങ്ങൾ ആണ് ഇതിൽ നൽകിയിട്ടുള്ളത്.ജില്ലാ ഹരിത മിഷൻ കോ ഓർഡിനേറ്റർ പ്രകാശൻ സർ ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഇതോടു അനുബന്ധിച്ചു യൂട്യൂബ് ലിങ്കും നൽകി (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക .https://youtu.be/PzLitoPOQyI ) വൃക്ഷ തൈ നടൽ,മരമുത്തശിയെ ആദരിക്കൽ, മരത്തിൽ ഒപ്പ്‌ചാർത്തൽ എന്നിവയും നടത്തി. എൽ. പി ക്കും,യു പി ക്കും ആയി നടത്തിയ മത്സരങ്ങൾ -മരത്തിനു പറയാൻ ഉള്ളത്, പോസ്റ്റർ രചന, ചിത്ര രചന കൂടാതെ ഈ വർഷഅവസാനം മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കുട്ടികൾക്ക് 'ഹരിതരാജ','ഹരിതറാണി 'പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ജൂലൈ 21 ചാന്ദ്ര ദിനം ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴിക കല്ലാണ്.ചന്ദ്രനും ഭൂമിയും കൈ കോർത്ത ആ ദിനം 'ചന്ദ്രോത്സവം' എന്ന പേരിൽ വിവിധങ്ങളാ യ പരിപാടികളോടെ ആചരിക്കപ്പെട്ടു. എൽ.പി, യു. പി മത്സരങ്ങൾ ചാന്ദ്ര മനുഷ്യൻ (ഫാൻസിഡ്രസ്സ് ), അടിക്കുറിപ്പ് മത്സരം, ചാന്ദ്രദിനം വാർത്ത വായന, ചാന്ദ്രദിനം,പത്ര നിർമാണം എന്നിവ നടത്തപ്പെട്ടു.

ഈ വർഷത്തെ ശാസ്ത്രരംഗം സബ്ജില്ലാ മത്സരങ്ങളിൽ പ്രോ ജക്ട് -"കോവിഡാ നന്തര സമൂഹത്തിലെ ജീവിത ക്രമം "ഒന്നാം സ്ഥാനം -ഹിന്ന ഫാത്തിമ നേടി. ശാസ്ത്ര ലേഖനം -"മഹാമാരിയും അതിജീവനവും "-ആൻ തെരേസ സുരേഷ് ഒന്നാം സ്ഥാനം നേടി. വീട്ടിലൊരു പരീക്ഷണം രണ്ടാം സ്ഥാനം മുഹമ്മദ്‌ മഹ്ദി, , എന്റെ ശാസ്ത്രജ്ഞൻ -ജീവചരിത്രം -നേഹാ ബൈജി മൂന്നാം സ്ഥാനം എന്നിവർ നേടി.

സെപ്റ്റംബർ 15-നു നടത്തിയ പോഷൻ അസംമ്പിളി കുട്ടികൾക്ക് നൂൺ മീലിന്റെ പ്രാധന്യത്തെ കുറിച്ച് മനസിലാക്കാൻ സഹായമായി. ഡോക്ടർ ഷക്കീർ ഇബ്രാഹിം പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ഇതോടു അനുബന്ധിച്ചു നൽകിയ യൂട്യൂബ് ലിങ്കും ഏറെ ശ്രദ്ധേയമായി. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/_DNZ3dAR8J8

അന്താരാഷ്ട്ര സയൻസ് ദിനത്തോടനുബന്ധിച്ചു EPISTHAMEE എന്ന പേരിൽ വിദ്യാര്ഥികളയുടെ പരിപാടികളും മറ്റും ഉൾക്കൊള്ളിച്ച ഒരു യൂട്യൂബ് ലിങ്ക് യതയ്യാറാക്കി പ്രസിദ്ധീകരിച്ചു. വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/_32IKR2nzYY

Rustic Blooms ENGLISH CLUB

ഇംഗ്ലീഷ് ക്ലബ് പ്രവർത്തലത്തിന്റെ നേരനുഭവം

2021-22 അക്കാദമിക വർഷം ജൂൺ മാസത്തിൽ തന്നെ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ച് പ്രവർത്തന കലണ്ടർ തയ്യാറാക്കി.55 കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്.

ഈ കുട്ടികളുടെ online groupആന്ന് Rustic Blooms. une 5പരിസ്ഥിതി ദിനത്തോടന ബന്ധിച്ച് ക്ലബ് അംഗങ്ങളെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി വൃക്ഷത്തൈ നടൽ, ഇംഗ്ലീഷ് natare മാഗസിൻ എന്നിവ തയ്യാറാക്കി. വായനാദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ ന്യൂസ് പേപ്പർ കൊളാഷ് വളരെ മികച്ചതായിരുന്നു. Readerട ' Club ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാനും എഴുതാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി Reader 'ട club ഒരു തനത് പ്രവർത്തനമായി നടത്തുന്നു. Reader's Clubലെ കുട്ടികൾ ചെറിയ ക്ലാസിലെ കുട്ടികൾക്കായി Reading cardട നിർമ്മിച്ചു.കൂടാതെ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തി. ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി Card നിർമ്മാണ മത്സരം നടത്തി ഇംഗ്ലീഷിൽ സന്ദേശമെഴുതി.. ഇംഗ്ലീഷ് ക്ലബിൻ്റെ വ്യത്യസ്തമായ രണ്ടു പ്രവർത്തനങ്ങളാണ് വർഷാവസാനത്തിലുള്ള English Day Celebration നും Multi colour ഇംഗ്ലീഷ് പത്രമായ 'Petals ' ഉം.എല്ലാ വർഷവും മാർച്ച് ആദ്യവാരത്തിൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വിപുലമായ English Day Celebration നടത്തുന്നു. ഈ വർഷവും മാർച്ച് ആദ്യവാരത്തിൽ Online ആയി നടത്തുന്നതിനായി കുട്ടികളും അധ്യാപകരും തയ്യാറായിക്കൊണ്ടിരിക്കുന്നു. `Petals' 7th Edition പുറത്തിറക്കാനുള്ള സജ്ജീകരണങ്ങളും പുരോഗമിക്കുന്നു. ഇംഗ്ലീഷ് വെർച്വൽ അസംബ്ലിയുടെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/IctJUTdkDns

ഇംഗ്ലീഷ് ദിനാചരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച യുട്യൂബ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/keJQz-TwBVE

Mathesis - The Mathematic club

കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ ഗണിതക്ലബ് പ്രവർത്തിച്ച് വരുന്നു 🔸Mathema ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത അസംബ്ലി നടത്തി. Mathema എന്ന പേരിൽ നടത്തപ്പെട്ട ഗണിത അസംബ്ലിയിൽ Dr. Shankar P (Assistant Professor CUSAT Kochi) വിശിഷ്ടാതിഥിയായി.. ബഹുമാനപ്പെട്ട HM അഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ നടന്ന അസംബ്ലിയിൽ ഗണിത ചിന്തകൾ കുട്ടികളിലേക്ക് വേഗത്തിലെത്തിക്കാൻ ഗണിത നൃത്തം, പസിൽ, വഞ്ചിപ്പാട്ട് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ഈ പരിപാടികളുടെ ദൃശ്യാനുഭവം Sacred Kids എന്ന സ്കൂൾ youtube channel ലൂടെ പൊതുജനങ്ങളിലേക്കെത്തിക്കുകയും ചെയ്തു. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/HrwJhUEoh9c🔸 Ma Quiz

      ഗണിതദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിത ക്വിസ് നടത്തി.

ഓൺലൈൻ വിദ്യാഭ്യാസകാലഘട്ടത്തിൽ കുട്ടികൾക്കിടയിൽ ഉണ്ടായ പഠനവിടവ് നികത്തുന്നതിന്നാവശ്യമായ പരിഹാര പ്രവർത്തനങ്ങൾ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തപ്പെട്ടു.

അലിഫ് അറബി ക്ലബ്

അറബിക് സെമിനാറിൽ ഡോക്ടർ അബ്ബാസ് വിഷയമവതരിപ്പിക്കുന്നു

അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. അറബി പഠിക്കുന്ന കുട്ടികൾക്ക് പുറമേ തൽപരരായ മറ്റ് വിദ്യാർഥികളും ക്ലബിൽ അംഗങ്ങളാണ്. 2021-22 വർഷത്തിൽ വൈവിധ്യമാർന്ന ധാരാളം പരിപാടികളാണ് അറബി ക്ലബ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയത്. വായനാദിനത്തോടനുബന്ധിച്ച് അറബിവായനാമൽസരം അറബി ഗാനാലാപനം, മാപ്പിളപാട്ട് , (എല്ലാം വിദ്യാർഥികള്ക്കും രക്ഷിതാക്കൾക്കും)അറബി കയ്യെഴുത്ത് ( കുട്ടികൾക്ക് മാത്രം) എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ വിവിധ പരിപാടികളോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മൽസരങ്ങളും സംഖടിപ്പിച്ചു. അന്താരാഷ്ട്ര അറബി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 18 ന് അറബിക് സെമിനാറും വിവിധ മൽസരങ്ങളും സ്കൂളിൽ ഓഫ് ലൈനായി സംഘടിപ്പിച്ചു.മുക്കം എ ഇ ഒ ഓംകാരനാഥൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അബ്ബാസ് കെ വിഷയാതരണം നടത്തി സംസാരിച്ചു. കോഴിക്കോട് ഐ എം ഇ മുജീബുല്ല മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ മോഡറേറ്ററായിരുന്നു. സ്കൂളിലെ മുൻ അറബി അധ്യാപകരായിരുന്ന ഉസൈൻ കെ പി, അബ്ദുൽ മജീദ് പി , മുക്കം സബ് ജില്ലയിലെ വിവിധ സ്കൂളുകളിലെ അറബി അധ്യാപകരായ ഹംസ പി പി, അബ്ദുൽ ഹകീം പി കെ, അബ്ദുൽ മജീദ് ഇ, സൈനുൽ ആബിദ് പി, നസീഫ് തിരുവമ്പാടി, റഫീക്ക് പൊയിൽകര , സീനിയർ അധ്യാപിക തങ്കമ്മ തോമസ്, സ്റ്റാഫ് സെക്രട്ടറി ദിലീപ് മാത്യൂസ്, അബ്ദുൽ നാസർ മാമ്പ്ര എന്നിവർ സംസാരിച്ചു. അബ്ദുൽ റഷീദ് അൽഖാസിമി സ്വാഗതവും അബ്ദുറബ്ബ് കെ സി നന്ദിയും പറഞ്ഞു.വിദ്യാര്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കൂടാതെ പഠനാർഹമായ ഒരു യുട്യൂബ് ലിങ്ക് സേക്രഡ് കിഡ്സ് എന്ന സ്കൂൾ ചാനലിലൂടെ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി സമർപ്പിച്ചു. 1300 ലധികം കാഴ്ചക്കാർ പ്രസ്തുത ലിങ്ക് സന്ദർശിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻവൈസ് ചാൻസലർ ഡോക്ടർ മുഹമ്മദ് ബഷീർ കെ അറബി ദിന സന്ദേശം നൽകി. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/ossBQHlyYgc

വിദ്യാരംഗം കലാസാഹിത്യവേദി

28.08.2021 ന് വൈകുന്നേരം 7 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ ഫ്ലാറ്ഫോമിൽ ചേർന്നയോഗത്തിൽ വെച്ച് ശ്രീ.ബിജു  കാവിൽ (വിദ്യാരംഗം മുൻ ജില്ല കോർഡിനേറ്റർ )വിദ്യാരംഗം സാഹിത്യവേദി സ്കൂൾ തല ഉത്ഘടനവും ശില്പശാലയും നടത്തുകയുണ്ടായി.

സബ് ജില്ല നടത്തിയ സാഹിത്യ ശില്പ ശാലയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും ദേവമിത്ര, ക്രിസ് ആന്റോ, മിറ ക്ലെയർ എന്നീ കുട്ടികൾ |,  || ,||  എന്നീ സ്ഥാനങ്ങൾ നേടി.

ബഷീർ ദിനത്തിൽ നടത്തിയ സാഹിത്യ ക്വിസിൽ ധാരാളം കുട്ടികൾക്ക് അതിൽ 11 പേർ മുഴുവൻ സ്കോർ നേടുകയും ചെയ്തു.

            വായനദിനത്തോടനുബന്ധിച്ച്  മലയാള ക്ലബ്ബിന്റെ സഹകരണത്തോടെ ക്ലാസ്സ്‌ തല ലൈബ്രറി പുസ്തകവിതരണം നടത്തുകയുണ്ടായി കൂടാതെ വായനവാരത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. LP, UP വിഭാഗത്തിൽ നടത്തിയ സകുടുംബം സാഹിത്യ ക്വിസ്സിൽ LP വിഭാഗത്തിൽ മിറ ക്ലയെർ &ഫാമിലി, അനുഗ്രഹ ബി. എസ് &ഫാമിലി, നിള നാരായണി&ഫാമിലി  ഒന്ന്, രണ്ട്,മൂന്ന്, സ്ഥാനങ്ങൾ നേടി.

UP വിഭാഗത്തിൽ മാളവിക.കെ. അനിൽ &ഫാമിലി, ക്രിസ് ആന്റോ &ഫാമിലി, ഏബൽ അബ്രഹാം &ഫാമിലി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുകയുണ്ടായി.

            കോവിഡിന്റെ സാഹചര്യത്തിൽ കൂട്ടിലടക്കപ്പെട്ടതുപോലെ കഴിയേണ്ടിവന്ന  കുട്ടികളുടെ സർഗാത്മകതയെ  പ്രോത്സാഹിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ സ്കൂൾ തല വാട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടികൾക്ക് തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്.

ദേവമിത്ര എം

2021-22 അധ്യയനവർത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കാവ്യാലാപനത്തിൽ സംസ്ഥാനതലമൽസരത്തിലേക്ക് ഈ വിദ്യാലയത്തിലെ ദേവമിത്ര എം തെരഞ്ഞെടുക്കപ്പെട്ടു

സാമൂഹൃശാസ്ത്ര ക്ളബ്

സോഷ്യൽ സയൻസ് ക്ലബ്ബ് 2021-22 അധ്യയന വർഷം വ്യത്യസ്തതയും, പുതുമയും സമ്മാനിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നത്. സ്വാതന്ത്യത്തിന്റെ 75ാം വർഷം അമൃതമഹോത്സമായി ആചരിക്കുമ്പോൾ പ്രവർത്തനങ്ങളിൽ ദേശസ്നേഹത്തിന്റെ മഹത്തായ ആശയം വിദ്യാർത്ഥികളിലേക്കും പകർന്നു നൽകുന്നു.

ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, കേരള പിറവി, സമൂഹ ചിത്രരചന എന്നിവ വളരെ മനോഹരമായി സംഘടിപ്പിച്ചു..

ഹിരോഷിമ നാഗസാക്കി ദിനാചരണം യുദ്ധവിരുദ്ധ ദിനം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/9k-ZoQ2Xvac

സ്വാതന്ത്രത്തിന്റെ 75ാം പിറന്നാൾ സ്കൂൾ തല പരിപാടികൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/DnwgCk2sFcg

ഗാന്ധി ജയന്തി വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/MoaILDLuK60

അധ്യാപകദിനാഘോഷം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/_8yvmKcxwCY

ശിശുദിനാഘോഷം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/PBrdx4UaDCg

റിപ്പബ്ലിക് ദിനാഘോഷം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/PBrdx4UaDCg

സംസ്കൃൃത ക്ലബ്

സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി രാമായണ മാസാചരണത്തിന് ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി സബ്ജില്ലാ രാമായണ പ്രശ്നോത്തരി മത്സരത്തിൽ മാളവികാ കെ അനിൽ മൂന്നാം സ്ഥാനം നേടി മറ്റു കലാമത്സരങ്ങളിൽ അനുഗ്രഹ വിഎസ് അഭിനവ് കെ പി എന്നീ കുട്ടികൾ വിജയിച്ചു സംസ്കൃത ദിനാചരണത്തിന് ഭാഗമായി സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ നടന്നു സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വായനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. രാമായണ മാസാചരണത്തിന് ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി. സബ്ജില്ലാ രാമായണ പ്രശ്നോത്തരി മത്സരത്തിൽ മാളവിക കെ അനിൽ മൂന്നാം സ്ഥാനം നേടി മറ്റു കലാമത്സരങ്ങളിൽ അനുഗ്രഹ ബി എസ് അഭിനവ് കെ പി എന്നീ കുട്ടികൾ വിജയിച്ചു. സംസ്കൃത ദിനാചരണത്തിന് ഭാഗമായി സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടന്നു ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ സംസ്കൃതം പഠിക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഒരു യൂട്യൂബ് ലിങ്ക് ഇറക്കാൻ സാധിച്ചു. അച്യുതൻ ഗേൾസ് ഹൈസ്കൂൾ സംസ്കൃത അധ്യാപകനായ ശ്രീ സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയ മുഖ്യ സാരഥി ശ്രീ അഗസ്റ്റ്യൻ മഠത്തിപ്പറമ്പിൽ ആശംസകൾ നേർന്ന് സംസാരിച്ഒന്നു മുതൽ ഏഴാം ക്ലാസ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു യൂട്യൂബ് ലിങ്ക് ഇറക്കാൻ സാധിച്ചു വിവിധ മത്സരങ്ങളിലായി പങ്കെടുത്ത വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/aBjguDULXv0

വിജയീഭവ ഹിന്ദി ക്ലബ്

സ്കൂൾ കലാമേള.അക്കാദമിക പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടുനിൽക്കുന്ന സ്കൂളാണ് സേക്രട്ട് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടി. വിവിധ  ക്ലബ്കളുടെ നേതൃത്വത്തിൽ വർഷാവർഷം അനവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹിന്ദി ഭാഷയുടെ നേതൃത്വത്തിലുള്ള ക്ലബ്ബാണ് വിജയ് ഭവ

 പ്രവേശനോത്സവം ഭംഗിയായി തന്നെ ഓൺലൈനിൽ നടന്നത്. ഹിന്ദി ഭാഷയിൽ പോസ്റ്ററുകൾ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ നൽകി കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ നിർമ്മിച്ചു ഏറ്റവും മികച്ച അതിന് സമ്മാനം നൽകുകയും ചെയ്തു.

ഓൺലൈൻ ക്ലാസുകൾ കുട്ടികൾ എല്ലാവരും പങ്കെടുക്കുകയും കൃത്യമായി കൊടുക്കുന്ന പ്രവർത്തനങ്ങൾ ചെയ്തു അയച്ചു തരുകുകയും ചെയ്യുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി അവർക്ക് ചെറിയ ചെറിയ പ്രവർത്തനങ്ങൾ നടത്തുന്നു.

അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് വായനക്ക് പ്രാധാന്യം നൽകിവരുന്നു അതിനുവേണ്ടിയുള്ള കുട്ടികൾക്ക് വായനാ കാർഡുകൾ നൽകുകയും ചെയ്യുന്നു. ആറാം ക്ലാസിലെ ഏഴാം ക്ലാസിലെ കുട്ടികൾക്ക് എഴുത്തിന് പ്രാധാന്യം നൽകുന്നു കുട്ടി കവിതകളും കഥകളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വായനാദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടത്തുകയുണ്ടായി വായനാ മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി വിജയികൾക്ക് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സകുടുംബം ദേശഭക്തിഗാനം മത്സരം നടത്തുകയുണ്ടായി. പ്രേംചന്ദ് ദിനത്തിൽ ക്വിസ് മത്സരം സ്കൂളിൽ നടത്തുകയും സംസ്ഥാനതലത്തിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തിയത് ഷഹീൻ പി എൻ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് യൂട്യൂബിൽ വെർച്ചൽ അസംബ്ലി നടത്തുകയുണ്ടായി ഭൂരിഭാഗം കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു അസംബ്ലി നടത്തിയത്. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/qZkyJtQnzVU

ഭിന്നശേഷി കുട്ടികളെ ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിന് വേണ്ടി മുത്തുകൾ, പിസ്തയുടെ തോടുകൾ, വർണ്ണ കല്ലുകൾ എന്നിവ ഉപയോഗിച്ച് അക്ഷരങ്ങൾ പഠിപ്പിച്ചു. കൊച്ചുകവിതകൾ അവർക്ക് ചൊല്ലിക്കൊടുത്തു അവരെ ഹിന്ദി ഭാഷയിലേക്ക് അടുപ്പിക്കുന്നു.

ഹിന്ദി അനായാസം വായിക്കാനും എഴുതാനും ഉപകരിക്കുന്ന സുരീലി ഹിന്ദി യുടെ വിവിധ പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നടന്നുവരുന്നു. കുട്ടികൾ അതിലെ കൊച്ചു കൊച്ചു പാട്ടുകൾ ആവേശപൂർവ്വം പഠിച്ച തിരിച്ച് വീഡിയോയായി അയച്ചു തരുന്നു.

ഇപ്പോൾ ഹിന്ദി അധ്യാപക മഞ്ച് കോഴിക്കോടിന്റെ വിജ്ഞാൻ സാഗർ ഖുബി പ്രതിയോഗിത എന്നാൽ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ടി പരിശീലനം നടത്തി കൊണ്ടിരിക്കുന്നു. ഭൂരിഭാഗം കുട്ടികളും ഈ പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ വിവിധ തരത്തിലുള്ള ആശംസകൾ ഹിന്ദിയിൽ നിർമിക്കാനും കുട്ടികൾക്ക് പരിശീലനം നൽകുന്നു

   സേക്രട്ട്   ഹാർട്ട്‌ യു പി സ്കൂളിലെ വിജയീ ഭവ എന്ന ഹിന്ദി ക്ലബ്ബ് കുട്ടികളിൽ ഹിന്ദി ഭാഷ എളുപ്പമാക്കുന്നതിന് ഭാഷയിലെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പമുണ്ടാകും

റോഷൻ ഉർദു ക്ലബ്

റോഷൻ ഉറുദു ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇതിൽ പരിസ്ഥിതി ദിനാചരണത്തോട നുബന്ധിച്ച്5,6,7ക്ലാസ്സുകളിലായി ആയി പോസ്റ്റർ രചനാ മത്സരം നടത്തി.വിജയികൾക്ക് സമ്മാനം നൽകിഉറുദു നോട്ട്ബുക്ക്ബ്ലോഗ് നടത്തിയ ചാന്ദ്രദിന ക്വി സിൽ ഏബൽ എബ്രഹാം സഫ തസ്നീം എന്നീ കുട്ടികൾ ഉന്നത മാർക്കും ഗ്രേഡും കരസ്ഥമാക്കിKUTA അക്കാദമിക്ക് കൗൺസിൽ നടത്തിയ സ്വാതന്ത്ര്യ ദിന ക്വിസിൽ പങ്കെടുത്ത Minha Fathima Tsഉന്നത റാങ്ക് കരസ്ഥമാക്കി.September 5അധ്യാപകദിനത്തിൽറോഷൻ ഉറുദു ക്ലബിന്റെ നേതൃത്വ ത്തിൽ അധ്യാപകർക്ക്ആശംസകൾ നേർന്നു.

l സംസ്ഥാന തലത്തിൽ നടത്തിയ ഉറുദു ടാലന്റ് Test -ൽ 6, 7 ക്ലാസിൽ നിന്നും സഫ തസ്നീം ഫാത്തിമ റഗ്ദ എന്നീ കുട്ടികൾ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി

മിർസാ ഗാലിബിന്റെ ജന്മദിനത്തോടനുബന്ധിച്ച് ദേശീയ ഉറുദു ദിനത്തിൽ വിദ്യാർത്ഥികളുടെ സർഗസിദ്ധികളും സന്ദേശങ്ങളും അടങ്ങിയ യു ട്യൂബ് ലിങ്ക് സേക്രഡ് കിഡ്സിൽ നല്കി. വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtu.be/LatbZPd_wl4

വീൽ ക്ളബ്

3 മുതല് 7 വരെ ക്ലാസുകളിൽ പഠിക്കുന്ന മുടുക്കരായ കുട്ടികൾക്ക് അധിക പഠനപ്രവര്ത്തനങ്ങൾ നല്കി അവരെ ഭാവി മൽസരപരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപീകരിച്ച ക്ലബ് ആണ് വീൽ ക്ലബ്. Worthwhile empowerment and enlighten in learning എന്നാണ് ഇതിന്റെ പൂർണരൂപം. സ്കൂളിന്റെ തനത് പദ്ധതിയായ ഈ ക്ലബ് പ്രവര്ത്തനങ്ങളിലൂടെ കുട്ടികളുടെ അറിവിന്റെ ലോകത്തിന് കൂടുതൽ വികാസം ലഭിട്ടുണ്ട്. ക്വിസ് മൽസരങ്ങൾ, ചർച്ചാ ക്ലാസുകൾ, സെമിനാറുകൾ,വ്യക്തിത്വവികസന ക്ലാസുകൾ,പഠനയാത്രകൾ തുടങ്ങി വൈവിധ്യ പരിപാടികളാണ് ക്ലബ് സംഘടിപ്പിക്കാറുളളത്.