"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/നവയുഗ കാൽചുവട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

15:17, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം

നവയുഗ കാൽചുവട്


വേലി വെളുത്തല്ലോ
  മാനം കറുത്തല്ലോ
   മഴ ഉതിർന്നല്ലോ
  ഭൂമി കുളിർന്നുവല്ലോ
     അപകടമരണങ്ങളില്ലാ
പീഡന കഥകൾ ഇല്ലാ
പിടിച്ചുപറിയും മദ്യപാനവും ഇല്ലാ
മലിനീകരണവും ഇല്ലാ
നടുത്തതൻ ശുധീകരണംമാം
പ്രയത്നത്തിൽ
   മനുഷ്യൻ കരയുന്നുവോ അതോ ചിരിക്കുന്നുവോ
ജനനി മതാവാം ഭൂമിയെ കൈയേറിയവർക്കിന്ന്
നാലു ചുവരുകൾമാത്രം
ഭൂമി മാതാവേ കാത്തുകൊണ്ടവർക്കിന്ന്
അതിൽ സൗന്ദര്യം ആസ്വദിക്കാൻ ഒരവസരം
 മനുഷ്യൻ തൻ സ്നേഹബന്ധങ്ങൾ കെട്ടിപ്പടുക്കാനും
കുറവുകളറിയാനും ഉള്ളൊരവസരം ആണല്ലോ ഇത്
    വരും തലമുറക്കായി നാം കരുതണം
നല്ലൊരു ഭൂമിയെ, മാനത്തെ, പ്രകൃതിയെ
അല്ലെങ്കിൽ അന്ത്യം നിശ്ചയം
        
       നീ മാറുമോ നീചനാം മനുഷ്യാ
ഭൂമി ചോദിക്കുന്നു
മാറിയാൽ നിനക്കു കൊള്ളാം
ഇല്ലെങ്കിൽ ഇത് പോലൊരു മഹാമാരിയിരിയിൽ അമർന്നിടും നീ
      നമ്മിൽ ദുഷ്ടത, സ്വാർത്ഥത വെടിഞ്ഞു
നാമൊന്നായി ചേരാം പുതിയൊരു യുഗ കാലത്തിനായി
      കൊറോണ വേഗം നമ്മെവിട്ട്പോകട്ടെ
ഭൂമിയിൽ സമാധാനം കളിയാടട്ടെ
       സൃഷ്ട്ടാവും ഭൂമിയും അത് കണ്ടു സന്തോഷിക്കട്ടെ

 

ജിജി ജോർജ്ജ് എ .എസ്
ഒന്നാം വർഷ എൽ .എസ് .എം ജി .വി .എച്ച് .എസ് .എസ് ,വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - കവിത