"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2020-21 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 2019-22  വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
36 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്.
{| class="wikitable mw-collapsible mw-collapsed"
|-
!ക്രമ നമ്പർ!!അഡ്മിഷൻ നമ്പർ !!അംഗത്തിന്റെ പേര്!!ഫോട്ടോ
!
|-
|1||13962|| ആൻമരിയ ബിജു||<gallery>
annmariya_29020.jpg|
</gallery>
|-
| 2||13974||അനന്യ സാജു||<gallery>
ananyasaju_29020.jpg|
</gallery>
|-
|3||13986||ഷെറിൻ സിബി||<gallery>
sherin_29020.jpg|
</gallery>
|-
|4||13988||ഐശ്വര്യ സുരേഷ്||<gallery>
aiswaryas.jpg
</gallery>
|-
| 5||14005||ആദിത്യ അജി ||<gallery>
adithyaaji.jpg
</gallery>
|-
|6||14029||ബീമാമോൾ എം എ||<gallery>
beemamol_29020.jpg
</gallery>
|-
|7||14034||ബീമ കെ അസിൻ||<gallery>
beema_29020.jpg
</gallery>
|-
|8||14045||അജ്മിയ റഹീം||<gallery>
ajmiya.jpg
</gallery>
|-
|9||14075||അമല എൽദോസ്||<gallery>
amalaa.jpg
</gallery>
|-
|10||14077||നിതിന റ്റോമി||<gallery>
nithina_29020.jpg
</gallery>
|-
|11||14087|| ഹന്ന മരിയ സജി||<gallery>
hanna_29020.jpg
</gallery>
|-
|12||14090||അനാമിക റെജി||<gallery>
anamika_29040.jpg
</gallery>
|-
|13||14142||പാർവതി എസ് നായർ||<gallery>
parvathi_29020.jpg
</gallery>
|-
|14||14697||ബിസാന ഫാത്തിമ||<gallery>
bisana_29020.jpg
</gallery>
|-
|15||15399||അഫ്ന ഹസൈനാർ||<gallery>
afnah.jpg
</gallery>
|-
|16||15401||ഹന്ന ഫാത്തിമ||<gallery>
hannafathima_29020.jpg
</gallery>
|-
|17||15798||വിസ്മയ ബിജു||<gallery>
vismaya_29020.jpg
</gallery>
|-
|18||15828 ||ജെസീല വി എം||<gallery>
jeseela_29020.jpg
</gallery>
|-
| 19||15830||അബിയ എൽദോസ്||<gallery>
abiyae.jpg
</gallery>
|-
|20||15835||ദേവിക പി വി||<gallery>
devika_29020.jpg
</gallery>
|-
|21||15924||നാഫില നാസർ||<gallery>
nafila_29020.jpg
</gallery>
|-
|22||16584||ഐശ്വര്യ റോയി ||<gallery>
aiswaryar.jpg
</gallery>
|-
|23||17028||ഏയ്ഞ്ചൽ ട്രീസ അഗസ്റ്റിൻ||<gallery>
angel_29020.jpg
</gallery>
|-
|24||17029||ശരവണപ്രിയ ബി||<gallery>
saravanapriya_29020.jpg
</gallery>
|-
|25||17031|| ആൻവിയ സാറാ കുര്യൻ|||<gallery>
anviya_29020.jpg
</gallery>
|-
|-
|26||17032||റോസ്മിയ റിനോജ്||<gallery>
rosmia_29020.jpg
</gallery>
|-
|27||17035||വൈഗ സന്തോഷ്||<gallery>
vaiga_29020.jpg
</gallery>
|-
|28||17037||പവിത്ര ജയകുമാർ||<gallery>
pavithra_29020.jpg
</gallery>
|-
|29||17040||അയന ബിജു||<gallery>
ayana_29020.jpg
</gallery>
|-
|30||17044||സുമയ്യ ഷമീർ||<gallery>
sumayya_29020.jpg
</gallery>
|-
|31||17121||അനിറ്റ റോബി||<gallery>
anitta_29020.jpg
</gallery>
|-
|32||17122||ഹരിനന്ദന എസ്||<gallery>
harinandhana_29020.jpg
</gallery>
|-
|33||17123||അനുഷ്യ എസ്||<gallery>
anushya_29020.jpg
</gallery>
|-
|34||17134||സൗമ്യ സണ്ണി||<gallery>
soumya_29020.jpg
</gallery>
|-
|35||17389||അക്ഷയ അലക്സ്||<gallery>
akshayaalex.jpg
</gallery>
|-
|36||17491||അതുല്യ സാജു||<gallery>
athulya_29020.jpg
</gallery>
|-
|}
== ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ==
== ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ==
കൈറ്റ് ഇടുക്കിയുടെ നിർദ്ദേശപ്രകാരം കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ എട്ടാം ക്സാസിലെ കുട്ടികൾക്കായി നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുത്ത് ഉയർന്ന മാർക്ക് നേടിയ 36 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു
കൈറ്റ് ഇടുക്കിയുടെ നിർദ്ദേശപ്രകാരം കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ എട്ടാം ക്സാസിലെ കുട്ടികൾക്കായി നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുത്ത് ഉയർന്ന മാർക്ക് നേടിയ 36 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു
വരി 97: വരി 251:
== എക്സ്പേർട്ട് ക്ലാസ്സ് ==
== എക്സ്പേർട്ട് ക്ലാസ്സ് ==
21.11.2020 - വിക്ടേഴ്സ് ചാനൽ വഴി വ്യാജവാർത്തകൾക്കെതിരെ ബോധവാൻമാരാകുക എന്ന സന്ദേശംനൽകി കേരളത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ശ്രീ. മിർ മുഹമ്മദ് അലി ഐ എ എസ് എക്സ്പേർട്ട് ക്ലാസ്സ് നൽകി
21.11.2020 - വിക്ടേഴ്സ് ചാനൽ വഴി വ്യാജവാർത്തകൾക്കെതിരെ ബോധവാൻമാരാകുക എന്ന സന്ദേശംനൽകി കേരളത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ശ്രീ. മിർ മുഹമ്മദ് അലി ഐ എ എസ് എക്സ്പേർട്ട് ക്ലാസ്സ് നൽകി
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്|തിരികെ...ലിറ്റിൽ കൈറ്റ്സ്...]]
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]]

21:03, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

2019-22 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

36 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്.

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 13962 ആൻമരിയ ബിജു
2 13974 അനന്യ സാജു
3 13986 ഷെറിൻ സിബി
4 13988 ഐശ്വര്യ സുരേഷ്
5 14005 ആദിത്യ അജി
6 14029 ബീമാമോൾ എം എ
7 14034 ബീമ കെ അസിൻ
8 14045 അജ്മിയ റഹീം
9 14075 അമല എൽദോസ്
10 14077 നിതിന റ്റോമി
11 14087 ഹന്ന മരിയ സജി
12 14090 അനാമിക റെജി
13 14142 പാർവതി എസ് നായർ
14 14697 ബിസാന ഫാത്തിമ
15 15399 അഫ്ന ഹസൈനാർ
16 15401 ഹന്ന ഫാത്തിമ
17 15798 വിസ്മയ ബിജു
18 15828 ജെസീല വി എം
19 15830 അബിയ എൽദോസ്
20 15835 ദേവിക പി വി
21 15924 നാഫില നാസർ
22 16584 ഐശ്വര്യ റോയി
23 17028 ഏയ്ഞ്ചൽ ട്രീസ അഗസ്റ്റിൻ
24 17029 ശരവണപ്രിയ ബി
25 17031 ആൻവിയ സാറാ കുര്യൻ
26 17032 റോസ്മിയ റിനോജ്
27 17035 വൈഗ സന്തോഷ്
28 17037 പവിത്ര ജയകുമാർ
29 17040 അയന ബിജു
30 17044 സുമയ്യ ഷമീർ
31 17121 അനിറ്റ റോബി
32 17122 ഹരിനന്ദന എസ്
33 17123 അനുഷ്യ എസ്
34 17134 സൗമ്യ സണ്ണി
35 17389 അക്ഷയ അലക്സ്
36 17491 അതുല്യ സാജു

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

കൈറ്റ് ഇടുക്കിയുടെ നിർദ്ദേശപ്രകാരം കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ എട്ടാം ക്സാസിലെ കുട്ടികൾക്കായി നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുത്ത് ഉയർന്ന മാർക്ക് നേടിയ 36 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു

വാട്സപ്പ് ഗ്രൂപ്പ് ക്രിയേഷൻ

കോവിഡ് എന്ന മഹാമാരിയെ നേരിടുന്ന ഈ പശ്ചാത്തലത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകളും ഓൺലൈൻ ക്ലാസുകൾ തന്നെയെന്ന് അറിയിപ്പിനെ തുടർന്ന് ഒമ്പതാം ക്ലാസിലെ 36 കുട്ടികളെ ചേർത്ത് ഒക്ടോബർ 15 ആം തീയതി "Little kites IX Batch എന്ന whats app ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും 36 കുട്ടികളെയും ഗ്രൂപ്പിൽ ആഡ് ചെയ്യുകയും ചെയ്തു. സ്മാർട്ട് ഫോൺ, ലാപ്പ് ടോപ്പ് ഇവ കൈവശമുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്തു.

പ്രതികരണങ്ങൾ

അറ്റൻഡൻസ്, പ്രതികരണങ്ങൾ അത്യാവശ്യമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. ഓരോ ക്ലാസും 30 മിനിറ്റ് ദൈർഘ്യത്തിൽ ആയിരിക്കണമെന്നും ക്ലാസുകൾ കഴിഞ്ഞ് ഡൗൺലോഡ് ചെയ്ത് വശമാക്കാണമെന്നും അറിയിച്ചു. തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫയലുകൾ ഡൗൺലോഡ് ചെയ്യാനുള്ള വിധത്തിലുള്ള ലിങ്കുകൾ നൽകണമെന്നും സൂചിപ്പിച്ചുഈ വർഷത്തെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ആരംഭിക്കുന്നത് 17 /10/ 2020 മുതലാണെന്ന് അറിയിപ്പ് നൽകി.

ഓൺലൈൻ ക്ലാസ്സുകൾ

കുട്ടികൾ നിർബന്ധമായും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ കാണണമെന്നും എങ്ങനെ കണ്ടു എന്നത് അതായത് ഫോണിലൂടെയോ ടിവിയിലൂടെയോ എന്നും ,കാണാൻ സാധിക്കാത്തവർ അതും,കാരണവും ഗ്രൂപ്പ് വഴി അറിയിക്കണമെന്നും, നോട്ട് എഴുതി സൂക്ഷിക്കുകയും ആവശ്യാനുസരണം സബ്മിറ്റ് ചെയ്യുകയും ചെയ്യണമെന്നും അറിയിച്ചു.

ആമുഖ ക്ലാസ്സ്

17 /10 /2020 - ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി യെ ടുക്കുന്നതിന് ഈ വേദി ഉപയോഗപ്പെടുത്താനാകും എന്ന് ബോധ്യപ്പെടുത്തി കൊണ്ടാണ് ആദ്യത്തെ ക്ലാസ് തുടങ്ങിയത്. ആദ്യമായി ഏതൊക്കെ മേഖലകളിലാണ് Little kites ന്റെ പ്രവർത്തനങ്ങൾ വരുന്നതെന്ന് kite -master പരിചയപ്പെടുത്തി. Graphics and animation, scratch, programing, python programming, mobile app നിർമാണം, robotics, electronics, hardware, malayalam computing, internet and cyber security എന്നിങ്ങനെ വിവിധ മേഖലകളാണ് ഓരോ വിദ്യാർഥിക്കും പരിശീലിക്കാൻ ഉള്ളതെന്നും വ്യക്തമാക്കി. ഇത് ഈ വർഷത്തെ മൊത്തം ക്ലാസുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ കുട്ടികൾക്ക് സഹായകമായി. മുൻവർഷങ്ങളിൽ little kite കുട്ടികൾ തയ്യാറാക്കിയ വീഡിയോ കുട്ടികളെ കാണിച്ചു.

ഗ്രാഫിക്സ് - അനിമേഷൻ ക്ലാസ്സ് - 1

തുടർന്ന് നടന്ന ക്ലാസ്സിൽ ഒരു അനിമേഷൻ തയ്യാറാക്കുന്നതിന് നമുക്ക്ഉപയോഗിക്കാവുന്ന സ്വതന്ത്രവും ലളിതവുമായ സോഫ്റ്റ് വെയറുകളെ പരിചയപ്പെടുത്തി. റ്റുപ്പി ട്യൂബ് ഡെസ്ക്ക്, സിൻഫിഗ് സ്റ്റുഡിയോ എന്നീ 2 ഡി സോഫ്റ്റ്വെയറുകളും ബ്ലെൻഡർ എന്ന 3 ഡി സോഫ്റ്റ്വെയറും ആദ്യം തന്നെകുട്ടികൾക്ക് പരിചയപ്പെടുത്തി. ഒരു അനിമേഷൻചിത്രംഎങ്ങനെയാണ് നിർമ്മിക്കുന്നതെന്ന് കുട്ടികൾക്കായി വിശദീകരിച്ചു. അനിമേഷനിൽ വീക്ഷണസ്ഥിരത എന്ന പ്രതിഭാസത്തിൻറെ പ്രാധാന്യം വിശദീകരിച്ചു. ഒരു അനിമേഷൻതയ്യാറാക്കുമ്പോൾ സ്റ്റോറി ബോർഡ് തയ്യാറേക്കണ്ടതിൻറെ പ്രാധാന്യം വിശദീകരിച്ചു. 35 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.

ഗ്രാഫിക്സ് - അനിമേഷൻ ക്ലാസ്സ് - 2

26/10/20-ൽ animation ന്റെ രണ്ടാമത്തെ ക്ലാസ് നടന്നു കഴിഞ്ഞ ക്ലാസ്സിലെ മുന്നറിവ് പരിശോധിച്ചു. ഇങ്ങനെ frame to frame animation നിർമ്മാണത്തിന് ഒത്തിരി Time ആവശ്യമാണെന്നും എന്നാൽ അതിന് പരിഹാരമായി animation ൽ ചലന ദിശ യാവുന്ന ആകുമെന്നും വിശദീകരിച്ചു.എങ്ങനെ point മാത്രം assign ചെയ്ത് കൊടുത്ത്‌ ഇത് എളുപ്പമാക്കാൻ ആകുമെന്നും ഇതിന് എളുപ്പമാർഗം ആയിTweening ഉപയോഗിക്കാമെന്ന് വിശദീകരിച്ചു. key frames സംവിധാനം എങ്ങനെ സാധ്യമാകുമെന്ന് ഉദാഹരണസഹിതം കാണിച്ചുകൊടുത്തു. ഈ ക്ലാസിൽ 36 കുട്ടികളും പങ്കെടുത്തു.

ഗ്രാഫിക്സ് - അനിമേഷൻ ക്ലാസ്സ് - 3

07/11/2020 - ഈ ക്ലാസ്സിൽ വിവിധ animation സങ്കേതങ്ങളെ പരിചയപ്പെടുത്തൽ ആയിരുന്നു. animation നു വേണ്ടി ചിത്രങ്ങൾ എങ്ങനെ തയ്യാറാക്കും എന്ന് വിശദീകരിച്ചു. ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനു വേണ്ടിയും പശ്ചാത്തലം നിർമ്മിക്കുവാനും ഒരു സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. Gimp-soft ware ആയിരുന്നു ആ software. import ചെയ്യാനാകില്ലാത്ത ചിത്രങ്ങൾ common-image formate -ൽ export ചെയ്യേണ്ടതുണ്ടെന്നും അത് എങ്ങനെ എന്നും ഉദാഹരണസഹിതം വ്യക്തമാക്കി. 36 കുട്ടികളും ക്ലാസിൽ പങ്കെടുത്തു.

സ്ക്രാച്ച് ക്ലാസ്സ് - 1

14 /11 /2020- ഈ ക്ലാസിൽ കഴിഞ്ഞവർഷം പഠിച്ച game കളെ കുറിച്ചുള്ള മുന്നറിവ് പരിശോധിച്ചു.scratch എന്ന software ഉപയോഗിച്ച് എങ്ങനെ ഒരു കമ്പ്യൂട്ടർ ഗെയിം നിർമിക്കാം അതിനുവേണ്ടി പാഠപുസ്തകത്തിലെ തന്നെ car game ആണ് ആദ്യം വിശദീകരിച്ചത്.car game ഉണ്ടാക്കുന്ന സ്റ്റെപ്പ് വിശദമാക്കി. Application-programming-scratch- ഉപയോഗിച്ചാണ് എന്നും, scratch-2 അനിവാര്യമായ കൊണ്ട് kite master വഴി scratch-2 computer ൽ ആക്കണമെന്നും നിർദ്ദേശിച്ചു. ഈ ക്ലാസ്സിൽ 36 കുട്ടികൾ പങ്കെടുത്തു. എല്ലാവർക്കും ഏറെ പ്രയോജനകരവും കഴിഞ്ഞവർഷത്തെ ഒരു ഓർമ്മ പുതുക്കലിന് ഏറെ സഹായകമായെന്നും കുട്ടികൾ അഭിപ്രായപ്പെട്ടു.

സ്ക്രാച്ച് ക്ലാസ്സ് - 2

22/11/2020 - scratch ന്റെ രണ്ടാമത്തെ modul ക്ലാസ് നടന്നു. Robotic car game vodeo കാണിച്ചാണ് ക്ലാസ് ആരംഭിച്ചത്.scratch ഉപയോഗിച്ച് ഇതുപോലെ ഒരു robotic car game ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചു. Car game creation ആയതു കൊണ്ട് തന്നെ കുട്ടികൾക്ക് ക്ലാസ് വളരെ രസകരമായിരുന്നു എന്ന് അറിയിച്ചു. Scratch ഉപയോഗിച്ച് Application ഉണ്ടാക്കുന്നതെങ്ങനെ എന്നും അതിന് ഉദാഹരണമായി ഒരു calculatior ഉണ്ടാക്കുന്നതെങ്ങനെയെന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. 32 പേർ ടിവി യിലൂടെയും 4പേർ മൊബൈലിലൂടെയും ക്ലാസുകൾ കണ്ടു. ഈ ക്ലാസ്സിൽ എല്ലാവരും പങ്കെടുത്തു.

പ്രോഗ്രാമിംഗ് ക്ലാസ്സ് - 1

29/11/2020- ഈ ക്ലാസിൽ ഒരു Programming out put എങ്ങനെ കിട്ടുന്നുവെന്ന് kite Master-പരിചയപ്പെടുത്തുന്നു ഒരു programm പരിചയപ്പെടുത്തുന്നു. ഒരു സ്രാവ് ഒരു കടലിനടിയിൽ ഒരു ഭക്ഷണപദാർത്ഥം കഴിക്കുന്ന programme എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്നു വളരെ പ്രയോജനകരമായ ക്ലാസ് ആയിരുന്നു. Step by step ആയി വിശദീകരണം ഉണ്ടായിരുന്നതുകൊണ്ട് കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കാൻ സാധിച്ചു. എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുത്തു.

പ്രോഗ്രാമിംഗ് ക്ലാസ്സ് - 2

5 /12 /2020 - Scratch ഉപയോഗിച്ച് ഒരു game തയ്യാറാക്കുന്നതിന് പറ്റി സംസാരിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. ഒരു program തയ്യാറാക്കുമ്പോൾ എന്തൊക്കെ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണമെന്ന് kite master ഓർമ്മിപ്പിച്ചു ഒരു game പരിചയപ്പെടുത്തി അതിലെ ഓരോ part ഉം എങ്ങനെ തയ്യാറാക്കാം എന്ന് വിശദമായി കാണിച്ചുതന്നു.ഗെയിം തയ്യാറാക്കുന്ന ക്ലാസ് ആയതുകൊണ്ട് തന്നെ വളരെ താൽപര്യം പൂർവ്വം കുട്ടികൾ ക്ലാസ് കണ്ടു. എല്ലാവരും കാണുകയും ചെയ്തു. രണ്ട്, kite masters കൂടിയാണ് ഈ ഗെയിം തയ്യാറാക്കുന്നതെങ്ങനെയെന്നു വിശദീകരിച്ചത്.

മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ്സ് - 1

17/01/2020- ഭാഷാ കമ്പ്യൂട്ടിങ്ങിനെ കുറിച്ചായിരുന്നു ഈ ക്ലാസ്സിൽ വിശദീകരിച്ചത്. ഇന്നത്തെ ഈ ഡിജിറ്റൽ യുഗത്തിൽ കമ്പ്യൂട്ടറിനെ കൂടുതൽ ജനകീയമാക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും സഹായിച്ചിട്ടുള്ളത് ഭാഷാ കമ്പ്യൂട്ടിംഗ് ആണ്. അതായത് പ്രാദേശിക ഭാഷകളിൽ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള സൗകര്യം ഇപ്പോൾ ഒട്ടുമിക്ക പ്രാദേശിക ഭാഷകളിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ കഴിയുന്നു എന്നത് വലിയ നേട്ടമാണ് . ലിറ്റിൽ കൈറ്റ്സിൻ്റെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ മാഗസിൻ തയ്യാറാക്കൽ, documentation ഇവയൊക്കെ തയ്യാറാക്കുന്നതിൽ ഭാഷാ computing ന് വളരെ പ്രാധാന്യമുണ്ട്. കീബോർഡിലെ അക്ഷരങ്ങളുടെ വിന്യാസം കൈകൾ ,എങ്ങനെ ചലിപ്പിക്കണം ഇതൊക്കെ കൈറ്റ് മാസ്റ്റർ വിശദീകരിച്ചു. ഈ ക്ലാസ്സിൽ കുട്ടികൾ എല്ലാവരും പങ്കെടുത്തു.

മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ്സ് - 2

22/01/2020- ഈ ക്ലാസ്സിൽ മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗം 2 ആണ് കൈറ്റ് മാസ്റ്റർ വിശദീകരിച്ചത്. Header, footer, borderline, color, copy, paste ഇതൊക്കെ തയാറാക്കി എങ്ങനെ ഒരു മാഗസിൻ തയ്യാറാക്കാം എന്ന് വിശദീകരിച്ചു. ഇതിനായി കുമാരനാശാന്റെ വീണപൂവ് എന്ന കവിതയിലെ ഏതാനും വരികളാണ് കൈറ്റ് മാസ്റ്റർ ഉദാഹരണമായി എടുത്തത്. മാഗസിന്റെ ഭംഗി വർധിപ്പിക്കുന്നതിൽ ചിത്രങ്ങൾക്ക് വളരെ പങ്കുണ്ടെന്നും ചിത്രങ്ങൾ എങ്ങനെ ഉൾപ്പെടുത്താൻ ആകുമെന്നും അതെങ്ങനെ കൃത്യമായി അറേഞ്ച് ചെയ്തു വെക്കാം എന്നിങ്ങനെയുള്ള ഉള്ള കാര്യങ്ങൾ കൈറ്റ് മാസ്റ്റർ വിശദീകരിച്ചു. ഒപ്പം pdf ഫോർമാറ്റിൽ മാറ്റുന്നതും പറഞ്ഞു. ക്ലാസ്സിൽ എല്ലാ കുട്ടികളും പങ്കെടുത്തു.

മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ്സ് - 3

26/11/2020- ഒരു വർക്ക്ഷീറ്റ് നൽകി അതിൻറെ ഉള്ളടക്കം പരിശോധിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. ഈ വർക്ക് ഷീറ്റിൽ ഉള്ള പട്ടിക പൂർത്തിയാക്കാൻ Internet ൻ്റെ സഹായം എങ്ങനെ നേടാനാകുമെന്ന് കൈറ്റ് മാസ്റ്റർ വിശദീകരിച്ചു. ഇൻ്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , പ്രധാനമായും വരുത്തേണ്ട ക്രമീകരണങ്ങൾ ,സർവർ സജഷൻസ് ഒഴിവാക്കുക, Safe Search enable ചെയ്യുക ഇതൊക്കെ എങ്ങനെ ചെയ്യാം എന്ന് കൈറ്റ് മാസ്റ്റർ വിശദീകരിച്ചു. അതുപോലെതന്നെ Search keyword കൾ ഉപയോഗിക്കണമെന്നും അതിൻ ഒരു ഉദാഹരണവും, വിശദീകരണവും നൽകി. ഒപ്പം കിട്ടുന്ന വിവരങ്ങൾ കോപ്പി ചെയ്തു സേവ് ചെയ്യുന്നതെങ്ങനെ എന്നും വ്യക്തമാക്കി. ഈ ക്ലാസിൽ എല്ലാവരും പങ്കെടുത്തു.

മൊബൈൽ ആപ്പ് ഇൻവെന്റർ ക്ലാസ്സ് - 1

30/01/2021 - ഈ ക്ലാസ്സിൽ മൊബൈൽ ഫോണിൽ ഉള്ള മൊബൈൽ ആപ്പുകളെ കുറിച്ചാണ് കൈറ്റ് മാസ്റ്റർ ആദ്യം വിശദീകരിച്ചത്. ഒരു ആപ്പ് എങ്ങനെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത്, സ്വന്തമായി ആപ്പുകൾ നിർമ്മിക്കുന്നതെങ്ങനെ, MIT സോഫ്റ്റ്‌വെയറിനെ കുറിച്ചും വിശദീകരിച്ചു. മൊബൈൽ Shake ചെയ്യുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി component നിർമ്മിക്കുന്നതെങ്ങനെ, ആപ്പിലേക്ക് ഒരു മീഡിയ ഫയൽ എങ്ങനെ അറ്റാച്ച് ചെയ്യാനാകുമെന്നും വളരെ പ്രയോജനപ്പെടുന്ന രീതിയിൽ അതിൽ റൈറ്റ് മാസ്റ്റർ വിശദീകരിച്ചു .Mobile Phone ഉം ആയി ബന്ധപ്പെട്ട ആപ്പ് നിർമ്മാണം ആയതുകൊണ്ടുതന്നെ കുട്ടികൾക്ക് class വളരെ ഇഷ്ടപ്പെട്ടു എന്ന് അഭിപ്രായപ്പെട്ടു. എല്ലാ കുട്ടികളും ഈ ക്ലാസിൽ പങ്കെടുത്തു .മൊബൈൽ Shalle ചെയ്യുമ്പോൾ ഒരു മ്യൂസിക് വരുന്ന രീതിയിലുള്ള ആപ്പ് നിർമാണം ആണ് ഈ ക്ലാസ്സിൽ ശ്രദ്ധ നൽകിയത്.

മൊബൈൽ ആപ്പ് ഇൻവെന്റർ ക്ലാസ്സ് - 2

03/02/2021- മൊബൈൽ ആപ്പ് നിർമ്മാണത്തിൻ്റെ വിവിധഘട്ടങ്ങൾ ഓർമ്മപ്പെടുത്തി കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. ഒരു മൊബൈൽ ആപ്പ് നിർമ്മിച്ച് അതിനെ ATP ആക്കി മാറ്റി ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെ എന്ന് വിശദീകരിച്ചു .ഫോണിൽ ഒരു ആപ്പ് ഉദാഹരണമായി എടുത്തു ഡിസൈനിങ്ങ് , കോഡിങ് ഇവയൊക്കെ എങ്ങനെ നടത്തണമെന്ന് വളരെ ഭംഗിയായി വ്യക്തമാക്കി തന്നു .

മൊബൈൽ ആപ്പ് ഇൻവെന്റർ ക്ലാസ്സ് - 3

05/02/2021 - ഒരു പുതിയ ആപ്പ് പരിചയപ്പെടുത്തി കൊണ്ടാണ് ക്ലാസ് ആരംഭിച്ചത് . നമുക്ക് പരിചിതമായ addition,substraction, division, multiplication എന്നിവ ഉപയോഗിച്ചാണ് ആണ് ഈ ആപ്പ് കൈകാര്യം ചെയ്തത്.

ഓഫ് ലൈൻ കാസ്സുകൾ

2021 നവംബർ മാസത്തോടെ കോവിഡിനെ അതിജീവിച്ച് നമ്മുടെ സ്കൂളുകൾ തുറന്നതോടെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികൾക്ക് ഓഫ് ലൈൻ കാസ്സുകൾ ആരംഭിച്ചു.

ഗ്രാഫിക്സ് &അനിമേഷൻ മൊഡ്യൂൾ 1

21/12/2021 - കാർട്ടൂൺ ആനിമേഷനെക്കുറിച്ചാണ് ഇന്ന് ക്ലാസ്സ് നടന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് ആനിമേഷൻ മേഖല പരിചയപ്പെടാനും പ്രസ്തുത തൊഴിൽ മേഖലയിലേയ്ക്കാവശ്യമായ നൈപുണികൾ കരസ്ഥമാക്കുവാനും കഴിയുമെന്ന് കൈറ്റ് മിസ്ട്രസ് പറഞ്ഞു. രണ്ട് ചെറിയ ആനിമേഷൻ വീഡിയോകൾ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. വീഡിയോ കണ്ടതിനു ശേഷം കുട്ടികളെ 6 ഗ്രൂപ്പുകളാക്കി തിരിക്കുകയും കണ്ട ആനിമേഷന്റെ പ്രത്യേകതകൾ പറയുന്നതിന് അവസരമൊരുക്കുകയും ചെയ്തു. ഒരു ആനിമേഷൻ സിനിമ തയ്യാറാക്കണമെങ്കിൽ എന്തൊക്കെ ഉണ്ടാവണമെന്നുള്ള ധാരണ ലഭിക്കുന്നതിന് ഈ സെഷൻ കുട്ടികൾക്ക് പ്രയോജനപ്രദമായി. തുടർന്ന് റിസോഴ്സ് ഫോൾഡറിലെ ഒരു വിമാനത്തിന്റെ ചലനത്തെ സൂചിപ്പിക്കുന്ന കുറെ ചിത്രങ്ങളാണ് കുട്ടികൾക്കുമുൻപിൽ പ്രദർശിപ്പിച്ചത്. ആനിമേഷനിൽ ചിത്രങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇതിലൂടെ കുട്ടികൾക്ക് കഴിഞ്ഞു. ചിത്രങ്ങൾ വളരെ വേഗതയിൽ പ്രദർശിച്ചപ്പോൾ വിമാനം ചലിച്ചതുപോലെ തോന്നി. വീക്ഷണ സ്ഥിരത എന്ന നമ്മുടെ കാഴ്ചയുടെ പ്രത്യേകത അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണെന്നുള്ളത് കുട്ടികൾക്ക് ഒരു പുതിയ അറിവ് തന്നെയായിരുന്നു. അടുത്ത സെഷനിൽ സ്റ്റോറിബോർഡിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. ഒരു കഥയെ ദൃശ്യരൂപത്തിലേയ്ക്ക് മാറ്റുമ്പോൾ കൃത്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് സ്റ്റോറി ബോർഡ് തയ്യാറാക്കൽ എന്നും കഥാപാത്രങ്ങളുടെ ചലനങ്ങളും ആശയങ്ങളും മാത്രമല്ല രൂപവും വേഷവുമൊക്കെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതുവഴി കഴിയുമെന്ന് മനസ്സിലാക്കി. സ്റ്റോറിബോർഡിൽ കഥയുടെ പശ്ചാത്തലം, നിശ്ചല ദൃശ്യങ്ങൾ,ചലിപ്പിക്കേണ്ട ദൃശ്യങ്ങൾ, സമയദൈർഘ്യം, സംഭാഷണമോ പശ്ചാത്തല ശബ്ദമോ ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ സ്റ്റോറി ബോർഡിൽ ചേർക്കാമെന്നും മനസ്സിലാക്കി. കുട്ടികൾക്ക് ഹോം അസൈൻമെന്റായി സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.

ഗ്രാഫിക്സ് &അനിമേഷൻ മൊഡ്യൂൾ 2

22/12/2021 - കുട്ടികൾ പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. റ്റുപ്പി റ്റ്യൂബ് ഡെസ്ക്. ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച് ആനിമേഷൻ തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അറിവ് നേടുകയും സോഫ്റ്റ്‌വെയറിലെ പൊതു സങ്കേതങ്ങൾ മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് റ്റുപ്പി റ്റ്യൂബ് ഡെസ്ക് ഉപയോഗിച്ച് ചിത്രങ്ങൾക്ക് ചലനം നൽകുന്ന വിധം സി. ഷിജിമോൾ സെബാസ്റ്റ്യൻ ഞങ്ങൾക്ക് കാണിച്ചുതന്നു. ഒരു വിമാനം ആകാശത്തിലൂടെ പറന്നുപോകുന്ന ഒരു ആനിമേഷൻ തയ്യാറാക്കുന്നതിന്റെ തയ്യാറാക്കുന്ന പ്രവർത്തനമാണ് കാണിച്ചുതന്നത്. FPS, Frame mode, Static BG mode, Dynamic BG mode എന്നിവയെക്കുറിച്ചുള്ള ധാരണയും നൽകി. തുടർന്ന റിസോഴ്സ് ഫോൾഡറിലെ ചിത്രങ്ങളുപയോഗിച്ച് ഒരു വിമാനം പറക്കുന്നതിന്റെ ആനിമേഷനാണ് കുട്ടികൾ തയ്യാറാക്കിയത്. കുട്ടികൾ വളരെ ആസ്വദിച്ചാണ് ഈ പ്രവർത്തനം ചെയ്തത്. കുട്ടികൾ പൂർത്തിയാക്കിയ പ്രവർത്തനം സേവ് ചെയ്ത് പ്രവർത്തിപ്പിച്ചു. അടുത്തതായി ട്വീനിംഗിനെക്കുറിച്ചാണ് കൈറ്റ്മിസ്ട്രേഴ്സ് ഞങ്ങൾക്ക് ക്ലാസ്സുകൾ എടുത്തത്. ആനിമേഷൻ സോഫ്റ്റ്‌വെയറിൽ സാധാരണയായി ഉപയോഗിക്കുന്ന സൗകര്യമാണ് ട്വീനിംഗ് എന്നും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെ ഒബ്ജക്ടുകൾക്ക് ചലനം നൽകുന്നത് കൂടുതൽ എളുപ്പമാകുമെന്നും പറഞ്ഞു. മുൻപ് ചെയ്ത അതേ പ്രവർത്തനം മറ്റൊരു രീതിയിൽ കാണിച്ചു. ആദ്യം Static BG Mode ൽ പശ്ചാത്തല ചിത്രം ഉൾപ്പെടുത്തി. തുടർന്ന് Frame Modeൽ വിമാനത്തിന്റെ ചിത്രവും ഉൾപ്പെടുത്തി. ട്വീനിംഗ് ഓപ്ഷനിൽ നിന്നും പൊസിഷൻ ട്വീൻ എടുത്തു. സ്റ്റേജിന്റെ വലതു വശത്ത് കാണുന്ന create a new tween ബട്ടൻ ഡബ്ബിൾ ക്ലിക്ക് ചെയ്ത് സ്ഥാനം മാറേണ്ട ഒബ്ജക്ട് സെലക്ട് ചെയ്ത ശേഷം ഓപ്ഷൻസിലുള്ള സെറ്റ് പാത്ത് പ്രോപർട്ടീസ് റേഡിയോ ബട്ടൻ ക്ലിക്ക് ചെയ്യുക. കാൻവാസിൽ ഒബ്ജ്ക്ട് ചലിക്കേണ്ട ഭാഗങ്ങളിൽ ക്ലിക്ക് ചെയ്ത് സേവ് ട്വീൻ ബട്ടൻ ക്ലിക്ക് ചെയ്യുക. വളരെ എളുപ്പത്തിൽ ഒരു ആനിമേഷൻ പൂർത്തിയാക്കുന്ന പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. കുട്ടികൾക്ക് ആനിമേഷൻ പഠനം ഏറെ ഹൃദ്യമായി മാറുകയും കുട്ടികൾ വളരെ എളുപ്പത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്തു.

ഗ്രാഫിക്സ് &അനിമേഷൻ മൊഡ്യൂൾ 3

23/12/2021 - റ്റുപ്പി ട്യൂബ് ഡെസ്കിലെ മറ്റൊരു സങ്കേതമാണ് കുട്ടികൾ പരിചയപ്പെട്ടത്. പശ്ചാത്തല ചിത്രങ്ങൾക്ക് ചലനം നൽകി ഒബ്ജക്ടിന് ചലനപ്രതീതി ഉളവാക്കുന്ന രീതിയാണ് കുട്ടികൾ പരിചയപ്പെട്ടത്. മുൻസെഷനിൽ അവതരിപ്പിച്ച അതേ പ്രവർത്തനം തന്നെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്തത്. അതിനായി പശ്ചാത്തല ചിത്രം Dynamic BG Mode ൽ കുട്ടികൾ ഉൾപ്പെടുത്തി. Frame Mode ൽ ചലിക്കുന്ന പ്രതീതി ഉളവാക്കേണ്ട ചിത്രവും ഉൾപ്പെടുത്തി. ഒന്നാമത്തെ ഫ്രെയിമിലെ ചിത്രത്തെ ആവശ്യമുള്ളത്ര ഫ്രെയിമിലേയ്ക്ക് ഉൾപ്പെടുത്തി ആനിമേഷൻ അവതരിപ്പിച്ചപ്പോൾ വിമാനം ചലിക്കുന്നതായി തന്നെ തോന്നി. അടുത്തതായി Dynamic BG Mode, Static BG Mode, Frame Mode എന്നീ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഒരു ജീപ്പ് സഞ്ചരിക്കുന്ന ആനിമേഷൻ പ്രവർത്തനമാണ് ചെയ്തത്. പശ്ചാത്തല ചിത്രം Dynamic BG Mode ൽ ഉൾപ്പെടുത്തി. കാറിന്റെ ചിത്രം Static BG Mode ൽ ഉൾപ്പെടുത്തി Frame Mode ൽ ഒന്നാമത്തെ ഫ്രെയിമിൽ ചക്രത്തിന്റെ ചിത്രം ഉൾപ്പെടുത്തി വാഹനത്തിന്റെ ഒന്നാമത്തെ ചക്രത്തിന്റെ സ്ഥാനത്തായി ക്രമീകരിച്ചു. വാഹനം ഓടുമ്പോൾ ചക്രം തിരിയാൻ ട്വീനിംഗ് ഓപ്ഷനിൽ നിന്നും റൊട്ടേഷൻ ട്വീൻ സെലക്ട് ചെയ്തു.സ്റ്റേജിന്റെ വലത് വശത്ത് കാണുന്ന create a new tween ബട്ടൻ ഡബിൾക്ലിക്ക് ചെയ്തു. തുടർന്ന് ഒന്നാമത്തെ ചക്രം സെലക്ട് ചെയ്ത് ഓപ്ഷനിലുള്ള സെറ്റ് പ്രൊപ്പർട്ടീസ് റേഡിയോ ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ആവശ്യമായ വിലകൾ നൽകി സേവ് ട്വീൻ ബട്ടൻ ക്ലിക്ക് ചെയ്തു. ഇതേ രീതിയിൽ രണ്ടാമത്തെ ചക്രത്തിനും റൊട്ടേഷൻ ട്വീൻ നൽകി. തയ്യാറാക്കിയ ഫയൽ സേവ് ചെയ്ത് എക്സ്പോർട്ട് ചെയ്തു

ഗ്രാഫിക്സ് &അനിമേഷൻ മൊഡ്യൂൾ 4

27/12/2021 – ജിമ്പ് സോഫ്റ്റ്‌വെയറുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കുന്നതിനുള്ള ശേഷി നേടുന്നതിനുള്ള പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. 720 X 420 ൽ ജിമ്പിന്റെ കാൻവാസ് ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത മിസ്ട്രേഴ്സ് മനസ്സിലാക്കിതന്നു. ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറായ ജിമ്പ് കുട്ടികൾ എട്ട് ഒൻപത് ക്ലാസ്സുകളിൽ പരിചയപ്പെട്ടിട്ടുള്ളതിനാൽ ടൂളുകളെല്ലാം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തങ്ങളുടെ ഭാവനയ്ക്കനുസരിച്ചുള്ള ചിത്രം വരക്കുന്നതിന് കുട്ടികൾക്ക് കഴിഞ്ഞു. തുടർന്ന് png ഫോർമാറ്റിൽ ചിത്രം എക്സ്പോർട്ട് ചെയ്യുന്നതിനുള്ള ആവശ്യകത മനസ്സിലാക്കുകയും png ഫോർമാറ്റിൽ ചിത്രം എക്സ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്ന് ഇങ്ക്സ്കേപ്പ് എന്ന സോഫ്റ്റ്‌വെയറാണ് കുട്ടികൾ പരിചയപ്പെട്ടത്. ആനിമേഷനാവശ്യമായ പശ്ചാത്തല ചിത്രം തയ്യാറാക്കുന്നതുപോലെ കഥാപാത്രങ്ങളെയും തയ്യാറാക്കേണ്ടതുണ്ടന്നും ഈ പ്രവർത്തനത്തീന് ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഇങ്ക്സ്കേപ്പ് എന്നും മനസ്സിലാക്കിതന്നു. ജിമ്പിൽ കഥാപാത്രങ്ങളെ വരക്കാമെങ്കിലും ഇങ്ക്സ്കേപ്പിലെ സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വളരെ എളുപ്പത്തിൽ എങ്ങനെ ചിത്രങ്ങൾ വരക്കാമെന്നും നോഡ് എഡിറ്റിംഗ് സങ്കേതം പ്രയോജനപ്പെടുത്തി ചിത്രങ്ങളിൽ ആവശ്യമായ മാറ്റം വരുത്താമെന്നും പറഞ്ഞുതന്നു. ഒരു വിമാനം‍ വരക്കുന്ന പ്രവർത്തനത്തിലൂടെയാണ് ഇങ്ക്സ്കേപ്പിലെ ടൂളുകൾ പരിചയപ്പെട്ടത്. റിസോഴ്സ് ഫോൾഡറിൽ തന്നിരിക്കുന്ന വിമാനത്തിന്റെ മാതൃക ഇങ്ക്സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്ററിൽ തയ്യാറാക്കുന്ന പ്രവർത്തനമാണ് നടന്നത്. ആദ്യം ഡ്രോ ബെസിയർ കർവ്സ് ആന്റ് സ്ട്രെയിറ്റ് ലൈൻ ടൂളെടുത്ത് വിമാനത്തിന്റെ രൂപം വരച്ചു. വിമാനത്തിന്റെ മുൻഭാഗവും താഴ് ഭാഗവും എഡിറ്റ് പാത്ത് ബൈ നോഡ് ടൂളെടുത്ത് മാതൃകയിലേതുപോലെ ക്രമീകരിച്ചു. ബെസിയർ ടൂൾ ഉപയോഗിച്ച് വിമാനത്തിന്റെ ചിറകുകളും വരച്ചു. നിറം നൽകി. ക്രിയേറ്റ് റെക്ടാംഗിൾ ടൂളെടുത്ത് ജനലുകളും വാതിലുകളും വരച്ചു. തുടർന്ന് ചിത്രം png ഫോർമാറ്റിൽ എക്സ്പോർട്ട് ചെയ്തു.

ഗ്രാഫിക്സ് &അനിമേഷൻ മൊഡ്യൂൾ 5

28/12/2021 - ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നീ സോഫ്റ്റ്‌വെയറുകളിൽ കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് റ്റുപ്പി ട്യൂബ് ഡെസ്കിൽ ആനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. കുട്ടികൾക്ക് തങ്ങളുടെ വരയുടെ മികവ് കണ്ടെത്താനും പോരായ്മകൾ മനസ്സിലാക്കാനും ഇതുവഴി കഴിഞ്ഞു. കൂടുതലായി ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നീ സോഫ്റ്റ്‌വെയറുകളെക്കുറിച്ച് മനസ്സിലാക്കാനും വരയുടെ പുതിയ സാദ്ധ്യതകൾ മനസ്സിലാക്കാനും ഈ സെഷൻ സഹായിച്ചു. തുടർന്ന് ഹോം അസൈൻമെന്റായി സ്റ്റോറി ബോർഡ് തയ്യാറാക്കി ചെറിയ ആനിമേഷൻ സിനിമകൾ തയയ്യാറാക്കുന്നതിനുള്ള പ്രവർത്തനം നൽകി.

സ്ക്രാച്ച് മൊഡ്യൂൾ 1

29/12/2021 - എട്ടാം ക്ലാസ്സിലെ ഐ ടി പാഠപുസ്തകത്തിൽ സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചും അത്യാവശ്യ കാര്യങ്ങൾ മനസ്സിലാക്കുകയും ട്രാക്കും കാറും ഉൽപ്പെടുത്തി ഗെയിം തയ്യാറാക്കുകയും ചെയ്ത് മുൻപരിചയം ഉള്ളതിനാൽ സ്ക്രാച്ച് സോഫ്റ്റ്‌വെയറിനെ കുറിച്ച് കൂടുതലായി അറിയാനുള്ള ആകാംഷയോടെയാണ് കുട്ടികൾ എത്തിച്ചേർന്നത്. കൈറ്റ് മിസ്ട്രസ്മാരായ സി.‍ഷിജിമോൾ സെബാസ്റ്റ്യൻ കമ്പ്യൂട്ടിംഗ് ഉപകരണങ്ങളെല്ലാം മുൻകൂട്ടി തയ്യാറാക്കിയ പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും യുക്തി പൂർവ്വം തയ്യാറാക്കിയ നിർദ്ദേശങ്ങളുടെ കൂട്ടമാണ് പ്രോഗ്രാമുകളെന്നും മനസ്സിലാക്കി തന്നു. പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന വിഷ്വൽ പ്രോഗ്രാമിംഗ് ഭാഷയാണ് സ്ക്രാച്ച് എന്നും വിശദീകരിച്ചു തന്നു. ബ്ലോക്ക് പാലറ്റിലെ ഓരോ ടാബുകളും ഞങ്ങൾക്ക് മനസ്സിലാക്കി തരുകയും ഓരോ ടാബുകളിലും സെലക്ട് ചെയ്യുമ്പോൽ വരുന്ന സ്ക്രിപ്റ്റുകളും അവ സ്ക്രിപ്റ്റ് ഏരിയായിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞുതന്നു. തുടർന്ന് ലൈൻ ഫോളോവർ റോബോട്ടിന്റെ വീഡിയോ മിസ്ട്രസ്സ്‍ ഞങ്ങൾ‍ക്കായി പ്രദർശിപ്പിച്ചു. കളർ സെൻസിംഗ് എന്ന ആശയം ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നു. തുടർന്ന് വീഡിയോയിൽ കണ്ടതുപോലെ വഴി സ്വയം കണ്ടെത്തി സഞ്ചരിക്കുന്ന ഒരു കാറിന്റെ പ്രോഗ്രാം സ്ക്രാച്ച് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രവർത്തനമാണ് കുട്ടികൾ ചെയ്ത‍ത്. സ്ക്രാച്ചിൽ ഗണിത ക്രിയകളും യൂസർ ഇൻപുട്ടുകളും ഉൾപ്പെടുത്തി ലഘുപ്രോഗ്രാമുകൾ തയ്യാറാക്കുന്നത് പരിചയപ്പെടുത്തുന്ന സെഷനായിരുന്നു അടുത്തത്. ഓപ്പറേറ്ററുകൾ, വേരിയബിളുകൾ എന്നിവ എന്താണെന്ന് മനസ്സിലാക്കുക, സ്ക്രാച്ചിൽ കോൾ ഔട്ട് രൂപത്തിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക, സ്ക്രാച്ചിൽ യൂസർ ഇൻപുട്ടുകൾ ഉപയോഗപ്പെടുത്തി പ്രോഗ്രാം ചെയ്യുക എന്നിവയായിരുന്നു ഉദ്ദേശങ്ങൾ. രണ്ട് സംഖ്യകൾ നൽകിയാൽ അവയെ കൂട്ടി ഉത്തരം പറയുന്ന ഒരു പൂച്ച എന്ന ഗെയിമാണ് കുട്ടികൾ സ്ക്രാച്ചിൽ തയ്യാറാക്കിയത്. മിസ്ട്രേഴ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികൾ വളരെ എഴുപ്പത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കി.

സ്ക്രാച്ച് മൊഡ്യൂൾ 2

30/12/2021 – ബ്ലോക്കുകളെ വിവിധ സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണ് ഇന്നത്തെ സെഷനിൽ കുട്ടികൾ പരിചയപ്പെട്ടത്. സ്ക്രാച്ചിൽ കോൾ ഔട്ടുകളുടെ രൂപത്തിൽ സംഭാഷണങ്ങൽ ഉൾപ്പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക, കോൾ ഔട്ട് ഉപയോഗിച്ച് സ്ക്രാച്ചിൽ ലഘുസംഭാഷണങ്ങൽ ഉൾപ്പെടുത്തുക, ബ്രോഡ്കാസ്റ്റ് എന്ന നിർദ്ദേശത്തിന്റെ ആവശ്യകത മനസ്സിലാക്കുക, when I receive messageഎന്ന eventന്റെ ആവശ്യകത മനസ്സിലാക്കുക എന്നിവയായിരുന്നു ഉദ്ദേശ്യങ്ങൾ. കഥയിലെ ഒരു സീൻ കുട്ടികൾക്കായി നൽകി. കടലിന്റെ അടിത്തട്ട് ആണ് രംഗം. ഒരു സ്രാവ് വിശന്നു വലഞ്ഞ് എനിക്ക് വിശക്കുന്നു ഭക്ഷണം തരൂ..... എന്ന് വിളിച്ചുപറയുന്നു. അപ്പോൾ മുകളിൽ നിന്ന് ആരോ ഭക്ഷമം ഇട്ടുകൊടുക്കുന്നു. ഇത് നിരീക്ഷിക്കുന്ന സ്രാവ് നീന്തിച്ചെന്ന് ഭക്ഷണം അകത്താക്കുന്നു. പ്രസ്തുത സീൻ തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങൾ എഴുതി തയ്യാറാക്കാൻ കുട്ടികളോടാവശ്യപ്പെട്ടു. ആവശ്യമായ സഹായവും കൈറ്റ് മിസ്ട്രേഴ്സ് നൽകി. ഈ പ്രവർത്തനത്തിൽ രണ്ട് സ്പ്രൈറ്റുകളാണ് ഉള്ളതെന്നും രണ്ട് സ്പ്രൈറ്റുകൾക്കും പ്രത്യേകം സ്ക്രിപ്റ്റ് നൽകണമെന്നും നിർദ്ദേശിച്ചു. ഇങ്ങനെ ചെയ്യുമ്പോൾ സ്പ്രൈറ്റുകളുടെ സ്ക്രിപ്റ്റുകൾ തമ്മിൽ ആശയ വിനിമയം നടത്താനുള്ള ഉപാധിയാണ് broadcast, when I receive എന്ന ബ്ലോക്കുകളെന്നും സ്പ്രൈറ്റിന്റെ വിവിധ ഭാവങ്ങളെ കോസ്റ്റ്യൂംസ് എന്നാണ് വിളിക്കുന്നതെന്നും ആവശ്യാനുസരണം നമുക്ക് ഓരോ സ്പ്രൈറ്റിനും കൂടുതൽ കോസ്റ്റ്യൂംസ് ചേർക്കാമെന്നും പറഞ്ഞുകൊടുത്തു. തുടർന്ന് മിസ്ട്രേഴ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികൾ പ്രോഗ്രാം പൂർത്തിയാക്കി.

സ്ക്രാച്ച് മൊഡ്യൂൾ 3

31/12/2021 – സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു ഗെയിം തയ്യാറാക്കുന്നതെങ്ങനെയെന്നാണ് ഇന്നത്തെ സെഷനിൽ പഠിച്ചത്. ഗെയിമുകളുടെ ലളിതമായ രൂപങ്ങൾ സ്ക്രാച്ച് ഉപയോഗിച്ച് സ്വന്തമായി തയ്യാറാക്കാൻ സാധിക്കുന്നതിലൂടെ പ്രോഗ്രാമിന്റെ ഉയർന്ന തലങ്ങളിലേയ്ക്ക് മുന്നേറാൻ വിദ്യാർത്ഥികളിൽ പ്രചോദനം ഉണർത്തുകയാണ് ഈ സെഷന്റെ ലക്ഷ്യം. സ്ക്രാച്ച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഗെയിം നിർമ്മിക്കുക, കീബോർഡിലെ കീകൾ പ്രസ്സ് ചെയ്യുന്നത് സെൻസ് ചെയ്യുന്നതിനുള്ള കോഡ് ബ്ലോക്കുകൾ പരിചയപ്പെടുക, ഗെയിമിന് സ്കോർ നൽകുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക എന്നിവയാണ് ഉദ്ദേശ്യങ്ങൾ.ആദ്യം റിസോഴ്സ് ഫോൾഡറിലെ game_bat_hunter.sb2എന്ന ഗെയിം ടീച്ചർ പ്രവർത്തിപ്പിച്ച് പ്രദർശിപ്പിച്ചു. 3 കുട്ടികൾക്ക് ഇത് കളിക്കുന്നതിനുള്ള അവസരവും നൽകി. ഭൂതം വവ്വാലിനെ പിടിക്കാൻ വരുന്ന ഗെയിമാണ് കുട്ടികൾ തയ്യാറാക്കേണ്ടത്. ഗെയിമിലെ രണ്ട് സ്പ്രൈറ്റുകളാണ് ഭൂതവും വവ്വാലും. ചിറകടിക്കുന്ന പ്രതീതി ഉളവാക്കാൻ കോസ്റ്റ്യൂം ഉചിതമായി മാറ്റിക്കൊണ്ടിരിക്കണം. കീബോർഡിലെ ആരോകീകൾ ഉപയോഗിച്ചാണ് വവ്വാലിനെ പറത്തേണ്ടത്. ഗെയിം തുടങ്ങിയതു മുതലുള്ള സമയമാണ് സ്കോറായി കണക്കാക്കുന്നത്. ഭൂതം വവ്വാലിനെ തൊടുമ്പോൾ ഗെയിം അവസാനിക്കണം. മിസ്ട്രേഴ്സ് നൽകിയ നിർദ്ദേശങ്ങൾ അതനുസരിച്ച് കുട്ടികൾ ഗെയിം നിർമ്മിക്കുകയും കളിക്കുകയും ചെയ്തു.

മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 1

01/01/2022 - മലയാളം കമ്പ്യൂട്ടിംഗിൽ വിവിധ എൻകോഡിംഗ് രീതികളെക്കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാക്കുക എന്നതാണ് ഇന്നത്തെ സെഷന്റെ ഉദ്ദേശ്യം. റിസോഴ്സ് ഫോൾഡറിലെ മലയാളം ഫോണ്ട്സ്.പിഡിഎഫ് എന്ന ഫയൽ കുട്ടികൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു. കുമാരനാശാന്റെ വീണപൂവ് എന്ന കവിതയിലെ ഒരേ പദ്യശകലം തന്നെയാണ് എല്ലാ സ്ലൈഡിലും ഉപയോഗിച്ചിട്ടുള്ളത്. അതിനു ശേഷം സ്ലൈഡിന്റെ പ്രത്യേകതകൾ അവതരിപ്പിക്കുന്നതിന് കുട്ടികൾക്ക് അവസരം നൽകി. വ്യത്യസ്ത ഫോണ്ടുകളാണ് ഓരോ സ്ലൈഡിലും ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കുട്ടികൾ മറുപടി നൽകിയത്. അതിനു ശേഷം ഫോണ്ട് എന്നതിന് കൈറ്റ് മിസ്ട്രസ് നിർവചനം നൽകി. അതിനുശേഷം അവതരിപ്പിച്ച അതേ ഫയൽ കുട്ടികളോട് തങ്ങളുടെ കമ്പ്യൂട്ടറിൽ തുറക്കാൻ ആവശ്യപ്പെട്ടു. ഓരോ സ്ലൈഡിലും ഉപയോഗിച്ചിരിക്കുന്ന മലയാളം ഫോണ്ടുകൾ കണ്ടെത്താനുള്ള ആക്ടിവിറ്റിയാണ് നൽകിയത്. കുട്ടികൾ 14 ഓളം ഫോണ്ടുകൾ പട്ടികപ്പെടുത്തുകയും അവയുടെ പ്രത്യേകത മനസ്സിലാക്കുകയും ചെയ്തു. അടുത്തതായി ആസ്കി, യൂണികോഡ് എന്നീ എൻകോഡിംഗ് രീതികൾ മനസ്സിലാക്കാനുള്ള പ്രവർത്തനമാണ് കുട്ടികൾ ചെയ്തതത്. റിസോഴ്സ് ഫോൾഡറിലെ ടെക്സ്റ്റ് 1. odt എന്ന ഫയൽ കുട്ടികൾ തുറന്ന് വായിച്ചു. പലതരം ഇലക്കറികളെക്കുറിച്ചാണ് കുട്ടികൾ വായിച്ചത്. തുടർന്ന് അതേ ഫോൾഡറിലെ ടെക്സ്റ്റ് 2. odt എന്ന ഫയൽ കുട്ടികൾ തുറന്നെങ്ങിലും വായിക്കുവാൻ കഴിഞ്ഞില്ല. പല മലയാളം ഫോണ്ടുകളും മാറി മാറി പരീക്ഷിച്ചെങ്കിലും കുട്ടികൾക്ക് ഫയൽ വായിക്കാൻ കഴിഞ്ഞില്ല. നിരീക്ഷണങ്ങൾക്കൊടുവിൽ മിസ്ട്രേഴ്സിന്റെ കമ്പ്യൂട്ടറിൽ കണ്ട ML TT Karthika എന്ന ഫോണ്ടില്ല എന്ന് കുട്ടികൾ മനസ്സിലാക്കി. കുട്ടികളുടെ കമ്പ്യൂട്ടറിൽ ML TT Karthika എന്ന ഫോണ്ട് അണ്ടെന്നും അത് ഇൻസ്റ്റാൾ ചെയ്യാനും ആവശ്യപ്പെട്ടു. അതിനുശേഷം ടെക്സ്റ്റ് 2. odt എന്ന ഫയൽ കുട്ടികൾ തുറന്ന് വായിച്ചു. ടെക്സ്റ്റ് 2. odt എന്ന ഫയൽ വായിക്കാൻ വേണ്ടി നാം ഇൻസ്റ്റാൾ ചെയ്തത് നിലവിൽ നമ്മുടെ കമ്പ്യൂട്ടറിൽ ഉള്ളവയിൽ നിന്നും വ്യത്യസ്തതമായ ഫോണ്ട് ആണെന്നും ആസ്കി എന്ന എൻകോഡിംഗ് രീതി ഉപയോഗിക്കുന്ന ഫോണ്ടാണ് ML TT Karthika എന്നും ആസ്കി ഫോണ്ടുപയോഗിച്ച് തയ്യാറാക്കിയ ഒരു ഡോക്കുമെന്റ് വായിക്കണമെങ്കിൽ നമ്മുടെ കമ്പ്യൂട്ടറിലും അത്തരം ഫോണ്ട് ഉണ്ടായിരിക്കണമെന്നും കൈറ്റ് മിസ്ട്രേഴ്സ് പറഞ്ഞുകൊടുത്തു. തുടർന്ന് യൂണികോഡ് എൻകോഡിംഗ് രീതി കുട്ടികൾക്ക് പരിചയപ്പെടുത്തി. യൂണികോഡിൽ ലോകത്തിലെ എല്ലാ ഭാഷകളും ഉൾക്കൊള്ളിക്കാൻ കഴിയും. നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറും ഇപ്പോൾ നിലവിലുള്ള ഭൂരിപക്ഷം സ്മാർട്ട് ഫോണുകളും ടാബ്‌ലെറ്റുകളിളും യൂണികോഡ് പിന്തുണയുള്ളവരാണ്. ഇന്റർനെറ്റിലും മൊബൈൽ ഫോണിലും പ്രാദേശിക ഭാഷകൾ സാർവ്വത്രികമായത് യൂണികോഡിന്റെ വരവോടുകൂടിയാണ്. പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ കുട്ടികൾക്ക് ഏറെ സന്തോഷം.

മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 2

03/01/2022 - ഓരോ ലിറ്റിൽ കൈറ്റ്സ് അംഗവും അനായാസമായി മലയാളം ടൈപ്പിംഗ് ചെയ്യുന്നതിനുള്ള ശേഷി നേടുന്നതിനുള്ള പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. എട്ടാം ക്ലാസ്സിൽ മലയാളം ടൈപ്പിംഗ് പരിശീലിച്ചതിനാൽ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തന്നെ കുട്ടികൾക്ക് ക്ലാസ്സിനു തയ്യാറെടുക്കാൻ കഴിഞ്ഞു. മിസ്ട്രസ് കുട്ടികളെ രണ്ടുപേർ വീതമുള്ള ഗ്രൂപ്പുകളാക്കി. തുടർന്ന് റിസോഴ്സ്സിലെ ചാർട്ട്. പിഡിഎഫ് എന്ന ഫയൽ പ്രദർശിപ്പിച്ച് അവയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വാക്കുകൾ ടൈപ്പ് ചെയ്യാൻ അവശ്യപ്പെട്ടു. ഒരു മത്സരമെന്ന രീതിയിലാണ് ആക്ടിവിറ്റി നടത്തിയത്. എല്ലാ ഗ്രൂപ്പുകളും വളരെ വേഗത്തിൽ തന്നെ ടൈപ്പിംഗ് പൂർത്തിയാക്കി. എല്ലാ കുട്ടികളെയും കൈറ്റ് മിസ്ട്രേഴ്സ് അഭിനന്ദിച്ചു. മലയാളം ടൈപ്പ് ചെയ്യുന്നതിന് ഇൻസ്ക്രിപ്റ്റ്, ഹാന്റ്റൈറ്റിംഗ് ഇൻപുട്ട്, വോയിസ് ഇൻപുട്ട്, ഫൊണറ്റിക് ഇൻപുട്ട് എന്നിങ്ങനെ ധാരാളം രീതികൾ നിലവിലുണ്ടെങ്കിലും ഇൻസ്ക്രിപ്റ്റ് രീതി പരിശീലിക്കുന്നതിന് വളരെയധികം പ്രയോജനമുണ്ട്. ഇൻസ്ക്രിപ്റ്റ് കീബോർഡിൽ എല്ലാ ഭാരതീയ ഭാഷകൾക്കും ഒരേ അക്ഷരങ്ങൾക്ക് ഒരേ കീ സ്ഥാനമാണ് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളം ടൈപ്പിംഗ് സ്വായത്തമാക്കിയാൽ എല്ലാ ഭാരതീയ ഭാഷകളും പ്രയാസം കൂടാതെ ടൈപ്പ് ചെയ്യാൻ സാധിക്കുമെന്ന അറിവ് കുട്ടികൾക്ക് പകർന്ന് നൽകുന്ന ഒരു സെഷനായിരുന്നു. റിസോഴ്സ് ഫോൾഡറിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളുടെ സഹായത്തോടെ കീബോർഡിലെ അക്ഷരങ്ങളുടെ ക്രമീകരണം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. ആക്ടിവിറ്റിയായി മലയാള പാഠപുസ്തകത്തിലെ ഒരു കവിത ടൈപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഇൻപുട്ട്, വോയിസ് ഇൻപുട്ട്, ഫൊണറ്റിക് ഇൻപുട്ട് , ഓൺസ്ക്രീൻ കീബോർഡ്, ഓസി ആർ എന്നീ മാർഗ്ഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. അതിൽ കമ്പ്യൂട്ടറിൽ വോയിസ് ഇൻപുട്ട് നൽകാൻ ഉപയോഗിക്കുന്ന ഒരു ഓൺലൈൻ സേവനമായ വോയിസ് നോട്ട്പാഡ് കുട്ടികൾക്ക് പരിചയപ്പെടുത്തി.

മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 3

04/01/2022 - ഇ - മാഗസിൻ നിർമ്മാണത്തിന്റെ പ്രധാനഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സെഷനാണ് ഇന്നത്തെക്ലാസ്. സ്കൂൾ മാഗസിനിലേയ്ക്ക് ശേഖരിച്ച വിവിധ രചനകൾ ഒരുമിച്ചുചേർത്ത് പുസ്തക രൂപത്തിൽ തയ്യാറാക്കുന്ന പ്രവർത്തനത്തിന്റെ പരിശീലനപ്രവർത്തനമാണ് ഇന്ന് നടന്നത്. മറ്റുള്ളവരിൽ നിന്ന് ശേഖരിച്ച രചനകൾ ഡിജിറ്റലൈസ് ചെയ്ത് വ്യത്യസ്ത വേഡ് പ്രൊസസർ ഫയലുകളാക്കി എഢിറ്റിംഗ് പൂർത്തിയാക്കി കമ്പ്യൂട്ടറിലെ ഫോൾഡറിൽ ശേഖരിച്ചുവച്ചത് ഒരു ഫയലിലേയ്ക്ക് മാറ്റുന്നതെങ്ങനെയാണ് എന്നുള്ള ആക്ടിവിറ്റിയാണ് ആദ്യം ചെയ്തത്. കുട്ടികളുടെ പേരിൽ സേവ് ചെയ്ത ഫയലിൽ പേജ് ബ്രേക്ക് നൽകൽ, ശീർഷകങ്ങളും ഉപശീർഷകങ്ങലും സ്റ്റെൽ സങ്കേതം ഉപയോഗിച്ച് ഭംഗിയാക്കൽ, മേൽ വരിയും കീഴ് വരിയും ചേർക്കൽ, സൂചിക, അടിക്കുറിപ്പ് എന്നിവ നൽകൽ എന്നീ പ്രവർത്തനങ്ങളാണ് കുട്ടികൾ ചെയ്തത്.

മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 4

05/01/2022 - എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ എന്നതിന്റെ തുടർച്ചയായ സെഷനാണ് ഇന്ന് നടന്നത്. ആദ്യം തന്നെ കുട്ടികൾക്ക് പദശേഖരം, ഉള്ളടക്കപ്പട്ടിക എന്നിവ എന്താണെന്ന് വ്യക്തമാക്കികൊടുത്തു. എല്ലാ ക്ലാസ്സിലേയും ഭാഷാപാഠപുസ്തകങ്ങളിൽ ഓരോ യൂണിറ്റിന്റെയും അവസാന ഭാഗത്ത് ആ യൂണിറ്റിൽ ഉൾപ്പെട്ട പ്രധാന പദങ്ങൾ അക്ഷരമാലാക്രമത്തിൽ നൽകിയിരിക്കുന്നത് കുട്ടികൾ ശ്രദ്ധിക്കുന്ന ഭാഗമായതിനാൽ ഇവ എന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ഇവ വേർഡ് പ്രൊസസറിൽ ഒരു ഡോക്കുമെന്റിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്നാണ് കുട്ടികൾ പരിശീലിച്ചത്. റിസോഴ്സ് ഫോൾഡറിൽ തന്നിരിക്കുന്ന ഇൻഡക്സ് എൻട്രി1.ottഎന്നഫയൽ തുറന്നാണ് കുട്ടികൾ പരിശീലനം നടത്തിയത്. കുട്ടികളെല്ലാവരും പദശേഖരം തയ്യാറാക്കാനും ഉള്ളടക്കപ്പട്ടിക തയ്യാറാക്കാനുമുള്ള പരിശീലനം നേടി. തുടർന്ന് ഒരു വേർഡ് പ്രൊസസർ ഫയൽ എങ്ങനെയാണ് പിഡിഎഫ് ഫയലായി എക്സ്പോർട്ട് ചെയ്യുന്നതെന്നും പഠിച്ചു. ഒൻപതാം ക്ലാസ്സിലെ ഐടി പാഠപുസ്തകത്തിൽ നേരത്തെതന്നെ പിഡിഎഫ് ഫയലിന്റെ പ്രാധാന്യം മനസ്സിലാക്കുകയും പിഡിഎഫ് ഫയൽ തയ്യാറാക്കുന്ന പ്രവർത്തനം ചെയ്യുകയും ചെയ്തതിനാൽ വളരെ എളുപ്പത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 5

07/01/2022 - ഇന്നത്തെ ക്ലാസ്സിൽ ഇന്റർനെറ്റിനെ സംബന്ധിക്കുന്ന അടിസ്ഥാനാശയങ്ങളും സെർച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള രീതികളുമാണ് കുട്ടികൾ പരിചയപ്പെട്ടത്. ആദ്യം തന്നെ തന്നിരിക്കുന്ന വർക്ക് ഷീറ്റ് - ഫിഫ. പി ഡി എഫ് എന്ന ഫയൽ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ച് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച രാജ്യങ്ങളും വിജയികളായ രാ‍ജ്യങ്ങളും എങ്ങനെ കണ്ടെത്താം എന്ന് ചർച്ചചെയ്തു. ഇന്റർനെറ്റ് സഹായത്തോടെ കണ്ടെത്താം എന്ന നിർദ്ദേശമാണ് കുട്ടികളിൽ നിന്നുണ്ടായത്. തുടർന്ന് ഇന്റർനെറ്റിൽ നിന്നും വിവരശേഖരണം നടത്തുന്നതെങ്ങനെയെന്ന് കൈറ്റ് മിസ്ട്രസ് പറഞ്ഞുകൊടുത്തു. അതനുസരിച്ച് കുട്ടികൾ ആക്ടിവിറ്റി പൂർത്തിയാക്കുകയുെ ചെയ്തു. തുടർന്ന് സെർച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള ചില ഓപ്ഷനുകൾ കൈറ്റ് മിസ്ട്രസ് പറഞ്ഞുകൊടുത്തു. അതനുസരിച്ച് നിർദ്ദിഷ്ട തരം ഫയൽ ടൈപ്പുകൾ തെരയുന്നതിനായി സെർച്ച് ചെയ്യേണ്ട വാക്കിനൊപ്പം ഫയൽ ടൈപ്പ് കൂടി നൽകുക.ഒരു പരത്യേക വാക്കിന്റെയോ പ്രയോഗത്തിന്റെയോ നിർവ്വചനം , അർത്ഥം എന്നിവ ലഭിക്കാൻ സെർച്ച് ചെയ്യേണ്ട് വാക്കിന് മുൻപിലായി define എന്ന് നൽകുക. ഒരു വാക്കിനു മുൻപിൽ ഡോളർ സിമ്പൽ ഇട്ടാൽ അതിന്റെ വില സേർച്ച് ചെയ്യും. ഒന്നിൽ കൂടുതൽ വാക്കുകൾ കീവേർഡായി നൽകുമ്പോൾ അവ ഉദ്ധരണിയിൽ നൽകിയാൽ ആ വാക്കുകൾ അതുപോലെ തന്നെ സേർച്ച് ചെയ്യും. തുടർന്ന് കൈറ്റ് മിസ്ട്രസ് വെബ് ബ്രൗസറുകളെയും സെർച്ച് എ‍‍‍ഞ്ചിനുകളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. അവർക്കറിയാവുന്ന വെബ് ബ്രൗസറുകളെയും സെർച്ച് എ‍‍‍ഞ്ചിനുകളെയും പറയുന്നതിന് ആദ്യം തന്നെ കുട്ടികൾക്ക് അവസരം നൽകി. അവ തമ്മിലുള്ള വ്യത്യാസവും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഇന്റർനെറ്റ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും അതിൽ ലഭ്യമായ വിവരങ്ങൾ എങ്ങനെ പഠന ജീവിതാവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി പറഞ്ഞുകൊടുത്തു. നാം ഇന്റർനെറ്റിൽ ഏതെല്ലാം ആക്ടിവിറ്റികൾ നടത്തുന്നുണ്ടോ, അതെല്ലാം വളരെ കൃത്യമായിത്തന്നെ ഇത് സംബന്ധിച്ച ലോഗുകൾ ഇന്റർനെറ്റിൽ രേഖപ്പെടുത്തുന്നുമുണ്ട് എന്ന വിവരവും കുട്ടികൾക്കായി പകർന്നുനൽകി.

എക്സ്പേർട്ട് ക്ലാസ്സ്

21.11.2020 - വിക്ടേഴ്സ് ചാനൽ വഴി വ്യാജവാർത്തകൾക്കെതിരെ ബോധവാൻമാരാകുക എന്ന സന്ദേശംനൽകി കേരളത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ശ്രീ. മിർ മുഹമ്മദ് അലി ഐ എ എസ് എക്സ്പേർട്ട് ക്ലാസ്സ് നൽകി

തിരികെ...ലിറ്റിൽ കൈറ്റ്സ്...

തിരികെ...പ്രധാന താളിലേയ്ക്ക്...