"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താൾ സൃഷ്ടിച്ചു) |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/ആർട്‌സ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ആർട്‌സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
10:15, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികളുടെ സൃഷ്ടികൾ
മാതൃസ്നേഹം
മിണ്ടാതെ മിണ്ടുന്ന പ്രായം മുതൽ
അറിയുന്നതാണല്ലോ മാതൃസ്നേഹം
മിണ്ടാൻശ്രമിക്കുമ്പോളാദ്യമായ് പറയുന്ന സ്നേഹമാണമ്മ
പരിക്കേറ്റു വീഴുമ്പോളമ്മ തൻ സ്നേഹം
കണ്ണീരായൊഴുകും
അമ്മയ്ക്ക് തന്നുണ്ണി ജീവനാണ്
അമ്മയ്ക്ക് തുല്യം അമ്മ മാത്രം
ശിശുവിന് ജൻമം കൊടുത്തു വളർത്തിയ
ദൈവത്തിൻ രൂപമാണമ്മ
കിലുകിലെകിലുങ്ങുംകളിപ്പാവയ്ക്കുള്ളിൽ
അമ്മതൻസ്നേഹം
ഒളിഞ്ഞിരിപ്പൂ അമ്മിഞ്ഞപ്പാലൂട്ടി വളർത്തിയൊരമ്മയെ
മറ്റൊരു ദോഷമായി കണ്ടീടു ന്നു
പകരം വയ്ക്കാൻ കഴിയാത്ത സ്നേഹത്തെ വൃദ്ധ സദനങ്ങൾ ദത്തെടുത്തു
കപട സ്നേഹത്തിന്റെ വലയിൽ വീണു
മാതൃ സ്നേഹം മറന്നീടുന്നു
വൃദ്ധസദനങ്ങൾ,സേവാസദനങ്ങൾ
അമ്മയ്ക്ക്മാത്രമായിവളർന്നീടുന്നു
അമ്മ തൻ കണ്ണിൽ നിന്നുതിരുന്ന കണ്ണുനീർ
കരിച്ചീടും നിങ്ങളെ ഓർത്തീടുക
കരിച്ചീടും നിങ്ങളെ ഓർത്തീടുക
ദേവദത്ത
VID ഭൂമിയമ്മ
ജീവൻ തുടിക്കുന്നീ ഭൂമിയിൽ
ജീവന് മൂലയൂട്ടൂന്നമ്മ ഭൂമി
പച്ചയും കാറ്റും പച്ചമണ്ണും
ജീവന്റെ സ്വർഗ്ഗമീഭൂമി
ദൂരെ പക്ഷി ചിലക്കുന്നു കാട്ടിൽ
പഴമയും പുതുമയും വാഴുന്ന ഭൂമി
ഭാഷയും വേഷവും നാടും പലത്
എങ്കിലും നമ്മളീ ഊഴിയിൽ ഒന്ന്
പച്ചപ്പുണ്ട്, കാറ്റുണ്ട് മഴയുണ്ട്
കുന്നും കാടും മലയുമുണ്ട്......
ജീവിതമങ്ങനെ മാറുമ്പോഴും
ഒന്നുണ്ട് മാറാതെ ഭൂമിയമ്മ.
നീലയുടുപ്പിട്ട് പച്ചപുതച്ചമ്മ
നിൽപ്പതു കാണുവാനെന്തു ഭംഗി
എങ്കിലും ഒന്നുണ്ട് അമ്മയ്ക്കു നൊമ്പരം,
സങ്കടം ചൊല്ലുവാന്നാരുമില്ല
അമ്മയെ കൊല്ലുന്ന മക്കളാണിന്ന്,
അമ്മതൻ കണ്ണീരഴുക്കുചാലും.
എങ്കിലും അമ്മയില്ലത്തേതു മകളും
എന്നുമെപ്പോഴും അനാഥർ തന്നെ.
ഗയ STD VIII H
കനൽ
വിറകിൽ അടർന്നു വീണൊരാ-
കഷണം വിറകു കഷണം
തീജ്വാലയിൽ കത്തിക്കരിഞ്ഞു-
നീറിപ്പുകയുന്നു.
വെന്തു പഴുത്തു ഭൂവിൽ കത്തിജ്വലിക്കുമാ
കനലിനെയാർക്കിനി വേണം....
നിത്യ ജീവിതത്തിൽ കത്തിജ്വലിച്ച്
സൂര്യസമമാം ഊർജം പ്രദാനം ചെയ്യുന്നു.
സ്വന്തം ശരീരത്തെ നീറിപ്പുകയിച്ച്
പരോപകാരം ചെയ്യുമാ കനലിനെ
ആർക്കിനി വേണം.....
മറഞ്ഞുനിൽക്കുന്നു അഗ്നിബാധരാം
മാനികൾ സമൂഹത്തിലെങ്ങോ...
ഉള്ളിൽ അഗ്നിനാളങ്ങൾ ഏന്തി
എന്നെന്നും നീറിപ്പുകയുന്നവർ
സ്വന്തം കനലിനെ നിത്യമെരിയിച്ച്
വെന്തുജീവിക്കുന്നവർ
ഇന്നത്തെ സമുദ്രമാം സമൂഹത്തിൽ
ചിലചില കനലുകൾ നീറിപ്പുകയുന്നു
സ്വന്തം വേദനകളെ ഇരുൾ കാമ്പിൽ
അടച്ചുപപൂട്ടി
അകമേവെന്ത് പുറമെ ചിരിക്കുന്നു
വിറക് കനലായാൽ ആർക്കും വേണ്ട അഗ്നിയേറ്റാൽ കനലാകാതിരിക്കില്ല
അത് കനലാകും ഒരിക്കൽ അന്ന്
സർവ്വരും നീറിപ്പുകയും.....
അശ്വിൻ ജെ എസ്
XI Science