"ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (DEV എന്ന ഉപയോക്താവ് ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/സൗകര്യങ്ങൾ എന്ന താൾ ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:44, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇത് കൂടാതെ വടക്കുഭാഗത്ത് 1600 ചതുരശ്ര അടിവിസ്തീർണ്ണമുളള കെട്ടിടത്തിൽ ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. സ്റ്റോർ റൂമിനായി പണിതിരിക്കുന്ന കെട്ടിടം ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നതിനുവേണ്ടി താല്ക്കാലികമായി നൽകിയിരിക്കുകയാണ്. പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈപ്പിൻ കരയുടെ കായിക വളർച്ചയ്ക്ക് കൂടുതൽ ശക്തി പകർന്നു നൽകിയ ഞാറക്കൽ ജയ്ഹിന്ദ് മൈതാനം സ്ക്കൂളിനോട് ചേർന്ന് നിലകൊളളുന്നു.ഇത് കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള ഒരു മികച്ച ഗ്രൗണ്ടാണ്. 2016-2017 അധ്യയന വർഷത്തിൽ 125 കുട്ടികൾ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉൾപ്പെടെ 9 സ്ഥിരം അധ്യാപകരും ഒരു രണ്ട് ഡിപ്ലോയ്ഡ് അധ്യാപികമാരും സേവനം ചെയ്യുന്നു.എല്ലാ അധ്യാപികമാരും ഐ.ടി പരിശീലനം കുട്ടികൾക്ക് നൽകിപ്പോരുന്നു.6 ലാപ്ടോപ്പും 2 ഡെസ്ക്ടോപ്പും ഉൾപ്പെടെ 8 കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികളുടെ പരിശീലനത്തിനായുണ്ട്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആർ. സി യിൽ നിന്നും ഒരു അധ്യാപിക ആഴ്ചയിൽ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പിൽനിന്നും ആഴ്ചയിൽ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്.