ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണപ്പശ്ശേരി അയ്യൻകുഞ്ഞ് എന്ന വ്യക്തിയുടെ പരിശ്രമഫലമായാണ് ഈ സ്കൂൾ ഞാറക്കൽ പ്രദേശത്ത് വരാനിടയായത്.ചീരാശ്ശേരി സഹോദരന്മാരുടെ വസതിയിലെ നാലുമുറികളിലായിരുന്നു സ്കൂൾ ആദ്യം ( 1931-ൽ) ആരംഭിച്ചത്.തുടക്കത്തിൽ ഇത് നാലാം തരംവരെയുളള ഒരു എലിമെന്ററി സകൂളായിരുന്നു.കണ്ണപ്പശ്ശേരി ഫാമിലി വക സ്കൂൾ എന്ന് ആ കാലഘട്ടത്തിൽ ആലേഖനം ചെയ്തിരിന്നു.ഈ വിദ്യാലയത്തിൽ പ്രിപറേറ്ററി സമ്പ്രദായം നിലനിന്നിരുന്നു.സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ.രാഘവൻമാസ്റ്റർ.അരി കിട്ടാതിരുന്ന അക്കാലത്ത് തന്റെ ശമ്പളംപ്പോലും കുട്ടികളുടെ ഭക്ഷണക്കാര്യങ്ങൾക്ക് ചെലവഴിച്ച് സ്കൂളിനുവേണ്ടി അഹോരാത്രം പരിശ്രമിട്ടിച്ചുളള ഒരു മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.ഈ കാലയളവിലുണ്ടായിരുന്ന ശ്രീ.വേലുമാസ്റ്റർ സ്കൂൾ സമയത്തിനുശേഷവും വിദ്യാർത്ഥികളെ നീന്തൽ,തുഴച്ചിൽ,വലനിർമ്മാണം ഇത്യാദി ഫിഷറീസ് അനുബന്ധ തൊഴിൽ പരിശീലനങ്ങളും കായിക പരിശീലനങ്ങളും അഭ്യസിപ്പിച്ചിരുന്നു.ആയതിനാൽ പിൽക്കാലത്ത് ഈ വിദ്യാലയം ഫിഷറീസ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.1956 ൽ കേരള സംസ്ഥാനം രൂപികൃതമായപ്പോൾ ഫിഷറീസ് ഡിപാർട്ടുമെന്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സർക്കാരിന്റെ ഒരുത്തരവിൻപ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.സ്ഥലപരിമിതി മൂലം നിലവിൽ പ്രവർത്തിച്ചിരുന്ന ചീരാശ്ശേരി സഹോദരന്മാരുടെ വസതിയിൽ നിന്നും സ്കൂൾ 1947-ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ പുതിയൊരു കെട്ടിടം നിർമ്മിക്കുന്നതുവരെ മാമ്പിളളി ബസ്സ്റ്റോപ്പിനു സമീപമുളള ഇൻഡസ്ട്രിയൽ സ്കൂൾ കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറി.അഞ്ചുവർഷക്കാലം ഇവിടെ പ്രവർത്തിച്ചതിനുശേഷം 1952-ൽ ഇപ്പോൾ നിലവിലുളള C-Shape കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.