"കോട്ടം ഈസ്റ്റ് എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:04, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പെരളശ്ശേരി പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിൽ കോട്ടം പ്രദേശത്താണ് കോട്ടം ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മക്രേരി വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്.

       1916ൽ കുടിപള്ളിക്കൂടമായി  ആരംഭിച്ചതാണ് ഈ വിദ്യാലയം. സാമ്പത്തികപരമായും സാംസ്കാരികപരമായും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു കോട്ടം. ഭൂരിഭാഗവും ബീഡിത്തൊഴിലാളികളും കയർത്തൊഴിലാളികളും ആയിരുന്നു.  അവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസം നേടിയ ഒട്ടനവധി പേര് വ്യത്യസ്തമായമേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. പെരളശ്ശേരി പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ  സർവീസ് രംഗത്തുള്ളത് കോട്ടം പ്രദേശത്താണ്. ഇന്ന്ഭൂരിഭാഗവും അഭ്യസ്തവിദ്യരും സാമ്പത്തികമായി മുന്നോക്കം നിക്കുന്നവരുമാണ്.

         അക്കാലത്തെ പ്രശസ്ത ഗുരുക്കന്മാരായിരുന്ന കൊല്ലനാണ്ടി കൃഷ്ണൻ ഗുരുക്കൾ, ആയാടത്തിൽ കുണ്ടൻ  ഗുരുക്കൾ എന്നിവർ ചേർന്നാണ്   ഈ വിദ്യാലയം സ്ഥാപിച്ചത്. 20 വർഷത്തോളം രണ്ടുപേരും ഇവിടുത്തെ അധ്യാപകനായിരുന്നു.   1950ൽ  ശ്രീ: കൃഷ്ണൻ ഗുരുക്കൾ മാനേജ്മെന്റ് കറസ്പോണ്ടൻറ് സ്ഥാനങ്ങൾ മരുമകനും ഇതേ സ്കൂളിലെ അധ്യാപകരുമായ കുണ്ടൻ ഗുരുക്കൾ, രാമു മാസ്റ്റർ എന്നിവർക്ക് സ്കൂൾ അവകാശങ്ങൾ ഏല്പിച്ചുകൊടുത്തു. മാനേജ്മന്റ് കറസ്പോണ്ടൻറെ സ്ഥാനങ്ങൾ കൊല്ലാനാണ്ടി നാണുമാസ്റ്റർ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ശ്രീമതി: പി എം ലക്ഷ്മി ആയിരുന്നു പിന്നീട് മാനേജർ. അവരുടെ മരണശേഷം മകൾ കാഞ്ചനമാലയാണ് ഇപ്പോഴത്തെ മാനേജർ. പ്രഗത്ഭരായ പല അധ്യാപകരു0 ഈ വിദ്യാലയത്തിൽ  പ്രവർത്തിച്ചിട്ടുണ്ട്. ആയാടത്തിൽ കുണ്ടൻ ഗുരുക്കൾ, കൊല്ലാനാണ്ടി കൃഷ്ണൻ ഗുരുക്കൾ, പി. ബാപ്പൂട്ടി മാസ്റ്റർ, ആയാടത്തിൽ വാസു മാസ്റ്റർ, എൻ.പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കൊല്ലാനാണ്ടി നാണു മാസ്റ്റർ, എൻ. റാമുമാസ്റ്റർ, നീലകണ്ഠപൊതുവാൾ മാസ്റ്റർ, കെ. സതി ടീച്ചർ, പി. ശാരദ ടീച്ചർ, എം.കാഞ്ചനമാല ടീച്ചർ, പി.വാസു മാസ്റ്റർ, എൻ.കെ. സ്നേഹപ്രഭ ടീച്ചർ, സി.വി.അനിത ടീച്ചർ ഇവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമാണ്.

           ഇന്ന് പ്രധാനാധ്യാപിക ശ്രീമതി ബീന.എം, ശ്രീമതി.കെ.പ്രജിഷ , ശ്രീ.പ്രവീൺ.സി, ശ്രീമതി ഷജിന. ഐ .വി എന്നിവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു. പഠനരംഗത്തെ പോലെ പഠ്യേതര രംഗത്തും മികവ് പുലർത്താൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം