"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ചരിത്രം എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

15:57, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1914 ൽ മണിവിള ആസ്ഥാനമാക്കി ബെൽജിയം മിഷനറിമാർ എത്തി.1918കാലാഘട്ടത്തിൽ ഉണ്ടൻകോട് പ്രവർത്തനം ആരംഭിച്ചു. 1957-ൽ എത്തിയ ഒ.സി.ഡി വൈദികൻ ജോൺബാപ്റ്റിസ്റ്റ് ഉണ്ടൻകോട് ബന്ധിതമായി മതപ്രവർത്തനങ്ങൾ ആരംഭിച്ചു. ദരിദ്രരും കർഷകതൊഴിലാളികളുമായിരുന്നു അന്നത്തെ സമൂഹം.വിദ്യാഭ്യാസ പുരോഗമനം സമൂഹത്തിന്റെ ആവശ്യമായി കണ്ടു. അന്ന് വിദ്യാലയങ്ങൾ ഉണ്ടായിരുന്നത് കാരക്കോണത്തും വെള്ളറടയിലുമാണ്. 1964ൽ ഉണ്ടൻകോട് എൽ.പി സ്കൂൾ സ്ഥാപിതമായി. ഈ നാടിന്റെ നന്മ മുന്നിൽ കണ്ട അദ്ദേഹം സ്കൂളിനോടൊപ്പം ആശുപത്രി,കോൺവെന്റ്,ചന്ത, റൈസ്മിൽ, എന്നിവയെല്ലാം ഉൾപ്പെട്ട കോംപ്ലക്സിനും രൂപം നല്കി. വിദ്യാലയം സ്ഥാപിച്ചതോടുകൂടി ജനങ്ങളെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം സഫലീകൃതമായി. നാല് വർഷത്തിനുശേഷം ആ വിദ്യാലയം യു.പി സ്കൂളായി ഉയർ‍ത്തപ്പെട്ടു. 1981-82 ൽ ലോക്കൽ മാനേജരായിരുന്ന വർഗ്ഗീസ് ദാസച്ചൻ ഹൈസ്ക്കൂളായി ഉയർത്തി. 1998-99-ൽ എച്ച്.എസ്.എസ് ആയി വിദ്യാലയം മാറി. ആദ്യ എച്ച്.എം 1964-ൽ സുശീലൻ സാർ ആയിരുന്നു. കുരിശുമലയുടെ സാംസ്കാരിക പ്രാധാന്യം ഇന്നാടിനെ വളർത്തി.11 പള്ളികൾ ചുറ്റുപാടിൽ സ്ഥാപിതമായി . അവ പിന്നീട് സബ്സ്റ്റേഷൻ ചേർത്ത് ഫൊറോനകളായി. കുരിശുമല, തേക്കുപാറ,ത്രേസ്യാപുരം, പാലിയോട് തുടങ്ങിയ ഉണ്ടൻകോടുമായി ബന്ധപ്പെട്ട ദൈവാലയവും വിദ്യാലയവും മാറ്റങ്ങളുടെ വിളക്കുകൊളുത്തി.

                                 തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള ബ്ലോക്കിൽ ഉൾപ്പെട്ട കുന്നത്തുകാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന മനോഹരമായ ഒരു വിദ്യാലയമാണ് സെന്റ് ജോൺസ് എച്ച്.എസ്.എസ് ഉണ്ടൻകോട് ഏതാണ്ട് 55 വർഷത്തിലധികമായി ഈ ഗ്രാമത്തിന്റെ തിലകകുറിയായി ഈ സ്കൂൾ പ്രശോഭിക്കുന്നു.ബെൽജിയം മിഷനറിയായിരുന്ന റവ.ഫാ.ബാപ്റ്റിസ്റ്റ് ഒ.സി.ഡി ആണ് ഉണ്ടൻകോട് എന്ന പിന്നോക്ക ഗ്രാമത്തിന്റെ ഭൗതീകവും ആദ്ധ്യാത്മീകവുമായ വളർച്ചയ്ക്കുവേണ്ടി 1964-ൽ ഒരു പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചത്. തുടർന്ന് വന്ന ലോക്കൽമാനേജർമാരുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി 1982 ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു. 1991 മുതൽ 1997 വരെ ലോക്കൽ മാനേജരായിരുന്ന റവ.ഫാ. ജി ക്രിസ്തുദാസ് അവർകളുടെ അശ്രാന്ത പരിശ്രമഫലമായി 1998-ൽ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളായി ഉയർന്നു. ഇപ്പോൾ 1 മുതൽ 10-ാം ക്ലാസ്സു വരെ ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ക്ലാസ്സുകൾ ഉണ്ട്.  പ്രഗൽഭരായ ധാരാളം ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും മൂവായിരത്തിലധികം വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്.