"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചരിത്രം)
(ചെ.) ("ചരിത്രം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{ProtectMessage}}
കുറുമ്പ്രനാട്ടിലെ പയ്യോർമലയാണ് പേരാമ്പ്രയായി മാറിയത്.ചരിത്രമുറങ്ങികിടക്കുന്ന കൊത്തിയപാറയുടെ  സമീപത്തായി കിടക്കുന്ന തണ്ടോറപാറ  എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗോശാലക്കൽ തമ്പുരാന്റെ അവിഞ്ഞാട്ട് ജന്മത്തിൽപ്പെട്ട, കൂത്താളി പഞ്ചായത്തിലെ പേരാമ്പ്ര വില്ലേജിലാണ് വിദ്യാലയം സ്ഥാപിച്ചത്. കല്ലറക്കൽ ശ്രീ ശങ്കരനായർക്ക് ഗോശാലക്കൽ തമ്പുരാൻ ചാർത്തികൊടുത്ത സ്ഥലത്ത് ശങ്കരൻനായർ  ഷെഡ് കെട്ടി.
 
1942-ൽ പനയുള്ള കണ്ടി എന്ന സ്ഥലത്ത് ശ്രീ ചാത്തുക്കുറുപ്പ് മാസ്റ്റർ ഒരു എഴുത്തുപള്ളിക്കൂടം തുടങ്ങി. അദ്ദേഹത്തിന് ചക്കിട്ടപാറ റേഷൻ മാനേജറുടെ ജോലി കിട്ടിയപ്പോൾ അയാളുടെ സൗകര്യാർത്ഥം എഴുത്ത് പള്ളിക്കൂടം ചക്കിട്ടപാറയിലേക്ക് മാറ്റി. ഈ സൗർഭത്തിൽ തുടർ വിദ്യഭ്യാസം വഴി മുട്ടിയ ഈ പ്രദേശത്തെ കുട്ടികൾക്ക്‌വേണ്ടി ശ്രീ കല്ലറക്കൽ ശങ്കരൻ നായർ കണ്ണോത്ത് പറമ്പിൽ ഒരു ഷെഡ് കെട്ടി, കുറ്റ്യാടിക്കടുത്തുള്ള മൊകേരിയിൽ നിന്നും ഇവിടെ വന്ന് താമസിച്ച ശ്രീ. നാരായണൻ അടിയോടിയുടെ നേതൃത്വത്തിൽ 1946ൽ ഏകാധ്യാപക വിദ്യാലയമായി പേരാമ്പ്ര വെസ്റ്റ് എ യു പി സ്കൂൾ  ആരംഭിച്ചു.
 
വിദ്യാലയം തുടങ്ങിയ വർഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  പരിശോധനയ്ക്ക് എത്തിയെങ്കിലും  കുട്ടികൾ കുറവായതിനാൽ അംഗീകാരത്തിന് ഗവൺമെൻറ് ലേക്ക് ശുപാർശ നൽകിയില്ല. ശ്രീ ശങ്കരൻ നായർ (സ്ഥലമുടമ ) സമീപപ്രദേശത്തെ  വീടുകൾഇൽ നിന്നും  കുട്ടികളെ  വിദ്യാലയത്തിൽ എത്തിക്കുകയും സ്വന്തം ചെലവിൽ വിൽ കഞ്ഞിയും പുഴുക്കും  നൽകുകയും ചെയ്തു ഭക്ഷ്യക്ഷാമം നേരിട്ട അക്കാലത്ത്  ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങി. തുടർന്ന് മറ്റ് വീടുകളിൽ നിന്നും കഞ്ഞിക്കു വേണ്ട അരിയും സാധനങ്ങളും എത്തി ച്ചുകൊടുക്കുകയും ധാരാളം കുട്ടികൾ വിദ്യാലയത്തിലേക്ക്  വരികയും ചെയ്തു.
 
24. 7 .1946 ന് ന സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനം ആരംഭിച്ചു. അഡ്മിഷൻ നമ്പർ വൺ കേളോത്ത് കുഞ്ഞിരാമക്കുറുപ്പ്  മകൻ ശ്രീധരൻ ആയിരുന്നു.  തുടർന്ന് 64 കുട്ടികൾ സ്കൂളിൽ ചേർന്നു. ഈ വിദ്യാലയത്തിൽ ശിപായി ആയി സേവനമനുഷ്ഠിച്ച ശ്രീ കെ സി കേളപ്പൻ ആദ്യകാല വിദ്യാർത്ഥിയാണ്. അറുപത്തിനാല് വിദ്യാർത്ഥികളിൽ 20 പേർ പെൺകുട്ടികളായിരുന്നു . സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് തന്നെ ഇത്രയും പെൺകുട്ടികൾ വിദ്യാലയത്തിൽ എത്തിയത് അത്ഭുതാവഹമായ കാര്യമാണ്.

20:30, 6 ജൂലൈ 2024-നു നിലവിലുള്ള രൂപം

.

"https://schoolwiki.in/index.php?title=ചരിത്രം&oldid=2513660" എന്ന താളിൽനിന്ന് ശേഖരിച്ചത്