"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl| Ansarul Islam Sanghom U. P. S. Manjaly}}
{{prettyurl| Ansarul Islam Sanghom U. P. S. Manjaly}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
വരി 306: വരി 307:


*ഉണർവ് ഫസ്റ്റ് റണ്ണറപ്പ് 2016 - 17
*ഉണർവ് ഫസ്റ്റ് റണ്ണറപ്പ് 2016 - 17
*2019 - 20ൽ രണ്ട് കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.


*2017 - 18 ലെ ജില്ല അറബിക് കലോത്സവത്തിൽ അറബി ക്വിസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി
*2017 - 18 ലെ ജില്ല അറബിക് കലോത്സവത്തിൽ അറബി ക്വിസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി
വരി 468: വരി 471:
കൊറോണയുടെ അതിപ്രസരണം മൂലം ജനുവരി 21 മുതൽ സ്കൂളുകൾ അടയ്ക്കുകയും വിദ്യാർഥികൾ എല്ലാം ഓൺലൈനിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി സെലീന പി ഷൗക്കത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ ഷൈൻ പതാക ഉയർത്തുകയും വാർഡ് മെമ്പർ മുജീബ്, പിടിഎ പ്രസിഡൻറ് വി അബ്ദുൽ സത്താർ എന്നിവർ സംസാരിക്കുകയും ചെയ്തു. ദേശീയ ഗാനാലാപനം, പോസ്റ്റർ നിർമ്മാണം, കുറിപ്പ് തയ്യാറാക്കൽ, പ്രസംഗം തുടങ്ങിയ കലാപരിപാടികൾ റിപ്പബ്ലിക് ഡേ ആചരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അവൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
കൊറോണയുടെ അതിപ്രസരണം മൂലം ജനുവരി 21 മുതൽ സ്കൂളുകൾ അടയ്ക്കുകയും വിദ്യാർഥികൾ എല്ലാം ഓൺലൈനിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി സെലീന പി ഷൗക്കത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ ഷൈൻ പതാക ഉയർത്തുകയും വാർഡ് മെമ്പർ മുജീബ്, പിടിഎ പ്രസിഡൻറ് വി അബ്ദുൽ സത്താർ എന്നിവർ സംസാരിക്കുകയും ചെയ്തു. ദേശീയ ഗാനാലാപനം, പോസ്റ്റർ നിർമ്മാണം, കുറിപ്പ് തയ്യാറാക്കൽ, പ്രസംഗം തുടങ്ങിയ കലാപരിപാടികൾ റിപ്പബ്ലിക് ഡേ ആചരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അവൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.


[[പ്രമാണം:25857 F3|ലഘുചിത്രം|F]]
== '''SRG''' ==
 
 
2021-22 അധ്യയന വർഷത്തിലെ അക്കാദമിക് പ്രവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട  നിരന്തര വിലയിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ, പടനനേട്ടങ്ങൾ, പ്രവർത്തനപരിപാടികൾ, പഠനാനുഭവങ്ങൾ,പഠനമികവുകൾ,  ക്ലാസ്സ് റൂം പഠനാനുഭവങ്ങൾ മെച്ചപ്പെടുത്തൽ,  നിരന്തര മൂല്യനിർണയം,Term evaluation എന്നീലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തനപരിപാടികൾ ആസൂത്രണം  ചെയ്തു. കൂടാതെ പ്രത്യേക സഹായം ആവശ്യമായ കുട്ടികൾക്ക് നൽകുന്ന പ്രവർത്തനങ്ങളിൽ സ്കൂൾ തല ഏകോപനം സാധ്യമാക്കുക എന്നതാണ്  SRG യിലൂടെ നാം ലക്ഷ്യമിടുന്നത്.അതുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കലാകായിക, പ്രവർത്തന പരിചയമേളകൾ, club പ്രവർത്തനങ്ങൾ  എന്നിവ നമ്മുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനും അവസരമൊരുക്കി.ഡിജിറ്റൽ പഠനത്തിന് പ്രാധാന്യം കൊടുക്കുന്ന  ഈ സാഹചര്യത്തിൽ ഡിജിറ്റൽ ക്ലാസ്സുകൾ കാണുവാൻ സൗകര്യ മില്ലാത്ത രക്ഷാകർത്താക്കളുമായി നിരന്തര ബന്ധം പുലർത്താനും അവ ചർച്ച ചെയ്തു  പരിഹരിക്കാനും കൂടാതെ,കുട്ടികളുടെസർഗ വാസനകളെ കണ്ടെത്തി അവരുടെ സൃഷ്ടികൾ ശേഖരിച്ചു മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും സാധിച്ചു.
 
മാസത്തിൽ 2 പ്രാവശ്യം SRG വിളിച്ചുകൂട്ടുകയും, അതേ തുടർന്ന് ഓരോ അധ്യാപകർക്കും ഉണ്ടാകുന്ന ക്ലാസ്റൂം പ്രയാസങ്ങൾ ദുരീകരിക്കാനും പ്രശ്ന പരിഹാരം കണ്ടെത്താനും പൊതു ചർച്ചയിലൂടെ പരിഹാരം കാണുന്നു.ഓരോ ക്ലാസ് ടീച്ചേഴ്സ് ഉം ഏതൊക്കെ methods ലൂടെ ക്ലാസ് കൈകാര്യംചെയ്യുന്നു എന്നുള്ളതും(Google meet, വാട്‌സ്ആപ്പ്) Google meet attendance രേഖപ്പെടുത്തുന്നത് സംബന്ധിച്ചു  Reason for the Absents, solve the problem  ചെയ്യുക വഴി ഓരോ ക്ലാസ് ടീച്ചേഴ്സ് ഉം എഴുതി സൂക്ഷിക്കുകയും  SRG convenor ക്കു അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. June മാസം മുതൽ january മാസം വരെയുള്ള പ്രവർത്തന calendar  സ്കൂളിൽ തയ്യാറാക്കി പ്രദർശിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട Year plan തയാറാക്കുകയും ചെയ്തു.ഈ കാലയളവിൽ 18 SRG meeting കൾ  സ്കൂളിൽ ചേരുകയും  ചെയ്തു.അവസാനമായി January 28  വെള്ളിയാഴ്ച നടന്ന SRG meeting ഇൽ online പഠനം ഏതൊക്കെ രീതിയിൽ മികവുറ്റതാക്കാം, അതിനു കുട്ടികളെ പ്രാപ്തരാക്കാം ,Hello English,, മലയാളത്തിളക്കം, ഗണിത വിജയം എന്നീ പ്രവർത്തന പോഷണ പരിപാടികൾ  ഓരോ കുട്ടിയിലും എങ്ങിനെ പ്രവർത്തിക്കുന്നതിനെക്കുറിച്ചും തീരു മാനമെടുക്കുകയും ചെയ്തു.
SRG Chairperson: H M സലീന ,പി ഷൗക്കത്ത്          SRG Convenor: സാലിഹമോൾ.പി എം
 
 
=== SRG MEETING ===
 
🔖 June
അജണ്ട:
 
♦️:സ്കൂൾ പ്രവേശനോത്സവം,
 
♦️അക്കാദമിക് പ്രവർത്തനം വിലയിരുത്തൽ, ഡിജിറ്റൽ പഠനം
 
 
🔖 July
അജണ്ട:
 
♦️വിദ്യാരംഗം കലാസാഹിത്യ വേദി  ഉദ്ഘാടനം ശാസ്ത്ര രംഗം,
 
♦️വിവിധ ക്ലബ്ബ് കളുടെ  ഉത്ഘാടനം.
 
 
🔖August
അജണ്ട:
 
♦️August 15, HM Conference discussion ,
 
♦️ ഒന്നാണ് നമ്മൾ programme മുന്നൊരുക്കം
 
 
🔖September
അജണ്ട
 
♦️:പോഷൻ അഭിയാൻ (നാഷണൽ ന്യൂട്രിഷൻ മിഷൻ), മുന്നൊരുക്കം
 
♦️, class Monitoring ,Online ക്ലാസ് പൊതു ചർച്ച...
 
 
🔖October
അജണ്ട:
 
♦️സ്കൂൾ Re- opening preparation
 
♦️, LPGS പറവൂരിൽ നടന്ന SRG meeting ഇൽ നടന്ന സ്കൂൾ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച.
 
 
🔖നവംബർ
അജണ്ട
 
♦️: സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട മാർഗ നിര്ദേശങ്ങളുടെ അവലോകനം,  ഉച്ചഭക്ഷണം നൽകുന്നതുമായി സംബന്ധിച്ച പൊതു ചർച്ച. തീരുമാനം ,കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള  ക്ലാസ് പുനഃ ക്രമീകരണം, ശിശുസൗഹാർദ്ര അന്തരീക്ഷം സൃഷ്ടിക്കൽ.
 
♦️, ക്ലാസ് തുടങ്ങിയതിനു ശേഷമുള്ള ക്ലാസ് തല അവലോകനം  തുടങ്ങിയവ സംബന്ധിച്ച.
 
 
🔖 December
അജണ്ട:
 
♦️-അക്കാദമിക് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട  ചർച്ച, യൂണിഫോം  സംബന്ധിച്ച പൊതു  തീരുമാനങ്ങൾ ,
 
♦️പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ച, വിലയിരുത്തൽ
 
 
🔖 January
അജണ്ട:
_♦️ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂൾ അടക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനിക്കൽ..
 
♦️ online പഠനം എങ്ങിനെ സാധ്യമാക്കാം, H M conference മായി ബന്ധപ്പെട്ട  ചർച്ച, വിലയിരുത്തൽ,  Hello English , മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം തുടങ്ങിയ പോഷണ പടിപാടികൾ നൽകുന്നതിനെ സംബന്ധിച്ച്.
 
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
#
#
വരി 488: വരി 564:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.1530251,76.2639786 |zoom=13}}
{{Slippymap|lat=10.1530251|lon=76.2639786 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി
വിലാസം
മാഞ്ഞാലി

MANJALI പി.ഒ,
,
683520
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04842442160
ഇമെയിൽaismanjali@gmail.com
കോഡുകൾ
സ്കൂൾ കോഡ്25857 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസലീന.പി.ഷൗക്കത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ മാഞ്ഞാലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കൂടുതലറിയാം.............

സ്കൂൾ മാനേജ്മെന്റ്

മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് എ.ഐ.എസ്.യു.പി.എസ് മാഞ്ഞാലിക്കുളത്. മാഞ്ഞാലി എന്ന പ്രദേശത്തിലെ കുട്ടികളുടെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ചു കൊണ്ട് മാഞ്ഞാലിയിലെ വിദ്യാസമ്പന്നരായ ഒരു കൂട്ടം ആളുകൾ ആരംഭിച്ച അൻസാറുൽ ഇസ്ലാം എന്ന സംഘമാണ് ഭരണം നിർവ്വഹിക്കുന്നത്. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ.

സ്കൂൾ മാനേജർമാർ - നാളിതുവരെ

  • ശ്രീ. എ. പി ബാവ ഹാജി
  • ശ്രീ. പി. എ അബൂബക്കർ
  • ശ്രീ. പി. എ അസൈനാർ
  • ശ്രീ. പി. എ അബ്ദു
  • ശ്രീ. ടി. എം അബ്ദുൽ ജബ്ബാർ
  • ശ്രീ. പി. എ അബ്ദുല്ല
  • ശ്രീ. പി. എം അൻസാരി
  • ശ്രീ. കെ. എ ഇബ്രാഹിം കുട്ടി
  • ശ്രീ. പി. എം അബ്ദുൽ ഖാദർ

2019 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് : ശ്രീ. പി. എം അബ്ദുൽ ഖാദർ

മാനേജ്മെന്റ് ഭരണസമിതി (2019 മുതൽ) 
ക്രമനമ്പർ ഭരണസമിതി അംഗം സ്ഥാനം
1 പി. എം അബ്ദുൽ ഖാദർ പ്രസിഡന്റ്
2 എ. എം ഉമ്മർ വൈസ് പ്രസിഡന്റ്
3 സി. എ അബ്ദുൽ സലാം സെക്രട്ടറി
4 സി. എസ് സക്കീർ ജോയിന്റ് സെക്രട്ടറി
5 എ. ബി അബ്ദുൽ ഖാദർ ട്രഷറർ
6 അഡ്വ: കെ. എ ശംസുദ്ദീൻ സമിതി അംഗം
7 കെ. എ ഫൈസൽ സമിതി അംഗം
8 കെ. ബി അലി സമിതി അംഗം
9 സി. എച്ച് അബ്ദുല്ല സമിതി അംഗം

സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ

  • ശ്രീ. സി. എം അബ്ദുൽ റഹ്മാൻ
  • ശ്രീ. വി. എ സെയ്തുമുഹമ്മദ്
  • ശ്രീമതി. ധനലക്ഷ്മി
  • ശ്രീമതി സി. എ ജമീല
  • ശ്രീമതി സലീന പി ഷൗക്കത്ത്


സ്കൂളിലെ അദ്ധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക
1 സലീന പി ഷൗക്കത്ത് പ്രഥമാധ്യാപിക
2 കെ. ജെ സിനി എൽ പി എസ് എ
3 എം ശ്രീജ എൽ പി എസ് എ
4 യു എം ഫാത്തിമ യു പി എസ് എ
5 കെ. എം ഷീന എൽ പി എസ് എ
6 എ പി രമ്യ ജൂനിയർ ഹിന്ദി ടീച്ചർ
7 പി എം സാലിഹ മോൾ എൽ പി എസ് എ
8 റാബിയത്തുൽ അദബിയ്യ യു പി എസ് എ
9 വിദ്യാ കെ ആർ എൽ പി എസ് എ
10 സുമയ്യ കെ ബി ജൂനിയർ അറബിക് ടീച്ചർ
11 ട്രീസ ജെയിംസ് യു പി എസ് എ
12 ടി കെ മുംതാസ് എൽ പി എസ് എ
13 പി.എ റഹ്മത്ത് എൽ പി എസ് എ
14 ദീപ്തി സെബാസ്റ്റ്യൻ എൽ പി എസ് എ
14 വി ഐ ഹുസ്നാ പർവീൻ ജൂനിയർ അറബിക് ടീച്ചർ
15 സൗമ്യ വി എ യു പി എസ് എ
16 സലീന കെ എം ജൂനിയർ ഉറുദു ടീച്ചർ
17 നിഷി നാസർ എം യു പി എസ് ടി
18 ടി വി സജ്ലീന എൽ പി എസ് എ
19 ഷൈമ കെ ഐ എൽ പി എസ് ടി
20 ഷിബി കെ എ യു പി എസ് ടി
21 ഹലീമാ ബീവി ഇ എം യു പി എസ് ടി
22 മുനീറ പി കെ എൽ പി എസ് ടി
23 അജ്മൽ സി എ ജൂനിയർ അറബിക് ടീച്ചർ

സംരക്ഷിത അധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക
1 സിമിത എം എം എൽ പി എസ് എ
2 സീന വിതയത്തിൽ യു പി എസ് എ
3 അനു പോൾ യു പി എസ് എ
4 ബിനു വർഗീസ് പി യു പി എസ് എ

അദ്ധ്യാപകേതര ജീവനക്കാർ

ക്രമനമ്പർ പേര് തസ്തിക
1 കെ. എസ് സഹീർ ഓഫീസ് അൻ്റൻഡൻ്റ്
2 ഫസീല പാചകം
3 ജാസ്മിൻ പാചകം
4 ബാബു എം. കെ ബസ് ഡ്രൈവർ
5 സി.എസ് സക്കീർ ബസ് ഡ്രൈവർ
6 അബ്ബാസ് ബസ് ഡ്രൈവർ
7 ബിന്ദു ഉണ്ണി ബസ് ജീവനക്കാർ
8 മിനി ബേബി ബസ് ജീവനക്കാർ
9 സുനിത കെ.എ ബസ് ജീവനക്കാർ

പി.ടി.എ പ്രസിഡൻ്റുമാർ - നാളിതുവരെ

  • വി.ടി ബീരാവു
  • ടി.കെ ഷംസുദ്ദീൻ
  • സി.എം ഹംസ
  • എ.ബി അബ്ദുൽ ഖാദർ
  • എ.എം അലി
  • എം.എം റഷീദ്
  • പി.എ സക്കീർ
  • പി.എച് ഷാജി
  • നവാബ് ജാൻ

പി.ടി.എ ഭരണസമിതി ( 2021 - 2022 )

ക്രമനമ്പർ ഭരണസമിതി അംഗം സ്ഥാനം
1 വി. എം അബ്ദുൽ സത്താർ പ്രസിഡന്റ്
2 സബീന സൈഫുദ്ദീൻ വൈസ് പ്രസിഡന്റ്
3 ഷൈമ S C പ്രതിനിധി
4 സഫ്ന നജ്മുദ്ദീൻ MPTA പ്രതിനിധി
5 ടി.എച്ച് സത്താർ സമിതി അംഗം
6 താഹിറ അൻസാർ സമിതി അംഗം
7 തബ്ഷീർ സമിതി അംഗം
8 സംഗീത ഷിബു സമിതി അംഗം
9 ഷംസുദ്ദീൻ സമിതി അംഗം
10 സലീന പി ഷൗക്കത്ത് സമിതി അംഗം
11 കെ. ജെ സിനി സമിതി അംഗം
12 എം ശ്രീജ സമിതി അംഗം
13 യു എം ഫാത്തിമ സമിതി അംഗം
14 കെ. എം ഷീന സമിതി അംഗം
15 എ പി രമ്യ സമിതി അംഗം
16 റാബിയത്തുൽ അദബിയ്യ സമിതി അംഗം

ഭൗതികസൗകര്യങ്ങൾ

3.28 ഏക്കറിൽ സ്ഥിതിചെയ്യുന്ന അൻസാറുൽ ഇസ്ലാം സംഘം സ്കൂളിന് 29 ക്ലാസുമുറികളാണുള്ളത്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ഇവക്കുതകുന്ന ഗ്രൗണ്ടുകളും ഒരു ഓപ്പൺ സ്റ്റേജും, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി, പാചകപുര, ശുദ്ധജലം എന്നിവ സ്കൂളിലുണ്ട്. 3 സ്കൂൾ ബസ്സുകളാണ് നിലവിലുള്ളത്.


കമ്പ്യൂട്ടർ ലാബ്

11 കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അടങ്ങിയതാണ് കമ്പ്യൂട്ടർ ലാബ്. മുപ്പതിലധികം കുട്ടികൾക്ക് ഒരേ സമയം കമ്പ്യൂട്ടർ പ്രാക്ടിക്കൽ & തിയറി പഠിക്കുവാൻ ഉതകുന്ന വിധം സജ്ജീകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്. ടൈൽ വിരിച്ച ക്ലാസ് മുറിയിൽ ഫാനും ലൈറ്റുകളും ഇരിപ്പിടങ്ങളും ക്ലാസ് മുറിയുടെ നാലു മൂലകളിലായി സൗണ്ട് സിസ്റ്റംങ്ങളും സംവിധാനിച്ചിട്ടുണ്ട്.

സ്കൂൾ ലൈബ്രറി

4 അലമാരകളിൽ 16 ഷെൽഫുകളിലായി ആയിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, അറബിക് ഭാഷകളിലുള്ള വ്യത്യസ്ത പുസ്തകങ്ങൾ ഉണ്ട്. ഇംഗ്ലീഷ് ( കഥ, ചെറുകഥ, കവിത, നോവൽ ) മലയാളം ( നോവൽ, യാത്രാ വിവരണം, കഥ, കവിത, ജീവചരിത്രം, മോട്ടിവേഷൻ, നാടകം, കടംങ്കഥ, ചെറുകഥ, ബാലസാഹിത്യം ) ഹിന്ദി ( ചെറുകഥ, കവിത ) ഉറുദു ( ചെറുകഥ) അറബിക് ( കഥ, ചെറുകഥ ) ഇവയൊടൊപ്പം തന്നെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, അറബിക് ഭാഷകളിലുമുള്ള നിഘണ്ടുകളുമുണ്ട്. വായനക്കായി ഓരോ പിരീഡ് നിശ്ചയിക്കുകയും യും വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കുകയും അത് ക്ലാസ്സിൽ അവതരിപ്പിക്കാൻ ഉള്ള അവസരങ്ങൾ നൽകുകയും ചെയ്യാറുണ്ട്.

പ്ലേയ് ഗ്രൗണ്ട്

കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി സ്കൂളിനു പുറകെ വിശാലമായ ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ, റിംങ്ങ്, തുടങ്ങിയവയ്ക്ക് അനുയോജ്യമായ രീതിയിൽ ആണ് ഗ്രൗണ്ട് സജ്ജമാക്കിയിട്ടുള്ളത്.

സ്മാർട്ട് ക്ലാസ് റൂം

ടെച്ച് സ്ക്രീൻ പ്രൊജക്ടറും 40 ലെക്ച്ചറർ ബെഞ്ചോടും കൂടി ഒരുക്കിയിട്ടുള്ളതാണ് സ്മാർട്ട് ക്ലാസ് റൂം. ടീച്ചേഴ്സിന് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റാവുന്ന രീതിയിലുള്ള റിമോട്ട് കൺട്രോൾ പ്രൊജക്ടറാണ് സ്ഥാപിച്ചിട്ടുള്ളത്. പൂർവ്വ വിദ്യാർത്ഥികളുടെ ഉപഹാരമായി ലഭിച്ചതാണ് ഈ പ്രൊജക്ടർ.

സ്കൂൾ ബസ്

കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി സ്കൂളിന് സ്വന്തമായി മൂന്ന് ബസ്സുകൾ നിലവിലുണ്ട്.

പാചകപുര

രണ്ടു സ്ഥിരം പാചകക്കാരോട് കൂടിയ പാചകപ്പുരയിൽ ഓരോ ക്ലാസ്സിലേക്കുമുള്ള ഉച്ചഭക്ഷണം പ്രത്യേകം പാത്രങ്ങളിലാക്കി അടുക്കി വക്കുകയും അവർ തന്നെ എല്ലാ ക്ലാസ്സുകളിൽ എത്തിക്കുകയും അദ്ധ്യാപകർ കുട്ടികൾക്ക് വിളമ്പി നൽകുകയുമാണ് ചെയ്യുന്നത്. മുട്ടയും പാലും ഇതേ രീതിയിൽ തന്നെയാണ് ക്ലാസ്സുകളിൽ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും.

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ കുുട്ടികളും ഏതെങ്കിലും ക്ലബ്ബിലെങ്കിലും അംഗമായിരിക്കും. പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, സയൻ‌സ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി, അറബിക് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ഉറുദു ക്ലബ്ബ് എന്നിവ ഇതിൽ പ്രധാനമാണ്.

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ദിനാഘോഷത്തിൽ പരിസ്ഥിതി പ്രതിജ്ഞ,വൃക്ഷത്തെെനടൽ,ജെെവപച്ചക്കറി കൃഷി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു.

ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യം,ശുചിത്വം എന്നിവയിൽ കുട്ടികൾക്ക് വേണ്ട അവബോധം നൽകാൻ ശ്രദ്ധിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുന്നുണ്ടോ എന്ന കാര്യവും ഈ ക്ലബ്ബ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അടുക്കള,ശുചിമുറി എന്നിവയിലെ ശുചിത്വവും സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നിരീക്ഷണത്തിലായിരിക്കും.

ഗണിത ക്ലബ്

മാഞ്ഞാലി എ.ഐ.എസ്. യു.പി സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ നടന്നുവരുന്നു. ഗണിത ക്വിസ്, ഗണിത പസിൽ, ഗണിതപ്പാട്ട്, ജ്യോമെട്രിക് പാറ്റേൺ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകാറുണ്ട്. ഗണിതശാസ്ത്രമേള കളിലും കുട്ടികൾ പങ്കെടുത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാറുണ്ട്. ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഗണിതപഠനം ലളിതവും കൂടുതൽ രസകരമാക്കുവാനും സാധിക്കുന്നു.

സയൻസ് ക്ലബ്

സയൻസ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികളെക്കൊണ്ട് പരീക്ഷണങ്ങൾ ചെയ്യിപ്പിച്ചു. അതോടൊപ്പം പച്ചക്കറി , ഔഷധസസ്യ തോട്ടം എന്നിവ സ്കൂളിൽ ചെയ്തിരുന്നു . കുട്ടികളിൽ ശാസ്ത്ര അഭിരുചി യും ശാസ്ത്ര അവബോധവും വളർത്തുന്നതിനു വേണ്ടി യു പി തലത്തിൽ തുടങ്ങിവച്ച പ്രോഗ്രാമാണ് ശാസ്ത്രരംഗം. കുട്ടികൾക്ക് അവരുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന പരീക്ഷണം,പ്രൊജക്റ്റ് അവതരണം,അവർ വായിച്ച് ഇഷ്ടമുള്ള ശാസ്ത്ര ഗ്രന്ഥത്തെ കുറിച്ചുള്ള ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വീട്ടിലുള്ള പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ പറ്റിയ പരീക്ഷണം തുടങ്ങിയവ ആയിരുന്നു ഇതിലെ പ്രവർത്തനങ്ങൾ.മുൻ വർഷങ്ങളിൽ ഓഫ്‌ലൈൻ ആയിട്ടാണ് നടത്തിയിരുന്നത് ഇത് കഴിഞ്ഞ വർഷം ഓൺലൈനായി സംഘടിപ്പിച്ചു. കുട്ടികൾ വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തിയിരുന്നു.കുട്ടികൾ chart, poster,പരീക്ഷണങ്ങൾ എന്നിവ ചെയ്തു.

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ നെെസർഗ്ഗികമായ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യാഭിരുചി വളർത്താനും ഈ ക്ലബ്ബിന്റെ പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾക്ക് കഴിയുന്നുണ്ട്. കഥാരചന,കവിതാരചന,പതിപ്പു നിർമ്മാണം തുടങ്ങി ധാരാളം പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്.

അലിഫ് അറബിക് ക്ലബ്ബ്

അലിഫ് അറബി ക്ലബ്ബിൻറെ കീഴിൽ LP,UP വിഭാഗത്തിൽ വ്യത്യസ്ത പരിപാടികൾ നടന്നുവരുന്നു. എല്ലാ ദിനാചരണങ്ങളിലും അറബി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടത്താറുണ്ട്. അറബി ഭാഷയിൽ ഉള്ള കുട്ടികളുടെ നൈസർഗ്ഗികമായ കഴിവിനെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി സാഹിത്യ സമാജങ്ങൾ നടത്താറുണ്ട്. 2015 ൽ അറബി കലോത്സവത്തിൽ റണ്ണറപ്പ് ആവുകയും 2016 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തിട്ടുണ്ട്. കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ നടത്തുന്ന അലിഫ് ടാലൻറ് ടെസ്റ്റിൽ സബ്ജില്ലാ ജില്ലാതലങ്ങളിൽ സമ്മാനങ്ങൾ നേടാറുണ്ട്. 2021 ൽ നടത്തിയ മത്സരത്തിൽ LP വിഭാഗം എട്ടു കുട്ടികളും UP വിഭാഗം 9 കുട്ടികളും സബ്ജില്ലാ മത്സരത്തിൽ നിന്ന് ജില്ലാ മത്സരത്തിൽ എത്തിച്ചേരുകയും ജില്ലയിൽനിന്ന് A+ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 2021 ഡിസംബർ 18 അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് കേരള അറബിക് മുൻസീഷ് അസോസിയേഷൻ നടത്തിയ ടാലൻ്റ് ടെസ്റ്റിൽ സബ്ജില്ലാ തലത്തിൽ നിന്ന് നിരവധി കുട്ടികൾ ജില്ലാതലത്തിലേക്ക് വിജയിക്കുകയും ജില്ലാതലത്തിൽ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അലിഫ് അറബിക് ക്ലബ്ബിൻറെ കീഴിൽ സ്പോക്കൺ അറബി ക്ലാസുകളും ആഴ്ചതോറും നടത്താറുണ്ട്.


ഹിന്ദി ക്ലബ്ബ്

ദേശീയ ഭാഷയായ ഹിന്ദി ഭാഷയുടെ പരിപോഷണത്തിനും വിദ്യാർത്ഥി സൗഹൃദമാതീർക്കാനും ഹിന്ദി ക്ലബ്ബിൻറെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടത്തി വരാറുണ്ട്. കഥാ, കവിതാ,പ്രസംഗം, പോസ്റ്റര്, കുറിപ്പ് തയ്യാറാക്കൽ, വായനാമത്സരം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ക്ലബ്ബിൻറെ കീഴിൽ നടത്താറുണ്ട്. എല്ലാ ദിനാചരണങ്ങളിലും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഓൺലൈൻ കാലഘട്ടത്ത് ഹിന്ദി ഭാഷാ പഠനം എളുപ്പമാക്കാൻ വേണ്ടി കാർട്ടൂണുകൾ പ്രദർശിപ്പിക്കുകയും ഡിജിറ്റൽ വായനാ കാർഡുകൾകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

ഉറുദു ക്ലബ്

അല്ലാമാ ഇഖ്ബാൽസം സ്ഥാനതല ഉർദു ടാലൻറ് ടെസ്റ്റിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കാറുണ്ട്. 2021 ൽ സംസ്ഥാന തലത്തിൽ A+ നേടിയവർ : ആയിഷ ഒ എ, മുഹമ്മദ് ആദിൽ കെ, മുഹമ്മദ് സാഹിൽ ഇ എസ്, ഫിദ ഫാത്തിമ എംഎസ്, അജീന കെ.എ, അജ്മൽ കെ എ, ഖദീജ കെ എസ് എന്നിവരാണ്. എല്ലാ ദിനാചരണങ്ങളിലും ഉറുദു ഭാഷ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇതിൽ വ്യത്യസ്ത പരിപാടികൾ നടത്തി വരാറുണ്ട്.

നേട്ടങ്ങൾ

  • പറവൂർ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള കെടാമംഗലം സദാനന്ദൻ സ്മാരക വിദ്യാഭ്യാസ അവാർഡ് - 2015
  • പറവൂർ സബ്ജില്ലാ അറബിക് കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്

2016-17

  • ഉണർവ് ബെസ്റ്റ് സ്കൂൾ അവാർഡ് 2016 - 17
  • മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് എ ഐ എസ് യു പി സ്കൂൾ അധ്യാപകൻ വികെ സൈദ് മുഹമ്മദ് മാസ്റ്റർ കരസ്ഥമാക്കി
  • ഉണർവ് ഫസ്റ്റ് റണ്ണറപ്പ് 2016 - 17
  • 2019 - 20ൽ രണ്ട് കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.
  • 2017 - 18 ലെ ജില്ല അറബിക് കലോത്സവത്തിൽ അറബി ക്വിസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി
  • ഉണർവ്വ് മികച്ച അധ്യാപകൻ : ടി.എം മാർട്ടിൻ 2015 - 16
  • ഉണർവ്വ് മികച്ച അധ്യാപിക
സലീന പി ഷൗക്കത്ത് 2016 - 17
  • ഉണർവ്വ് മികച്ച കായിക അധ്യാപിക ടെൽമ ഫ്രാൻസിസ് 2016 - 17
  • മികച്ച പി ടി എ അവാർഡ് കരസ്ഥമാക്കി 2016 - 17
  • കേരള സംസ്ഥാന ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ( KATA ) വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ എ.ഐ.എസ്.യു.പി സ്കൂളിലെ അഭിമാനതാരം പിഎം ഷഫീന
  • കളമശ്ശേരി നിയോജകമണ്ഡലം ഉണർവ്വ് ബെസ്റ്റ് യുപി സ്കൂൾ വിദ്യാഭ്യാസ അവാർഡ് രണ്ടാം സ്ഥാനം

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ജൂൺ 1 വെർച്ച്വൽ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി. നൂറോളം വിദ്യാർത്ഥികൾ തൽസമയം പങ്കെടുത്ത പ്രവേശനോത്സവത്തിന് പ്രധാനധ്യാപിക ശ്രീമതി സലീന പി ഷൗക്കത്ത് സ്വാഗതം ഏകി. സ്കൂൾ മാനേജർ ശ്രീ അബ്ദുൽ ഖാദർ പരിപാടിയുടെ അധ്യക്ഷ പദവി അലങ്കരിച്ചു. ബഹുമാന്യനായ വ്യവസായ വകുപ്പ് മന്ത്രി ശ്രീ P രാജീവ് ഉദ്ഘാടന കർമം നിർവഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീമതി ശ്രീലത ലാലു നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തു. വാർഡ് മെമ്പർ മുജീബ് വിദ്യാർഥികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. പിടിഎ പ്രസിഡൻറ് വി എം അബ്ദുൽ സത്താർ ആശംസകൾ നേരുകയും സീനിയർ സ്റ്റാഫ് ശ്രീമതി കെ ജെ സിനി നന്ദി അർപ്പിക്കുകയും ചെയ്തുകൊണ്ട് ആദ്യത്തെ സെഷൻ അവസാനിപ്പിച്ചു. രണ്ടാമത്തെ സെക്ഷനായ മക്കൾക്കൊപ്പം എന്ന പരിപാടിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷൻ ശ്രീ. A. P മുരളീധരൻ സംസാരിച്ചു. കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികളോടെ രണ്ടാമത്തെ സെക്ഷനും അവസാനിച്ചു.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചുവർ പത്രിക നിർമ്മാണം പരിസ്ഥിതി ഗാനം ആലപിക്കൽ പരിസ്ഥിതി സന്ദേശം എഴുതൽ തുടങ്ങിയ പരിപാടികൾ വിദ്യാർഥികൾക്ക് നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് അധ്യാപകർ വിദ്യാർഥികൾക്ക് ഉത്ബോധനം നൽകി. വിദ്യാർഥികൾ വീടുകളിൽ ഫലവൃക്ഷതൈകൾ നടുകയും ചെയ്തു. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ പരിപാടികൾ വീഡിയോ ആക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

https://youtu.be/Xkc8h5_hqkU

ലോക രക്തദാനദിനം

ജൂൺ 16 ലോക രക്തദാന ദിനമായി ആചരിച്ചു. രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നടത്തി. രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പോസ്റ്ററുകൾ വിദ്യാർത്ഥികൾ തയ്യാറാക്കുകയും ചെയ്തു.

വായനാദിനം

വായനാ കുറിപ്പ്, ചുവർ പത്രിക നിർമ്മാണം, ചെറു പ്രസംഗം, പതിപ്പ്, വായനാദിന സന്ദേശം, വായനാമത്സരം തുടങ്ങിയ പരിപാടികളാൽ ജൂൺ 19 ന് വായനാദിനമായി ആചരിച്ചു. 19 മുതൽ 24 വരെ വായനാവാരമായി ആചരിച്ചു. വായനാ വാരത്തിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനും നല്ല വായനക്കാരനും സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ പരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

https://youtu.be/CwwRo7-Tr4w

യോഗാദിനം

ജൂൺ 21 യോഗാ ദിനമായി ആചരിച്ചു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നടത്തി . യോഗ വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ലെന്നും മാനസിക വ്യായാമം കൂടിയാണെന്നും ശരീരത്തെയും മനസ്സിനെയും ഒരുപോലെ കീഴടക്കിയവനാണ് യഥാർത്ഥ വിജയി എന്നും ക്ലാസിൽ പറഞ്ഞു. കൊറോണക്കാലത്ത് ശാരീരികമായും മാനസികമായും തളർന്നു നിൽക്കുന്ന കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല വ്യായാമമാണ് യോഗ എന്നും പ്രതിപാദിച്ചു.

ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി ബോധവത്കരണ ക്ലാസ്, ലഹരിവിരുദ്ധ പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികളാൽ ലഹരി വിരുദ്ധദിനം ജൂൺ 26 ന് ആചരിച്ചു.

ഡോക്ടേഴ്സ് ഡേ

മനുഷ്യൻറെ മാറിയ ജീവിതശൈലി മനുഷ്യരെ മാറാ രോഗത്തിലേക്ക് എത്തിക്കുന്നു എന്നും നല്ല ജീവിതശൈലി രൂപപ്പെടുത്തുവാൻ നമ്മൾ ശ്രമിക്കണമെന്നും ഹെഡ്മിസ്ട്രസ് ശ്രീമതി. സലീന പി ഷൗക്കത് കുട്ടികളോട് ഉദ്ബോധിപ്പിച്ചു. ഫാസ്റ്റ് ഫുഡും, ജങ്ക് ഫുഡും, വ്യായാമമില്ലായ്മയും നമ്മളെ നിത്യ രോഗികളാക്കി മാറ്റുമെന്നും ആയതിനാൽ പോഷക ആഹാരങ്ങൾ കഴിക്കണമെന്നും ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പരമാവധി കുറയ്ക്കണമെന്നും നിത്യവും വ്യായാമം പരിശീലിക്കണം എന്നും സൂചിപ്പിച്ചു. വീടും പരിസരവും നമ്മുടെ ചുറ്റുപാടുകളും നമ്മളും വൃത്തിയും ശുദ്ധിയും ഉള്ളതായിരിക്കണം എന്നും കുട്ടിക്കാലം മുതലേ ഇത് ശീലിച്ചു വളരണമെന്നും ഓർമിപ്പിച്ചു.

ബഷീർ ചരമദിനം

ജൂലൈ 5 ബഷീർ ചരമദിനത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെടുത്തുന്ന കുറിപ്പുകൾ, ബഷീർ ചിത്രരചന, ബഷീറിൻറെ കൃതികളുടെ വായനാമത്സരം, ആസ്വാദനം തുടങ്ങിയ പരിപാടികൾ നടത്തി. കുട്ടികളിലെ മികച്ച ചിത്ര രചയിതാവിനും, വായനക്കാരനും, അവതാരകനും, എഴുത്തുകാരനും പ്രോത്സാഹന സമ്മാനങ്ങൾ നൽകി ആദരിച്ചു.

ചാന്ദ്രദിനം

ചുമർപത്രിക, പതിപ്പ് നിർമ്മാണം, വീഡിയോ, ചന്ദ്രനുമായി ബന്ധപ്പെട്ട ലേഖനങ്ങൾ, പ്രശ്നോത്തരി, ചിത്രങ്ങൾ തുടങ്ങിയവ തയ്യാറാക്കി കൊണ്ട് ചാന്ദ്രദിനം ആചരിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതു വർഷങ്ങൾ പൂർത്തിയാക്കിയ ദിനമായ ഈ വർഷത്തെ ചാന്ദ്രദിനത്തിൽ കുട്ടികൾ വ്യത്യസ്തമായ ചാന്ദ്ര ദിന പരിപാടികൾ അവതരിപ്പിക്കുകയും അവയെല്ലാം സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

https://youtu.be/GkjJJmTc2to

ഹിരോഷിമ ദിനം

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു, ഐ. ഐ.എസ്.യു.പി. മാഞ്ഞാലി സ്കൂളിലും ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. വെർച്ചൽ അസംബ്ലിയിലൂടെ പ്രധാന അധ്യാപിക ശ്രീമതി സലീന പി ഷൗക്കത്ത് ഹിരോഷിമ നാഗസാക്കി ദിനത്തിൻറെ സന്ദേശം പങ്കുവെച്ചു. വിദ്യാർഥികൾ ചുവർ പത്രിക തയ്യാറാക്കിയും കൊക്ക് നിർമ്മാണം നടത്തിയും വായനാ കുറിപ്പുകൾ തയ്യാറാക്കിയും യുദ്ധവിരുദ്ധ സന്ദേശം മുഴക്കിയും ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. കുട്ടികൾ നടത്തിയ പ്രോഗ്രാമുകൾ എല്ലാം വീഡിയോ രൂപത്തിൽ തയ്യാറാക്കി സ്കൂളിൻറെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Link I https://youtu.be/d1yy7hC8oB0

Link II https://youtu.be/O3QMOU2WPeA

സ്വാതന്ത്ര്യദിനം

കാര്യമായ ആഘോഷങ്ങളോ വർണ്ണ പരിപാടികളോ ഇല്ലാതെ ഇപ്രാവശ്യത്തെ സ്വാതന്ത്ര്യദിനം ദിനം ആചരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ ഷൈൻ പതാക ഉയർത്തി. പ്രധാന അധ്യാപിക ശ്രീമതി സലീന ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ കലാ പരിപാടികൾ ക്ലാസ് തലത്തിൽ ഒൺലൈനായി നടത്തുകയും ചെയ്തു. ഇംഗ്ലീഷ്,ഹിന്ദി, ഉർദു, അറബി, എന്നീ ഭാഷകളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ നടന്നു. കുട്ടികളുടെ കലാപരിപാടികൾ മൂന്ന് വീഡിയോകളിൽ ആയി സ്കൂളിൻറെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Link I

https://youtu.be/_JjZorzyIDA

Link II

https://youtu.be/gDBz06vrbp8

Link III

https://youtu.be/5S-5hWtImpY

ദേശീയ അദ്ധ്യാപക ദിനം

കുട്ടി ടീച്ചർ

കുട്ടികൾ തങ്ങൾക്ക് ഇഷ്ടമുള്ള വിഷയം ഇഷ്ടമുള്ള ഭാഷയിൽ അഞ്ചുമിനിറ്റ് അധ്യാപകനായി പഠിപ്പിക്കുന്ന മത്സരമായിരുന്നു കുട്ടി ടീച്ചർ മത്സരം. കുട്ടികൾ തങ്ങളുടെ വീട്ടിലെ പഠനമുറിയിൽ അധ്യാപകനായി അഭിനയിച്ച് കഴിവുകൾ തെളിയിക്കാനുള്ള ഒരു മത്സരമായിരുന്നു ഇത്.

ഒന്നാം സ്ഥാനം

ശഹസ് ഫാത്തിമ

രണ്ടാം സ്ഥാനം

സുബ്ഹാന പി.എസ്

മൂന്നാം സ്ഥാനം

അസ്റ കെ.എൻ

സ്നേഹക്കത്ത്

കൊറോണക്കാലത്ത് വീടിൻറെ നാലതിരുകളിൽ ഒതുങ്ങിപ്പോയ വിദ്യാർഥികൾക്ക് തങ്ങളുടെ വിഷമങ്ങളും സന്തോഷങ്ങളും ഒരുപോലെ പങ്കിടാൻ വേണ്ടി നടത്തിയ പരിപാടിയായിരുന്നു സ്നേഹകത്ത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ / അധ്യാപികക്ക് കത്തെഴുതുകയും അത് പേഴ്സണലായി വാട്സ്ആപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു പരിപാടി. കൊറോണ കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അധ്യാപകർക്ക് മനസ്സിലാക്കാനും സാന്ത്വനത്തിൻ്റെ വാക്കുകൾ വിദ്യാർഥികൾക്ക് നുകരുവാനും ഈ പരിപാടിക്ക് സാധിച്ചു.

ഹിന്ദി ദിനം

സെപ്റ്റംബർ 14 ഹിന്ദി ഭാഷദിനം ആചരിച്ചു. രാഷ്ട്രഭാഷയായ ഹിന്ദി ഭാഷയുടെ പ്രാധാന്യം ഉൾക്കൊണ്ടുള്ള വ്യത്യസ്തമായ പരിപാടികൾ നടന്നു. പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ആശംസ കാർഡ് നിർമ്മാണം, ക്വിസ് വായനാമത്സരം, ക്രാഫ്റ്റ് തുടങ്ങിയ പരിപാടികൾ നടത്തി. മത്സര പരിപാടികളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഹിന്ദി ഭാഷാ ദിനാചരണത്തിന് ഭാഗമായി നടത്തിയ എല്ലാ പരിപാടികളും വീഡിയോ രൂപത്തിലാക്കി ആക്കി സ്കൂളിൻറെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

https://youtu.be/9QeK4QJ63EU

ഓസോൺ ദിനം

കൈകോർക്കാം ഭൂമിയുടെ ഭാവിയ്ക്കായി എന്ന ക്യാപ്ഷനിൽ സെപ്തംബർ 16 ന് ലോക ഓസോൺ ദിനമായി എ.ഐ.എസ്.യു.പി മാഞ്ഞാലി സ്കൂൾ ആചരിച്ചു. ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോൺ. സൂര്യനിൽ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയിൽനിന്നും നമ്മെ സംരക്ഷിച്ചു നിർത്തുന്ന കുടയായി ഓസോൺപാളി പ്രവർത്തിക്കുന്നു. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കണമെന്നും നാം അതിന് പ്രതിജ്ഞാബദ്ധരാകണമെന്നും പ്രധാന അധ്യാപിക ശ്രീമതി സലീന പി ഷൗക്കത്ത് കുട്ടികളോടുള്ള സംസാരത്തിൽ ഓർമ്മിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, കൊളാഷ്, ഓസോൺ ദിന സന്ദേശം തുടങ്ങിയ പരിപാടികളാൽ ഓസോൺ ദിനം ആചരിച്ചു.

വയോജന ദിനം

മാതാപിതാക്കളുടെ കാൽചുവട്ടിലാണ് സ്വർഗം എന്നുള്ള ആപ്തവാക്യം അനുസ്മരിച്ചുകൊണ്ട് വൃദ്ധ ദിനം ആചരിച്ചു. വാർദ്ധക്യം പ്രാപിച്ചവരെ തള്ളിപ്പറയുകയോ ഒഴിവാക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്നും അവരെ സംരക്ഷിക്കണമെന്നും സ്നേഹിക്കണമെന്നും അവരോടൊപ്പം സമയം ചെലവഴിക്കണം എന്നും വയോജന ദിനത്തിൽ ഓർമിപ്പിച്ചു. TWO BIG TREES എന്ന ക്യാപ്ഷനിൽ ക്ലാസ്സ് തലങ്ങളിൽ അദ്ധ്യാപകർ വിദ്യാർഥികൾക്കു വയോജനങ്ങളോടുള്ള കടപ്പാടുകളെ പറ്റി ഓർമിപ്പിച്ചു. ഇന്ന് നമ്മൾ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾക്ക് പിന്നിൽ അവരുടെ കഷ്ടപ്പാടുകളാണെന്നും അത് നമ്മൾ വിസ്മരിച്ചുകൂടാ എന്നും ഓർമിപ്പിച്ചു. കുട്ടികൾ കുറിപ്പ് തയ്യാറാക്കുകയും സന്ദേശ ഗാനം ആലപിക്കുകയും ചെയ്തു.

സെപ്റ്റംബർ 26 നാഷണൽ ന്യൂട്രിഷൻ മിഷൻ

പോഷൺ അഭിയാൻ്റെ ഭാഗമായി കുട്ടികൾ വിവിധയിനം പഴങ്ങളെക്കുറിച്ചും അത് നമ്മുടെ ദൈന ദിന ജീവിതത്തിൽ ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന വീഡിയോ,പ്ലകാർഡ്എന്നിവ ചെയ്തു.

▶️ fruits ഉപയോഗിച്ച് സലാഡുകൾ

പല തരം കറികൾ, ജ്യൂസ്‌  എന്നിവ തയ്യാറാക്കി ചിത്രങ്ങൾ അയച്ചു തന്നു.

▶️സ്വന്തം വീട്ടുവളപ്പിലെ കൃഷി(fruits) വ്യക്തമാക്കുന്ന ഫോട്ടോകൾ കുട്ടികൾ അയച്ചിരുന്നു.

പോഷൺ അഭിയാന്റെ ഭാഗമായി നടത്തിയ virtual assembly യിൽ std 1 യിലെ 55 രക്ഷിതാക്കൾ പങ്കെടുത്തു. STD II (64), STD III (66 ), STD IV (45), STD V (48), STD VI ( 42 ) STD VIII(47 ) രക്ഷിതാക്കൾ പങ്കെടുത്തു.

ഗാന്ധി ജയന്തി

എൻറെ ജീവിതമാണ് എൻറെ സന്ദേശം എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ ബാപ്പൂജിയുടെ 152ാം ജന്മദിനം ഐ.എസ്.യു.പി. മാഞ്ഞാലി സ്കൂളിൽ വർണ്ണാഭമായി നടന്നു. ഗാന്ധിജിയെ വരയ്ക്കൽ, പോസ്റ്റർ നിർമ്മാണം, പ്രസംഗം,കുറിപ്പ് തയ്യാറാക്കൽ, ഗാന്ധിജി വചനങ്ങൾ, തൊപ്പി നിർമാണം എന്നീ പ്രവർത്തനങ്ങളിലൂടെ ഗാന്ധി ജയന്തി ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

LINK I

https://youtu.be/21G--VwN5qs

LINK II

https://youtu.be/Q4SOYXAvjTU


നവംബർ 1 കേരളപ്പിറവി

2021 നവംബർ ഒന്നിലെ കേരളപിറവിദിനം കുട്ടികളെ സംബന്ധിച്ചിടത്തോളം മറക്കാൻ കഴിയാത്ത മധുരമുള്ള ദിവസമായിരുന്നു. കാലങ്ങളായി കാണാൻ കഴിയാതിരുന്ന കൂട്ടുകാരെയും അധ്യാപകരെയും വീണ്ടും കാണുവാൻ കഴിയുന്നതും ക്ലാസ് മുറികളിലെ കളികളും ചിരികളും വീണ്ടും തങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങി വരുന്ന സുന്ദരമായ പ്രവേശനോത്സവം ആയിരുന്നു 2021 നവംബർ 1. പൊടിപിടിച്ചു കിടന്ന സ്കൂളിനെ അധ്യാപകരും പി.ടി.എ ഭാരവാഹികളും കൂടി വൃത്തിയാക്കുകയും സ്കൂൾ മുഴുവൻ അണുനശീകരണം ചെയ്യുകയും ചെയ്തു. വർണ്ണ തോരണങ്ങൾ കൊണ്ട് സ്കൂളും ക്ലാസ് മുറികളും അലങ്കരിച്ചു. കേരള പിറവി ഗാനം ആലപിച്ചുകൊണ്ട് കുട്ടികളെ സ്കൂളിലേക്ക് വരവേറ്റു. സ്കൂൾ തുറന്ന ആദ്യത്തെ ആഴ്ചകളിൽ കളികളിലൂടെയുള്ള പഠനങ്ങൾ മാത്രമായിരുന്നു. കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രവർത്തനങ്ങൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

LINK I https://youtu.be/rkSBKAasf-Q

LINK II https://youtu.be/0nOfT4mT6as

ഉറുദു ദിനം

നവംബർ 9 ഉറുദു ദിനമായി ആചരിച്ചു. ഡിജിറ്റൽ മാഗസിൻ' വായന മത്സരം, ക്വിസ് കോമ്പറ്റിഷൻ, പോസ്റ്റർ, അക്ഷര കാർഡ്, എന്നീ പരിപാടികളാൽ ഉറുദു ദിനം വർണ്ണാഭമായി ആഘോഷിച്ചു. സംസ്ഥാന തലത്തിൽ നടത്തിയ ഇഖ്ബാല് ടാലൻ്റ് ഉറുദു മത്സര പരീക്ഷയിൽ A+ കരസ്ഥമാക്കിയ ആയിഷ ഒ.എ, മുഹമ്മദ് ആദിൽ കെ, മുഹമ്മദ് സാഹിൽ ഇ.സ്, ഫിദ ഫാത്തിമ എം.എസ്, അജീന കെ.എ, അജ്മൽ കെ.എ, ഖദീജ കെ.എസ് എന്നിവരെ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

ശിശുദിനം

തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ളവരായി എ ഐ എസ് യു പി മാഞ്ഞാലി സ്കൂളിലെ വിദ്യാർത്ഥികൾ ശിശുദിനം ആഘോഷിച്ചു. പ്രധാനധ്യാപിക ശ്രീമതി സലീന പി ഷൗക്കത്ത് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. വ്യത്യസ്ത പരിപാടികളിലൂടെ ശിശുദിനം കുട്ടികൾ കൾ ആഘോഷിച്ചു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിലാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

https://youtu.be/Nxl8mPQVFZE

ലോക അറബി ഭാഷാദിനം

ഡിസംബർ 18 ലോക അറബി ഭാഷാ ദിനമായി ആചരിച്ചു. അറബി ഭാഷയോടുള്ള ആദരവായി കൊണ്ട് വിദ്യാർഥികൾ എല്ലാവരും ബാഡ്ജ് ധരിക്കുകയും എല്ലാ അധ്യാപകർക്കും ആശംസകാർഡുകൾ തയ്യാറാക്കി കൊടുക്കുകയും ചെയ്തു. പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം, വായനാമത്സരം, മാഗസിൻ തുടങ്ങിയ പരിപാടികളാൽ അറബി ഭാഷാ ദിനം ആചരിച്ചു. ഡിസംബർ 18 വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റിലൂടെ കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.

LINK I

https://youtu.be/uQiPyO8tYao

LINK II

https://youtu.be/FVV7ojsn31M

റിപ്പബ്ലിക് ഡേ

കൊറോണയുടെ അതിപ്രസരണം മൂലം ജനുവരി 21 മുതൽ സ്കൂളുകൾ അടയ്ക്കുകയും വിദ്യാർഥികൾ എല്ലാം ഓൺലൈനിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി സെലീന പി ഷൗക്കത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ ഷൈൻ പതാക ഉയർത്തുകയും വാർഡ് മെമ്പർ മുജീബ്, പിടിഎ പ്രസിഡൻറ് വി അബ്ദുൽ സത്താർ എന്നിവർ സംസാരിക്കുകയും ചെയ്തു. ദേശീയ ഗാനാലാപനം, പോസ്റ്റർ നിർമ്മാണം, കുറിപ്പ് തയ്യാറാക്കൽ, പ്രസംഗം തുടങ്ങിയ കലാപരിപാടികൾ റിപ്പബ്ലിക് ഡേ ആചരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അവൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

SRG

2021-22 അധ്യയന വർഷത്തിലെ അക്കാദമിക് പ്രവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട നിരന്തര വിലയിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ, പടനനേട്ടങ്ങൾ, പ്രവർത്തനപരിപാടികൾ, പഠനാനുഭവങ്ങൾ,പഠനമികവുകൾ, ക്ലാസ്സ് റൂം പഠനാനുഭവങ്ങൾ മെച്ചപ്പെടുത്തൽ, നിരന്തര മൂല്യനിർണയം,Term evaluation എന്നീലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തനപരിപാടികൾ ആസൂത്രണം ചെയ്തു. കൂടാതെ പ്രത്യേക സഹായം ആവശ്യമായ കുട്ടികൾക്ക് നൽകുന്ന പ്രവർത്തനങ്ങളിൽ സ്കൂൾ തല ഏകോപനം സാധ്യമാക്കുക എന്നതാണ് SRG യിലൂടെ നാം ലക്ഷ്യമിടുന്നത്.അതുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കലാകായിക, പ്രവർത്തന പരിചയമേളകൾ, club പ്രവർത്തനങ്ങൾ എന്നിവ നമ്മുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനും അവസരമൊരുക്കി.ഡിജിറ്റൽ പഠനത്തിന് പ്രാധാന്യം കൊടുക്കുന്ന ഈ സാഹചര്യത്തിൽ ഡിജിറ്റൽ ക്ലാസ്സുകൾ കാണുവാൻ സൗകര്യ മില്ലാത്ത രക്ഷാകർത്താക്കളുമായി നിരന്തര ബന്ധം പുലർത്താനും അവ ചർച്ച ചെയ്തു പരിഹരിക്കാനും കൂടാതെ,കുട്ടികളുടെസർഗ വാസനകളെ കണ്ടെത്തി അവരുടെ സൃഷ്ടികൾ ശേഖരിച്ചു മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും സാധിച്ചു.

മാസത്തിൽ 2 പ്രാവശ്യം SRG വിളിച്ചുകൂട്ടുകയും, അതേ തുടർന്ന് ഓരോ അധ്യാപകർക്കും ഉണ്ടാകുന്ന ക്ലാസ്റൂം പ്രയാസങ്ങൾ ദുരീകരിക്കാനും പ്രശ്ന പരിഹാരം കണ്ടെത്താനും പൊതു ചർച്ചയിലൂടെ പരിഹാരം കാണുന്നു.ഓരോ ക്ലാസ് ടീച്ചേഴ്സ് ഉം ഏതൊക്കെ methods ലൂടെ ക്ലാസ് കൈകാര്യംചെയ്യുന്നു എന്നുള്ളതും(Google meet, വാട്‌സ്ആപ്പ്) Google meet attendance രേഖപ്പെടുത്തുന്നത് സംബന്ധിച്ചു Reason for the Absents, solve the problem ചെയ്യുക വഴി ഓരോ ക്ലാസ് ടീച്ചേഴ്സ് ഉം എഴുതി സൂക്ഷിക്കുകയും SRG convenor ക്കു അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. June മാസം മുതൽ january മാസം വരെയുള്ള പ്രവർത്തന calendar സ്കൂളിൽ തയ്യാറാക്കി പ്രദർശിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട Year plan തയാറാക്കുകയും ചെയ്തു.ഈ കാലയളവിൽ 18 SRG meeting കൾ സ്കൂളിൽ ചേരുകയും ചെയ്തു.അവസാനമായി January 28 വെള്ളിയാഴ്ച നടന്ന SRG meeting ഇൽ online പഠനം ഏതൊക്കെ രീതിയിൽ മികവുറ്റതാക്കാം, അതിനു കുട്ടികളെ പ്രാപ്തരാക്കാം ,Hello English,, മലയാളത്തിളക്കം, ഗണിത വിജയം എന്നീ പ്രവർത്തന പോഷണ പരിപാടികൾ ഓരോ കുട്ടിയിലും എങ്ങിനെ പ്രവർത്തിക്കുന്നതിനെക്കുറിച്ചും തീരു മാനമെടുക്കുകയും ചെയ്തു.

SRG Chairperson: H M സലീന ,പി ഷൗക്കത്ത്           SRG Convenor: സാലിഹമോൾ.പി എം


SRG MEETING

🔖 June അജണ്ട:

♦️:സ്കൂൾ പ്രവേശനോത്സവം,

♦️അക്കാദമിക് പ്രവർത്തനം വിലയിരുത്തൽ, ഡിജിറ്റൽ പഠനം


🔖 July അജണ്ട:

♦️വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ശാസ്ത്ര രംഗം,

♦️വിവിധ ക്ലബ്ബ് കളുടെ ഉത്ഘാടനം.


🔖August അജണ്ട:

♦️August 15, HM Conference discussion ,

♦️ ഒന്നാണ് നമ്മൾ programme മുന്നൊരുക്കം


🔖September അജണ്ട

♦️:പോഷൻ അഭിയാൻ (നാഷണൽ ന്യൂട്രിഷൻ മിഷൻ), മുന്നൊരുക്കം

♦️, class Monitoring ,Online ക്ലാസ് പൊതു ചർച്ച...


🔖October അജണ്ട:

♦️സ്കൂൾ Re- opening preparation

♦️, LPGS പറവൂരിൽ നടന്ന SRG meeting ഇൽ നടന്ന സ്കൂൾ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച.


🔖നവംബർ അജണ്ട

♦️: സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട മാർഗ നിര്ദേശങ്ങളുടെ അവലോകനം, ഉച്ചഭക്ഷണം നൽകുന്നതുമായി സംബന്ധിച്ച പൊതു ചർച്ച. തീരുമാനം ,കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ക്ലാസ് പുനഃ ക്രമീകരണം, ശിശുസൗഹാർദ്ര അന്തരീക്ഷം സൃഷ്ടിക്കൽ.

♦️, ക്ലാസ് തുടങ്ങിയതിനു ശേഷമുള്ള ക്ലാസ് തല അവലോകനം തുടങ്ങിയവ സംബന്ധിച്ച.


🔖 December അജണ്ട:

♦️-അക്കാദമിക് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ച, യൂണിഫോം സംബന്ധിച്ച പൊതു തീരുമാനങ്ങൾ ,

♦️പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ച, വിലയിരുത്തൽ


🔖 January അജണ്ട: _♦️ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂൾ അടക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനിക്കൽ..

♦️ online പഠനം എങ്ങിനെ സാധ്യമാക്കാം, H M conference മായി ബന്ധപ്പെട്ട ചർച്ച, വിലയിരുത്തൽ, Hello English , മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം തുടങ്ങിയ പോഷണ പടിപാടികൾ നൽകുന്നതിനെ സംബന്ധിച്ച്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr. MUHAMMED RAFEEQUE
  2. Dr. FALEEL GAFOOR

വഴികാട്ടി

Map