"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

change
(തിരുത്തി)
(change)
 
വരി 16: വരി 16:

<big>കലയും കായികവും സാധാരണ കുട്ടികൾക്ക് എന്നപോലെ കേൾവി വൈകല്യമുള്ള കുട്ടികളെ സംബന്ധിച്ചുo ഉല്ലാസ കരവും ആസ്വാദ്യകരവും ആണ്. കായിക പരിശീലനത്തെ സംബന്ധിച്ചാണെങ്കിൽ ബുദ്ധിപരവും ശാരീരികവുമായ പക്വത ഒരാൾ അവരെ നേടിയെടുക്കുവാൻ സഹായിക്കുന്നതാണ്. ചിട്ടയായ പരിശീലനം ഇവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചലനശേഷിയും ധൈര്യവും വർദ്ധിപ്പിക്കുന്നതിനും കുടുംബാംഗങ്ങൾ തമ്മിലും കൂട്ടുകാർ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനും അവരിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ വികസിപ്പിച്ചെടുക്കുന്ന തിനും  സമൂഹത്തിൽ ജീവിക്കുന്നതിനുള്ള പക്വത ലഭിക്കുന്നതിനും വിവിധ തരത്തിലുള്ള കായികവിനോദങ്ങൾ ഉപകരിക്കും.</big>

<big>അധ്യാപകരുടെ ചുണ്ടുകളുടെ ചലനങ്ങൾ കണ്ട് മനസ്സിലാക്കി ശബ്ദത്തിന്റെ അനുരണനങ്ങൾ തിരിച്ചറിഞ്ഞാണ് സെന്റ് റോസലോസ്സ് സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ ഭാഷ യോടൊപ്പം കലയിലും പ്രഗൽഭരായ ആകുന്നു. സാധാരണ കുഞ്ഞുങ്ങളെ പോലെ ഓടിച്ചാടി നടക്കുകയും ശബ്ദത്തിന്റെ താള ഭേദങ്ങളും പാട്ടിന്റെ സ്വരമാധുര്യവും തിരിച്ചറിയുകയും ചെയ്യുന്നു.</big>
<big>   വൈകല്യത്തിന്റെ വെല്ലുവിളികൾക്ക് മുൻപിൽ പതറാതെ നിൽക്കാൻ കൊച്ചു നാളിലെ അധ്യാപകരും മാതാപിതാക്കളും പറഞ്ഞു കൊടുക്കുമായിരുന്നു. താളത്തിനൊത്ത ദ്രുത ചലനമാണ് നൃത്തം.</big>
<big>നൃത്തം ചെയ്യണമെങ്കിൽ താളം, ചലനം, ഏകാകൃത എന്നിവ കൂടിയേ തീരു. ഭാഷ പഠനത്തോടൊപ്പം ചെറുപ്പത്തിലെ കുട്ടികൾ ഇതിനുള്ള ശേഷി ആർജ്ജിച്ച് എടുക്കുന്നു. നൃത്തത്തിലൂടെ പാട്ടിന്റെ താളത്തിനനുസരിച്ച് ചുവടുകൾ വയ്ക്കുമ്പോൾ കുട്ടികൾക്ക് മാനസികോല്ലാസ തോടൊപ്പം  ഈ ഗുണങ്ങൾ ഉണ്ടാക്കിയെടുക്കാനും അതുവഴി ഒരുപരിധിവരെ പെരുമാറ്റ വൈകല്യങ്ങളെ മാറ്റിയെടുക്കാനും സാധിക്കുന്നു.</big>
<big>   ചൊടി യുടെ ചലനം കൊണ്ട് കാര്യങ്ങൾ വായിച്ചെടുക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്ന ലിപ് മൂവ്മെന്റ് സമ്പ്രദായമാണ് അഭ്യസിപ്പിക്കുന്നത്.  ശബ്ദം ചുണ്ടിൽ നിന്ന് എങ്ങനെ ഉരുത്തിരിയുന്നുവെന്ന് ചലനങ്ങളിലൂടെ മനസ്സിലാക്കാനുള്ള പാടവമാണ് ഇതുവഴി ലഭിക്കുക. മറ്റുള്ളവരുടെ സംസാരം മുഖത്തുനോക്കി സാധാരണ കുട്ടികളെപ്പോലെ ഇവർ കണ്ടറിയും. പക്ഷേ ഒരു വാക്കിന് നാനാർത്ഥങ്ങൾ ഉള്ളപ്പോൾ അതിൽ ഒരു അർത്ഥം മാത്രമേ ഈ സമ്പ്രദായത്തിൽ കുട്ടികൾക്ക് ഗ്രഹിക്കാനാവൂ എന്നതാണ് മുഖ്യ ന്യൂനത. ശബ്ദമില്ലാത്ത കുരുന്നുകൾക്ക് സ്പീച്ച് തെറാപ്പി ലൂടെ ശ്രുതി താളലയങ്ങൾ പകർന്ന് കുട്ടികവിത, പദ്യം ചൊല്ലൽ, ദേശീയ ഗാനം എന്നിവയിൽ  മികവ് തെളിയിക്കാൻ അവസരം ഒരുക്കുന്നു.</big>
<big>    സംഗീതം പോലെ തന്നെ ചിത്രരചനയും ഇവരിൽ സ്വാധീനം ചെലുത്തുന്നുണ്ട്.  ചിത്രരചന അഭ്യസിപ്പിക്കുവാൻ തെരഞ്ഞെടുക്കുന്ന കുട്ടികൾ വളരെ ശ്രദ്ധയോടും താൽപര്യത്തോടും കൂടെ ക്ലാസ്സിൽ ഇരിക്കാനുള്ള പ്രവണത സ്വാഭാവികമായും കാണിക്കും. അവരുടെ മനസ്സിൽ രൂപംകൊള്ളുന്ന ചിന്തകളുടെ ഭാവനകളുടെ അടിയൊഴുക്കുകൾ ആയി ഇവർ വരയ്ക്കുന്ന ചിത്രങ്ങൾ നമുക്ക് കാണാൻ കഴിയും. ചിത്രങ്ങൾ വയ്ക്കുന്നതിന് ഏകാഗ്രതയും കണ്ണിന്റെ യും കൈകളുടെയും ഏകോപനവും അത്യാവശ്യമാണ്.  അതുപോലെ നിറങ്ങളുടെ വർണ്ണ കൂട്ടും അറിഞ്ഞിരിക്കണം. ഇവർക്ക് പരിശീലനം കൊടുക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ അവർക്ക് ലഭിക്കുകയും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അവരുടെ വിചാര വികാരങ്ങളെ ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കുവാൻ കഴിയുകയും ചെയ്യും.</big>
<big>       അനുദിനം കലാകായിക പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കുട്ടി ചുറ്റുപാടുകളെ മറന്നുപോകുന്നു. തന്മൂലം പെരുമാറ്റ വൈകല്യങ്ങൾ നല്ലൊരു ശതമാനം ഇല്ലായ്മ ചെയ്യുവാനും സഹായകമാകുന്നു. അങ്ങനെ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ നമുക്ക് കഴിയും.</big>
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539354" എന്ന താളിൽനിന്ന് ശേഖരിച്ചത്