"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ് എൻ ജി എച്ച് എസ് കാരമുക്ക്/സൗകര്യങ്ങൾ എന്ന താൾ എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:38, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശ്രീ നാരായണ ഗുപ്ത സമാജം ഹയർ സെക്കന്ററി സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററിവരെ വിദ്യാർത്ഥികൾ പഠിയ്ക്കുന്നു .രണ്ട് വാർഡുകളിലായി റോഡിന് ഇരുവശങ്ങളിലായാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത് .പ്രൈമറി വിഭാഗം പുതിയതായി നിർമിച്ച ശതാബ്ദി മന്ദിരത്തിൽ പ്രവർത്തിക്കുന്നു .പ്രൈമറി വിഭാഗവും ഹയർ സെക്കന്ററി വിഭാഗവും റോഡിന്റെ ഒരുവശത്തും അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗം റോഡിന്റെ മറുഭാഗത്ത് ശ്രീ ചിദംബരക്ഷേത്രത്തിന് ചുറ്റുമായി സ്ഥിതി ചെയ്യുന്നു .പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ വളരെ സൗകര്യപ്രദമായ ഹൈടെക് ക്ലാസ് മുറികൾ ഉണ്ട് . ഐ ടി ലാബും സ്മാർട്ട് ക്ലാസ്സുകളും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു .വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്തുന്നതിനായി മികച്ച ലൈബ്രറിയും സ്കൂളിനുണ്ട് .വിദ്യാർത്ഥികൾക്ക് കായിക രംഗത്തെ വളർച്ചയ്ക്കായി ആധുനിക രീതിയിലുള്ള ഇൻഡോർ സ്റ്റേഡിയം മാനേജ്മന്റ് നിർമ്മിച്ചു നൽകിയിട്ടുണ്ട് .കൂടാതെ ഒരു മിനി ഓഡിറ്റോറിയവും നിർമിച്ചിട്ടുണ്ട് .സ്കൂളിനടുത്ത് വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വിശാലമായ ഗ്രൗണ്ട് ഉണ്ട് .