"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ് നെയ്യാർഡാം/ചരിത്രം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
10:54, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർഡാമിന് അടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന്റെ ഉൽപ്പത്തി തന്നെ ഡാമുമായി ബന്ധപ്പെട്ടിരിക്കുന്നു. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ ശ്രീ രാജനാണ്. പ്രശസ്തനായ ഡോ.സീനജ്ചന്ദ്രൻ, കോളേജ് ലക്ഛർ ഷീല, സുരേഷ് എം.ടെക് (ഒന്നാം റാങ്ക്). എൻ.ഐ.പി.ക്വാർട്ടേഴ്സിലെ ശ്രീ അപ്പുക്കുട്ടൻ നായരുടെ മകൾ സി. ഉഷാകുമാരിയാണ് ആദ്യ വിദ്യാർത്ഥിനി.
ഈ സ്കൂൾ 1964ൽ ഹൈസ്കൂളായുഠ 2000 ജൂണിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. എം.പി.ഫണ്ടിൽ നിന്നും ലഭിച്ച ഗ്രന്ഥശാല സ്കൂളിന്റെ പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ്. എം.പി.ഫണ്ടിൽ നിന്നു ലഭിച്ച ഓപ്പൺ ആഡിറ്റോറിയം പൊതു പരിപാടികൾ നടത്തുന്നതിന് ഒരനുഗ്രഹമാണ്. ദേശഭക്തിഗാനങ്ങളുടെ പ്രസക്തി ഗ്രാമീണരിലേക്ക് എത്തിക്കുന്നതിന് സ്കൂളിൽ ഒരു ഓർക്കസ്ട്രയും എല്ലാ സജ്ജീകരണങ്ങളോടുകൂടിയ എയർ കണ്ടീഷൻ ചെയ്ത രണ്ട് കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളിൽ ഇപ്പോൾ എൽ.പി വിഭാഗത്തിൽ 135ഉം യു.പി വിഭാഗത്തിൽ 135ഉം ഹൈസ്കൂൾ വിഭാഗത്തിൽ 181ഉം ഹയർസെക്കന്ററി വിഭാഗത്തിൽ 360ഉം ഉൾപ്പെടെ811 കുട്ടികളുണ്ട്. പ്രീ.പ്രൈമറി വിഭാഗത്തിൽ 67 കുട്ടികൾ പഠിക്കുന്നുണ്ട്. ശ്രീ എസ് സാംബശിവനാണ് പ്രഥമാധ്യാപകൻ. ശ്രീമതി കൗസ്തഭം ഹയർ സെക്കന്ററി പ്രിൻസിപ്പാൾ എച്ച്.എസ്.എസ്.വിഭാഗത്തിൽ 15ഉം എച്ച്.എസ്.വിഭാഗത്തിൽ 23ഉം പ്രീ.പ്രൈമറിയിൽ 3 ഉം അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഗവർമെന്റ്.എച്ച്.എസ്.എസ്.നെയ്യാർഡാം.പി.ഒ തിരുവനന്തപുരം 695572