"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ആലിലക്കണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ആലിലക്കണ്ണൻ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ആലിലക്കണ്ണൻ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ആലിലക്കണ്ണൻ

ആലിലതുമ്പിളകും ചെറുകാറ്റിൽ
നിൻ ദാവണി പാറിപറന്നുമെല്ലെ
ആരെയോതേടും ചെറുപുഞ്ചിരി ചുണ്ടിൽ
തെളിയും ചെറു അല്ലിച്ചെന്താമരപോലെ
   
കുറുനിര കവിളിൽ തലോടുന്നൊരു പീലിയാൽ
കളകളം പാടും ചെറുനിളയുടെ കൈപോൽ
ചന്തം കുറയാതൊരു കുങ്കുമപൊട്ടോ
ചന്ദ്രിമ തൂവിടും ആകാശഭംഗി
        
കൺപീലി രണ്ടിലും കാന്തിയതേറും
പീലി നിവർത്തിയൊരാൺമയിൽപോലെ
കൺമഷി തൂവിയ കണ്ണിമകണ്ടാൽ
പേടമാൻ നാണിച്ചു നിന്നപോലെ

അമ്പിളി മാഞ്ഞിടും തെല്ലുപരിഭവം
നിൻമുഖ കാന്തിയിൽ നോക്കിടുമ്പോൾ
പൂങ്കുലവന്നൊരു പാലമരത്തിലെ
കൊമ്പിലെ കൂട്ടമായ് നിന്റെകൂന്തുൽ
    
ആടയണിഞ്ഞു നീ എന്നടുതെത്തിയാൽ
ആയിരം പൂന്തിങ്കൾ പൂത്തപോലെ
ആശയാൽ കാത്തിടും ഭക്തജനത്തിനു
നിർമാല്യ ദർശനപുണ്യമായ് നീ.......


സാന്ദ്ര എസ്
10 ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത