ആലിലതുമ്പിളകും ചെറുകാറ്റിൽ
നിൻ ദാവണി പാറിപറന്നുമെല്ലെ
ആരെയോതേടും ചെറുപുഞ്ചിരി ചുണ്ടിൽ
തെളിയും ചെറു അല്ലിച്ചെന്താമരപോലെ
കുറുനിര കവിളിൽ തലോടുന്നൊരു പീലിയാൽ
കളകളം പാടും ചെറുനിളയുടെ കൈപോൽ
ചന്തം കുറയാതൊരു കുങ്കുമപൊട്ടോ
ചന്ദ്രിമ തൂവിടും ആകാശഭംഗി
കൺപീലി രണ്ടിലും കാന്തിയതേറും
പീലി നിവർത്തിയൊരാൺമയിൽപോലെ
കൺമഷി തൂവിയ കണ്ണിമകണ്ടാൽ
പേടമാൻ നാണിച്ചു നിന്നപോലെ
അമ്പിളി മാഞ്ഞിടും തെല്ലുപരിഭവം
നിൻമുഖ കാന്തിയിൽ നോക്കിടുമ്പോൾ
പൂങ്കുലവന്നൊരു പാലമരത്തിലെ
കൊമ്പിലെ കൂട്ടമായ് നിന്റെകൂന്തുൽ
ആടയണിഞ്ഞു നീ എന്നടുതെത്തിയാൽ
ആയിരം പൂന്തിങ്കൾ പൂത്തപോലെ
ആശയാൽ കാത്തിടും ഭക്തജനത്തിനു
നിർമാല്യ ദർശനപുണ്യമായ് നീ.......