"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (42006 എന്ന ഉപയോക്താവ് ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിണാമം എന്ന താൾ ജി..ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിണാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . മോഡൽ . എച്ച് . എസ് . എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിണാമം എന്ന താൾ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിണാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
12:42, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിണാമം
ചുറ്റും കറുത്ത പുകയാണ്. കനത്ത്, നാറുന്ന പുക.അത് ഓരോ മൂക്കുകളിലും ചുഴലികൾ ഉണ്ടാക്കി അസ്വസ്ഥതകൾ സൃഷ്ടിച്ചുക്കൊണ്ടിരുന്നു. എങ്ങും വിളറി വെളുത്ത മുഖങ്ങൾ, രക്തയോട്ടം നിലച്ച കണ്ണുകൾ. അനന്തതയിലേക്ക് നീളുന്ന തരിശു ഭൂമികൾ.അത്ഭുതം! ആകാശത്തിനും ഭൂമിയ്ക്കും ഒരേ നിറം. കുറേ മനുഷ്യ കോലങ്ങൾ അവിടവിട ങ്ങളിലായി കുന്തിച്ചിരിക്കുന്നു. എല്ലുപൊന്തിയ ദേഹങ്ങൾ പരസ്പരം നിർഭയമായി കൊതിയോടെ നോക്കുന്നു. ചിലർ പച്ചയിറച്ചി തന്നെ കടിച്ചുവലിക്കുന്നു, പ്രാകൃതരാണവർ. പ്രകൃതിയുടെ നിലച്ച സമയം ചത്തുനാറുന്നുണ്ടായിരുന്നു, ആ ഗന്ധം അവിടെയെല്ലാം വിഴുങ്ങിക്കഴിഞ്ഞിരുന്നു. പീളയടഞ്ഞ കാഴ്ചകൾ അവിടെ അലഞ്ഞുതിരിഞ്ഞു. ആകാശവും ഭൂമിയും ശൂന്യമാണ്.വീണ്ടും ഭയാനകം! മുൻപ് അവിടെ അങ്ങനെ ആയിരുന്നില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു. പുഴകളും മരങ്ങളും തെളിഞ്ഞ ആകാശവുമൊക്കെ ഉണ്ടായിരുന്നു. പിന്നെ അവർ പരസ്പരം പഴിചാരി, ചിലർ തമ്മിൽ ആക്രമണമുണ്ടായി. ഈ 'പരിണാമത്തിന്റെ ഉത്തരവാദിത്വം' എന്ന കനത്ത ഭാരം ആര് താങ്ങും എന്ന് ചില ചിന്തകൾ പൊന്തിവന്നു. ആ ഭാരം പലരിലായി തട്ടിക്കളിച്ചു. കഷ്ടം! അവസാനം അവർ അതു പങ്കിട്ടെടുത്തു. ഒരുമയുള്ള ജീവികൾ! ഒരു കാലത്ത് അവരിവിടം പിച്ചിക്കീറി, തുരന്നു തുരന്ന് മാളങ്ങൾ സൃഷ്ടിച്ചു. ശുദ്ധവായുവിന്റെ ശവ സംസ്കാരം നടത്തി, അവർ അങ്ങനെ മണ്ണിന്റെ മുതലാളിമാർ ആയി. ഇന്നവർ നിസ്സഹായർ, ഒന്നുമില്ലാത്ത ദരിദ്രർ.കണ്ടതെല്ലാം കട്ടു മുടിച്ചു,കിട്ടിയതെല്ലാം തിന്നു തീർത്തു
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ