"ജി.എൽ.പി.എസ്. കമ്പാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജി.എൽ.പി.എസ്.കബ്ബാർ/ചരിത്രം എന്ന താൾ ജി.എൽ.പി.എസ്. കമ്പാർ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(വ്യത്യാസം ഇല്ല)

22:17, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1974 ജൂലൈ 8 ന് കമ്പാർ മദ്രസ്സയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. രണ്ടു വർഷത്തിലധികം മദ്രസ്സയിൽ പ്രവർത്തിക്കുകയും തുടർന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെയും ജമാ അത്തിന്റെയും ശ്രമഫലമായി പുതിയ സ്കൂൾ കെട്ടിടം നിലവിൽ വരികയും ചെയ്തു. ആരംഭം മുതൽ തന്നെ കന്നട, മലയാളം മാധ്യമങ്ങളിലായി വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തിയിരുന്നു. തുടക്കത്തിൽ രണ്ട് അധ്യാപകരുണ്ടായിരുന്ന സ്കൂളിൽ അതേ വർഷം തന്നെ ഒരു അറബിക് അധ്യാപകനും നിയമിക്കപ്പെട്ടു. 21-03-1978 ന് നിയമിതനായ ശ്രീ. ബി.പി.ദിവാകര ആണ് സ്കൂളിലെ ആദ്യ ഹെഡ്‌മാസ്റ്റർ. മുസ്ലീം കലണ്ടർ പ്രകാരം അധ്യയനം നടത്തിയിരുന്ന സ്കൂൾ 2009-10 അധ്യയനവർഷം മുതൽ PTA യുടെ ആവശ്യപ്രകാരം സർക്കാർ അനുമതിയോടെ ജനറൽ കലണ്ടറിലാണ് അധ്യയനം നടത്തി വരുന്നത്.