"ഗവ. റ്റി എച്ച് എസ് എസ് എടത്തന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചരിത്രം)
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം നല്കണമെന്ന് നാലു പതിറ്റാണ്ടുകൾക്കുമുമ്പ് എടത്തന തറവാട്ടിലെ മൂപ്പൻ  ശ്രീ അണ്ണൻ വൈദ്യർ, വേങ്ങണ കേളു, കോളിച്ചാൽ അച്ചപ്പൻ വൈദ്യർ  തുടങ്ങിയവർ എടുത്ത ശക്തമായ തീരുമാനമാണ് എടത്തന സ്ക്കൂളിന്റെ ജന്മത്തിന് ഹേതുവായത്.കാടിന്റെ മക്കൾ കാടിനോടുൾച്ചേർന്ന്,  പൊതുധാരയിലേക്ക് വരാതിരിക്കുകയും സമീപത്തെ വിദ്യാലയങ്ങളിലേക്ക് വഴിസൗകര്യമില്ലാതിരിക്കുകയും ചെയ്തതാണ് ഇവരുടെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക്കു കാരണം.  
{{PHSSchoolFrame/Pages}}വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ  പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിത്രവും.തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം നല്കണമെന്ന് നാലു പതിറ്റാണ്ടുകൾക്കുമുമ്പ് എടത്തന തറവാട്ടിലെ മൂപ്പൻ  ശ്രീ അണ്ണൻ വൈദ്യർ, വേങ്ങണ കേളു, കോളിച്ചാൽ അച്ചപ്പൻ വൈദ്യർ  തുടങ്ങിയവർ എടുത്ത ശക്തമായ തീരുമാനമാണ് എടത്തന സ്ക്കൂളിന്റെ ജന്മത്തിന് ഹേതുവായത്.കാടിന്റെ മക്കൾ കാടിനോടുൾച്ചേർന്ന്,  പൊതുധാരയിലേക്ക് വരാതിരിക്കുകയും സമീപത്തെ വിദ്യാലയങ്ങളിലേക്ക് വഴിസൗകര്യമില്ലാതിരിക്കുകയും ചെയ്തതാണ് ഇവരുടെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക്കു കാരണം.  


'''<big>ആദ്യം ഗുരുകുല സമ്പ്രദായം</big>'''  
'''<big>ആദ്യം ഗുരുകുല സമ്പ്രദായം</big>'''  

13:17, 5 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിത്രവും.തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം നല്കണമെന്ന് നാലു പതിറ്റാണ്ടുകൾക്കുമുമ്പ് എടത്തന തറവാട്ടിലെ മൂപ്പൻ ശ്രീ അണ്ണൻ വൈദ്യർ, വേങ്ങണ കേളു, കോളിച്ചാൽ അച്ചപ്പൻ വൈദ്യർ തുടങ്ങിയവർ എടുത്ത ശക്തമായ തീരുമാനമാണ് എടത്തന സ്ക്കൂളിന്റെ ജന്മത്തിന് ഹേതുവായത്.കാടിന്റെ മക്കൾ കാടിനോടുൾച്ചേർന്ന്, പൊതുധാരയിലേക്ക് വരാതിരിക്കുകയും സമീപത്തെ വിദ്യാലയങ്ങളിലേക്ക് വഴിസൗകര്യമില്ലാതിരിക്കുകയും ചെയ്തതാണ് ഇവരുടെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക്കു കാരണം.

ആദ്യം ഗുരുകുല സമ്പ്രദായം

ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസം ലഭിച്ച രണ്ടുപേരേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വാണിയപ്പുര ഭഗീരഥനും മുണ്ടോക്കണ്ടത്തിൽ കേശവനും. ഇവരുടെ വീടുകളിൽ കുട്ടികളെ വിട്ടു പഠിപ്പിക്കുന്ന സമ്പ്രദായമാണ് ആദ്യം തുടങ്ങിയത്. 1975 ൽ ആയിരുന്നു ഇത്. പിന്നീട് വേങ്ങണക്കുന്ന്,കോളിച്ചാൽ, എടത്തന എന്നിവിടങ്ങളിൽ നിർമ്മിച്ച ഷെഡ്ഡുകളിൽ പോയി കേശവനാശാനും ഭഗിയാശാനും ക്ലാസ്സുകളെടുത്തു.

1976 ൽ വിജയദശമിനാളിൽ ' ആദിവാസി വിദ്യാലയം എടത്തന ' എന്ന പേരിൽ ഒരു സ്ക്കൂൾ ആരംഭിച്ചു.അധ്യാപകർ കേശവനും ഭഗീരഥനും തന്നെ. അന്നത്തെ റ്റി.ഡി.ഒ. ആയിരുന്ന ബഹു.കെ.പാനൂർ സാറിന്റെ ശ്രമഫലമായി എടത്തനയിലെ ആദിവാസി വിദ്യാലയത്തിന് സർക്കാർ അംഗീകാരം കിട്ടി. 1978 ജൂലൈ 19 ന് ഗവ.എൽ.പി.സ്ക്കൂൾ വാളാട്, എടത്തന കോളനി എന്ന പേരിൽ 98 കുട്ടികളുമായി സ്ക്കൂൾ പ്രവർത്തനം തുടങ്ങി. ശ്രീ എം.സി.ബേബി മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ്.ശ്രീ എം.എം.രാജൻ,ശ്രീ കെ.എം.വർക്കി എന്നിവർ സഹാധ്യാപകരായും ജോലിയിൽ ചേർന്നു.

11-12-1985 ൽ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു. ബഹു. നായനാർ സർക്കാറിന്റെ കാലത്ത് എസ്.സി.എസ്.ടി. വിദ്യാർത്ഥികളുടെ ഉപരിപഠനം ലക്ഷ്യമാക്കി ഈ വിദ്യാലയം ഹൈസ്ക്കൂളാക്കി ഉയർത്തി. 14-11-1999 ൽ എട്ടാം ക്ലാസ്സ് പ്രവർത്തനം തുടങ്ങി. ശ്രീ സി.വി.കെ.ബാബുരാജൻ,സ്ക്കൂളിന്റെ ചാർജ്ജ് വഹിച്ചു.തുടർന്ന് ശ്രീ എം.കെ.ഷാജു ടീച്ചർ ഇൻ ചാർജ്ജ് ആയി ചുമതലയേറ്റു.ദീർഘനാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ സ്കൂളിന് ഹെഡ്മാസ്റ്റർ തസ്തിക അനുവദിക്കുകയും 2004 ൽ ശ്രീ വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്ക്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു.