"ജി.യു.പി.എസ് കൊന്നമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''മലപ്പുറം''' ജില്ലയിലെ '''വണ്ടൂർ''' വിദ്യാഭ്യാസ ജില്ലയിൽ '''നിലമ്പൂർ''' ഉപജില്ലയിലെ '''കൊന്നമണ്ണ''' എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഞങ്ങളുടെ ഗവൺമെൻറ് യുപി സ്കൂൾ. | ||
മൂന്ന് വശങ്ങളും പുഴകളാൽ ചുറ്റപ്പെട്ടതും പിന്നോക്ക വിഭാഗങ്ങൾ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എൽ.പി സ്കൂളിൽ നിന്ന് ഉപരിപഠനത്തിന് യോഗ്യതനേടുന്ന വിദ്യാർത്ഥികൾക്ക് വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാൽ അതിനൊരു പരിഹാരമായി ശ്രീ ഗോവിന്ദൻകുട്ടി നായർ സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 3/9/1974 ൽ സ്ഥാപിതമായതാണ് ഈ കലാലയം. | |||
പുന്നപ്പുഴ കരിമ്പുഴ എന്നീ നദികൾക്കിടയിൽ നിത്യജീവിതം വളരെ ദുസ്സഹമായി മക്കളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുവാൻ , സമീപ പ്രദേശങ്ങളിലേക്കുള്ള ഉള്ള യാത്ര യാത്ര വളരെ ദുഷ്കരമായി അനുഭവപ്പെട്ടിരുന്ന പ്രദേശങ്ങളാണ് കൊന്ന മണ്ണ ,പാലാങ്കര, പെരുമ്പിലാട്,ചീരക്കുഴി , കാട്ടിലപാടം, തുടങ്ങിയ പ്രദേശങ്ങൾ . നിരവധി കോളനികളും മറ്റു സമുദായങ്ങളും സാധാരണ കൂലിപ്പണിക്കാരായി കഴിഞ്ഞിരുന്ന വളരെ പിന്നോക്കം ആയ ഒരു പ്രദേശം. | |||
കൊന്നമണ്ണ പ്രദേശത്ത് നാലാംക്ലാസ് വരെ പ്രവർത്തിച്ചിരുന്ന എയ്ഡഡ് എൽ പി സ്കൂൾ ആയിരുന്നു ഏക ആശ്രയം. ഉപരിപഠനം നടത്താനായി മേൽ പ്രസ്താവിച്ച പുഴകൾ താണ്ടേണ്ടത് കൊച്ചുകുട്ടികൾക്ക് ,പ്രത്യേകിച്ച് പ്രൈമറി ക്ലാസുകാർക്ക് വളരെ കടുപ്പമേറിയ അനുഭവം ആയിരുന്നു .അത്തരം സാഹചര്യത്തിൽ ആണ് ഒരു യുപി സ്കൂളിന് വേണ്ടിയുള്ള കൂടിയാലോചനകൾ അന്നത്തെ പ്രധാനികളിൽ നിന്ന് ഉണ്ടാകുന്നത്. സ്ഥലത്തെ പ്രമുഖനും പിൻകാലത്ത് ജനപ്രതിനിധിയും ആയിരുന്ന അരയങ്ങാട്ട് ഗോവിന്ദൻകുട്ടി നായർ , 2 ഏക്കർ ഭൂമി യുപിസ്കൂൾ സ്ഥാപിക്കുന്നതിനായി സർക്കാരിന് വിട്ടുനൽകി. ഭൂമിശാസ്ത്രപരമായി കഠിന സ്വഭാവം പുലർത്തിയിരുന്ന ഈ പ്രദേശത്തുള്ള ജനങ്ങൾക്ക് ഒരു ധനസമാഹരണത്തിലൂടെ കെട്ടിടം പണിതുയർത്തുക എന്നത് അപ്രാപ്യമായിരുന്നു. എന്നിരുന്നാലും ഒരു ഓടിട്ട ഷെഡ് പണി തുണ്ടാക്കി ജനപ്രതിനിധികളെ സമീപിച്ച് പരിഹാരം കാണാൻ ശ്രമമുണ്ടായി.അങ്ങനെ റേഷൻകട പ്രവർത്തിച്ചിരുന്ന കടയുടെ തിണ്ണയിൽ നിന്നു ഗവൺമെൻറ് ഭൂമിയിലെ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. | |||
യശശരീരനായ സി എ ജോൺ ,തങ്കപ്പൻ മാസ്റ്റർ, തുടങ്ങിയവരുടെയും ഇന്ന് ഈ പ്രദേശത്ത് താമസിക്കുന്ന സർവ്വശ്രീ ചന്ദ്ര ഭാസ്കരൻ എന്ന കുഞ്ഞേട്ടൻ, പൂന്തുരുത്തി അലവി ,എടക്കര തങ്കൻ തുടങ്ങിയവരും മറ്റനേകം സാമൂഹ്യ സേവകരും ഈ സ്ഥാപനത്തിന് നൽകിയ പങ്കാളിത്തം നിസ്തുലമാണ്. പിൻകാലത്ത് മന്ത്രിയായിവന്ന ശ്രീ.ആര്യാടൻ മുഹമ്മദ് ധനസമാഹരണത്തിന് അകമഴിഞ്ഞ പിന്തുണ നൽകി. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി ഔദ്യോഗികമായി തറക്കല്ലിടൽ നിർവഹിക്കുകയും സ്കൂൾ നിലവിൽ വരുന്നതിന് വേണ്ട നിയമനടപടികൾക്ക് എം എൽ എ ആയിരുന്ന ശ്രീ. എം .പി .ഗംഗാധരൻ മികച്ച പിന്തുണ നൽകുകയും ചെയ്തു. | |||
പിൽക്കാലത്ത് ഇന്നത്തെ അവസ്ഥയിലേക്കുള്ള യാത്രയിൽ ഒട്ടനവധി കയറ്റിറക്കങ്ങൾ സ്കൂൾ നേരിട്ടിട്ടുണ്ട് ആദ്യകാല പ്രഥമാധ്യാപക രായിരുന്ന ശ്രീ. ദാമോദരൻ നായർ , ഫിലിപ്പ് നേരി തുടങ്ങിയവർ അവർ ഇതിന് വേണ്ടി കഠിനപ്രയത്നം നടത്തിയ ഗുരുഭൂതൻ മാരാണ്. പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ അംഗസംഖ്യ വളരെ കുറഞ്ഞുപോയൊരു കാലഘട്ടത്തിൽ ഈ വിദ്യാലയവും അടച്ചുപൂട്ടലിൻറെ വക്കോളമെത്തി. മൺമറഞ്ഞുപോയ വരെ നാം നന്ദിയോടെ ഓർക്കുകയും , ഇന്ന് ജീവിച്ചിരിക്കുന്നവരിൽ സ്കൂളിന് ഒപ്പം നിന്ന് ബാലാരിഷ്ഠതകളിൽ കൈപിടിച്ചുയർത്തുക യും ചെയ്ത എല്ലാവരെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. | |||
[[പ്രമാണം:48479.1.jpg|ലഘുചിത്രം]] |
16:07, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ കൊന്നമണ്ണ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഞങ്ങളുടെ ഗവൺമെൻറ് യുപി സ്കൂൾ.
മൂന്ന് വശങ്ങളും പുഴകളാൽ ചുറ്റപ്പെട്ടതും പിന്നോക്ക വിഭാഗങ്ങൾ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എൽ.പി സ്കൂളിൽ നിന്ന് ഉപരിപഠനത്തിന് യോഗ്യതനേടുന്ന വിദ്യാർത്ഥികൾക്ക് വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാൽ അതിനൊരു പരിഹാരമായി ശ്രീ ഗോവിന്ദൻകുട്ടി നായർ സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 3/9/1974 ൽ സ്ഥാപിതമായതാണ് ഈ കലാലയം.
പുന്നപ്പുഴ കരിമ്പുഴ എന്നീ നദികൾക്കിടയിൽ നിത്യജീവിതം വളരെ ദുസ്സഹമായി മക്കളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുവാൻ , സമീപ പ്രദേശങ്ങളിലേക്കുള്ള ഉള്ള യാത്ര യാത്ര വളരെ ദുഷ്കരമായി അനുഭവപ്പെട്ടിരുന്ന പ്രദേശങ്ങളാണ് കൊന്ന മണ്ണ ,പാലാങ്കര, പെരുമ്പിലാട്,ചീരക്കുഴി , കാട്ടിലപാടം, തുടങ്ങിയ പ്രദേശങ്ങൾ . നിരവധി കോളനികളും മറ്റു സമുദായങ്ങളും സാധാരണ കൂലിപ്പണിക്കാരായി കഴിഞ്ഞിരുന്ന വളരെ പിന്നോക്കം ആയ ഒരു പ്രദേശം.
കൊന്നമണ്ണ പ്രദേശത്ത് നാലാംക്ലാസ് വരെ പ്രവർത്തിച്ചിരുന്ന എയ്ഡഡ് എൽ പി സ്കൂൾ ആയിരുന്നു ഏക ആശ്രയം. ഉപരിപഠനം നടത്താനായി മേൽ പ്രസ്താവിച്ച പുഴകൾ താണ്ടേണ്ടത് കൊച്ചുകുട്ടികൾക്ക് ,പ്രത്യേകിച്ച് പ്രൈമറി ക്ലാസുകാർക്ക് വളരെ കടുപ്പമേറിയ അനുഭവം ആയിരുന്നു .അത്തരം സാഹചര്യത്തിൽ ആണ് ഒരു യുപി സ്കൂളിന് വേണ്ടിയുള്ള കൂടിയാലോചനകൾ അന്നത്തെ പ്രധാനികളിൽ നിന്ന് ഉണ്ടാകുന്നത്. സ്ഥലത്തെ പ്രമുഖനും പിൻകാലത്ത് ജനപ്രതിനിധിയും ആയിരുന്ന അരയങ്ങാട്ട് ഗോവിന്ദൻകുട്ടി നായർ , 2 ഏക്കർ ഭൂമി യുപിസ്കൂൾ സ്ഥാപിക്കുന്നതിനായി സർക്കാരിന് വിട്ടുനൽകി. ഭൂമിശാസ്ത്രപരമായി കഠിന സ്വഭാവം പുലർത്തിയിരുന്ന ഈ പ്രദേശത്തുള്ള ജനങ്ങൾക്ക് ഒരു ധനസമാഹരണത്തിലൂടെ കെട്ടിടം പണിതുയർത്തുക എന്നത് അപ്രാപ്യമായിരുന്നു. എന്നിരുന്നാലും ഒരു ഓടിട്ട ഷെഡ് പണി തുണ്ടാക്കി ജനപ്രതിനിധികളെ സമീപിച്ച് പരിഹാരം കാണാൻ ശ്രമമുണ്ടായി.അങ്ങനെ റേഷൻകട പ്രവർത്തിച്ചിരുന്ന കടയുടെ തിണ്ണയിൽ നിന്നു ഗവൺമെൻറ് ഭൂമിയിലെ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു.
യശശരീരനായ സി എ ജോൺ ,തങ്കപ്പൻ മാസ്റ്റർ, തുടങ്ങിയവരുടെയും ഇന്ന് ഈ പ്രദേശത്ത് താമസിക്കുന്ന സർവ്വശ്രീ ചന്ദ്ര ഭാസ്കരൻ എന്ന കുഞ്ഞേട്ടൻ, പൂന്തുരുത്തി അലവി ,എടക്കര തങ്കൻ തുടങ്ങിയവരും മറ്റനേകം സാമൂഹ്യ സേവകരും ഈ സ്ഥാപനത്തിന് നൽകിയ പങ്കാളിത്തം നിസ്തുലമാണ്. പിൻകാലത്ത് മന്ത്രിയായിവന്ന ശ്രീ.ആര്യാടൻ മുഹമ്മദ് ധനസമാഹരണത്തിന് അകമഴിഞ്ഞ പിന്തുണ നൽകി. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി ഔദ്യോഗികമായി തറക്കല്ലിടൽ നിർവഹിക്കുകയും സ്കൂൾ നിലവിൽ വരുന്നതിന് വേണ്ട നിയമനടപടികൾക്ക് എം എൽ എ ആയിരുന്ന ശ്രീ. എം .പി .ഗംഗാധരൻ മികച്ച പിന്തുണ നൽകുകയും ചെയ്തു.
പിൽക്കാലത്ത് ഇന്നത്തെ അവസ്ഥയിലേക്കുള്ള യാത്രയിൽ ഒട്ടനവധി കയറ്റിറക്കങ്ങൾ സ്കൂൾ നേരിട്ടിട്ടുണ്ട് ആദ്യകാല പ്രഥമാധ്യാപക രായിരുന്ന ശ്രീ. ദാമോദരൻ നായർ , ഫിലിപ്പ് നേരി തുടങ്ങിയവർ അവർ ഇതിന് വേണ്ടി കഠിനപ്രയത്നം നടത്തിയ ഗുരുഭൂതൻ മാരാണ്. പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ അംഗസംഖ്യ വളരെ കുറഞ്ഞുപോയൊരു കാലഘട്ടത്തിൽ ഈ വിദ്യാലയവും അടച്ചുപൂട്ടലിൻറെ വക്കോളമെത്തി. മൺമറഞ്ഞുപോയ വരെ നാം നന്ദിയോടെ ഓർക്കുകയും , ഇന്ന് ജീവിച്ചിരിക്കുന്നവരിൽ സ്കൂളിന് ഒപ്പം നിന്ന് ബാലാരിഷ്ഠതകളിൽ കൈപിടിച്ചുയർത്തുക യും ചെയ്ത എല്ലാവരെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.