"ജി യു പി സ്കൂൾ കുറ്റൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Viswankk (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kutturwiki (സംവാദം | സംഭാവനകൾ)
ഭൗതികസൗകര്യങ്ങൾ
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}രണ്ടേക്കർ സ്ഥലത്ത് ഏഴു കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്.ഇതിൽ 15 ക്ലാസ് മുറികൾ,ഓഫീസ് റൂം, സ്മാർട്ട് റൂം, ലൈബ്രറി ,ക്ലസ്റ്റർ റൂം,ലാബ്,പാചകപ്പുര എന്നിവ ഉൾപ്പെടുന്നു. ഇതിനു  പുറമെ  പൊതുപരിപാടികൾ നടത്താനായി ശ്രീ സി.കൃഷ്ണൻ M L Aയുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച ഒരു ഓപ്പൺഓഡിറ്റോറിയവും സ്കൂൾ അഭ്യുദയകാംക്ഷിയും രക്ഷിതാവുമായിരുന്ന ശ്രീ.കെ രാഘവൻ  എന്നവരുടെ സ്മരണയ്ക്കായ്  കുടുംബാംഗങ്ങൾ  നിർമ്മിച്ചു നൽകിയ സ്റ്റേജും(കെ.രാഘവൻ സ്മാരക വേദി),ശ്രീ.പി.കരുണാകരൻ MP യുടെ ഫണ്ടിൽ നിന്നും ലഭിച്ച ബസ്സും സ്കൂളിന് മുതൽകൂട്ടാണ്. കുട്ടികൾക്ക്  കളിക്കുന്നതിനായ് 40m X 30m ഉള്ള കളിസ്ഥലവും ഉണ്ട്. പ്രധാനപ്പെട്ട മൂന്ന് കെട്ടിടങ്ങൾക്കും റാമ്പ് വിത്ത് ഹാന്റ് റെയിൽ സൗകര്യമുണ്ട്. സ്കൂൾ ലൈബ്രറിയിൽ 2500 ൽ അധികം പുസ്തകങ്ങളുണ്ട്. കുടിവെള്ള സൗകര്യവും 15 ടാപ്പുകളും ആവശ്യത്തിനു ടോയ് ലറ്റുകളും ഉണ്ട്.ഷീ-ടോയ് ലെറ്റും ദുരന്തനിവാരണ അതോറിറ്റിയുടെ ടോയ്ലെറ്റുംഇതിൽപെടുന്നു.2021ഡിസംബറിൽ സർക്കാർ ഫണ്ടിൽ നിന്നും 1.35 കോടി രൂപ സ്കൂൾ വികസനത്തിനായി അനുവദിച്ചു കിട്ടിയിട്ടുമുണ്ട്.നിലവിലെ ചില പരിമിതമായസാഹചര്യങ്ങളെ പുതിയ കെട്ടിടവും സൗകര്യവും വരുന്നതോട്കൂടി മറികടക്കാനാവും എന്ന്പ്രതീക്ഷിക്കുന്നു.
"https://schoolwiki.in/ജി_യു_പി_സ്കൂൾ_കുറ്റൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്