"ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാർഡിൽ പതിമൂന്ന് സെറ്റിൽമെന്റുകൾ ചേർന്ന പുരവിമലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നെയ്യാർ ജലാശയത്താൽ ചുറ്റപ്പെട്ട അഗസ്ത്യ വനാന്തരങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്നതാണ് ഈ പ്രദേശം. ഇവിടത്തെ ആദിവാസികൾക്ക് വിദ്യാഭ്യാസം നേടാൻ വനാന്തരങ്ങളിലൂടെ വളരെ ദൂരം നടന്ന് നെയ്യാർ ജലസംഭരണിയും കടന്ന് അമ്പൂരിയിൽ എത്തണം ആയിരുന്നു. അതിനാൽ പലരും അതിന് ശ്രമിച്ചിരുന്നില്ല. | |||
ആദിവാസികളിൽ പ്രധാനിയായ മുട്ടുകാണി എന്നറിയപ്പെട്ടിരുന്ന ശ്രീ. ആർ. ഇരയിമ്മൻ കാണി എന്ന ഊരുമൂപ്പൻ 1978-ൽ പുല്ലു കൊണ്ടുള്ള ഷെഡ് തീർത്ത് അതിൽ ആദിവാസികളെ സംഘടിപ്പിച്ച് ഒരു വിദ്യാ കേന്ദ്രം ആരംഭിച്ചു. ഈ കാലഘട്ടത്തിൽ സർക്കാരിൽ നിന്ന് യാതൊരു വിധ ധനസഹായങ്ങളും ലഭിച്ചിരുന്നില്ല. തുടർന്ന് ഊരുമൂപ്പൻ പല സാമൂഹ്യപ്രവർത്തകയും കണ്ടു സഹായം അഭ്യർത്ഥിച്ചു. കള്ളിക്കാട് ആൽബർട്ട് എന്ന സാമൂഹ്യപ്രവർത്തകൻ സ്കൂളിനെ സഹായിക്കാൻ തയ്യാറായി. നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിരന്തര ശ്രമത്താൽ ഈ വിദ്യാകേന്ദ്രത്തെ സർക്കാർ ഏറ്റെടുത്തു.ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വേലുക്കുട്ടിയും ആദ്യ വിദ്യാർത്ഥി ശ്രീമതി.കല്യാണി കാണിയുമാണ്. ശ്രീ. ഭാസ്കരൻ കാണിയുടെ സഹായത്താൽ സ്കൂളിന് ഒരേക്കർ 68.5 സെൻറ് സ്ഥലം സ്വന്തമായി ഉണ്ട്. |
14:48, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാർഡിൽ പതിമൂന്ന് സെറ്റിൽമെന്റുകൾ ചേർന്ന പുരവിമലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നെയ്യാർ ജലാശയത്താൽ ചുറ്റപ്പെട്ട അഗസ്ത്യ വനാന്തരങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്നതാണ് ഈ പ്രദേശം. ഇവിടത്തെ ആദിവാസികൾക്ക് വിദ്യാഭ്യാസം നേടാൻ വനാന്തരങ്ങളിലൂടെ വളരെ ദൂരം നടന്ന് നെയ്യാർ ജലസംഭരണിയും കടന്ന് അമ്പൂരിയിൽ എത്തണം ആയിരുന്നു. അതിനാൽ പലരും അതിന് ശ്രമിച്ചിരുന്നില്ല.
ആദിവാസികളിൽ പ്രധാനിയായ മുട്ടുകാണി എന്നറിയപ്പെട്ടിരുന്ന ശ്രീ. ആർ. ഇരയിമ്മൻ കാണി എന്ന ഊരുമൂപ്പൻ 1978-ൽ പുല്ലു കൊണ്ടുള്ള ഷെഡ് തീർത്ത് അതിൽ ആദിവാസികളെ സംഘടിപ്പിച്ച് ഒരു വിദ്യാ കേന്ദ്രം ആരംഭിച്ചു. ഈ കാലഘട്ടത്തിൽ സർക്കാരിൽ നിന്ന് യാതൊരു വിധ ധനസഹായങ്ങളും ലഭിച്ചിരുന്നില്ല. തുടർന്ന് ഊരുമൂപ്പൻ പല സാമൂഹ്യപ്രവർത്തകയും കണ്ടു സഹായം അഭ്യർത്ഥിച്ചു. കള്ളിക്കാട് ആൽബർട്ട് എന്ന സാമൂഹ്യപ്രവർത്തകൻ സ്കൂളിനെ സഹായിക്കാൻ തയ്യാറായി. നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിരന്തര ശ്രമത്താൽ ഈ വിദ്യാകേന്ദ്രത്തെ സർക്കാർ ഏറ്റെടുത്തു.ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വേലുക്കുട്ടിയും ആദ്യ വിദ്യാർത്ഥി ശ്രീമതി.കല്യാണി കാണിയുമാണ്. ശ്രീ. ഭാസ്കരൻ കാണിയുടെ സഹായത്താൽ സ്കൂളിന് ഒരേക്കർ 68.5 സെൻറ് സ്ഥലം സ്വന്തമായി ഉണ്ട്.