"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==ചരിത്രം==
കേരളത്തിലെമ്പാടും ക്രിസ്ത്യൻ മിഷിനറിമാർ വിദ്യാഭ്യാസരംഗത്ത് ചെയ്ത സേവനങ്ങൾ സ്തുത്യർഹമാണ്. അതുപോലെ സെന്റ് പീറ്റേഴ്‌സ് പള്ളിയാണ് വിദ്യാഭ്യാസരംഗത്ത് ആദ്യ ചുവടുവയ്പ്പ് നടത്തിയത്. ഈ പള്ളിയുടെ വടക്കൂവശം ഓലഷെഡ്ഡിൽ അരക്ലാസ്സുമുതൽ നാലുക്ലാസ്സുവരെയുള്ള പ്രാഥമിക വിദ്യാലയമായിആരംഭിച്ച സ്ഥാപനമാണ് പിന്നീട് സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കൂളായി വളർന്നത്.
A.D.1899 മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിലുണ്ട്. എങ്കിലും 1906 സെപ്തംമ്പർ 21- ാം തിയതിയാണ് സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് എന്നു പറയപ്പെടുന്നു കുമ്പളങ്ങിയിൽ 1921- ൽ സ്ഥാപിതമായ ക്രിസ്തീയാഭ്യുന്നതി സമാജം മുൻകൈ എടുത്താണ് ഈ വിദ്യാലയത്തെ ഹൈസ്‌ക്കൂളായി ഉയർത്തിയത്. ഗ്രാമത്തിലെ പ്രമുഖക്രൈസ്തവർ രൂപം കൊടുത്ത ആ സമാജം ഗ്രൗണ്ട് ഉൾപ്പെടെയുള്ള സ്ഥലം വാങ്ങുകയും ഇപ്പോഴത്തെ ഓഫീസ ഇരിക്കുന്ന കെട്ടിടം ആദ്യം നിർമ്മിക്കുകയുംചെയ്തു. പള്ളി മാനേജ്‌മെന്റിലാണ് ഹൈസ്‌ക്കൂൾ ആരംഭിച്ചത് പിന്നീട് നിർമ്മിക്കപ്പെട്ടതാണ് ഇന്നത്തെ അബീലിയാ ഹോൾ.
1923- ൽഹൈസ്‌ക്കൂൾ ആരംഭിക്കുമ്പോൾ പ്രഥമ ഹെഡ്മാസ്റ്ററായി ചാർജ്‌ജെടുത്തത് ശ്രീ P.I രവികൈമൾ മാസ്സറാണ്.തുടർന്ന് 1926 -ൽ മുൻകേരള സ്പീക്കറായിരുന്ന ശ്രീ അലക്‌സാണ്ടർ പറമ്പിത്തറ ചാർജെടുക്കുകയും 1960 വരെ സേവനമനുഷ്ഠിച്ച് കുമ്പളങ്ങിയിലെ മാത്രമല്ല കേരളത്തിലെ ആകമാനം ജനമനസ്സുകളിൽ സ്ഥാനം ഉറപ്പിക്കുയും ചെയ്തു
കുട്ടികളിൽ നിന്നും പിരിച്ചെടുക്കുന്ന ഫീസാണ് അന്ന് അദ്ധ്യാപകർക്ക് മാനേജ്‌മെന്റ് ശമ്പളമായി കൊടുത്തു പോന്നത് സാമ്പത്തികക്ലേശങ്ങൾ മൂലം സ്കൂളിന്റെ പ്രവർത്തനം നില്കുന്ന ഘട്ടമെത്തിയപ്പോൾ 1934 -ൽ കൊച്ചി മെത്രാൻ അബീലിയോ തിരുമേനി ഏറ്റെടുക്കുകയും മഞ്ഞുമ്മൽആശ്രമത്തെ ഭരണച്ചുമതല ഏല്പിക്കുകയും ചെയ്തു.
കലാ കായിക രാഷ്ട്രീയ അക്കാദമീയ മേലകളിൽ നിരവധി പേരെ രൂപപ്പെടുത്തിയ സ്‌ക്കൂൾ 1982 -ൽ ബിഷപ്പ് റൈറ്റ് .റവ.ഡോ.ജോസഫ് കുരീത്തറ തിരുമേനിയുടെ കാലത്ത് കൊച്ചി രൂപതയിലെ എയ്ഡഡ് സ്കൂളുകൾ സംയോജിപ്പിച്ച് കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഉണ്ടാക്കിയപ്പോൾ അതിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു.1993 -ൽ ഈ വിദ്യാലയം മറ്റൊരു ചുവടുവയ്പ്പുക്കൂടി നടത്തിക്കൊണ്ട് ഒരു ഹയർ സെക്കന്ററി വിദ്യാലയമായി മാറി. പ്രഥമ പ്രിൻസിപ്പളായി ശ്രീമതി ഗ്രേസി തോമസ് അധികാരമേറ്റു.
പുതിയ കെട്ടിടം നിർമ്മിക്കുകയും പൂർത്തിയായ കെട്ടിടത്തിലേക്ക് ഹയർസെക്കൻഡറിയുടെ പ്രവർത്തനം കേന്ദ്രീകരിçകയും ചെയ്തു.2006 ൽ മാതൃകാടൂറിസം ഗ്രാമമായി ലോകമാപ്പിൽ തന്നെ ഇടം നേടിയ കുമ്പളങ്ങി യുടെ തിലകക്കുറിയായി സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നുവെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തട്ടെ.മാർച്ച് 2015 ലെ S.S.L.C വിജയം ഏറ്റവും തിളക്കമാർന്നതായി. വിജയശതമാനം 100 ആയി.

11:18, 28 ഡിസംബർ 2021-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം