"സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:
* സൈക്ലിങ്
* സൈക്ലിങ്
*ബാസ്കറ്റ് ബോള് കോച്ചിങ്
*ബാസ്കറ്റ് ബോള് കോച്ചിങ്
*[[{{PAGENAME}}/Nerkazhcha/Nerkazhcha]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

20:55, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ
വിലാസം
ഉമിക്കുപ്പ

ഉമിക്കുപ്പ പി.ഒ,
എരുമേലി
,
686510
,
കോട്ടയം ജില്ല
സ്ഥാപിതം12 - ജൂണ - 1979
വിവരങ്ങൾ
ഫോൺ04828214274
ഇമെയിൽstmaryumikuppa@gmail.com
കോഡുകൾ
സ്കൂൾ കോഡ്32021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് മാണി
അവസാനം തിരുത്തിയത്
21-09-2020Optimistic


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പള്ളി മണിനാദവും, ശംഖൊലിയും, ബാങ്കുവിളിയും ഒന്നിച്ചുയരുന്ന മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയുടെ കിഴക്കൻ പ്രദേശമായ ഉമിക്കുപ്പയുടെ ചരിത്രം പട്ടിണിയോട് പടവെട്ടി ജയിച്ച ഒരു ജനതയുടെ വീരഗാഥയാണ്. പുണ്യനദിയായ പമ്പയുടെ തീരത്തു സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് ഉമിക്കുപ്പ ഗ്രാമം. ഈ നാടിന്റെ തിലകക്കുറിയായി സെന്റ്. മേരീസ് ഹൈസ്കുൾ തിളങ്ങി വിരാജിക്കുന്നു.ക്രിസ്തുവിന് മുമ്പ്, പമ്പാ-അഴുത നദീതട സംസ്കാരത്തോടുകൂടിയ ഒരു ജനത ഇവിടെ ജീവിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ചരിത്രകാരൻമാർക്ക് ലഭിച്ചിട്ടുണ്ട്. ക്രിസ്തുശിഷ്യനായ തോമ്മാ ശ്ലീഹ എ. ഡി. 52-ൽ കേരളത്തിലെത്തി പള്ളികൾ സ്ഥാപിച്ചപ്പോൾ‌, ഉമിക്കുപ്പയുടെ സമീപപ്രദേശമായ നിലയ്ക്കൽ എത്തി, ഒരു പള്ളി സ്ഥാപിച്ചതായി, ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഹൈന്ദവ സംസ്കാരത്തിന്റെ പ്രദാനകേന്ദ്രങ്ങളിലൊന്നായ ശബരിമല പമ്പാനദിയോട് ചേർന്ന് നിലകൊള്ളുന്നു. ശബരിമലയുമായി ബന്ധപ്പെട്ട കാളകെട്ടി ക്ഷേത്രം, ഇഞ്ചപ്പാറക്കോട്ട, കരിമലക്കോട്ട, കാനനപ്പാത ഇവയെല്ലാംഈ നാടിന്റെ പാരമ്പര്യത്തെ അവിസ്മരണീയമാക്കുന്ന ഘടകങ്ങളാണ്.1924- ൽ എരുമേലിയുടെ കിഴക്കൻ പ്രദേശമായ കാളകെട്ടിയിൽ ഹിരിവർഗ്ഗക്കാരെ കുടിയിരുത്തി. 1940-കളിലെ രൂക്ഷമായ ഭക്ഷ്യക്ഷാമം, കേരളത്തെയും ഗ്രസിച്ചപ്പോൾ ഗവൺമെന്റ്മുൻകൈ എടുത്ത്, വനപ്രദേശങ്ങൾ വെട്ടിത്തെളിച്ച് “Grow more Food” പദ്ധതി പ്രകാരം കർഷകർക്ക് ഭൂമി അനുവദിച്ചുനൽകി. മൂന്നു വർഷത്തെ കുത്തകപാട്ടവ്യവസ്ഥയിൽ, സർക്കാർവഴിയും സഹകരണസംഘങ്ങൾ വഴിയുംഭൂമിവിതരണം നടത്തി.1964-ൽ ഇടുക്കി പദ്ധതിയ്ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ചുരുളി,കീരിത്തോട് പ്രദേശങ്ങളിലെ ജനങ്ങളെ കുടിയിരുത്തിയ "കീരിത്തോട്"-ഇന്നും ഇവിടെയുണ്ട്.മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടുംപടവെട്ടിയ ഈ അധ്വാനിക്കുന്ന ജനവിഭാഗം തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചപ്പോൾ ഇവിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവന്നു. നാട്ടുകാരുടെ ശ്രമഫലമായി എൽ. പി. സ്കൂളും, യു. പി. സ്കൂളും ആരംഭിച്ചു. എന്നാൽ തങ്ങളുടെകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നൽകുന്നതിന് "എരുമേലിയുടെ കിഴക്കൻ പ്രദേശത്ത് ഒരു ഹൈസ്കൂൾ" എന്നസ്വപ്നംപൂവണിയുവാൻ 1979 വരെ കാത്തിരിക്കേണ്ടി വന്നു. ഉമിക്കുപ്പ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോർജ് പന്തയ്ക്കലിന്റെയും, യു. പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ.സി. സെബാസ്റ്റ്യൻ കല്ലേക്കുളത്തിന്റെയും, സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്ന ശ്രീ. കെ. ഒ. മത്തായി കുഴിക്കാട്ടിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി, 1979ജൂൺ12-ാംതിയതി ഉമിക്കുപ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന, സെന്റ്. മേരീസ് ഹൈസ്കൂളിന്റെ പ്രവർത്തനംആരംഭിച്ചു. പാഠ്യപാഠ്യേതര പ്രവർതത്തനങ്ങൾക്കൊപ്പം, അച്ചടക്കത്തിനും,സ്വഭാവസംസ്കാരത്തനും, വ്യക്തിത്വവികസനത്തിനും മുൻഗണനനൽകി വരുന്ന ഈസരസ്വതീക്ഷേത്രം കാഞ്ഞിരപ്പള്ളിവിദ്യാഭ്യാസജില്ലയിലും, രൂപതാകോർപ്പറേറ്റ് മാനേജ്മെന്റിലും എരുമേലി ഗ്രാമപഞ്ചായത്തിലും അഭിമാനത്തേടെ, പ്രദമ സ്ഥാനത്ത്നിലകൊള്ളുന്നു. നീന്തൽ, സൈക്ളിംഗ്, ബാസ്കറ്റ്ബോൾ, ചെസ് തുടങ്ങിയ ഗെയിംസുകൾക്ക്, പ്രത്യേക പരിശീലനം നൽകുന്നുവെന്നത് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സുസജ്ജമായസയൻസ്- സോഷിൽ സയൻസ്- മാത്തമാറ്റിക്സ് ലാബോറട്ടറിയും, എൽ. സി. ഡി. പ്രൊജക്ടറും, ടെലിവിഷനും ഉള്ള മൾട്ടിമീഡിയ റൂമും, ആധുനിക രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഇന്റർനെറ്റ് സംവിധാനമുള്ള കംപ്യൂട്ടർ ലാബും, പ്രക്യതിയുമായി ഇണങ്ങിച്ചേരുവാൻ സഹായിക്കുന്ന ഇക്കോ ഫ്രണ്ട്ലി- ഓപ്പൺ എയർക്ലാസ് റൂമും, നവീകരിച്ച ടോയ്ലറ്റുകളും, ശുദ്ധമായ കുടിവെള്ള സംവിധാനവും, ഈ വിദ്യാ ക്ഷേത്രത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്നും വ്യതിരക്തയുള്ളതാക്കുന്നു. എല്ലാറ്റിലുമുപരി, ദൈവാശ്രയബോധത്തോടെയുള്ള കഠിനാധ്വാനത്തിന്റെ ജീവിതശൈലിയും,സുസംഘടിതമായ അ‍ഡ്മിനിസ്ട്രേറ്റീവ് ബോഡിയും,അർപ്പണമനോഭാവത്തോടെയുള്ള അധ്യാപകരുടെ സേവനവും, ആഴമായഗുരു - ശി‍ഷ്യബന്ധവും, ഉമിക്കുപ്പ സെന്റ്. മേരീസ്ഹൈസ്കുളി ന്റെ മുഖമുദ്രയാണ്. സെന്റ്. മേരീസ് എച്ച്. എസ്. ഉമിക്കുപ്പ /എന്റെ ഗ്രാമം

ഭൗതികസൗകര്യങ്ങൾ

1. 3 ഏക്കര് ഭൂമി 2. പ്രശാന്തമായ അന്തരീക്ഷം 3. പരിസ്തിതി സൗഹ്രുദ ക്ലാസ്സ് റൂം 4. ബാസ്കറ്റ് ബോള് കോര്ട്ട് 5. നീന്തല് പരിശീലന വേദികള് 6. മള്ട്ടി മീഡിയ ക്ലാസ്സ് റൂം 7. ലൈബ്രറി 8. സുസജ്ജമായ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ് 9.സി.ഡി ലൈബ്രറി 10. എല് സി ഡി പ്രൊജക്ടര്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഒയാസിസ് സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • മാത്തമാറ്റിക്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഐ.റ്റി ക്ലബ്
  • നീന്തൽ
  • സൈക്ലിങ്
  • ബാസ്കറ്റ് ബോള് കോച്ചിങ്
  • സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/Nerkazhcha/Nerkazhcha

മാനേജ്മെന്റ്

കാഞ്ഞിരപ്പള്ളി -കോർപ്പറേറ്റ് മാനേജ്മെന്റ്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഒ.ജെ. ജോസഫ്
  • എ.ജെ. ജോസഫ്
  • ആലിസുകുട്ടി സി.എസ്.
  • കെ. ജോസഫ് ദേവസ്യ
  • എം. ജേക്കബ് സെബാസ്റ്റ്യന്
  • സി. ഫിലൊമിന എബ്രഹാം
  • പി. ഒ. ജോണ്
  • മാത്യ സെബസ്റ്റ്യന്
  • ത്രെസ്യമ്മ ചാക്കോ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി