"എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/ഒരു മുത്തശ്ശിക്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/ഒരു മുത്തശ്ശിക്കഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മുത്തശ്ശിക്കഥ

ഒരിക്കൽ ഒരു വേനൽക്കാല മേള നടക്കുന്ന സമയം. ഒരു ബാലൻ അവന്റെ അച്ഛന്റേയും അമ്മയുടേയും കൂടെ മേള നടക്കുന്ന മൈതാനത്ത് എത്തി. മൈതാനത്ത് അനേകം കച്ചവടക്കാർ ഉണ്ടായിരുന്നു.

ബാലന് എല്ലാവരേയും കണ്ടപ്പോൾ ആഹ്ലാദം അടക്കാൻ കഴിഞ്ഞില്ല. അവൻ ഓരോന്നിനായി വാശി പിടിക്കാൻ തുടങ്ങി. എന്നാൽ അവന്റെ അച്ഛൻ ഒന്നിനും സമ്മതിച്ചില്ല. നിരാശനായ കുട്ടി അവരുടെ കൂടെ നടക്കാൻ തുടങ്ങി.

പെട്ടെന്ന് അവിടെ നിന്നൊരു ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി. അതൊരു യന്ത്ര ഊഞ്ഞാൽ കറങ്ങുന്ന ശബ്ദമായിരുന്നു. അവനത് കറങ്ങുന്ന സ്ഥലത്തേക്ക് ഓടി. കയറണമെന്ന് പറയാനായി തിരിച്ചു മാതാപിതാക്കളുടെ അടുത്തേക്ക് ഓടി. അപ്പോഴേക്കും അവരെ അവിടെ കാണാനില്ലായിരുന്നു. അവൻ കരഞ്ഞുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.

അവന്റെ കരച്ചിൽ കണ്ടു സഹതാപം തോന്നിയ ഒരാൾ അവനെ എടുത്തു കൊണ്ട് പലഹാരക്കടയിൽ കൊണ്ടുപോയി. പക്ഷേ അവന് അതൊന്നും വേണ്ടായിരുന്നു. അവൻ അച്ഛനെയും അമ്മയെയും കാണണം എന്ന് വാശി പിടിച്ചു കരയാൻ തുടങ്ങി.

ഫാതിമതുൽ നുനു. (പുനരാഖ്യാനം)
4 ബി എ.എം.എൽ.പി സ്കൂൾ പള്ളപ്രം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ