എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/ഒരു മുത്തശ്ശിക്കഥ
മുത്തശ്ശിക്കഥ
ഒരിക്കൽ ഒരു വേനൽക്കാല മേള നടക്കുന്ന സമയം. ഒരു ബാലൻ അവന്റെ അച്ഛന്റേയും അമ്മയുടേയും കൂടെ മേള നടക്കുന്ന മൈതാനത്ത് എത്തി. മൈതാനത്ത് അനേകം കച്ചവടക്കാർ ഉണ്ടായിരുന്നു. ബാലന് എല്ലാവരേയും കണ്ടപ്പോൾ ആഹ്ലാദം അടക്കാൻ കഴിഞ്ഞില്ല. അവൻ ഓരോന്നിനായി വാശി പിടിക്കാൻ തുടങ്ങി. എന്നാൽ അവന്റെ അച്ഛൻ ഒന്നിനും സമ്മതിച്ചില്ല. നിരാശനായ കുട്ടി അവരുടെ കൂടെ നടക്കാൻ തുടങ്ങി. പെട്ടെന്ന് അവിടെ നിന്നൊരു ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി. അതൊരു യന്ത്ര ഊഞ്ഞാൽ കറങ്ങുന്ന ശബ്ദമായിരുന്നു. അവനത് കറങ്ങുന്ന സ്ഥലത്തേക്ക് ഓടി. കയറണമെന്ന് പറയാനായി തിരിച്ചു മാതാപിതാക്കളുടെ അടുത്തേക്ക് ഓടി. അപ്പോഴേക്കും അവരെ അവിടെ കാണാനില്ലായിരുന്നു. അവൻ കരഞ്ഞുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. അവന്റെ കരച്ചിൽ കണ്ടു സഹതാപം തോന്നിയ ഒരാൾ അവനെ എടുത്തു കൊണ്ട് പലഹാരക്കടയിൽ കൊണ്ടുപോയി. പക്ഷേ അവന് അതൊന്നും വേണ്ടായിരുന്നു. അവൻ അച്ഛനെയും അമ്മയെയും കാണണം എന്ന് വാശി പിടിച്ചു കരയാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ