ഉള്ളടക്കത്തിലേക്ക് പോവുക

"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ തെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= തെറ്റ് | color= 5 }} <center> <poem> എങ്ങോട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ തെറ്റ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തെറ്റ്


എങ്ങോട്ട് പോകാൻ
അഭയത്തുരുത്തുകൾ
എല്ലാം ഇടിച്ചു നിരപ്പാക്കിയില്ലയോ?

ഓടുന്ന പാതയിൽ എല്ലാം നീ തന്നെ കാരമുള്ളിട്ട് കനപ്പിച്ചതല്ലയോ

കാളകൂടത്തിൻ വിഷം വിതച്ചു തന്നു നീ
നാടും നഗരവും
വെട്ടിപ്പിടിച്ച നാൾ
ആരോരുമില്ലാതെ കാട്ടിൽ
കിടന്നോരു പാരിജാതത്തിൻ
പുഴു തിന്ന കൊമ്പു ഞാൻ
എങ്കിലും എൻ്റെ തളിരില താണ്ടി ഞാൻ
നിൻ്റെ വിയർപ്പിനെ മെല്ലെയൊന്നു
മാറ്റിടാം

പങ്കിലമാകാം ഹരിതപത്രങ്ങളാൽ
നിൻ്റെ വിശപ്പിനെ മെല്ലെ അകറ്റീടാം

തെറ്റുതിരുത്തി തിരിച്ചുവന്നീടു ക
പെറ്റെ മ്മയെപ്പോലെ പ്രകൃതിയെ കാണുക
കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരിയായി മാറ്റീടുക




           AVANI.P.
           IV the STD

ആവണി. പി
4 NIL 1 എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത