"ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അനുസരണ ഇല്ലായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അനുസരണ ഇല്ലായ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അനുസരണ ഇല്ലായ്മ
         പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു അമ്മയും രണ്ടുമക്കളും ജീവിച്ചിരുന്നു .ഒന്നാമത്തെ മകൻ കിട്ടും ,രണ്ടാമത്തെ മകൻ അപ്പു. കിട്ടും നല്ല കുട്ടിയായിരുന്നു.എന്നാൽ അപ്പു വളരെ വികൃതിയായ കുട്ടിയും .അപ്പു എപ്പോഴും ചെളിയിൽ നിന്ന് കളിച്ചു, കൈ കഴുകാതെ ഭക്ഷണം കഴിക്കും.  കിട്ടു കയ്യൊക്കെ കഴുകി വൃത്തിയായി മാത്രംഭക്ഷണം കഴിക്കും. അമ്മ എപ്പോഴും പറയും,മക്കളെ ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ നന്നായി കഴുകണം.ഇല്ലെങ്കിൽ നമുക്ക് അസുഖം വരും. ചെളിയിൽ നിന്നും മണ്ണിൽ നിന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും കളിക്കരുത് .എപ്പോഴും വൃത്തിയായി നിൽക്കണം
        . കിട്ടു അമ്മ പറയുന്നതെല്ലാം അനുസരിക്കും. അപ്പു അമ്മ പറയുന്നതൊന്നും അനുസരിക്കാതെ വൃത്തികേട്ട് നടക്കും. അങ്ങനെ ഒരുപാട് കാലം അപ്പുഇതുപോലെ തുടർന്നു. പെട്ടെന്നൊരു ദിവസം രാവിലെ അപ്പുവിന് പനിയും വയറുവേദനയും ഛർദ്ദിയും വന്നു .അപ്പോൾ പേടിച്ചുവിറച്ച് അമ്മ അവനെ ആശുപത്രിയിൽ കൊണ്ടുപോയി .ഡോക്ടർ പറഞ്ഞു ഇവൻറെ രക്തത്തിൽ അണുക്കൾ ഉണ്ട് .പെട്ടെന്ന് വന്നത് നന്നായി. ഡോക്ടർ അവനെ നന്നായി ഉപദേശിച്ചു അപ്പുവിന് അവൻെറതെറ്റ് മനസ്സിലായി. പിന്നീടുള്ള കാലം അവൻ അമ്മ പറയുന്നത് അനുസരിച്ച് നല്ല കുട്ടിയായി ജീവിച്ചു.
റിസ്ന ഫാത്തിമ
4 ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ