"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/മാതൃഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/മാതൃഭൂമി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മാതൃഭൂമി

മാതൃരാജ്യത്തിൻ്റെ സൗന്ദര്യത്തിലും ഫലസമൃദ്ധിയിലും അഭിമാനിക്കുന്നവരാണ് ഭാരതീയരായ നാമെല്ലാവരും .മാതൃഭൂമിയോട് അഥവാ ഈ അമ്മയാകുന്ന ഭൂമിയോട് നാം എല്ലാ വിധത്തിലും കടപ്പെട്ടിരിക്കുന്നു.

അമ്മയെ പോലെ തന്നെ പ്രിയപ്പെട്ട മാതൃഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. നാം ഏവരുo ഭൂമിയുടെ പൊടിയിൽ കിടന്നാണ് നാം വളർന്നത് . പക്ഷെ ഇന്ന് നാം പ്രകൃതിയെ ,അല്ലെങ്കിൽ മാതൃഭൂമിയെ ചൂഷണം ചെയ്യു ക യാ ണ്.

വീടു കളിലെ പുക കുഴലുകൾ, വാഹനങളിൽ നിന്നും വരുന്ന പുക കളിലൂടെയാണ് വായു മലിനമാകുന്നത് .ഫാക്ടറികളിൽ നിന്നു മുള്ള മാലിന്യങ്ങൾ, പ്ലാസ്റ്റിക് പോലുള്ളവയിൽ നിന്നും ജലം മലിനമാകുന്നു. രാസവളങ്ങൾ ,വനനശീകരണം എന്നിവ കാരണം മണ്ണ് മലിനമാകുന്നു.

നമ്മുടെ ഭൂമി നശിക്കുന്നതിന് കാരണം നാം ഓരോരുത്തരുടെയുo ദൈനംദിന പ്രവർത്തികൾ കാരണ മാ ണ്. നാം ഏവരും ജൂൺ 5 പരിസ്ഥിതി ദിനമായ് ആ ഘോഷിക്കുന്നു. എന്നാൽ നാം ഓരോരുത്തരും ഭൂമിയെ ചൂഷണഠ ചെയ്യുകയാണ്‌ .നാം ഇന്ന് പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ അടുത്ത തലമുറയ്ക്ക് ശ്വസിക്കാനായ് ശുദ്ധവായുവുo, കുടിക്കാനായ് ശുദ്ധജലവും ലഭിക്കു.അതിനായ് നാളയ്ക്കായ് ഇന്ന് നാം ഏവരും ഒരു തൈ നടാം. നാം നമ്മുടെ കർത്തവ്യങളെ ഓരോന്നായ് ചെയ്തു തീർക്കാം. നല്ലൊരു നാളയ്ക്കായ് പ്രാർത്ഥിക്കാം.




സഞ്ജു ആർ
8.F ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം