"ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/കൊറോണ കാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/കൊറോണ കാലം." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം.

ഈ അവധിക്കാലം വളരെ ബോറടിയാണ്.കാരണം കൊറോണ. കൊറോണ എന്ന മഹാമാരി വന്നതിൽ പിന്നെ അതിനായി വാക്കസിനോ മരുന്നോ ഒന്നും കണ്ടു പിടിച്ചിട്ടില്ല. ഈ മഹാമാരി
 കാരണം പുറത്തോട്ട് ഇറങ്ങാൻ പോലും പറ്റാതായി. പ്രധാനമന്ത്രി ഏപ്രിൽ മുപ്പത് വരെ ലോക് ഡൗൺ ആക്കിയിരിക്കുകയാണ്. ഈ വിപത്തിനെ അകറ്റി നിർത്താൻ സോഷ്യൽ ഡിസ്റ്റൻസും
കൈ കഴുകലും ആണ് ഏക മാർഗം. കൈകൾ നല്ല വ‌ൃത്തിയായി സോപ്പുകൾ കൊണ്ട് കഴുകുക
വായുവിൽ ഈ വൈറസ് മൂന്ന് മണിക്കൂർ വരെ നീണ്ട് നിൽക്കും. ഈ രോഗം കാരണം നാല് പേരുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ‍ഞാനും എൻെറ വീട്ടിൽ തന്നെയാണ്.‍ഞാൻ വീട്ടിലിരുന്ന് ഇതു പോലെ കഥകൾ എഴുതും അല്ലെങ്കിൽ ബാലരമ വായിക്കും. എൻെറ വീട്ടിൽ ക്യാരംസ് ബോർഡ് ഉണ്ട് അതും കളിക്കും. എന്നിട്ട് വൈകിട്ട് വയലിൽ പോകും. ഞാൻ നട്ട മരച്ചീനി കിളിച്ചോന്ന് നോക്കും. അതിന് വെളളമൊഴിക്കും. ഒപ്പം എൻ പ്രീയപ്പെട്ട മാവിനും. അച്ചൻ നട്ട കോവലിനും മുരിങ്ങയ്ക്കും വെള്ളമൊഴിക്കും. അതിന് ആവശ്യമായ വെള്ളവും കോരി കൊടുക്കുന്നത് ഞാനാണ്. എന്നിട്ട് തിരിച്ച് വീട്ടിലേക്ക് വരും. അവിടെ ഒരു അടയ്ക്കുാ മര മുകളിൽ ഒരു തത്ത കൂട് വച്ചിരുന്നു അതിൽ ഒരു കു‍ഞ്ഞും. കുഞ്ഞ് അടയ്ക്കയുടെ മുകളിൽ നിന്ന് എത്തി നോക്കും. അത് ഞങ്ങൾക്ക് ഒരു കൗതുകമായിരുന്നു. എന്നിട്ട് വീട്ടിൽ വന്ന് കുളിച്ച് സിനിമ കാണും ഇതൊക്കെയാണ് എൻെറ ലോക്ക് ഡൗൺ വിശേഷങ്ങൾ. ചുറ്റും പോലീസുകരാണ് ....
ലോക്ക്ഡൗണായതുകൊണ്ട് . ഭയത്തോടെയാണ് ഞങ്ങൾ .... ഇൗ അവധിക്കാലം




 

അദ്രി .എസ്.ബിനു
7B ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം